യുവതാരത്തെ പുകഴ്ത്തി പെപ് ഗ്വാർഡിയോള

യുവതാരം റിക്കോ ലൂയിസിനെയും മാഞ്ചസ്റ്റർ സിറ്റി അക്കാദമിയേയും പുകഴ്ത്തി പെപ്പ് ഗ്വാർഡിയോള. സെവിയ്യക്കെതിരായ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഗോൾ കണ്ടെത്തിയ താരത്തിന്റെ പ്രകടനമാണ് കോച്ചിന്റെ അഭിനന്ദനത്തിന് പാത്രമാക്കിയത്.
“ഇത്തവണ പ്രീ സീസണിന്റെ ആദ്യ ദിനം മുതൽ ഞങ്ങൾ അവനെ ശ്രദ്ധിക്കുന്നുണ്ട്. അസാമാന്യ പ്രതിഭയുള്ള താരമാണ്. ചിന്തിക്കാനും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള കഴിവും ഉണ്ട്.” പെപ്പ് പറഞ്ഞു. അടുത്ത കാലത്ത് മികച്ച യുവതാരങ്ങളെ വാസത്തെടുക്കുന്ന സിറ്റിയുടെ അക്കാദമിയുടെ നിലവാരത്തെയും പെപ്പ് ചൂണ്ടിക്കാണിച്ചു.

പെപ് 20221103 073655

“വാൾക്കറിനും കാൻസലോക്കും പകരക്കാരെ എത്തിക്കണമെന്ന് ആലോചിച്ചിട്ടുണ്ട്, പക്ഷെ അത്തരമൊരു താരത്തെ അക്കാദമി തന്നെ ടീമിന് നൽകി. സാമ്പത്തിക പരമായും ഇത് ടീമിനെ സഹായിക്കും.” പെപ്പ് പറഞ്ഞു. ഡയറക്ടർ ആയ വിൽകോക്‌സിന് കീഴിൽ അവർ നന്നായി പ്രവർത്തിക്കുന്നുണ്ട് എന്നും അടുത്ത കാലത്ത് ഫോഡൻ, പാമർ, മക്അറ്റി തുടങ്ങിയ മികച്ച യുവതാരങ്ങളെ വളർത്തിയെടുക്കാൻ സിറ്റി അക്കാദമിക്ക് സാധിച്ചു എന്നും പെപ്പ് കൂടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗിൽ സിറ്റിയുടെ പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാറിയിരുന്നു റിക്കോ ലൂയിസ്. ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബെൻസിമയുടെ റെക്കോർഡും ലൂയിസ് മറികടന്നിരുന്നു.

മികവിൽ എത്തിച്ചത് പെപ്പ് , സിറ്റിയിൽ തന്നെ തുടരണം : കാൻസലോ

മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി ജാവോ കാൻസലോ. തുടക്ക സമയത്ത് ടീമുമായി പൊരുത്തപ്പടാൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും നിലവിൽ സിറ്റിയുടെ അഭിവാജ്യ ഘടകമാണെന്ന ബോധ്യം തനിക്കുണ്ടെന്ന് താരം പറഞ്ഞു. “സിറ്റിയിലേക്ക് എത്തിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ്. ബെൻഫിക, ഇന്റർ, വലൻസിയ, യുവന്റസ് തുടങ്ങി വമ്പൻ ക്ലബ്ബുകളിൽ പന്ത് തട്ടാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ മാഞ്ചസ്റ്റർ സിറ്റിയുടെ നിലവാരം ഇവരിൽ നിന്നെല്ലാം വളരെ മുകളിലാണ്. ” താരം തുടർന്നു, “ആദ്യം ടീമുമായി ഇഴുകിച്ചേരാണ് തനിക്ക് സമയം എടുത്തു. പക്ഷേ ഇപ്പോൾ ടീമിൽ താൻ വളരെ സന്തുഷ്ടനാണ്. ഇനിയും പല വർഷങ്ങൾ ഇവടെ തുടരണം എന്നാണ് ആഗ്രഹം.” സിറ്റി മാഗസിനുമായി സംസാരിക്കുകയായിരുന്നു താരം.

