പുതിയ പോർച്ചുഗൽ പരിശീലകൻ ടീം പ്രഖ്യാപിച്ചു, റൊണാൾഡോ തന്നെ നയിക്കും

ഈ ഇന്റർ നാഷണൽ ബ്രേക്കിൽ പോർച്ചുഗൽ കളിക്കാൻ പോകുന്ന യൂറോ യോഗ്യത മത്സരങ്ങൾക്ക് ആയുള്ള സ്ക്വാഡ് പോർച്ചുഗൽ പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ റൊബേർടോ മാർട്ടിനസിന്റെ കീഴിലെ പോർച്ചുഗലിന്റെ ആദ്യ സ്ക്വാഡാണ് ഇത്. റൊണാൾഡോ ടീമിൽ ഇടം നേടിയിട്ടുണ്ട്. ലോകകപ്പിൽ ഉണ്ടായിരുന്ന റൊണാൾഡോ, ബ്രൂണോ, ജാവോ ഫെലിക്സ്, ഗോൺസാലോ റാമോസ് തുടങ്ങി പ്രധാന താരങ്ങൾ എല്ലാം ടീമിൽ ഉണ്ട്.

രണ്ട് മത്സരങ്ങൾ ആണ് ഈ ഇന്റർ നാഷണൽ ബ്രേക്കിൽ പോർച്ചുഗൽ കളിക്കുന്നത്. മാർച്ച് 23ന് ആദ്യ മത്സരത്തിൽ അവർ Liechtensteinനെ നേരിടും. മാർച്ച് 26ന് അവർ ലക്സംബർഗിനെയും നേരിടും.

Fixture;
Portugal x 🇵🇹 Liechtenstein 🇱🇮 • Thursday, March 23

Portugal x 🇵🇹 Luxembourg 🇱🇺 • Sunday, March 26

Team;

മുൻ പോർച്ചുഗൽ പരിശീലകൻ ഇനി പോളണ്ടിനൊപ്പം

മുൻ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പോളണ്ട് ദേശീയ ടീമിന്റെ പരിശീലകൻ ആകും. സാന്റോസ് പോളണ്ടുമായി 2026വരെയുള്ള കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കാണാതെ പുറത്തായതോടെ ആയിരുന്നു ഫെർണാണ്ടോ സാന്റോസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സാന്റോസ് ഏഷ്യയിലേക്ക് വരാൻ ആണ് സാധ്യത എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

സാന്റോസ് കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിന് ഏറെ വിമർശനങ്ങൾക്ക് ഇരയായിരുന്നു. 2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുമതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു.

മുൻ പോർച്ചുഗൽ പരിശീലകനും മിഡിൽ ഈസ്റ്റിലേക്ക്!!

മുൻ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് മിഡിൽഈസ്റ്റിലേക്ക് പോകാൻ സാധ്യത. ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കാണാതെ പുറത്തായതോടെ ആയിരുന്നു ഫെർണാണ്ടോ സാന്റോസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സാന്റോസ് ഇപ്പോൾ അടുത്ത ജോലിക്കായി ശ്രമിക്കുകയാണ് എന്നാണ് വിവരങ്ങൾ. അദ്ദേഹത്തിന് യൂറോപ്പിൽ നിന്ന് ഓഫറുകൾ ഉണ്ട് എങ്കിലും സാന്റോസ് ഏഷ്യയിലേക്ക് വരാൻ ആണ് സാധ്യത എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു.

സാന്റോസ് ഇപ്പോൾ മിഡിലീസ്റ്റിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഓഫറുകൾ ആണ് സാന്റീസ് പരിഗണിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയതിനു പിന്നാലെ സാന്റോസ് കൂടെ അറബ് ലോകത്തേക്ക് വന്നാൽ അത് ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ചർച്ചാ വിഷയമാകും. സാന്റോസ് കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിന് ഏറെ വിമർശനങ്ങൾക്ക് ഇരയായിരുന്നു.

2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുനതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു.

