പാരീസ് ഒളിമ്പിക്സ്; ഇന്ത്യയുടെ ബോക്സിംഗ് താരം പ്രീതി പവാർ പ്രീക്വാർട്ടറിൽ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ബോക്സിംഗ് താരം പ്രീതി പവാർ മുന്നോട്ട്. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ തി കിം ആൻ വോയ്‌ക്കെതിരെ വിജയിച്ച് കൊണ്ടാണ് പ്രീതി പവാർ തുടങ്ങിയത്. 5-0 എന്ന സംയുക്ത തീരുമാനത്തിൽ ആയിരുന്നു പ്രീതിയുടെ വിജയം. ഈ വിജയത്തോടെ അവർ പ്രീ ക്വാർട്ടറിലേക്ക് എത്തി.

മികച്ച പ്രകടനത്തോടെ വിധികർത്താക്കളിൽ നിന്ന് ഏകകണ്ഠമായ തീരുമാനം സമ്പാദിച്ച ഇന്ത്യൻ ബോക്‌സർ മത്സരത്തിലുടനീളം മികച്ചു നിന്നു. ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് ആണ് പ്രീതി. പക്ഷേ ഇനി കടുത്ത എതിരാളിയാണ് മുന്നിൽ ഉള്ളത്.

ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുകയും അവരുടെ ഭാരോദ്വഹനത്തിൽ രണ്ടാം സീഡായി റാങ്ക് ചെയ്യുപ്പെടുകയും ചെയ്ത യെനി ഏരിയസിനെ ആകും അടുത്ത റൗണ്ടിൽ പ്രീതി നേരിടുക.

ഇന്ത്യയുടെ പ്രീതി പവാറിന് ബോക്സിംഗിൽ വെങ്കലം

ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രീതി പവാർ വെങ്കല മെഡൽ സ്വന്തമാക്കി. സെമി ഫൈനലിൽ ചൈനയുടെ യുവാൻ ചാങ്ങിനോട് തോറ്റതോടെയാണ് വെങ്കലം കൊണ്ട് പ്രീതി തൃപ്തിപ്പെടേണ്ടി വന്നത്‌. 0-5 പോയിന്റിനായിരുന്നു തോൽവി. യുവാൻ ചാങ് നിലവിൽ ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവായിരുന്നു.

4-1ന് സ്‌പ്ലിറ്റ് തീരുമാനത്തിൽ ചാങ് ആദ്യ റൗണ്ടിൽ വിജയിച്ചു. എങ്കിലും രണ്ടാം റൗണ്ടിൽ വിജയിച്ച് പ്രീതി ശക്തമായ തിരിച്ചുവരവ് നടത്തി. അതിനു ശേഷം പിന്നെ ചാങ്ങിന്റെ ആധിപത്യമാണ് കണ്ടത്‌. നിഖത് സറീന് ശേഷം വെങ്കലം നേടുന്ന രണ്ടാമത്തെ ബോക്സറാണ് പ്രീതി.

Exit mobile version