ലിവർപൂലിനെതിരായ മത്സരത്തിൽ സലയുടെ ഗോളിലേക് കാരണമായ തെറ്റിനെ കുറിച്ച് കാൻസലോ സംസാരിച്ചു. “തന്റെ പിഴവാണ് സലയുടെ ഗോളിലേക്ക് വഴിയൊരുക്കിയത്. അത് ലിവർപൂളിന് മൂന്ന് പോയിന്റ് സമ്മാനിച്ചു. പക്ഷെ ആ സമയത്തും ആരാധകർ തന്നെ പിന്തുണച്ചു. അവയുടെ സ്നേഹം എന്തെന്ന് താൻ തിരിച്ചറിഞ്ഞു. ഈ സ്നേഹം ഭാവിയിൽ അവർക്ക് തിരിച്ചു നൽകണം എന്നാണ് തന്റെ ആഗ്രഹം.

” പെപ്പ് ഗ്വാർഡിയോള തന്നിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് കാൻസലോ വാചാലനായി. “പെപ്പിന് തന്റെ കരിയറിൽ വലിയ സ്വാധീനമുണ്ട്. തന്റെ കഴിവുകൾ മെച്ചപ്പെടുത്തുക മാത്രമല്ല അദ്ദേഹം ചെയ്തത്, തന്റെ ഫുട്ബോളിനെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ അദ്ദേഹം മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ ഫിലോസഫിയിലൂടെ ഫുട്ബോളിനെ നോക്കി കാണുമ്പോൾ എല്ലാം വളരെ വ്യത്യസ്തമാണ്” കാൻസലോ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് ഡിഫൻഡേഴ്സ് ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകില്ല

മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർമാരായ ജോൺ സ്റ്റോൺസും കെയ്ൽ വാക്കറും ഇന്ന് കളിക്കില്ല. പരിക്ക് മൂലം ഇരുവരും മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം സ്പെയിനിലേക്ക് യാത്ര ചെയ്തിട്ടില്ല. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ സെവിയ്യയെ ആണ് മാഞ്ചസ്റ്റർ സിറ്റി നേരിടേണ്ടത്.

ഇരുവരും കളിക്കില്ല എന്ന് പരിശീലകൻ പെപ് ഗാർഡിയോള തന്നെ സ്ഥിരീകരിച്ചു. ആസ്റ്റൺ വില്ലക്ക് എതിരാറ്റ മത്സരത്തിന് ഇടയിലാണ് റൈറ്റ് ബാക്ക് വാൽക്കറിനും സ്റ്റോൺസിനും പരിക്കേറ്റത്‌. ഇരുവരും എപ്പോൾ തിരികെ വരും എന്ന് അറിയില്ല എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.

“ഹാളണ്ടിൽ നിന്ന് ഏറെ ഗോളുകൾ പ്രതീക്ഷിക്കുന്നു” – ഗ്വാർഡിയോള

ഹാളണ്ടിനു മേൽ എല്ലാവർക്കും ഉള്ള പ്രതീക്ഷ വളരെ അധികമാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ആളുകൾക്ക് അത് പ്രതീക്ഷിക്കാം. ഞാനും കുറെ ഗോളുകൾ ഹാളണ്ടിൽ നിന്ന് ആഗ്രഹിക്കുന്നുണ്ട്. ഹാളണ്ടിനും സ്വയൻ വലിയ പ്രതീക്ഷൾ ഉണ്ട്. പെപ് പറഞ്ഞു.

എല്ലാ മത്സരങ്ങളിലും മൂന്ന് ഗോളുകൾ സ്‌കോർ ചെയ്യണമെന്ന് ഹാളണ്ട് ആഗ്രഹിക്കുന്നു, പക്ഷേ ഇത് സംഭവിക്കാൻ പോകുന്നില്ല. അത് നടക്കില്ലെന്ന് എനിക്കറിയാം, അത് നടക്കില്ലെന്ന് ഫുട്ബോൾ ലോകത്തെ എല്ലാവർക്കും അറിയാം. പെപ് പറയുന്നു.

ഹാളണ്ടിന്റെ കരിയറിലെ കണക്കുകൾ അവിശ്വസനീയമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, അത് വളരെ വലിയ നമ്പർ ആണെന്നും പെപ് പറഞ്ഞു. ഹാളണ്ട് അവസാന രണ്ട് ലീഗ് മത്സരങ്ങളിലും ഹാട്രിക്ക് നേടിയിരുന്നു.

എറിക് ഗാർസിയ ബാഴ്‌സലോണയിൽ എത്തുമെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി യുവതാരം എറിക് ഗാർസിയ ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ അവസാനിക്കുന്ന ഗാർസിയ മാഞ്ചസ്റ്റർ സിറ്റി മുൻപോട്ട് വെച്ച പുതിയ കരാർ നിരസിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ ഈ സീസണിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നെകിലും താരത്തിന്റെ പെരുമാറ്റം മികച്ചതായിരുന്നെന്നും താരം തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കളിക്കാരിൽ ഒരാൾ ആണെന്നും ഗ്വാർഡിയോള പറഞ്ഞു.

