ആര്‍സിബിയ്ക്ക് വിജയിക്കുവാന്‍ 177 റൺസ്

ആര്‍സിബിയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നേടാനായത് 176 റൺസ്. ശിഖര്‍ ധവാന്‍ നേടിയ 45 റൺസിന് ശേഷം 8 പന്തിൽ 21 റൺസ് നേടിയ ശശാങ്ക് സിംഗിന്റെ ബാറ്റിംഗ് പ്രകടനം ആണ് 176/6 എന്ന സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത്.

മികച്ചൊരു കൂട്ടുകെട്ടുമായി ശിഖര്‍ ധവാന്‍ – പ്രഭ്സിമ്രാന്‍ സിംഗ് കൂട്ടുകെട്ട് പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ഗ്ലെന്‍ മാക്സ്വെൽ ഈ 55 റൺസ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 25 റൺസ് നേടിയ പ്രഭ്സിമ്രാനെ താരം പുറത്താക്കിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണെ പുറത്താക്കി അൽസാരി ജോസഫും സമ്മര്‍ദ്ദം സൃഷ്ടിച്ചു. അടുത്ത പന്തിൽ മാക്സ്വെൽ ശിഖര്‍ ധവാനെ പുറത്താക്കിയപ്പോള്‍ പഞ്ചാബ് കിംഗ്സ് 98/2 എന്ന നിലയിൽ നിന്ന് 98/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് സാം കറനും ജിതേഷ് ശര്‍മ്മയും 150 കടത്തുകയായിരുന്നു. സാം കറനൊപ്പം ജിതേഷ് ശര്‍മ്മയും നിര്‍ണ്ണായക സംഭാവന നൽകിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 52 റൺസാണ് നേടിയത്. 17 പന്തിൽ 23 റൺസ് നേടിയ സാം കറനെ യഷ് ദയാൽ ആണ് പുറത്താക്കിയത്.

ഏറെ വൈകാതെ 27 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ സിറാജ് പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.

ഫാഫ് ഡു പ്ലെസി ഇംപാക്ട് പ്ലേയര്‍!!! ധവാനുമില്ല, പഞ്ചാബിനെ നയിക്കുന്നത് സാം കറന്‍, ആര്‍സിബിയെ കോഹ്‍ലി നയിക്കും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്. ഇന്ന് ഐപിഎലിലെ ആദ്യ മത്സരത്തിൽ ശിഖര്‍ ധവാന്റെ അഭാവത്തിൽ പഞ്ചാബിനെ സാം കറന്‍ ആണ് നയിക്കുന്നത്. അതേ സമയം ആര്‍സിബി നിരയിൽ വിരാട് കോഹ്‍ലിയാണ് ടീമിനെ നയിക്കുന്നത്. പരിക്കേറ്റ ഫാഫ് ഡു പ്ലെസി ഇന്നത്തെ മത്സരം കളിക്കുന്നില്ല.

പഞ്ചാബ് നിരയിൽ കാഗിസോ റബാഡയ്ക്ക് പകരം നഥാന്‍ എല്ലിസും ലിയാം ലിവിംഗ്സ്റ്റണും ടീമിലേക്ക് എത്തുന്നു.

ആര്‍സിബി നിരയിൽ ഫാഫ് ഡു പ്ലെസി ഇംപാക്ട് പ്ലേയര്‍ ആയി മാത്രമാവും കളിക്കുക. താരത്തിന് ഫീൽഡിംഗ് സാധ്യമല്ലാത്തതിനാലാണ് ഇത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Faf du Plessis, Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Wanindu Hasaranga, Suyash Prabhudessai, Harshal Patel, Wayne Parnell, Mohammed Siraj

പഞ്ചാബ് കിംഗ്സ്: Atharva Taide, Matthew Short, Harpreet Singh Bhatia, Liam Livingstone, Sam Curran(c), Jitesh Sharma(w), Shahrukh Khan, Harpreet Brar, Nathan Ellis, Rahul Chahar, Arshdeep Singh

Exit mobile version