ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെന്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉത്‌ഘാടനം ചെയ്തു

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഐ ടി കമ്പനികൾ മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷന് ടെക്നോപാർക്കിൽ ഉജ്ജ്വല തുടക്കം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ യു. ഷറഫലിയാണ് ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിച്ചത്. നിലവിലെ ചാമ്പ്യന്മാരായ യു എസ് ടി യുടെ തിരുവനന്തപുരം സെന്റർ ഹെഡ് ശില്പാ മേനോനിൽ നിന്ന് ടൂർണമെന്റ് എവറോളിങ് ട്രോഫി ഷറഫലി ഏറ്റുവാങ്ങി. യു എസ് ടി ഡയറക്ടർ ഹരികൃഷ്ണൻ, ടൂർണമെന്റ് കൺവീനർ സനീഷ് കെ പി, തുടങ്ങിയവരുടെ സാനിധ്യത്തിൽ ഷറഫലി ഐ ടി ജീവനക്കാരുടെ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ടെക്നോപാർക് ഫേസ് 2 വിൽ നിന്നാരംഭിച്ച ട്രോഫിയും വഹിച്ചു കൊണ്ടുള്ള റാലി ഫേസ് 3,ഫേസ് 1 ക്യാമ്പസ് ചുറ്റി പാർക്ക് സെന്ററിന് സമീപം അവസാനിച്ചു.

റാലിയെ തുടർന്ന് ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ ലീലാ അഷ്ടമുടി മാനേജർ സാം കെ ഫിലിപ്പ്, യൂഡി പ്രൊമോഷൻസ് സി ഇ ഓ എൻ. നാഗരാജൻ ലീലാ കോവളം മാനേജർ രാജേഷ് ഘോഷ്, പ്രതിധ്വനി സ്പോർട്സ് കൺവീനർ രജിത് വി പി, ടൂർണമെന്റ് കൺവീനർ സനീഷ് കെ പി, ജോയിന്റ് കൺവീനർമാരായ അഖിൽ കെ പി, റബീഷ് എം പി, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജിൻ തോമസ് വിശാഖ് ഹരി തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുകയും ക്യാപ്റ്റന്മാർ തങ്ങളുടെ ടീം ജേഴ്‌സികൾ പ്രദർശിപ്പിക്കുകയും ചെയ്തു.

‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ൻറയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 93 ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാരാണ് പങ്കെടുക്കുന്നത്. ജൂലൈ 19 വരെ, രണ്ടു മാസത്തിൽ അധികം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ ആദ്യ റൌണ്ട് മത്സരങ്ങൾ മെയ് 6 ശനിയാഴ്ച ടെക്നോപാർക് ഗ്രൗണ്ടിൽ ആരംഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും കൂടാതെ റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേർന്നൊരുക്കിയിട്ടുണ്ട്.

ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ആസിഫ് സഹീർ, സി കെ വിനീത്, കേരള ഫുട്ബോൾ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെൻ, പ്രമുഖ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ, കേരളത്തിന്റെ മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീൻ, ശ്രീ ഇ പി ജയരാജൻ, ശ്രീമതി മേഴ്‌സികുട്ടിയമ്മ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്.

ഇൻഫോസിസ് ആയിരുന്നു ആദ്യ നാലുതവണയുംചാമ്പ്യന്മാർ. കഴിഞ്ഞ സീസണിൽ ഇൻഫോസിസിനെ തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി. പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്.

റാവീസ് പ്രതിധ്വനി സെവന്‍സ് 2023ന്റെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍

ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ഫുട്ബോള്‍ മാമാങ്കത്തിന്റെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍. റാവീസ് പ്രതിധ്വനി സെവന്‍സ് 2023ന്റെ മത്സരക്രമമാണ് ഇപ്പോള്‍ സംഘാടകരായ പ്രതിധ്വനി പുറത്ത് വിട്ടിരിക്കുന്നത്. റാവീസ് ടൈറ്റിൽ സ്പോൺസര്‍ ആയി എത്തുമ്പോള്‍ യൂഡി പ്രൊമോഷന്‍സിന്റെയും സഹകരണം ടൂര്‍ണ്ണമെന്റിലുണ്ട്.