“പോർച്ചുഗൽ ക്വാർട്ടറിൽ മോശമാകാൻ കാരണം ബ്രൂണോയും ബെർണാഡോയും, റൊണാൾഡോക്ക് അതിൽ ബന്ധം ഇല്ല’

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ വിമർശകരിൽ ഒരാളായ ഗാരി നെവിൽ റൊണാൾഡോ പോർച്ചുഗലിന്റെ അവസാന മത്സരത്തിൽ കരഞ്ഞു കൊണ്ട് കളം വിടുന്നത് തന്നെയും വേദനിപ്പിച്ചു എന്നു പറഞ്ഞു. ക്രിസ്റ്റ്യാനോ കണ്ണീരോടെ ആ ടണലിലൂടെ നടക്കുമ്പോൾ എനിക്ക് ശരിക്കും അവനോട് സഹതാപം തോന്നി. അതൊരിക്കലും നല്ല ചിത്രമായിരുന്നില്ല. ‘ഞാൻ ഇനി ഒരിക്കലും ഈ ടൂർണമെന്റിൽ കളിക്കാൻ പോകുന്നില്ല’ എന്ന് അവൻ അപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്ന് നിങ്ങൾക്കറിയാം. എന്നും നെവിൽ പറഞ്ഞു.

റൊണാൾഡോ ലോകകപ്പ് നേടിയില്ല എന്നത് അദ്ദേഹത്തിന്റെ കുറവായി ഞാൻ കാണില്ല. 37-ാം വയസ്സിലും അദ്ദേഹം രാജ്യത്തിനായി ഇറങ്ങുന്നത് ഒരു നേട്ടമാണെന്ന് ഞാൻ പറയും എന്നുൻ നെവിൽ പറഞ്ഞു.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ പരാജയപ്പെടാൻ കാരണം റൊണാൾഡോ അല്ല എന്നും ബ്രൂണോയുൻ ബെർണാഡോയും പോലുള്ളവർ തിളങ്ങാത്തത് ആണെന്നും നെവിൽ പറയുന്നു‌. മൊറൊക്കോക്ക് എതിരെ അവസാന അരമണിക്കൂറിൽ പോർച്ചുഗൽ ശരിക്കും ദയനീയമായിരുന്നു. ഇതിൽ റൊണാൾഡോക്ക് പങ്കില്ല. അത് ബെർണാർഡോ സിൽവ ,  ബ്രൂണോ  ഫെർണാണ്ടസ് എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ ഗെയിമിൽ കളിച്ച രീതി ശരിയായിരുന്നില്ല. അവർ വളരെ ഡീപ് ആയാണ് കളിച്ചത്, അവർക്ക് അസാധ്യമായ പാസുകൾക്ക് ശ്രമിക്കുകയും, പന്ത് വശങ്ങളിലേക്ക് വെറുതെ പാസ് ചെയ്യുകയുമായിരുന്നു.

റൊണാൾഡോയെക്കാൾ പോർച്ചുഗൽ എന്ന ടീമാണ് തനിക്ക് നിരാശ നൽകിയത് എന്നും നെവിൽ പറഞ്ഞു.

പോർച്ചുഗലിന്റെ കോച്ചിനെ പുറത്താക്കി

പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇനി ടീമിന് ഒപ്പം ഉണ്ടാകില്ല. ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ സാന്റോസിനെ മാറ്റാൻ പോർച്ചുഗീസ് എഫ് എ തീരുമാനിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ച് ചെയ്യുക ഉൾപ്പെടെ വിവാദ തീരുമാനങ്ങൾ സാന്റോസ് ലോകകപ്പിൽ ഇത്തവണ എടുത്തിരുന്നു. മൊറോക്കോയോട് തോറ്റാണ് പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായത്.

2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുനതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു. പോർച്ചുഗൽ പുതിയ പരിശീലകനെ താമസിയാതെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.

“റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി ആരും ലോകകപ്പ് നേടില്ല” – ഫിഗോ

പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്താകാൻ കാരണം പരിശീലകൻ ഫെർണാണ്ടോ സാന്റോസ് ആണെന്ന് പോർച്ചുഗീസ് ഇതിഹാസ താരം ലൂയിസ് ഫിഗോ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താൻ ഉള്ള തീരുമാനത്തിന് ടീം കൊടുത്ത വിലയാണ് ഈ പരാജയം എന്നും അദ്ദേഹം പറഞ്ഞു.

