അടുത്ത ഏഷ്യ കപ്പ് നടത്തിപ്പവകാശം പാക്കിസ്ഥാന്‍ ബോര്‍ഡിനു

2020 ഏഷ്യ കപ്പിന്റെ ആതിഥേയത്വം പിസിബി വഹിക്കും. എന്നാല്‍ പാക്കിസ്ഥാനിലായിരിക്കുമോ അതോ യുഎഇയിലാവുമോ മത്സരങ്ങള്‍ നടക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലോക ടി20യ്ക്ക് ഒരു മാസം മുമ്പ് സെപ്റ്റംബറിലാവും ഈ ടൂര്‍ണ്ണമെന്റ് നടക്കുുന്നത്. അടുത്ത ഏഷ്യ കപ്പ് പതിപ്പ് ടി20യായിരിക്കുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്.

ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധവും രാജ്യത്തിലെ സുരക്ഷയുടെ വിലയിരുത്തലിനെയും ആശ്രയിച്ചായിരിക്കും പാക്കിസ്ഥാനാവുമോ അതോ യുഎഇയോ മലേഷ്യയോ പോലുള്ള സ്ഥലങ്ങള്‍ വേദിയായി തീരമാനിക്കുമോ എന്നതിലുള്ള തീരുമാനം വരിക. കഴിഞ്ഞ ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ആതിഥേയരെങ്കിലും പാക്കിസ്ഥാന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടി ടൂര്‍ണ്ണമെന്റ് യുഎഇയിലാണ് നടത്തിയിരുന്നത്.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ഫ്രാഞ്ചൈസി അവകാശങ്ങള്‍ റദ്ദാക്കി പിസിബി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ശരിയായ വിധത്തില്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് സ്ച്ചോന്‍ പ്രോപ്പര്‍ട്ടീസ് ബ്രോക്കര്‍ എല്‍എല്‍സി യുടെ ഉടമസ്ഥാവകാശത്തെ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. ബോര്‍ഡിനാണ് നിലവില്‍ ടീമിന്മേല്‍ അവകാശമെന്നതിനാല്‍ പുതിയ ഫ്രാഞ്ചൈസി ഉടമകള്‍ എത്തുന്നത് വരെ ടീമിന്റെ പ്ലേയര്‍ ‍ഡ്രാഫ്ടിലെ ഉത്തരവാദിത്വവും ബോര്‍ഡ് തന്നെ വഹിക്കുന്നതായിരിക്കും.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ പേര് “ദി സിക്സ്ത് ടീം” എന്നാക്കി മാറ്റിയാവും ഡ്രാഫ്ടില്‍ ടീം പങ്കെടുക്കുക. പുതിയ ഉടമകള്‍ എത്തി ടീമിന്റെ നാമവും പുതുക്കി നിശ്ചയിക്കാവുന്നതാണ്.

ഷെഹ്സാദിന്റെ വിലക്ക് പാക്കിസ്ഥാന്‍ നീട്ടി

ഡോപിംഗ് വിവാദത്തില്‍ നവംബര്‍ 11 വരെ വിലക്കേര്‍പ്പെടുത്തിയ പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിന്റെ വില്കക് നീട്ടി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒരു മത്സരങ്ങളിലും പങ്കെടുക്കരുതെന്ന് വിലക്കുണ്ടായിരുന്നിട്ടും 12 ദിവസത്തിനുള്ളില്‍ മുസ്ലീം ജിംഖാനയ്ക്കു വേണ്ടി 7 മത്സരങ്ങളില്‍ താരം പങ്കെടുത്തു എന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം. താരം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയപ്പോളാണ് കാര്യങ്ങള്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയുന്നത്.