ഐടി ജീവനക്കാരുടെ വെൽഫെയര്‍ അസോസ്സിയേഷന്‍ ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഈ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആറാം സീസൺ ആണ് ഇത്. 93 ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ മാറ്റുരയ്ക്കുന്നത്.

26 ഗ്രൂപ്പുകളിലായി 78 ടീമുകളാണ് ടൂര്‍‍ണ്ണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്നത്. ഫേസ് 1 മത്സരങ്ങള്‍ മേയ് 6ന്  ആരംഭിച്ച് മേയ് 28 വരെ നീണ്ട് നിൽക്കും. ഫേസ് 1ന്റെ നോക്ക്ഔട്ട് മത്സരങ്ങള്‍ ജൂൺ 3-4 തീയ്യതികളിൽ നടക്കും.

വാരാന്ത്യത്തിൽ രാവിലെ ആദ്യ മത്സരം 6.30നും അവസാന മത്സരം 9.30യ്ക്കും ആരംഭിയ്ക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30യ്ക്ക് ആദ്യ മത്സരവും ആ സെഷനിലെ അവസാന മത്സരം 5.30യ്ക്ക് ആരംഭിയ്ക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെൻറ് 2023 ട്രോഫി പ്രകാശനവും റാലിയും 03 മെയ്‌ വൈകുന്നേരം 5 മണിക്ക്

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷൻ ആരംഭിക്കുകയാണ്. ‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ൻറയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 93 ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. മെയ് 6 ന് തുടങ്ങി ജൂലൈ 19 വരെ, രണ്ടു മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും റാലിയും ക്യാപ്റ്റൻസ് മീറ്റിങ്ങും 03 മെയ്‌ 2023, വൈകുന്നേരം 5 മണിക്ക് ടെക്നോപാർക്കിൽ വച്ച് നടത്തുന്നു.

കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ ശ്രീ. യു. ഷറഫലി ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ടെക്നോപാർക്ക് ഫേസ് 2 വിൽ നിന്നു ആരംഭിക്കുന്ന ബൈക് റാലി ഫേസ് 3 വഴി പ്രധാന ക്യാമ്പസിൽ പ്രവേശിച്ചു പാർക് സെൻ്ററിന് സമീപം അവസാനിക്കും. പ്രസ്തുത ചടങ്ങിൽ ടൂർണമെൻ്റ് ട്രോഫി പ്രകാശനം ചെയ്യുകയും, ടീമുകളുടെ ജേഴ്സി പരിചയപ്പെടുത്തുകയും ചെയ്യും. തുടർന്ന് ക്യാപ്റ്റന്മാരുടെ മീറ്റിംഗ് ഉണ്ടായിരിക്കും.

ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ആസിഫ് സഹീർ, സി കെ വിനീത്, കേരള ഫുട്ബോൾ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെൻ, പ്രമുഖ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ, കേരളത്തിന്റെ മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീൻ, ശ്രീ ഇ പി ജയരാജൻ, ശ്രീമതി മേഴ്‌സികുട്ടിയമ്മ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്.

രണ്ട് ഫേസ്കളിലായി ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൻറ ഇരു ഫേസിലും ആദ്യ റൌണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ട് അടിസ്ഥാനത്തിലും ആയിരിക്കും നടത്തപ്പെടുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്.

ഇൻഫോസിസ് ആയിരുന്നു ആദ്യ നാലുതവണയുംചാമ്പ്യന്മാർ. കഴിഞ്ഞ സീസണിൽ ഇൻഫോസിസിനെ തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി. പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്

“റാവിസ് പ്രതിധ്വനി സെവൻസ് 2019” ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ ഘട്ടം അവസാനിച്ചപ്പോൾ 17 ടീമുകൾ രണ്ടാം ഘട്ടത്തിലേക്ക്

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷനിലെആദ്യ ഘട്ടം അവസാനിച്ചു. 63 ടീമുകൾ പങ്കെടുത്ത ആദ്യഘട്ടത്തിൽ നിന്ന് 17 ടീമുകൾ അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടി. മുൻവർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 15 ടീമുകൾ നേരിട്ട് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാംഘട്ടം സെപ്റ്റംബർ 7 തീയതി തുടങ്ങുന്ന ലീഗ് മത്സരങ്ങളോടെ ആരംഭിച്ചു ഒക്ടോബർ 3 ന് വൈകുന്നേരം 4 മണിക്കുള്ള ടൂർണമെന്റ് ഫൈനലോട് കൂടി അവസാനിക്കും. ടെക്നോപാർക്കിലെ ശക്തരായ 32 ടീമുകളെ 8 ഗ്രൂപ്പുകളിൽ ആയിതിരിച്ചാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

