ഹീ ഈസ് ബാക്! മാർട്ടിൻ ടെയ്‌ലറിന് പകരം പീറ്റർ ഡ്രൂറി സ്‌കൈ സ്പോർട്സ് കമന്റേറ്റർ ആയി എത്തും!

സ്‌കൈ സ്പോർട്സിൽ നിന്നു നീണ്ട 33 കൊല്ലത്തിന് ശേഷം പടി ഇറങ്ങിയ മാർട്ടിൻ ടെയ്‌ലറിന് പകരക്കാരനായി മുഖ്യ ഫുട്‌ബോൾ കമന്റേറ്റർ ആയി ഇനി പീറ്റർ ഡ്രൂറി എത്തും. കഴിഞ്ഞ സീസണിൽ അമേരിക്കയിൽ സി.ബി.എസ് സ്പോർട്സിന് ആയി പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് കമന്ററി പറഞ്ഞ ഡ്രൂറി ഇതോടെ ഇംഗ്ലണ്ട് ടിവിയിലേക്ക് തിരിച്ചു വരും.

സ്‌കൈ സ്പോർട്സ് പീറ്റർ ഡ്രൂറിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്ത് അങ്ങോളം ഒരുപാട് ആരാധകർ ഉള്ള പീറ്റർ ഡ്രൂറിയുടെ മടങ്ങി വരവ് വലിയ ആവേശം ആണ് ആരാധകർക്ക് സമ്മാനിക്കുന്നത്. ഇനി സ്‌കൈ സ്പോർട്സിന്റെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പീറ്റർ ഡ്രൂറി ആവും കമന്ററി പറയുക. ഇന്ത്യയിലും ഡ്രൂറി കമന്ററി പറയുന്ന മത്സരങ്ങൾ ആവും കൂടുതൽ ലഭ്യം ആവുക.

ഫുട്‌ബോളിന്റെ ശബ്ദവും ക്രിക്കറ്റിന്റെ ശബ്ദവും കണ്ടുമുട്ടി

ലോക ഫുട്‌ബോളിന്റെ ശബ്ദം എന്നു അറിയപ്പെടുന്ന ഇതിഹാസ ഫുട്‌ബോൾ കമന്റേറ്റർ പീറ്റർ ഡ്രൂറിയും ക്രിക്കറ്റിന്റെ ശബ്ദം എന്നു അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്ലയും കണ്ടുമുട്ടി. ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലിന് ഇടയിൽ ആണ് ഇരുവരും കണ്ടുമുട്ടിയതും പരസ്പരം സൗഹൃദം പങ്ക് വച്ചതും.

കഴിഞ്ഞ ആഴ്ച യൂറോപ്പ ലീഗ് ഫൈനലിന്റെ സമയത്ത് ഒരു അഭിമുഖത്തിൽ ഹർഷ ബോഗ്ല തന്റെ ഹീറോ ആണെന്ന് പീറ്റർ ഡ്രൂറി പറഞ്ഞിരുന്നു. നല്ലൊരു മനുഷ്യനും മികച്ച പ്രൊഫഷണലും ആയ ഡ്രൂറിയെ കാണാൻ ആയതും അദ്ദേഹത്തിന്റെ കമാന്ററിയെ പറ്റി സംസാരിക്കാൻ ആയതിൽ സന്തോഷം ഉണ്ട് എന്നുമാണ് ഹർഷ ബോഗ്ല ട്വിറ്ററിൽ കുറിച്ചത്. വലിയ ആരാധകർ ഉള്ള ഇരുവരും തമ്മിലുള്ള ഫോട്ടോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

Exit mobile version