പൗലോ ഡിബാല ഇനി ഈ സീസണിൽ കളിക്കില്ല

എഎസ് റോമ താരം പൗലോ ഡിബാലയ്ക്ക് ഗുരുതരമായ പരിക്കിനെ തുടർന്ന് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. അർജൻ്റീന ഫോർവേഡ് വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകും, റോമയുടെ മെഡിക്കൽ സ്റ്റാഫ് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കും.

ക്ലബ്ബിൻ്റെ പ്രധാന കളിക്കാരനായിരുന്ന ഡിബാല, അവസാന സീസണുകളിൽ പരിക്കുകളാൽ വലഞ്ഞിരുന്നു. അർജന്റീനക്കൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കും എന്ന് പ്രതീക്ഷിച്ചിരിക്കെ ആയിരുന്നു ഡിബാലക്ക് പരിക്കേറ്റത്. അതോടെ താരം സ്ക്വാഡിൽ നിന്ന് പുറത്തായിരുന്നു.

മൂന്ന് സൂപ്പർ ഗോളുകൾ, അർജന്റീന ചിലിയെ തകർത്തു

ചിലിയെ 3-0ന് തകർത്ത് അർജന്റീന തങ്ങളുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനങ്ങൾ തുടരുന്നു. നിലവിലെ ലോകചാമ്പ്യൻമാർ കളിയുടെ തുടക്കം മുതൽ അവസാനം വരെ തങ്ങളുടെ ആക്രമണവീര്യം ഇന്ന് പുറത്തെടുത്തു. ലയണൽ മെസ്സി ഇല്ലാത്താതിന്റെ അഭാവം ഒന്നും അർജന്റീന ഇന്ന് കാണിച്ചില്ല.

അർജന്റീനയുടെ ആദ്യ ഗോൾ നേടിയ മകാലിസ്റ്റർ ലൗട്ടാരോയോടൊത്ത് ഗോൾ ആഘോഷിക്കുന്നു

രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ ഒരു ഗോളിലൂടെ അർജന്റീനക്ക് ലീഡ് നൽകി. തീർത്തും ഒരു ടീം ഗോളായിരുന്നു ഇത്.

പിന്നീട് 84-ാം മിനിറ്റിൽ ഹൂലിയൻ ആൽവരസിന്റെ ഒരു ലോംഗ് റേഞ്ചർ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ ഇഞ്ചുറി ടൈമിൽ ഡിബാലയുടെ ഗംഭീര സ്ട്രൈക്ക് കൂടെ വന്നതോടെ അർജന്റീന വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, അർജൻ്റീന തങ്ങളുടെ ലോകകപ്പ് യോഗ്യത ഘട്ടത്തിൽ ഒന്നാമത് തുടരുകയാണ്. 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീന 18 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 5 പോയിന്റ് മാത്രമുള്ള ചിലി ഒമ്പതാം സ്ഥാനത്താണ്.

ഡിബാല റോമയിൽ തുടരും, സൗദിയിൽ നിന്നുള്ള ഓഫർ നിരസിച്ചു

റോമ ഫോർവേഡ് പൗലോ ഡിബാല ക്ലബിൽ തുടരും. സൗദി ക്ലബായ അൽ ഖദ്സിയയുടെ ഓഫർ ഡിബാല പരിഗണിച്ചു എങ്കിലും അവസാനം റോമയിൽ തന്നെ തുടരാം എന്ന് തീരുമാനിക്കുക ആയിരുന്നു. യൂറോപ്പിൽ തുടരുന്നത് ആണ് തനിക്ക് നല്ലതെന്ന് ഡിബാല വിലയിരുത്തുന്നു. കഴിഞ്ഞ സീസണിലും റോമ വിടാൻ ഡിബാല ശ്രമിച്ചിരുന്നു എങ്കിലും അവസാനം അവിടെ തന്നെ തുടരുകയായിരുന്നു.

യുവന്റസ് വിട്ട് രണ്ട് സീസൺ മുമ്പ് ആയിരുന്നു ഡിബാല റോമയിൽ എത്തിയത്. റോമിൽ അദ്ദേഹം തന്റെ ഫോം തിരികെ കണ്ടെത്തി. അതിനു മുമ്പ് 2015 മുതൽ നീണ്ട ഏഴ് വർഷം യുവന്റസിനൊപ്പമായിരുന്നു ഡിബാല. അവിടെയുള്ള സമയത്ത് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. 29 കാരനായ താരം യുവന്റസ് ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ ട്രോഫികളും നേടിയിട്ടുണ്ട്. റോമക്ക് ഒപ്പം കോൺഫറൻസ് ലീഗ് കിരീടവും നേടി.