70 ഐ ടി കമ്പനികളിൽ നിന്നുള്ള 78 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ മാറ്റുരക്കുന്ന ഈ ടൂർണമെന്റിൽ ഇൻഫോസിസ് (Infosys), യു എസ് ടി ഗ്ലോബൽ (UST Global) , അലയൻസ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ (Quest Global), നിസ്സാൻ ഡിജിറ്റൽ (Nissan Digital), ടിസിഎസ് (TCS), ആർ ആർ ഡോണേലി ( RR Donnelly), ആർ എം ഇ എസ് ഐ (RMESI), ഇൻവെസ്റ്റ് നെറ്റ് (Envestnet) , ഇ & വൈ ( E&Y), സൺടെക് (Suntec), എച് & ആർ ബ്ലോക്ക് (H & R Block), പിറ്റ് സൊല്യൂഷൻസ് (PIT Solutions) അടക്കമുള്ള പ്രമുഖ കമ്പനികളുടെ ടീമുകൾ പങ്കെടുക്കുന്നു. ജൂലൈ 25, ബുധനാഴ്ച്ച വൈകുന്നേരം5 മണിക്ക് ഐ ടി ജീവനക്കാരും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരും തമ്മിലുള്ള ഉത്‌ഘാടനപ്രദർശന മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിച്ചത്.

വനിതകൾക്കായി 18 ടീമുകൾ ഉൾപ്പെടുന്ന 5s ടൂർണമെന്റും നടന്നു വരുന്നു. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ വനിതകൾക്കായി പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ മത്സരവും നടത്തുന്നതാണ്.

ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് പുരസ്ക്കാരം നൽകുന്നു. റാവിസ് (Raviz) നൽകുന്ന സമ്മാനത്തോടൊപ്പം സഞ്ചിബാഗ്‌സ് (Sanchi Bags), ഹൈവ് (Hyve), മൈഹോംലികേക്ക് (My Homely Cakes) എന്നിവർ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്.

റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി നടത്തുന്ന ലക്കി ഡിപ് വിജയിക്കു ലഭിക്കുന്ന സമ്മാനം.

കൂടുതൽ വിവരങ്ങൾക്കായി

ജനറൽ കൺവീനർ – ഹാഗിന് ഹരിദാസ് -(9562613583) ,
റിനു എലിസബത്ത് – 94001 76721 (വനിതകൾ)

ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് 2019 രെജിസ്ട്രേഷൻ ആരംഭിച്ചു

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾതമ്മിൽ മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ മൂന്നാം വാരം തുടങ്ങി സെപ്റ്റംബർ രണ്ടാം വാരം വരെ, എട്ട് ആഴ്ച നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ എഴുപത്തി അഞ്ചിലധികം ഐ ടി കമ്പനികളിൽനിന്നുള്ള ആയിരത്തിലധികം ഐ ടിജീവനക്കാർ പങ്കെടുക്കും. രെജിസ്ട്രേഷൻജൂലൈ 12 നു അവസാനിക്കും. മത്സരങ്ങളുടെ ഷെഡ്യൂൾ ജൂലൈ 17നു പ്രസിദ്ധീകരിക്കും.

പുരുഷ-വനിതാ ടൂർണമെന്റുകൾ ഒരേ സമയം ടെക്നോപാർക്ക് ഗ്രൗണ്ടിൽ ശനി,ഞായർദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. പുരുഷ-വനിതാ ടൂർണ്ണമെന്റുകളിലെ ആദ്യ റൌണ്ട് മത്സരങ്ങൾലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്ഔട്ട് അടിസ്ഥാനത്തിലും ആയിരിക്കും മത്സരങ്ങൾ. സെമിഫൈനൽ , ഫൈനൽ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. അതോടൊപ്പം റാവിസ് നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. എല്ലാ മത്സരത്തിലും മാൻ ഓഫ് ദി മാച്ച്അവാർഡും അതിനു പ്രത്യേകം സമ്മാനങ്ങളും നൽകും. കൂടാതെ “പ്രെഡിക്ട് & വിൻ” പ്രവചന മത്സരവുംകാണികൾക്കായുള്ള “വാച്ച് &വിൻ ” മത്സരവും എല്ലാമത്സരദിവസവുംഉണ്ടായിരിക്കും.