നവംബര്‍ 11 മുതല്‍ ആറാഴ്ച കൂടി വിലക്ക് തുടരുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

വീണ്ടും പണി മേടിച്ച് ഷെഹ്സാദ്, ബോര്‍ഡിന്റെ വക കാരണം കാണിക്കല്‍ നോട്ടീസ്

നവംബര്‍ 11 വരെ വിലക്ക് നേരിടുന്ന പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനു വീണ്ടും ബോര്‍ഡില്‍ നിന്ന് പണി. താരത്തിനോട് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ ട്വിറ്ററിലും ഫേസ്ബുക്കിലും താന്‍ മുസ്ലീം ജിംഖാനയ്ക്കായി കഴിഞ്ഞ 12 ദിവസത്തിനിടെ 7 മത്സരങ്ങള്‍ കളിച്ചുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഒക്ടോബര്‍ 25നുള്ളില്‍ ഇതിന്മേലൊരു മറുപടി നല്‍കാനാണ് താരത്തിനോട് ബോര്‍ഡിന്റെ ആവശ്യം. വിലക്കിലുള്ളപ്പോള്‍ ക്രിക്കറ്റ് കളിച്ചുവെന്നതിനെതിരയാണ് നടപടി. ഒരു തരത്തിലുമുള്ള ക്രിക്കറ്റ് കളിക്കരുതെന്നാണ് താരത്തിനുള്ള വിലക്ക്.

ഇന്ത്യ-പാക് ബോര്‍ഡുകളുടെ നിയമപോരാട്ടങ്ങള്‍ക്ക് ദുബായ് സാക്ഷ്യം വഹിക്കും

ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബോര്‍ഡുകളുടെ നിയമപോരാട്ടങ്ങള്‍ക്ക് ദുബായ് കാഴ്ചയാവുമെന്ന് ഏറഎക്കുറെ ഉറപ്പായി. ഇന്ത്യ പാക്കിസ്ഥാനുമായി പരമ്പര കളിക്കുന്നതില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ബോര്‍ഡിനു കനത്ത നഷ്ടം സംഭവിച്ചുവെന്നും അതിനാല്‍ തന്നെ US$70m നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയ്ക്ക് നല്‍കിയ പരാതിയിന്മേലുള്ള വാദമാണ് ഒക്ടോബര്‍ 1നു ആരംഭിക്കുന്നത്.

ഒക്ടോബര്‍ 1-3 വരെ ഐസിസിയുടെ ആസ്ഥാനമായ ദുബായിയിലാണ് കേസിന്റെ വാദം നടക്കുന്നതെങ്കിലും ഇംഗ്ലീഷ് നിയമത്തിനു കീഴിലാവും വാദം. ഇത് ഐസിസിയുടെ ഭരണഘടന പ്രകാരമുള്ള തീരുമാനമാണ്. അതിനാല്‍ തന്നെ ബ്രിട്ടീഷ് ആസ്ഥാനമായിട്ടുള്ള നിയമ ഉപദേശകരുടെ സേവനം ബോര്‍ഡുകള്‍ തേടിയിരിക്കുകയാണ്.

2007ല്‍ ടെസ്റ്റും 2013ല്‍ ഏകദിന പരമ്പരയുമാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനെതിരെ കളിച്ച പരമ്പരകള്‍. ഇരു രാജ്യങ്ങളുമായി ഐസിസി നിയമ പ്രകാരം പരമ്പര കളിക്കണമെന്ന് ഉടമ്പടിയുണ്ടെങ്കിലും ബിസിസിഐ അത് പാലിച്ചില്ലെന്നാണ് പിസിബിയുടെ വാദം. എന്നാല്‍ തങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ഇതിനെക്കുറിച്ച് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ബോര്‍ഡിനു മാത്രം കൈക്കൊള്ളാവുന്ന തീരുമാനമല്ല ഇതെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനില്‍ എട്ട് മത്സരം, പിഎസ്എല്‍ ഫെബ്രുവരി 14നു ആരംഭിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ഫെബ്രുവരി 14നു യുഎഇയില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റിലെ അവസാന 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്തുവാനും തീരുമാനമായി. മാര്‍ച്ച് 17നു കറാച്ചിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലും നടത്തും. ഇന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പിസിബി അംഗങ്ങള്‍ അടങ്ങിയ പിഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലും പിഎസ്എല്‍ ഫ്രാഞ്ചൈസികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പാക്കിസ്ഥാനില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തുവാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗ് അനുസരിച്ചാവും കളിക്കാരുടെ ഡ്രാഫ്ടില്‍ താരങ്ങളെ തിരഞ്ഞെടുക്കുവാനുള്ള അവസരമെന്നും തീരുമാനമായി. ഈ സീസണില്‍ ടീമുകള്‍ക്ക് പത്ത് താരങ്ങളെ വരെ നിലനിര്‍ത്താമെന്നും തീരുമാനമായിട്ടുണ്ട്.