റൊണാൾഡോയെ ബെഞ്ചിലിരുത്തി നിങ്ങൾക്ക് ഫുട്ബോൾ ലോകകപ്പ് നേടാനാവില്ല. നിങ്ങൾ സ്വിറ്റ്സർലൻഡിനെതിരെ വിജയിച്ചു. മികച്ച ഫലം തന്നെ. പക്ഷെ എല്ലാ മത്സരത്തിലും നിങ്ങൾക്ക് ഇത് പോലെ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി ജയിക്കാൻ കഴിയില്ല. ഫിഗോ പറഞ്ഞു.

റൊണാൾഡോയെ ടീമിൽ നിന്ന് പുറത്താക്കിയത് തെറ്റായിപ്പോയി എന്നും ഈ പരാജയത്തിന് ഉത്തരവാദി ടീം മാനേജ്മെന്റും മാനേജറും ആണ് എന്നും ഫിഗോ പറഞ്ഞു.

“മൊറോക്കോ സെമി ഫൈനൽ അർഹിക്കുന്നു, അഭിനന്ദനങ്ങൾ” – ബ്രൂണോ ഫെർണാണ്ടസ്

മൊറോക്കോ ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ പ്രവേശനം അർഹിക്കുന്നുണ്ട് എന്ന് പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ്. മൊറോക്കൻ ടീമിനെ അഭിനന്ദിക്കുന്നു എന്നുൻ അവർ പോർച്ചുഗലിന് എതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും ബ്രൂണോ പറഞ്ഞു. ഇന്ന് ട്വിറ്റർ വഴി ലോകകപ്പിൽ നിന്ന് പുറത്തായതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ബ്രൂണോ ഫെർണാണ്ടസ്.

ഞങ്ങളുടെ സ്വപനം ആണ് ഇന്നലെ പൊലിഞ്ഞത് എന്നും വിജയിക്കാൻ ആവുന്നതെല്ലാം ഞങ്ങൾ ചെയ്തിരുന്നു എന്നും ബ്രൂണോ ട്വീറ്റ് ചെയ്തു. പരാജയപ്പെട്ടത് വലിയ വേദന നൽകുന്നതാണെന്നും എന്നാൽ താൻ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ പറ്റുന്നതിൽ അഭിമാനിക്കുന്നു എന്നും എന്റെ സഹ താരങ്ങളുടെ പ്രകടനത്തിലും ഏറെ അഭിമാനം കൊള്ളുന്നു എന്നും ബ്രൂണോ കുറിച്ചു.

കിരീടം അർജന്റീനക്ക് നൽകിയേക്കൂ, ഈ റഫറിയെ വെച്ചത് അതിനല്ലേ എന്ന് പോർച്ചുഗലിന്റെ പെപെ

മൊറോക്കോയ്ക്ക് എതിരായ മത്സരത്തിലെ റഫറിക്ക് എതിരെ രൂക്ഷ വിമർശനവുമായി പോർച്ചുഗീസ് ഡിഫൻഡർ പെപെ. അർജന്റീനക്കാരനായ റഫറിയെ വെച്ചത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ മെസ്സി ഇത്രയും കാര്യങ്ങൾ പറഞ്ഞതിനു ശേഷം ഒരു അർജന്റീന റഫറിയെ വെച്ചത് ശരിയായില്ല എന്ന് പെപെ പറയുന്നു. മെസ്സിയുടെ പരാതികൾക്ക് ശേഷം ഇത് മാത്രമെ സംഭവിക്കൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്ന് പെപെ പറഞ്ഞു.

അർജന്റീനക്ക് കപ്പ് എടുത്ത് കൊടുത്തു കൊള്ളൂ എന്നും അവരെ ചാമ്പ്യന്മാരാക്കാനുള്ള കളികളാണ് നടക്കുന്നത് എന്നും പെപെ പറഞ്ഞു. പെപെ മാത്രമല്ല ബ്രൂണോ ഫെർണാണ്ടസും റഫറിയിങിനെ കുറ്റം പറഞ്ഞു. പോർച്ചുഗീസ് മത്സരത്തിന് അർജന്റീനൻ റഫറിയെ വെച്ച അംഗീകരിക്കാൻ ആകില്ല എന്ന് ബ്രൂണോ പറഞ്ഞു.

