പിക്ക്ഫോർഡ് എവർട്ടണിൽ ദീർഘകാല കരാർ ഒപ്പുവെക്കും

ഇംഗ്ലീഷ് ഗോൾകീപ്പറുമായുള്ള ജോർദാൻ പിക്ക്ഫോർഡിന്റെ കരാർ നീട്ടാൻ എവർട്ടൺ ക്ലബ് ഒരുങ്ങുന്നു. ചർച്ചകൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നു ഫബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നു‌. 202വരെയുള്ള കരാർ ആകും പിക്ക്ഫോർഡിന് എവർട്ടൺ നൽകുക. ഇപ്പോൾ റിലഗേഷൻ ഒഴിവാക്കാനായി പൊരുതുന്ന എവർട്ടണ് പിക്ക്ഫോർഡ് കരാർ പുതുക്കുന്നത് വലിയ ആത്മവിശ്വാസം നൽകും.

2017-ൽ എത്തിയതുമുതൽ ക്ലബ്ബിന്റെ പ്രധാന കളിക്കാരനാണ് 28-കാരൻ, ടോഫിസിനായി 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും ഒന്നാം നമ്പർ ആണ് പിക്ക്ഫോർഡ്. 2018 ലോകകപ്പിന്റെ സെമിഫൈനലിലേക്കുള്ള ത്രീ ലയൺസ് ഓട്ടത്തിൽ നിർണായക പങ്കുവഹിച്ച പിക്ക്ഫോർഡ് ഖത്തർ ലോകകപ്പിലും നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ഇപ്പോൾ 21 പോയിന്റുമായി പതിനാറാം സ്ഥാനത്താണ് എവർട്ടൺ ഉള്ളത്.

പിക്ഫോർഡിന്റെ കരാർ പുതുക്കാൻ എവർട്ടൺ ഒരുങ്ങുന്നു

ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡിന്റെ കരാർ എവർട്ടൺ ഉടൻ പുതുക്കും. താരവുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുക ആണെന്ന് എവർടൺ പരിശീലകൻ ലമ്പാർഡ് പറഞ്ഞു. അടുത്ത മാസം പിക്ക്ഫോർഡ് പുതിയ കരാറിൽ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2017-ൽ ആയിരുന്നു പിക്ക്ഫോർഡ് എവർട്ടണിൽ എത്തിയത്.

പിക്ക്ഫോർഡിന് രണ്ട് വർഷം എവർട്ടണിൽ ശേഷിക്കുന്നുണ്ട്. “ക്ലബ് ജോർദാനുമായി സംസാരിക്കുന്നുണ്ട്. അവൻ ഞങ്ങൾക്ക് ഒരു വലിയ കളിക്കാരനാണ്, എല്ലാവരും അവൻ തുടരണമെന്ന് ആഗ്രഹിക്കുന്നു, ജോർദാൻ ഇവിടെ വളരെ സന്തോഷവാനാണ്.” ലമ്പാർഡ് പിക്ക്ഫോർഡിനെ കുറിച്ച് പറഞ്ഞു. ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ കൂടിയായ പിക്ക്ഫോർഡ് 200ൽ അധികം മത്സരങ്ങൾ എവർട്ടണായി കളിച്ചിട്ടുണ്ട്.

Exit mobile version