ആദ്യ സീസണിൽ മുൻ കേരള ഫുട്ബോൾ ടീം നായകൻഇഗ്നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻഫുട്ബോൾ ഇതിഹാസം ഐഎംവിജയൻവിജയികൾക്കുള്ള സമ്മാനദാനവുംനിർവഹിച്ചു. കേരള ഫുട്ബോൾ ക്യാപ്റ്റനായിരുന്നആസിഫ് സഹീർ ആയിരുന്നു പ്രതിധ്വനി സെവൻസ്രണ്ടാം സീസണിൽ സമ്മാനദാനത്തിനെത്തിയത്. മൂന്നാംതവണ ആദരണീയ സ്പോർട്സ് വകുപ്പ് മന്ത്രിശ്രീഎ സി മൊയ്ദീനും മുൻ ഇന്ത്യൻ താരം സി കെവിനീതും സമ്മാനദാനത്തിനും ഫൈനൽകാണാനുംഎത്തിയിരുന്നു. കഴിഞ്ഞ ആദരണീയസ്പോർട്സ്വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻമുഖ്യതിഥിയായി.

ഇൻഫോസിസ് ആയിരുന്നു കഴിഞ്ഞ നാലുതവണയുംചാമ്പ്യന്മാർ. ഇൻഫോസിസ്( Infosys) ,യു എസ് ടിഗ്ലോബൽ (UST Global) , അലയൻസ്(Allianz) , ഐ ബിഎസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ(Quest Global) , ടാറ്റഎലക്സി (Tataelxsi), എംസ്‌ക്വയർ (MSquare), ആർ ആർഡോണേലി (RRDonnelly), ആർ എം ഇ എസ് ഐ(RMESI), എൻവെസ്റ്റ് നെറ്റ് ( Envestnet), ഇ & വൈ ( E&Y) , പിറ്റ്സൊല്യൂഷൻസ് ( PITS) ,നാവിഗേൻറ്(Navigant),ഒറാക്കിൾ(Oracle), എച് & ആർ(H & R), ഇൻ ആപ്പ്(Inapp) തുടങ്ങി പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനിസെവൻസ്ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയടൂർണമെന്റാണ്.

കൂടുതൽ വിവരങ്ങൾക്കായി:

ജനറൽ കൺവീനർ – ഹഗിൻ ഹരിദാസ് -(9562613583),

ജോയിൻറ് കൺവീനർമാർ

രഞ്ജിത് ജയരാമൻ -(9446809415)

പ്രവീൺ വഴയിൽകൂടി -(9961892339)

അരുൺ വിശ്വനാഥ് -(9895347010)

