ഉത്തേജ മരുന്ന് പരിശോധനയിൽ പോഗ്ബ പരാജയപ്പെട്ടു, താരത്തിന് വിലക്ക്

പോൽ പോഗ്ബയുടെ കരിയറിൽ ഒരു തിരിച്ചടി കൂടെ. ഓഗസ്റ്റ് 20-ന് സീരി എയിൽ യുഡിനീസിനെതിരായ യുവന്റസ് മത്സരത്തിനു ശേഷം നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പോൾ പോഗ്ബയെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി അറിയിപ്പ് വന്നു. ഉഡിനെസെക്ക് എതിരായ 3-0ന്റെ വിജയത്തിന് ശേഷം നടന്ന ഉത്തേജക പരിശോധനയിൽ പോഗ്ബ പരാജയപ്പെട്ടുവെന്ന വാർത്ത ANSA ഏജൻസി ആണ് സ്ഥിരീകരിച്ചത്.

ആ മത്സരത്തിൽ പോഗ്ബ കളിച്ചിരുന്നില്ല എങ്കിലും ബെഞ്ചിൽ ഉണ്ടായിരുന്നു. രക്തപരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയർന്നതായി കണ്ടെത്തി. പോസിറ്റീവ് ഫലം സ്ഥിരീകരിക്കുന്നതിനായി ബി സാമ്പിളും വിശകലനം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. അതുവരെ താരം സസ്പെൻഷനിലായിരിക്കും.

പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക്

പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക്. ഇന്നലെ എമ്പോളൊക്ക് എതിരായ മത്സരത്തിനിടയിലാണ് പോഗ്ബയ്ക്ക് മസിൽ ഇഞ്ച്വറിയേറ്റത്. മത്സരം 2-0 ന് എംപോളി വിജയിച്ചിരുന്നു. ഇന്നലെ രണ്ടാം പകുതിയിൽ സബ്ബായാണ് പോഗ്ബ കളത്തിൽ ഇറങ്ങിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ആണ് പോഗ്ബക്ക് പരിക്കേറ്റത്. ഫ്രഞ്ചുകാരൻ മത്സര ശേഷം നേരെ ലോക്കർ റൂമിലേക്ക് പോയറ്റ്ജ് പരിക്ക് കാരണമാണ്‌.

“ഞങ്ങൾക്ക് ഇതുവരെ പരിക്ക് എത്ര വലുതാണെന്ന് അറിയില്ല, അയാൾക്ക് ഒരു വേദന അനുഭവപ്പെട്ടു, അതിനാൽ ടെസ്റ്റുകൾ എന്താണ് പറയുന്നതെന്ന് നോക്കണം” കോച്ച് മാക്സ് അല്ലെഗ്രി സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.

കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തിയ പോഗ്ബക്ക് കഴിഞ്ഞ സീസൺ പൂർണ്ണമായും നഷ്ടമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായ പരിക്ക് കാരണം പോഗ്ബയുടെ കരിയർ ശരിയായ ദിശയിലല്ല പോകുന്നത്.

പോഗ്ബയെ ഒഴിവാക്കാൻ ശ്രമിക്കുന്നില്ല എന്ന് യുവന്റസ്

യുവന്റസ് പോഗ്ബയെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്ന വാർത്തകൾ വ്യാജമാണ് എന്ന് യുവന്റസ് ഡയറക്ടർ കാൽവോ. തുടർച്ചയായ പരിക്കുകൾ കാരണം യുവന്റസ് പോഗ്ബയിൽ നിരാശനാണ് എന്നും അദ്ദേഹത്തെ വിൽക്കാൻ ശ്രമിക്കുക ആണ് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ പോൾ പോഗ്ബയെ ഒഴിവാക്കാൻ പോകുന്നില്ല എന്നും ഈ കഥകളെല്ലാം തികച്ചും വ്യാജമാണ് എന്നും കാല്വോ പറഞ്ഞു.

യുവന്റസ് ഒരു കുടുംബമാണ്, പോൾ എത്രയും വേഗം മടങ്ങിവരാൻ പരമാവധി ശ്രമിക്കുന്നത് ഞങ്ങൾ കാണുന്നു – പോഗ്ബയെ ഞങ്ങൾ ശരിക്കും വിശ്വസിക്കുന്നു, അതിനാലാണ് ഞങ്ങൾ നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. അദ്ദേഹം പറഞ്ഞു. ഈ സീസൺ തുടക്കത്തിൽ ക്ലബിലേക്ക് മടങ്ങി എത്തിയ പോഗ്ബ ഇതുവരെ ആകെ ഒരു തവണ മാത്രമാണ് ഈ സീസൺ കളിച്ചത്. കഴിഞ്ഞ ആഴ്ച പുതിയ പരിക്കേറ്റ പോഗ്ബ ഒരു മാസത്തോളം വീണ്ടും പുറത്തായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

പോഗ്ബക്ക് എതിരെ അച്ചടക്ക നടപടി, യുവന്റസ് സ്ക്വാഡിൽ നിന്ന് പുറത്ത്

പോൾ പോഗ്ബക്ക് കാര്യങ്ങൾ ഒന്നും നേർ വഴിക്കാവുന്നില്ല. പരിക്ക് മാറി എത്തിയ പോഗ്ബ ഇപ്പോൾ യുവന്റസിൽ അച്ചടക്ക നടപടി നേരിടുകയാണ്. ഇന്ന് ഫ്രൈബർഗിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ നിന്ന് യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയെ അലെഗ്രി ഒഴിവാക്കി. ഫെബ്രുവരി 28 ന് പോഗ്ബ പരിക്ക് മാറി ഏറെ നാളായി കാത്തിരുന്ന യുവന്റസിലെ രണ്ടാം അരങ്ങേറ്റം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംഭവങ്ങൾ.