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒരു തവണ മാത്രമാണ് ഗാർസിയ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചത്. അതും പകരക്കാരനായാണ് താരം ഇറങ്ങിയത്. തുടർന്നാണ് തന്റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് താരം പോവുമെന്ന സൂചനകൾ ഗ്വാർഡിയോള പ്രകടിപ്പിച്ചത്. 2017ൽ ബാഴ്‌സലോണയിൽ നിന്നാണ് ഗാർസിയ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്.

പ്രീമിയർ ലീഗ് അവാർഡുകൾ സ്വന്തമാക്കി ഗുണ്ടോഗനും ഗ്വാർഡിയോളയും

പ്രീമിയർ ലീഗിൽ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി താരം ഐകെ ഗുണ്ടോഗൻ. ജനുവരിയിലും ഗുണ്ടോഗൻ തന്നെയായിരുന്നു പ്രീമിയർ ലീഗിലെ മികച്ച താരം. കൂടാതെ ഫെബ്രുവരി മാസത്തെ മികച്ച പരിശീലകനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും സ്വന്തമാക്കി. ഗ്വാർഡിയോളയും തുടർച്ചയായ രണ്ടാം തവണയാണ് മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ഏറെ മുൻപിലുള്ള മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ മാസം നടത്തിയ മികച്ച പ്രകടനങ്ങളാണ് ഗുണ്ടോഗനെയും ഗ്വാർഡിയോളയെയും അവാർഡിന് അർഹനാക്കിയത്. ജനുവരിയിൽ 5 ഗോളുകൾ നേടിയ ഗുണ്ടോഗൻ ഫെബ്രുവരിയിൽ 4 ഗോളുകളും നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയാവട്ടെ ഫെബ്രുവരിയിൽ കളിച്ച 6 മത്സരങ്ങളും ജയിക്കുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് നിയമങ്ങൾ പഠിപ്പിച്ചുതരുമോ? വിരാട് കോഹ്‌ലിയോട് സഹായം അഭ്യർത്ഥിച്ച് പെപ് ഗ്വാർഡിയോള

ക്രിക്കറ്റ് നിയമങ്ങൾ പഠിപ്പിച്ച് തരാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപെ ഗ്വാർഡിയോള. ക്രിക്കറ്റിലെ നിയമങ്ങൾ കഠിനമാണെന്നും പറ്റുമെങ്കിൽ തനിക്ക് അത് വിവരിച്ച് താരണമെന്നും പെപ് ഗ്വാർഡിയോള വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ടു. വിരാട് കോഹ്‌ലിയുടെ സ്പോൺസറായ പ്യൂമ ഇന്ത്യ സംഘടിപ്പിച്ച ഇൻസ്റ്റാഗ്രാം ലൈവിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

https://twitter.com/TheDarkHorse09/status/1316566815401627650

താൻ ജനിച്ചു വളർന്ന കാറ്റലോണിയയിൽ ക്രിക്കറ്റ് അറിയുന്നവർ കുറവാണെന്നും 3 ദിവസം കളിച്ചിട്ടും ക്രിക്കറ്റ് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കേട്ടിട്ടുണ്ടെന്നും അത് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ഗ്വാർഡിയോള പറഞ്ഞു. ഫുട്ബോളിലെ നിയമങ്ങൾ വളരെ എളുപ്പമാണെന്നും അതുകൊണ്ടാണ് ഫുട്ബോളിന് ഇത്ര പ്രചാരം ലഭിച്ചതെന്നും വിരാട് കോഹ്‌ലി പറഞ്ഞു. അഞ്ച് ദിവസം കളിച്ചിട്ടും എന്തുകൊണ്ടാണ് മത്സരം സമനിലയിൽ അവസാനിക്കുന്നതെന്ന് തന്നോട് ക്രിക്കറ്റ് അറിയാത്ത പലരും ചോദിച്ചിട്ടുണ്ടെന്നും ഞമ്മൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ക്രിക്കറ്റ് നിയമങ്ങൾ പറഞ്ഞു താരമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

താൻ ഇതുവരെ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടില്ലെന്നും കോവിഡ് മഹാമാരിക്ക് ശേഷം താൻ തീർച്ചയായും ഇന്ത്യയിൽ സന്ദർശനം നടത്തുമെന്നും ഗ്വാർഡിയോള പറഞ്ഞു. ഞമ്മൽ തമ്മിൽ കണ്ടുമുട്ടകയാണെങ്കിൽ തീർച്ചയായും ക്രിക്കറ്റിന്റെ നിയമങ്ങൾ തനിക്ക് പറഞ്ഞു തരണമെന്നും ക്രിക്കറ്റ് ഏറ്റവും പ്രയാസമേറിയ കളിയാണെന്നും ഗ്വാർഡിയോള പറഞ്ഞു.