സേഥിയ്ക്ക് പകരമെത്തുക എഹ്സാന്‍ മാനി

പടിയിറങ്ങിയ നജാം സേഥിയ്ക്ക് പകരം എഹ്സാന്‍ മാനി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്തെത്തും. 2020ല്‍ അവസാനിക്കാനിരുന്ന കരാറിനു ഏറെ മുമ്പ് തന്നെ സേഥി തന്റെ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഐസിസി മുന്‍ പ്രസിഡന്റ് എഹ്സാന്‍ മാനി പകരം ചുമതലയിലെത്തുമെന്നാണ് അറിയുന്നത്. ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രിയായി ചുമതലയേറ്റത്തിനെത്തുടര്‍ന്നാണ് സേഥി രാജി വെച്ചത്.

പാക്കിസ്ഥാന്‍ ബോര്‍ഡ് ഭരണ ഘടന പ്രകാരം ബോര്‍ഡിന്റെ പേട്രണ്‍ ആയ ഇമ്രാന്‍ ഖാനാണ് എഹ്സാന്‍ മാനിയുടെ പേര് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനു നിര്‍ദ്ദേശിച്ചത്.

നജാം സേഥി പടിയിറങ്ങി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് നജാം സേഥി. 2020 വരെ കാലാവധിയുണ്ടായിരുന്നുവെങ്കിലും നജാം സേഥി പടിയിറങ്ങുവാന്‍ പ്രധാന കാരണം ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി എത്തിയതാണെന്നാണ് മനസ്സിലാക്കുന്നത്. ഇമ്രാന്‍ ഖാനും നജാം സേഥിയും തമ്മില്‍ നല്ല സ്വരചേര്‍ച്ചയില്ലെന്നത് പണ്ട് മുതലേ വ്യകത്മാണ്. 2013 പൊതു തിരഞ്ഞെടുപ്പ് കാലത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സേഥി ഇമ്രാന്റെ എതിരാളിയായ നവാസ് ഷെറീഫിനു വേണ്ടി അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചുവെന്നുള്ളത് പ്രധാന ആരോപണമായിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ ബോര്‍ഡിലേക്ക് പുതിയ നിയമനങ്ങളും താങ്കള്‍ നടത്തണമെന്നാണ് രാജിക്കത്തില്‍ സേഥി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാക് താരത്തിന്റെ വിലക്ക് നാല് വര്‍ഷമായി ഉയര്‍ത്തി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ സ്പോട്ട് ഫിക്സിംഗിനു ശിക്ഷ ഏറ്റുവാങ്ങിയ പാക് താരം ഷഹ്സൈബ് ഹസനു കൂടുതല്‍ തിരിച്ചടി. താരത്തിനു നേരത്തെ ഒരു വര്‍ഷത്തെ വിലക്കും ഒരു മില്യണ്‍ പാക്കിസ്ഥാന്‍ രൂപയും പിഴയായി വിധിച്ചതെങ്കില്‍ അത് ഇപ്പോള്‍ നാല് വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. നേരത്തെയുള്ള ഒരു മില്യണ്‍ രൂപയുടെ ശിക്ഷയ്ക്കെതിരെ താരം അപ്പീല്‍ പോയിരുന്നു.