മൊറോക്കോയുടെ ഫുട്ബോളിനെയും പെപെ വിമർശിച്ചു. രണ്ടാം പകുയിൽ പോർച്ചുഗൽ മാത്രമാണ് ഫുട്ബോൾ കളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

പോർച്ചുഗലിനെയും മൊറോക്കോ ഞെട്ടിക്കുന്നു, ആദ്യ പകുതിയിൽ മുന്നിൽ

മൊറോക്കോൻ അത്ഭുതം ഖത്തറിൽ തുടരുകയാണ്. ക്വാർട്ടർ ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ പോർച്ചുഗലിന് എതിരെ മൊറോക്കോ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ പോർച്ചുഗലിന് ഇന്ന് അത്ര നല്ല ആദ്യ പകുതി ആയില്ല. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ച് മൊറോക്കോ പ്രതിരോധം ഭേദിക്കാൻ അവർക്ക് ആയില്ല. ജാവോ ഫെലിക്സിന് ആയിരുന്നു പോർച്ചുഗലിന്റെ രണ്ട് നല്ല അവസരങ്ങൾ വന്നത്. എന്നാൽ ഫെലിക്സിന്റെ രണ്ട് ഷോട്ടും ഗോൾ കീപ്പറെ പരീക്ഷിച്ചില്ല.

മത്സരത്തിന്റെ 42ആം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് എൻ നസീരി ആണ് മൊറോക്കോക്ക് ലീഡ് നൽകിയത്. ക്രോസ് പിടിക്കാൻ മുന്നോട്ട് വന്ന ഗോൾ കീപ്പർ കോസ്റ്റക്ക് പറ്റിയ പിഴവാണ് ഗോളിന് വഴിവെച്ചത്.

ഇതിനു പിന്നാലെ പോർച്ചുഗലിന്റെ ഒരു അറ്റാക്കിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.

റൊണാൾഡോ ഇന്നും ബെഞ്ചിൽ!!

തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ തന്നെ. ഇന്ന് ക്വാർട്ടറിൽ മൊറോക്കോയെ നേരിടുന്ന പോർച്ചുഗൽ പ്രീക്വാർട്ടറിൽ ഇറങ്ങിയ ലൈനപ്പിൽ നിന്ന് ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. പ്രീക്വാർട്ടറിൽ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയപ്പോൾ ടീം വലിയ വിജയം സ്വന്തമാക്കിയിരുന്നു. റൊണാൾഡോയുടെ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ഹാട്രിക്കും നേടിയിരുന്നു. റാമോസ് തന്നെയാണ് ഇന്നും അറ്റാക്കിൽ ഉള്ളത്.

റൈറ്റ് ബാക്കിൽ ഡാലോട്ടിനെ നിലനിർത്താനും ഫെർണാണ്ടോ സാന്റോസ് തീരുമാനിച്ചു. കാൻസെലോ ഇന്നും അതുകൊണ്ട് ബെഞ്ചിൽ ഇരിക്കും.

XI PORTUGAL: Diogo Costa, Dalot, Pepe, Rúben Dias, R. Guerreiro, Rúben Neves, Otávio, Bernardo Silva, Bruno Fernandes, João Félix, Gonçalo Ramos.

“റൊണാൾഡോയെ പോർച്ചുഗൽ കളിപ്പിക്കരുത് എന്നാണ് ആഗ്രഹം” – മൊറോക്കോ കോച്ച്

പോർച്ചുഗൽ ഇന്ന് മൊറോക്കോയ്ക്ക് എതിരെ റൊണാൾഡോയെ ഇറക്കുമോ എന്ന സംശയം തുടരുകയാണ്. എന്നാൽ റൊണാൾഡോയെ പോർച്ചുഗൽ ഇറക്കരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നു മൊറോക്കൻ പരിശീലകൻ വാലിദ് പറഞ്ഞു.