നിലവിൽ ഏറ്റവും മികച്ച മിഡ്ഫീൽഡർ ഡിബ്രൂയ്നെ തന്നെയെന്ന് സാവി

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ മാഞ്ചസ്റ്റർ സിറ്റി താരം ഡിബ്രൂയ്നെ ആണെന്ന് മുൻ ബാഴ്‌സലോണ താരം സാവി. ഡിബ്രൂയ്നെ തന്റെ എതിരാളികളേക്കാൾ ഒരുപാട് മുൻപിലാണെന്നും ഖത്തറിലെ അൽ സാദ് ടീമിന്റെ പരിശീലകൻ കൂടിയായ സാവി പറഞ്ഞു.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡിബ്രൂയ്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. കൂടാതെ മുൻ ബാഴ്‌സലോണ പരിശീലകനായ പെഗ് ഗ്വാർഡിയോള ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആണെന്നും സാവി പറഞ്ഞു. ഫുട്ബോളിൽ വിപ്ലവം സൃഷ്ട്ടിച്ച പരിശീലകനാണ് പെപ് ഗ്വാർഡിയോളയെന്നും സാവി കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരെന്ന് പെപ് ഗ്വാർഡിയോള

ലാ ലീഗ ടീം റയൽ മാഡ്രിഡിനെ പുകഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരാണെന്ന് പറഞ്ഞുകൊണ്ടാണ് ഗ്വാർഡിയോള റയൽ മാഡ്രിഡിനെ അഭിനന്ദിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ പ്രതികരണം.

താൻ ഒരുപാട് തവണ പരിശീലകനായും കളിക്കാരനായും റയൽ മാഡ്രിഡിനെതിരെ കളിച്ചിട്ടുണ്ടെന്നും റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ചരിത്രത്തോട് ആരാധന തോന്നിയിട്ടുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു. റയൽ മാഡ്രിഡ് നിരയിലുള്ള മികച്ച താരങ്ങളോട് മത്സരിക്കുക എളുപ്പമല്ലെന്നും മാഞ്ചസ്റ്റർ സിറ്റി നിരയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ക്ലാഡിയോ ബ്രാവോ മാത്രമാണെന്നും ഗ്വാർഡിയോള പറഞ്ഞു.

നിലവിൽ അടുത്ത രണ്ട് വർഷത്തെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്ക് നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ തുടരാൻ റയൽ മാഡ്രിഡിനെ മറികടക്കാനാണ്. ബുധനാഴ്ച ബെർണാബ്യൂവിൽ വെച്ചാണ് ഇരുടീമുകളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ആദ്യ പാദ മത്സരം.

സിറ്റിയിൽ ഏറ്റവും നന്നായി പെനാൽറ്റിയെടുക്കുക ഗോൾ കീപ്പർ എഡേഴ്സൺ ആണെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയിൽ നിലവിൽ ഏറ്റവും മികച്ച രീതിയിൽ പെനാൽറ്റിയെടുക്കുക ഗോൾ കീപ്പർ എഡേഴ്‌സൺ ആണെന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഷെഫീൽഡ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ജെസൂസ് പെനാൽറ്റി നഷ്ട്ടപെടുത്തിയിരുന്നു. തുടർന്നാണ് ടീമിലെ മികച്ച പെനാൽറ്റിയെടുക്കുന്ന താരം എഡേഴ്‌സൺ ആണെന്ന് ഗ്വാർഡിയോള പറഞ്ഞത്. അടുത്ത കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ ജെസൂസും അഗ്വേറൊയും റഹിം സ്റ്റെർലിംഗമെല്ലാം പെനാൽറ്റി നഷ്ട്ടപെടുത്തിയിരുന്നു.