ഡി ബാലയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് രഗത്ത്

സൗദി അറേബിയൻ ക്ലബായ അൽ ഖദ്സിയ അർജന്റീനൻ താരം ഡി ബാലയെ സ്വന്തമാക്കാൻ ആയി രംഗത്ത്. റോമയെ അൽ ഖദ്സിയ ഉടൻ ഒരു ബിഡുമായി സമീപിക്കും എന്നാണ് റിപ്പോർട്ടുകൾ. വലിയ ബിഡ് തന്നെ റോമ ഡി ബാലയ്ക്ക് ആയി പ്രതീക്ഷിക്കുന്നു. ഇറ്റലിക്ക് പുറത്ത് നിന്നുള്ള ഏത് ക്ലബ് വന്നാലും ഡി ബാലയെ വിൽക്കാൻ റോമ ഒരുക്കമാണ്.

ഇതിനകം ഇക്വി ഫെർണാണ്ടസ്, ഔബാമയങ്, നാചോ എന്നിവരെ അൽ ഖദ്സിയ ഈ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തിട്ടുണ്ട്‌. 2022ലാണ് ഡി ബാല റോമയിൽ എത്തിയത്. അതിനു മുമ്പ് ദീർഘകാലം യുവന്റസിൽ ആയിരുന്നു. കഴിഞ്ഞ സീസണിലും ഡി ബാല റോമ വിടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

അർജന്റീന കോപ അമേരിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു, ഡിബാല ഇല്ല

നിലവിലെ ചാമ്പ്യന്മാരായി അർജന്റീന കോപ്പ അമേരിക്കയ്ക്ക് ആയുള്ള സാധ്യത ടീം പ്രഖ്യാപിച്ചു. 29 അംഗ സ്ക്വാഡ് ആണ് അർജന്റീന പ്രഖ്യാപിച്ചത്. ടൂർണമെൻ്റിന് മുന്നോടിയായി ജൂൺ 9, 14 തീയതികളിൽ ഇക്വഡോറിനെയും ഗ്വാട്ടിമാലയെയും നേരിടാനും കൂടിയുള്ള ടീമാണ് ഇത് . 29 അംഗ സ്ക്വാഡ് കോപ അമേരിക്ക ടൂർണമെന്റിന് മുമ്പ് 26 അംഗ ടീമാക്കി ചുരുക്കും.

ലയണൽ മെസ്സി എന്നി സൂപ്പർ സ്റ്റാറിനൊപ്പം ഒരുപാട് വലിയ താരങ്ങൾ സ്കലോണിയുടെ ടീമിൽ അണിനിരക്കുന്നുണ്ട്. ഡിബാലക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി താരം ഹൂലിയൻ ആൽവാരസ്, ഇൻ്റർ മിലാൻ താരം ലൗട്ടാരോ മാർട്ടിനസ്, ബേയർ ലെവർകുസെൻ താരം പാൽസിയോ എന്നിവർ അവരുടെ ക്ലബുകൾക്ക് ഒപ്പം ലീഗ് കിരീടം നേടിയാണ് അർജന്റീനൻ ടീമിലേക്ക് എത്തുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ ടീമിൽ ഇടം നേടിയിട്ടുണ്ട്. ജൂൺ 20നാണ് കോപ അമേരിക്ക ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ അർജന്റീന കാനഡയെ നേരിടും.

Argentina Copa America Provisional squad:

Franco Armani (River), Gerónimo Rulli (Ajax), Emiliano Martínez (Aston Villa), Gonzalo Montiel (Nottingham Forest), Nahuel Molina (Atletico Madrid), Leandro Paredes (Roma), Alexis Mac Allister (Liverpool), Rodrigo De Paul (Atlético Madrid), Exequiel Palacios (Bayer Leverkusen), Enzo Fernández (Chelsea), Leonardo Balerdi (Olympique de Marseille), Cristian Romero (Tottenham Hotspur), Germán Pezzella (Real Betis), Lucas M. Quarta (Fiorentina), Nicolás Otamendi (Benfica), Lisandro Martínez (Manchester United), Marcos Acuña (Sevilla), Nicolás Tagliafico (Lyon), Valentín Barco (Brighton & Hove Albion), Guido Rodríguez (Real Betis), Giovani Lo Celso (Tottenham Hotspur), Ángel Di María (Benfica), Valentín Carboni (A.C. Monza), Lionel Messi (Inter Miami), Ángel Correa (Atletico Madrid), Alejandro Garnacho (Manchester United), Nicolás González (Fiorentina), Lautaro Martínez (Inter Milan), Julián Álvarez (Manchester City)