“റാവിസ് പ്രതിധ്വനി സെവൻസ് 2018” –  രണ്ടാം റൌണ്ട് മത്സരങ്ങൾ 11, 12 തീയതികളിൽ

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ  ഐ ടി കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ നാലാം എഡിഷനിലെരണ്ടാം റൌണ്ട് മത്സരങ്ങൾഓഗസ്റ്റ് 11,12 തീയതികളിൽ നടക്കും.  24 ഗ്രൂപ്പുകളിലായി 72 ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ഒന്നാം റൗണ്ടിൽ നിന്നും പ്രമുഖ ടീമുകൾ അടക്കമുള്ള 32 ടീമുകൾ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇൻഫോസിസും റിഫ്ലക്ഷൻസും തമ്മിൽ ഏറ്റുമുട്ടും. യു എസ് ടി ഗ്ലോബൽ (UST Global) , ഒറാക്കിൾ(Oracle), ആർ ആർ ഡി (RRD), ഐ ബി എസ് (IBS), ടാറ്റാലെക്സി (Tataelxsi) , ഫിനാസ്ട്ര (Finastra)‌, സ്പെരിഡിയാൻ (Speridian), ക്വസ്റ്റ്  ഗ്ലോബൽ(Quest Global), എൻവെസ്റ്റ്നെറ്റ് (Envestnet) , ഇ ആൻഡ്വൈ (E&Y), നാവിഗൻറ്റ് (Navigant), പിറ്റ്‌സ്(PITS) , അലയൻസ് (Allianz) , സൺടെക്(Suntec), ആർ എം ഇഎസ് ഐ(RMESI), ഐ ഐ ഐ ടി എം- കെ (IIITM-K), ഫ്ലൈടെക്സ്റ്റ് (Flytxt), പോളസ് സോഫ്റ്റ്‌വെയർ(Polus Software),  ട്രയാസിക്(Triasic), എംസ്ക്വാർഡ് (M Squared), ഇന്നോവേഷൻ ഇൻക്യൂബേറ്റർ (Innovation Incubator), അപ്പ്ലെക്സസ് (Applexus), ഐഡൈനാമിക്‌സ് (iDynamics), അപ്‌താര (Aptara) എന്നീ കമ്പനികലാണ് രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടുന്നത്. കിരീട സാധ്യത കല്പിക്കപ്പെട്ടിട്ടുള്ള ടീമുകളായ അലയൻസും,  ആർ ആർ ഡി യും തമ്മിലുള്ള മത്സരം ആണ് ഈ റൗണ്ടിലെ പ്രധാന ആകർഷണം.

സെപ്റ്റംബർ 6 വരെ നടക്കുന്ന ടൂർണമെന്റിൽ 61 ഐ ടി  കമ്പനികളിൽ നിന്നുള്ള 72 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ആകെയുള്ള 104 മത്സരങ്ങളിൽ ആദ്യറൗണ്ടിലെ 72 മത്സരങ്ങളാണ് പൂർത്തിയായത്. ജൂലൈ 14 നു രാവിലെ മത്സരങ്ങൾ ആരംഭിച്ചു. രണ്ടാം റൌണ്ട് മത്സരങ്ങൾആഗസ്ത് 12 നു അവസാനിക്കും. സെപ്റ്റംബർ 6  നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന്  പ്ലയർ ഓഫ്  ദി മാച്ച് പുരസ്ക്കാരം നൽകുന്നു. ഫൈനൽ മത്സര ദിവസം വിവിധ കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും പാർട്നെഴ്സും ചേർന്നൊരുക്കിയിട്ടുണ്ട്.

മത്സരങ്ങളുടെ പ്രെഡിക്ഷൻ, കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി ലക്കി ഡിപ്, റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും പ്രഡിക്ഷൻ, ലക്കി ഡിപ്വിജയിക്കു ലഭിക്കുന്ന സമ്മാനം.  പ്ലയർ ഓഫ്  ദി മാച്ച് ആവുന്ന കളിക്കാരന്  ഫ്രീ ക്യാമ്പും പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും പ്രെത്യേക സമ്മാനങ്ങളും ക്യാമ്പെർ ഡോട്ട് കോം (campper.com) നൽകുന്നുണ്ട്. മത്സരത്തിലെ ഫെയർപ്ലേയേ അടിസ്ഥാനമാക്കി എൽക് (ELK) നൽകുന്ന സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും ഉണ്ടായിരിക്കുന്നതാണ്.  വേൾഡ് കപ്പ് പ്രവചന മത്സരത്തിനും, ഫോട്ടോ വിത്ത് കട്ട് ഔട്ട് മത്സരങ്ങൾക്കും റാവിസും സഞ്ചിബാഗ്‌സും നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെക്നോപാർക്കിൽ “റാവിസ് പ്രതിധ്വനി സെവൻസ് 2018 ”  ഫുട്ബാൾ ടൂർണമെന്റിന്റെ ഒന്നാം റൌണ്ട് മത്സരങ്ങൾ അവസാനിച്ചു 

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ  ഐ ടി കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ നാലാം എഡിഷനിലെ ഒന്നാം റൌണ്ട് ലീഗ് മത്സരങ്ങൾ അവസാനിച്ചു. 24 ഗ്രൂപ്പുകളിലായി 72 ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ഒന്നാം റൗണ്ടിൽ നിന്നും പ്രമുഖ ടീമുകൾ അടക്കമുള്ള 32 ടീമുകൾരണ്ടാം റൗണ്ടിലേക്ക് മുന്നേറി.