എന്നാല്‍ പിഴ അതേ പോലെ നിലനിര്‍ത്തിയ ശേഷം വിലക്ക് നാല് വര്‍ഷമാക്കി ഉയര്‍ത്തുകയാണ് ജസ്റ്റിസ് ഹമീദ് ഹസന്‍ ചെയ്തത്. ഇപ്പോള്‍ ഒരു വര്‍ഷത്തെ വിലക്കിന്റെ കാലാവധി താരത്തിനു കഴിഞ്ഞിരുന്നു. ഇത് ഇനി മൂന്ന് വര്‍ഷം കൂടി തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബോര്‍ഡിന്റെ നടപടിയ്ക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് അഹമ്മദ് ഷെഹ്സാദ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഡോപ് ചാര്‍ജ്ജുകള്‍ക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ച് അഹമ്മദ് ഷെഹ്സാദ്. ഇതോടെ താരം തെറ്റ് ചെയ്തുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കുറ്റം സമ്മതിച്ചാല്‍ താരത്തിനു ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്ത വരുന്നതിനിടെയാണ് അഹമ്മദ് ഷെഹ്സാദിന്റെ ഈ തീരൂമാനം. തന്റെ ബി സാംപിള്‍ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് അഹമ്മദ് ഷെഹ്സാദിന്റെ നിലപാട്. ജൂണ്‍ 19 ആയിരുന്നു ഇതിനു അപേക്ഷിക്കേണ്ടിയിരുന്ന അവസാന തീയ്യതി.

ജൂലൈ 27നു നടക്കുന്ന വിചാരണകള്‍ക്കൊടുവില്‍ വേള്‍ഡ് ആന്റി-ഡോപിംഗ് ഏജന്‍സിയുടെ നിയമാവലിയ്ക്കനുസൃതമായ ശിക്ഷയാവും താരത്തിനു വിധിക്കുക എന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേ പരമ്പര അവസാനിപ്പിച്ച് ഹാരിസ് സൊഹൈല്‍ നാട്ടിലേക്ക്

സിംബാബ്‍വേ പരമ്പരയില്‍ പങ്കെടുക്കുന്ന പാക്കിസ്ഥാന്‍ താരം ഹാരിസ് സൊഹൈല്‍ നാട്ടിലേക്ക് മടങ്ങുന്നു. താരത്തിനു നാട്ടിലേക്ക് മടങ്ങുവാനുള്ള അനുമതി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയെന്നാണ് അറിയുന്നത്. മകളുടെ അസുഖവുമായി ബന്ധപ്പെട്ടാണ് താരത്തിനു നാട്ടിലേക്ക് മടങ്ങുവാനുള്ള അനുമതി ബോര്‍ഡ് നല്‍കിയത്. സിംബാബ്‍വേയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും പാക്കിസ്ഥാന്‍ വിജയിച്ച് മുന്നിട്ട് നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍

ഉത്തേജക മരുന്ന് വിവാദത്തില്‍ പിടിയിലായ പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍. ജൂലൈ 18നകം തന്റെ ബി സാംപിളുകള്‍ പരിശോധിയ്ക്കണോയെന്ന് താരത്തിനു ബോര്‍ഡിനെ അറിയിക്കാം. അല്ലാത്ത പക്ഷം ജൂലൈ 27നകം താരത്തിനെതിരെയുള്ള കുറ്റങ്ങള്‍ക്കുമേല്‍ ബോര്‍ഡിനു താരം മറുപടി നല്‍കേണ്ടതുണ്ട്. അതു വരെ താരത്തെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയാണെന്നാണ് പിസിബി അറിയിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണ്ണമെന്റായ പാക്കിസ്ഥാന്‍ കപ്പിനിടെയാണ് താരത്തിന്റെ സാംപിളുകള്‍ പാക്കിസ്ഥാന്‍ ആന്റി ഡോപിംഗ് ഏജന്‍സി ശേഖരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version