ഡിബാലക്ക് പരിക്ക്, അർജന്റീന സ്ക്വാഡിൽ നിന്ന് പുറത്ത്

അർജന്റീന താരം പോളോ ഡിബാലക്ക് പരിക്ക്. ഇന്നലെ റോമയ്ക്ക് ആയി കളിക്കുന്നതിന് ഇടയിലാണ് ഡിബാലക്ക് പരിക്കേറ്റത്. താരം ഒരു മാസത്തിലധികം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ പകുതിയിൽ തന്നെ താരത്തെ റോമ സബ് ചെയ്തിരുന്നു. കളി വിജയിച്ച ശേഷം സംസാരിച്ച റോമയുടെ കോച്ച് ജോസെ മൗറീനോ ഡിബാല ദീർഘകാലം പുറത്തിരിക്കും എന്ന് അറിയിച്ചു.

അർജന്റീന ദേശീയ ടീമിലേക്ക് തിരികെയെത്തിയ ഡിബാലക്ക് ഇത് തിരിച്ചടിയായി. പരിക്ക് കാരണം ഡിബാലയെ ടീമിൽ നിന്ന് ഒഴിവാക്കിയതായി അർജന്റീന ഇന്ന് അറിയിച്ചു. പരാഗ്വേക്കും പെറുവിനും എതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഡിബാലക്ക് നഷ്ടമാകും. പരിക്ക് കാരണം ഡി മറിയ, ഹുവാൻ ഫൊയ്ത് എന്നിവരും അർജന്റീന സ്ക്വാഡിൽ നിന്ന് പുറത്താണ്‌.

ഡിബാലയെ ചെൽസിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് എൻസോ

റോമ ഫോർവേഡ് പൗലോ ഡിബാലയെ താൻ ചെൽസിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്. താൻ ഡിബാലയ്ക്ക് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ചെൽസിയിലേക്ക് വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻസോ പറഞ്ഞു. ഡിബാല കഴിഞ്ഞ ദിവസവും റോമ വിടില്ല എന്ന് പറഞ്ഞിരുന്നു എങ്കിലും വലിയ യൂറോപ്യൻ ക്ലബിൽ ഒന്ന് വന്നാൽ താരം ഓഫർ പരിഗണിക്കാൻ സാധ്യതയുണ്ട്.

ഇറ്റാലിയൻ ക്ലബുകൾക്ക് 20 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകി ഡിബാലയെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാം എന്നാണ് റിലീസ് ക്ലോസ്. എന്നാൽ ഇറ്റലിക്ക് പുറത്ത് നിന്നുള്ള ക്ലബ്ബുകൾക്ക് 12 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് മതി ഡിബാലയെ സൈൻ ചെയ്യാൻ. യുവന്റസ് വിട്ട് കഴിഞ്ഞ സീസണിൽ ആയിരുന്നു ഡിബാല റോമയിൽ എത്തിയത്. റോമിൽ അദ്ദേഹം തന്റെ ഫോം തിരികെ കണ്ടെത്തി.

2015 മുതൽ യുവന്റസിനൊപ്പമായിരുന്നു ഡിബാല, അവിടെയുള്ള സമയത്ത് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. 28 കാരനായ താരം ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ ട്രോഫികളും നേടിയിട്ടുണ്ട്. എന്നാൽ അവസാനം മാനേജ്മെന്റുമായി തെറ്റി ക്ലബ് വിടുകയായിരുന്നു.

ഡിബാലയുടെ റിലീസ് ക്ലോസ് 12 മില്യൺ മാത്രം

റോമ ഫോർവേഡ് പൗലോ ഡിബാലയുടെ നിലവിലെ കരാറിൽ രണ്ട് റിലീസ് ക്ലോസുകളുണ്ടെന്ന് ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. റോം ആസ്ഥാനമായുള്ള ക്ലബിൽ നിന്ന് യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നിലേക്ക് മാറാൻ അർജന്റീനക്കാരൻ ആഗ്രഹിക്കുന്നുണ്ട്.

ഇറ്റാലിയൻ ക്ലബുകൾക്ക് 20 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകി ഡിബാലയെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാം. എന്നാൽ ഇറ്റാലിയൻ ക്ലബുകൾ ആണ് റിലീഷ് ക്ലോസ് നൽകുന്നത് എങ്കിൽ ഡിബാലയുടെ വേതനം 3.8 മില്യൺ യൂറോയിൽ നിന്ന് 6 മില്യണായി ഉയർത്തിയാൽ റോമക്ക് താരത്തെ നിലനിർത്താൻ ആകും. അത്തരത്തിൽ ഒരു വ്യവസ്ഥ കരാറിൽ ഉണ്ട്.