യു എസ് ടി ഗ്ലോബൽ (UST  Global), ഇൻഫോസിസ് (Infosys), ഒറാക്കിൾ(Oracle), ആർ ആർ ഡി (RRD), ഐ ബി എസ് (IBS), ടാറ്റാലെക്സി (Tataelxsi) , ഫിനാസ്ട്ര (Finastra)‌, സ്പെരിഡിയാൻ (Speridian), ക്വസ്റ്റ്  ഗ്ലോബൽ(Quest Global), എൻവെസ്റ്റ്നെറ്റ് (Envestnet) , ഇ ആൻഡ്വൈ (E&Y), നാവിഗൻറ്റ് (Navigant), പിറ്റ്‌സ്(PITS) , അലയൻസ് (Allianz) , സൺടെക്(Suntec), ആർ എം ഇഎസ് ഐ(RMESI), ഐ ഐ ഐ ടി എം- കെ (IIITM-K), ഫ്ലൈടെക്സ്റ്റ് (Flytxt),  പോളസ് സോഫ്റ്റ്‌വെയർ(Polus Software),  ട്രയാസിക്(Triasic), എംസ്ക്വാർഡ് (M Squared), ഇന്നോവേഷൻ ഇൻക്യൂബേറ്റർ (Innovation Incubator), അപ്പ്ലെക്സസ് (Applexus), ഐഡൈനാമിക്‌സ് (iDynamics), അപ്‌താര (Aptara) എന്നീ കമ്പനികൾ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

സെപ്റ്റംബർ 6 വരെ നടക്കുന്ന ടൂർണമെന്റിൽ 61 ഐ ടി  കമ്പനികളിൽ നിന്നുള്ള 72 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ആകെയുള്ള 104 മത്സരങ്ങളിൽ ആദ്യറൗണ്ടിലെ 72 മത്സരങ്ങളാണ് പൂർത്തിയായത്. ജൂലൈ 14 നു രാവിലെ മത്സരങ്ങൾ ആരംഭിച്ചു. രണ്ടാം റൌണ്ട് മത്സരങ്ങൾആഗസ്ത് 12 നു അവസാനിക്കും. സെപ്റ്റംബർ 6നാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന്  പ്ലയർ ഓഫ്  ദി മാച്ച് പുരസ്ക്കാരം നൽകുന്നു. ഫൈനൽ മത്സര ദിവസം വിവിധ കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും പാർട്നെഴ്സും ചേർന്നൊരുക്കിയിട്ടുണ്ട്.

മത്സരങ്ങളുടെ പ്രെഡിക്ഷൻ, കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി ലക്കി ഡിപ്, റാവിസ്(Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും പ്രഡിക്ഷൻ, ലക്കി ഡിപ്വിജയിക്കു ലഭിക്കുന്ന സമ്മാനം.

പ്ലയർ ഓഫ്  ദി മാച്ച് ആവുന്ന കളിക്കാരന്  ഫ്രീ ക്യാമ്പും പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും പ്രത്യേക സമ്മാനങ്ങളും ക്യാമ്പെർ ഡോട്ട് കോം (campper.com) നൽകുന്നുണ്ട്.

മത്സരത്തിലെ ഫെയർപ്ലേയേ അടിസ്ഥാനമാക്കി എൽക് (ELK) നൽകുന്ന സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും ഉണ്ടായിരിക്കുന്നതാണ്.  വേൾഡ് കപ്പ് പ്രവചന മത്സരത്തിനും, ഫോട്ടോ വിത്ത് കട്ട് ഔട്ട് മത്സരങ്ങൾക്കും റാവിസും സഞ്ചിബാഗ്‌സും നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Photos

https://www.facebook.com/pg/TechnoparkPrathidhwani/photos/?tab=album&album_id=1720998401354621

Fixtures & Results

https://www.facebook.com/pg/TechnoparkPrathidhwani/photos/?tab=album&album_id=1723413711113090

Player of the match awards

https://www.facebook.com/pg/TechnoparkPrathidhwani/photos/?tab=album&album_id=1725462217574906

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version