30 മില്യൺ നൽകി ബ്രൈറ്റൺ പെഡ്രോയെ സ്വന്തമാക്കുന്നു

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ് ഒരു യുവതാരത്തെ കൂടെ സ്വന്തമാക്കി. ബ്രസീലിയൻ സ്‌ട്രൈക്കർ ജോവോ പെഡ്രോയെ ആണ് വാറ്റ്‌ഫോർഡിൽ നിന്ന് ബ്രൈറ്റൺ ടീമിലേക്ക് എത്തിക്കുന്നത്.
ഇരു ക്ലബുകളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും കരാർ ഒപ്പുവെച്ചു എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യൺ ആണ് ട്രാൻസ്ഫർ തുക. താമസിയാതെ ഈ നീക്കത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും.

21കാരനായ ജോവോ പെഡ്രോ വാറ്റ്ഫോർഡിനായി അവസാന സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2020ൽ ആയിരുന്നു താരം വാറ്റ്ഫോർഡിൽ എത്തിയത്. അതിനു മുമ്പ് 10 വർഷങ്ങളോളം ഫ്ലുമിനെൻസ് ക്ലബിൽ ആയിരുന്നു. ലിവർപൂൾ മധ്യനിര താരം മിൽനറിനെയും ബ്രൈറ്റൺ ഉടൻ സ്വന്തമാക്കും.

ഹസാർഡിന്റെ മികവിൽ ചെൽസിക്ക് ജയം

ഈഡൻ ഹസാർഡിന്റെ മികവിൽ പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. ഗോളടിച്ചും ഗോൾ അവസരം ഒരുക്കിയും ഹസാർഡ് കളം നിറഞ്ഞ മത്സരത്തിൽ 1-2 നാണ് ചെൽസി ജയം സ്വന്തമാക്കിയത്. ജയത്തോടെ 37 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും. 21 പോയിന്റുള്ള ബ്രയ്ട്ടൻ 13 ആം സ്ഥാനത്താണ്.

ഈഡൻ ഹസാർഡിനെ സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ചാണ് സാരി ടീമിനെ ഇറക്കിയത്. സിറ്റിക്കെതിരെ എന്ന പോലെ ആവർത്തിച്ച തന്ത്രം വിജയം കാണുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. 17 ആം മിനുട്ടിൽ തന്നെ ചെൽസി ലീഡെടുത്തു. ഹസാർഡിന്റെ മികച്ച അസിസ്റ്റിൽ പെഡ്രോയാണ് ഗോൾ നേടിയത്. പിന്നീട് 33 ആം മിനുട്ടിൽ ഹസാർഡിലൂടെ ചെൽസി ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ ചെൽസിയുടെ ആക്രമണത്തിന് മുന്നിൽ ബ്രയ്ട്ടന് ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ്‌ ചെൽസി പുറത്തെടുത്തത്. പക്ഷെ ആലോൻസോയുടെ ലോങ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയ ഉടനെ ബ്രയ്ട്ടൻ ഒരു ഗോൾ തിരിച്ചടിച്ചു മത്സരത്തിൽ തിരിച്ചെത്തി. സോളി മാർച്ചാണ് ഗോൾ നേടിയത്. പിന്നീട് ബാർക്ലി, ലോഫ്റ്റസ് ചീക്ക്, ജിറൂദ് എന്നിവരെ സാരി കളത്തിൽ ഇറക്കിയെങ്കിലും ചെൽസിക്ക് ഗോൾ ഒന്നും നേടാനായില്ല. പക്ഷെ ഏക ഗോൾ ലീഡ് അവർ നന്നായി പ്രതിരോധിച്ചതോടെ ചെൽസിക്ക് ജയം സ്വന്തമായി.

Exit mobile version