റൊണാൾഡോ കളിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ അവൻ കളിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് എനിക്കറിയാം, അതിനാൽ അവൻ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. മൊറോക്കോ കോച്ച് പറഞ്ഞു. റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

നമുക്ക് നമ്മുടെ നേട്ടങ്ങളിൽ വിശ്രമിക്കാൻ കഴിയില്ല എന്നും മൊറോക്കോ കോച്ച് പറഞ്ഞു. ബെൽജിയമോ സ്‌പെയിനോ ക്വാർട്ടർ ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കുറച്ച് ആളുകളെ ഞങ്ങൾ ഇതിനകം അത്ഭുതപ്പെടുത്തി. ഇനിയും അത്ഭുതങ്ങൾ നടത്തണം. അദ്ദേഹം പറഞ്ഞു.

ശ്രദ്ധ ലോകകപ്പിൽ മാത്രം, ഏജന്റുമായി സംസാരിച്ചിരിട്ടില്ല : ജാവോ ഫെലിക്‌സ്

പോർച്ചുഗൽ യുവതാരത്തിന്റെ അത്ലറ്റികോ മാഡ്രിഡിലെ ഭാവിക്ക് മുകളിൽ ഇരുൾ മൂടിക്കെട്ടുന്നതിനിടെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള സൂചനകൾ നൽകി ജാവോ ഫെലിക്‌സ്. സ്വിറ്റ്സർലന്റുമായുള്ള വിജയം ശേഷം സംസാരിക്കുകയായിരുന്നു താരം. താൻ നിലവിൽ ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത് എന്ന് പറഞ്ഞ താരം ക്ലബ്ബിലെ തന്റെ ഭാവിയെ കുറിച്ച് ഏജന്റുമായി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. അതിനെ കുറിച്ചു സംസാരിക്കാൻ ഏജന്റ് ആഗ്രഹിക്കുന്നില്ല എന്നും കൂട്ടിച്ചേർത്തത് താരം കൂടുമാറ്റം തന്നെയാണ് ഉദ്ദേശിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ദിവസം സംസാരിച്ച അത്ലറ്റികോ മാഡ്രിഡ് സിഈഒ ഗിൽ മാരിനും താരത്തിന്റെ ട്രാൻസ്ഫറിനെ പറ്റിയുള്ള സൂചനകൾ നൽകിയിരുന്നു എന്നതാണ് കാര്യങ്ങൾ ചൂടുപിടിപ്പിക്കുന്നത്. “ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കങ്ങളിൽ ഒന്നായിരുന്നു ഫെലിക്സിനെ എത്തിച്ചത്. അദ്ദേഹം ലോകോത്തര താരം ആണെന്ന് തന്നെ ആയിരുന്നു ഞങ്ങളുടെ വിലയിരുത്തൽ. എന്നാൽ നിലവിൽ കോച്ചുമായുള്ള ബന്ധവും മത്സര സമയവും പരിഗണിക്കുമ്പോൾ നല്ല ഓഫർ വരുന്ന മുറക്ക് ഒരു കൈമാറ്റം അസാധ്യമല്ല.” ഗിൽ തുടർന്നു, “ഫെലിക്‌സ് ടീം വിട്ടേക്കുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്, അദ്ദേഹം ഇവടെ തുടരാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ പദ്ധതി മറ്റൊന്നാണ്”. ഇതോടെ ജാവോ ഫെലിക്സിന്റെ കൂടുമാറ്റം വീണ്ടും ചർച്ചാ വിഷയം ആവുകയാണ്. ഒരിടക്ക് സിമിയോണിയുടെ ഇഷ്ടതാരങ്ങളിൽ ഒരാളായിരുന്ന ഫെലിക്‌സിന് പക്ഷെ അടുത്തിടെ പകരക്കരുടെ ഇടയിൽ ആയിരുന്നു അത്ലറ്റികോ മാഡ്രിഡിൽ സ്ഥാനം. പോർച്ചുഗൽ ജേഴ്‌സിയിൽ പക്ഷെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന താരത്തിന് പിറകെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം ഉണ്ട്. ആസ്റ്റ്ൻവില്ലയും അത്ലറ്റികോക്ക് മുന്നിൽ ഓഫർ വെച്ചേക്കും എന്നറിയുന്നു.

Exit mobile version