ഇറ്റലിക്ക് പുറത്ത് നിന്നുള്ള ക്ലബ്ബുകൾക്ക് 12 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് മതി ഡിബാലയെ സൈൻ ചെയ്യാൻ. അത്തരം നീക്കങ്ങളിൽ ഡിബാലയ്ക്ക് ആകും അന്തിമമായ തീരുമാനം എടുക്കനുള്ള അവകാശം. യുവന്റസ് വിട്ട് കഴിഞ്ഞ സീസണിൽ ആയിരുന്നു ഡിബാല റോമയിൽ എത്തിയത്. റോമിൽ അദ്ദേഹം തന്റെ ഫോം തിരികെ കണ്ടെത്തി.

2015 മുതൽ യുവന്റസിനൊപ്പമായിരുന്നു ഡിബാല, അവിടെയുള്ള സമയത്ത് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. 28 കാരനായ താരം ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ ട്രോഫികളും നേടിയിട്ടുണ്ട്. എന്നാൽ അവസാനം മാനേജ്മെന്റുമായി തെറ്റി ക്ലബ് വിടുകയായിരുന്നു.

അവസാന മിനിറ്റിൽ രക്ഷകനായി ഡിബാല,തുടർന്ന് എക്സ്ട്രാ ടൈമിൽ ജയം,ജോസെയുടെ റോമ സെമിയിൽ

യുഫേഫ യൂറോപ്പ ലീഗ് സെമിഫൈനലിലേക്ക് മുന്നേറി ജോസെ മൗറീന്യോയുടെ എ.എസ് റോമ. കഴിഞ്ഞ വർഷത്തെ കോൺഫറൻസ് ലീഗ് ഫൈനലിന്റെ ആവർത്തനം ആയ മത്സരത്തിൽ ഡച്ച് ക്ലബ് ഫെയനർനൂദിനോട് ആദ്യ പാദത്തിൽ 1-0 ന്റെ പരാജയം ഏറ്റുവാങ്ങിയാണ് റോമ സ്വന്തം മൈതാനത്ത് രണ്ടാം പാദം കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ റോമ ആക്രമണ ഫുട്ബോൾ ആണ് കളിച്ചത്. 33 ഷോട്ടുകൾ ഉതിർത്ത അവർ 2 തവണ ഷോട്ടുകൾ ബാറിലും അടിച്ചു. ആദ്യ പകുതിയിൽ എതിർ ടീമിലെ താരത്തിന്റെ ദേഹത്ത് കൈ വച്ച റോമയിലെ മൗറീന്യോയുടെ സഹപരിശീലകൻ ചുവപ്പ് കാർഡ് കണ്ടു പോവുന്നതും കാണാൻ ആയി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60 മത്തെ മിനിറ്റിൽ റോമ അർഹിച്ച ഗോൾ ലിയനാർഡോ സ്പിനിസോല നേടി. എന്നാൽ എമ്പതാം മിനിറ്റിൽ സെബാസ്റ്റ്യൻ സിമാൻസ്കിയുടെ ക്രോസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ഇഗോർ പയിസാവോ ഗോൾ നേടിയതോടെ റോമ ആരാധകർ നിശബ്ദരായി. എന്നാൽ 89 മത്തെ മിനിറ്റിൽ പരിക്കിൽ നിന്നു മുക്തനായി പകരക്കാരനായി എത്തിയ പൗള ഡിബാല റോമയുടെ രക്ഷകൻ ആയി അവതരിച്ചു. ലോറൻസോ പെല്ലഗ്രിനിയുടെ ത്രൂ ബോളിൽ നിന്നു മികച്ച ഗോൾ ആണ് ഡിബാല നേടിയത്.