നിലവിൽ പെനാൽറ്റി എടുക്കുന്നവരെ തിരഞ്ഞെടുക്കുന്ന രീതി മാറ്റിയേക്കുമെന്ന സൂചനയും ഗ്വാർഡിയോള നൽകി. ഷെഫീൽഡ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൻ രക്ഷപെടുത്തിയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സെർജിയോ അഗ്വേറൊയുടെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി വിജയമുറപ്പിച്ചിരുന്നു.

തനിക്ക് ശേഷം അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവുമെന്ന് ഗ്വാർഡിയോള

താൻ മാഞ്ചസ്റ്റർ സിറ്റി വിടുമ്പോൾ മുൻ ആഴ്സണൽ – എവർട്ടൺ താരം അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവുമെന്ന് നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇപ്പോൾ തന്നെ അർട്ടെറ്റ മികച്ച പരിശീലകനാണെന്നും ഭാവിയിൽ അർട്ടെറ്റ മികച്ച വിജയം കൈവരിക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത് മുതൽ അർട്ടെറ്റ പെപ് ഗ്വാർഡിയോളയുടെ സഹ പരിശീലകനാണ്. നേരത്തെ ആഴ്‌സണൽ പരിശീലകൻ ആർസെൻ വെങ്ങർ ടീം വിട്ടപ്പോൾ അർട്ടെറ്റ ആഴ്‌സണൽ പരിശീലകനാവുമെന്ന് കരുതപ്പെട്ടെങ്കിലും അവസാനം ഉനൈ എമേറി ആഴ്‌സണൽ പരിശീലകനാവുകയായിരുന്നു. “അടുത്ത തന്നെ അർട്ടെറ്റ മാനേജറായി മാറും, അദ്ദേഹം വളരെ പ്രായം കുറഞ്ഞ മാനേജർ ആണ്. അതെ സമയം വലിയ ടീമുകളെയും താരങ്ങളെയും പരിശീലിപ്പിച്ചിട്ടുള്ള അനുഭവസമ്പത്ത് അർട്ടെറ്റക്കുണ്ട്” ഗ്വാർഡിയോള പറഞ്ഞു.

പതിനേഴ് വർഷത്തെ ഫുട്ബോൾ കരിയറിൽ നാല് രാജ്യങ്ങളിൽ ആറ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അർട്ടെറ്റ 250 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

യുണൈറ്റഡിൽ സാഞ്ചസിന്റെ മോശം ഫോമിന് കാരണം താരം മാത്രമല്ലെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചിലിയൻ താരം അലക്സിസ് സാഞ്ചസിന്റെ മോശം ഫോമിന് കാരണം താരം മാത്രമല്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. 2018 ജനുവരിയിൽ ആഴ്‌സണലിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സാഞ്ചസിന് ആഴ്‌സണലിൽ പുറത്തെടുത്ത മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുറത്തെടുക്കാനായിരുന്നില്ല. ഫുട്ബോൾ ഒരു താരത്തെ മുൻനിർത്തിയുള്ള കളിയല്ലെന്നും 10 പേരുടെ കൂടെ ഒരു സിസ്റ്റത്തിൽ കളിക്കേണ്ട കളിയാണെന്നും അതിൽ ഒരു താരം മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ഒരുപാട് കാര്യങ്ങൾ ഉൾപെട്ടിട്ടുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു.

അലക്സിസ് സാഞ്ചസ് യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണെന്നും അവർക്ക് മികച്ച പരിശീലകൻ ഉണ്ടെന്നും ഇന്റർ മിലാനിൽ സാഞ്ചസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു.  ഇന്റർ മിലാന്റെ ശൈലി സാഞ്ചസിന് യോജിച്ചതാണെന്നും ലുക്കാക്കുവിന് അടുത്ത് കളിക്കുന്നത് കൊണ്ട് തന്നെ സാഞ്ചസിന് ഇന്റർ മിലാനിൽ തിളങ്ങാൻ കഴിയുമെന്നും ഗ്വാർഡിയോള പറഞ്ഞു.

താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നതിന് മുൻപ് താരത്തെ സ്വന്തമാക്കാൻ പെപ് ഗ്വാർഡിയോളയും മാഞ്ചസ്റ്റർ സിറ്റിയും ശ്രമം നടത്തിയിരുന്നു. എന്നാൽ സാഞ്ചസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയായിരുന്നു. നേരത്തെ ബാഴ്‌സലോണയിൽ ഗ്വാർഡിയോളക്ക് കീഴിൽ അലക്സിസ് സാഞ്ചസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Exit mobile version