ഗ്ലാമോര്‍ഗനുമായി കരാറിലെത്തി പീറ്റര്‍ ഹാറ്റ്സോഗ്ലോ

ടി20 ബ്ലാസ്റ്റിൽ ഗ്ലാമോര്‍ഗനുമായി കരാറിലെത്തി ഓസ്ട്രേലിയയുടെ പീറ്റര്‍ ഹാറ്റ്സോഗ്ലോ. മൈക്കൽ നീസറിന് പകരം ആണ് താരത്തെ ഗ്ലാമോര്‍ഗന്‍ ടീമിലെത്തിച്ചിരിക്കുന്നത്. മൂന്ന് മത്സരത്തിലേക്കാണ് ഇപ്പോള്‍ താരം ടീമിലെത്തുന്നത്. മൈക്കൽ നീസറെ നാഷണൽ ട്രെയിനിംഗ് ക്യാമ്പിലേക്ക് വിളിച്ചതിനാൽ തന്നെ പീറ്റര്‍ കൂടുതൽ മത്സരങ്ങള്‍ കളിക്കുവാനുള്ള സാഹചര്യവും ഉണ്ട്.

കഴിഞ്ഞ ദിവസം ടി20 ബ്ലാസ്റ്റിൽ പീറ്റര്‍ സോമര്‍സെറ്റിനെതിരെ ഗ്ലാമോര്‍ഗന് വേണ്ടി കളിച്ചിരുന്നു. 8 പന്തിൽ നിന്ന് 15 റൺസ് നേടിയ താരം എന്നാൽ ബൗളിംഗിൽ 4 ഓവറിൽ നിന്ന് 50 റൺസാണ് വഴങ്ങിയത്.

Exit mobile version