തുടർന്ന് മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. 101 മത്തെ മിനിറ്റിൽ പരിക്കിൽ മോചിതനായി വന്ന പകരക്കാരൻ ടാമി എബ്രഹാമിന്റെ പാസിൽ നിന്നു സ്റ്റീഫൻ എൽ-ഷരാവരി റോമയെ ആദ്യമായി ഇരു പാദങ്ങളിലും ആയി മുന്നിൽ എത്തിച്ചു. 109 മത്തെ മിനിറ്റിൽ ഡിബാലയുടെ ത്രൂ ബോൾ തടയാനുള്ള ഡച്ച് ടീമിന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ ലക്ഷ്യം കണ്ട ക്യാപ്റ്റൻ പെല്ലഗ്രിനി റോമയുടെ സ്വപ്ന ജയം യാഥാർത്ഥ്യം ആക്കി. അവസാന നിമിഷം മാഞ്ചിനിക്ക് എതിരെ കടുത്ത ഫൗൾ ചെയ്ത മുന്നേറ്റനിര താരം സാന്റിയാഗോ ഹിമനസ് ചുവപ്പ് കാർഡ് കൂടി കണ്ടതോടെ ഡച്ച് ടീമിന്റെ പരാജയം പൂർണമായി. യൂറോപ്പ ലീഗ് സെമിയിൽ ജർമ്മൻ ക്ലബ് ബയേർ ലെവർകുസൻ ആണ് റോമയുടെ എതിരാളി. റോമക്ക് ഒപ്പം തുടർച്ചയായി കോൺഫറൻസ് ലീഗിന് ശേഷം യൂറോപ്പ ലീഗ് ജയിക്കുക എന്നത് ആണ് ജോസെ മൗറീന്യോയുടെ ലക്ഷ്യം.

ഡിബാലയുടെ ഗോളിൽ ജയം കണ്ടു റോമ, ലീഗിൽ മൂന്നാമത്

ഇറ്റാലിയൻ സീരി എയിൽ ടൊറീന്യോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ജോസെ മൗറീന്യോയുടെ റോമ. ഇതോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറാൻ റോമക്ക് ആയി. അർജന്റീന താരം ഡിബാലയുടെ പെനാൽട്ടി ഗോൾ ആണ് റോമക്ക് ജയം നൽകിയത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ഡിബാല ലക്ഷ്യം കാണുക ആയിരുന്നു. ഗോൾ വഴങ്ങിയ ശേഷം സമനിലക്ക് ആയി ടൊറീന്യോ ശ്രമിച്ചു എങ്കിലും റോമ വഴങ്ങിയില്ല. നിലവിൽ ലീഗിൽ പതിനൊന്നാം സ്ഥാനത്ത് ആണ് ടൊറീന്യോ.

ജോസയുടെ റോമയും യൂറോപ്പ ലീഗിൽ മുന്നോട്ട്

ആവേശകരമായ യൂറോപ്പ ലീഗ് മത്സരത്തിൽ, റെഡ് ബുൾ സാൽസ്ബർഗിനെതിരെ 2-0 ന് ജയിച്ച എഎസ് റോമ അടുത്ത റൗണ്ടിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു, അഗ്രിഗേറ്റിൽ 2-1നാണ് റോമ വിജയം ഉറപ്പിച്ചു. ആൻഡ്രിയ ബെലോട്ടിയും പൗലോ ഡിബാലയും നേടിയ രണ്ട് മികച്ച ഗോളുകൾ ആണ് റോമക്ക് തുണയായത്.

33-ാം മിനിറ്റിൽ ആയിരുന്നു ബെലോട്ടിയുടെ ഗോൾ. അദ്ദേഹം റോമയുടെ സ്കോറിംഗ് തുറന്നു. ഏഴ് മിനിറ്റിനുള്ളിൽ ഡിബാല ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ സാൽസ്ബർഗ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റോമയുടെ പ്രതിരോധം ശക്തമായി നിലകൊള്ളുകയും അവർക്ക് വ്യക്തമായ അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു. ഈ വിജയം യൂറോപ്പ ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് ജോസയുടെ റോമയെ എത്തിച്ചു.

ലോകകപ്പ് ടീമിൽ ഇടം പിടിക്കണം, ഉടൻ റോമ ടീമിൽ തിരിച്ചെത്താൻ ഡിബാലയുടെ ശ്രമം

പരിക്കേറ്റ റോമയുടെ അർജന്റീന താരം പാബ്ലോ ഡിബാല പരിക്കിൽ നിന്നു പൂർണ മുക്തനായത് ആയി സൂചന. നിലവിൽ പരിശീലനത്തിൽ ഏർപ്പെടുന്ന താരം ടൊറീനക്ക് എതിരായ മത്സരത്തിൽ റോമ ഇടം പിടിക്കാൻ ആണ് ശ്രമം നടത്തുന്നത്.

എന്നാൽ താരത്തിനെ മൗറീന്യോ കളിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. ഏതായാലും ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ എങ്കിലും റോമ ടീമിൽ ഇടം പിടിക്കാൻ ഡിബാല ശ്രമം. അർജന്റീനയുടെ ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ താൻ പൂർണ ആരോഗ്യവാൻ ആണെന്ന് കാണിക്കാനുള്ള ശ്രമം ആണ് നിലവിൽ ഡിബാല നടത്തുന്നത് എന്നാണ് സൂചന.

Exit mobile version