റിപ്പോർട്ടുകൾ പ്രകാരം, ടീം പരിശീലനത്തിന് പോഗ്ബ വൈകിയാണ് എത്തിയത്. ഇതാണ് അച്ചടക്ക നടപടിയുടെ കാരണം. തൽഫലമായി, യൂറോപ്പ ലീഗ് മത്സരത്തിനുള്ള ടീമിന്റെ ഭാഗമാകില്ല. യുവന്റസിനായി പോഗ്ബ തിരിച്ചെത്തിയതിൽ സന്തോഷിച്ചവർക്ക് നിരാശ നൽകുന്നതാണ് ഈ വാർത്ത.

പോൾ പോഗ്ബ 11 മാസങ്ങൾക്ക് ശേഷം തിരികെ കളത്തിൽ ഇറങ്ങി

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ യുവന്റസിലേക്കുള്ള തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരം കളിച്ചു. ഇന്നലെ ടൂറിൻ ഡർബിയിൽ ടൊറീനോക്ക് എതിരെ രണ്ടാം പകുതിയിൽ സബ്ബായി പോഗ്ബ കളത്തിൽ എത്തി. മത്സരം 4-2 എന്ന സ്കോറിന് യുവന്റസ് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പോഗ്ബ യുവന്റസിന്റെ ഫസ്റ്റ് ടീമും നെക്റ്റ്സ് ജെൻ ടീമുമായുള്ള പരിശീലന മത്സരത്തിൽ കളിച്ച് ഫിറ്റ്നസ് തെളിയിച്ചിരുന്നു. ഇനി പോഗ്ബ സ്ഥിരമായി യുവന്റസ് നിരയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

ഈ സീസൺ തുടക്കത്തിൽ ഫ്രീ ഏജന്റായി യുവന്റസിൽ എത്തിയ പോഗ്ബയ്ക്ക് ഒരു മത്സരം പോലും യുവന്റസിനായി കളിക്കാൻ ആയിരുന്നില്ല. പ്രീസീസൺ സമയത്ത് പരിക്കേറ്റ പോഗ്ബ കുറേ മാസങ്ങളായി കളത്തിനു പുറത്ത് തന്നെയാണ്. പോഗ്ബയ്ക്ക് ഫ്രാൻസിന് ഒപ്പമുള്ള ലോകകപ്പ് വരെ ഈ പരിക്ക് കാരണം നഷ്ടമായി. അവസാന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും പോഗ്ബയെ പരിക്ക് നിരന്തരം വേട്ടയാടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് പോഗ്ബ അവസാനം ഒരു മത്സരം കളിച്ചത്‌

പോഗ്ബ പരിശീലന മത്സരം കളിച്ചു, അടുത്ത മത്സരത്തിൽ യുവന്റസിനായി കളിക്കും എന്ന് പ്രതീക്ഷ

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ യുവന്റസിലേക്കുള്ള് തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരം ഉടൻ കളിക്കും. യുവന്റസും നാന്റസും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിൽ പോഗ്ബ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ പോഗ്ബ യുവന്റസിന്രെ ഫസ്റ്റ് ടീമും നെക്റ്റ്സ് ജെൻ ടീമുമായുള്ള പരിശീലന മത്സരത്തിൽ കളിച്ചു. താരം മാച്ച് ഫിറ്റ്നാ വീണ്ടെടുത്തതായാണ് വിലയിരുത്തൽ. നാളെ യൂറോപ്പ ലീഗിൽ കളിക്കാൻ പറ്റിയില്ല എങ്കിൽ പോഗ്ബ വാരാന്ത്യത്തിൽ നടക്കുന്ന ടൊറീനോയുമായുള്ള് ടൂറിൻ ഡർബിയിൽ കളിക്കും.

ഈ സീസൺ തുടക്കത്തിൽ ഫ്രീ ഏജന്റായി യുവന്റസിൽ എത്തിയ പോഗ്ബയ്ക്ക് ഒരു മത്സരം പോലും യുവന്റസിനായി കളിക്കാൻ ആയില്ല. പ്രീസീസൺ സമയത്ത് പരിക്കേറ്റ പോഗ്ബ ഏഴ് മാസമായി കളത്തിനു പുറത്ത് തന്നെയാണ്. പോഗ്ബയ്ക്ക് ഈ ഫ്രാൻസിന് ഒപ്പമുള്ള ലോകകപ്പ് വരെ ഈ പരിക്ക് കാരണം നഷ്ടമായി. അവസാന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും പോഗ്ബയെ പരിക്ക് നിരന്തരം വേട്ടയാടിയിരുന്നു.

പോൾ പോഗ്ബക്ക് വീണ്ടും പരിക്ക്, യുവന്റസിലെ രണ്ടാം അരങ്ങേറ്റം ഇനിയും വൈകും

യുവന്റസിലേക്ക് മടങ്ങി എത്തിയ ശേഷം ആദ്യമായി ക്ലബിനായി കളിക്കാമെന്ന പോൾ പോഗ്ബയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. കഴിഞ്ഞ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ എത്തിയ തറത്തിന് വീണ്ടും പരിക്കേറ്റിരിക്കുകയാണ്. വ്യാഴാഴ്ച ലാസിയോയുമായുള്ള കോപ്പ ഇറ്റാലിയ പോരാട്ടത്തിൽ പോഗ്ബ ഉണ്ടാകില്ല എന്ന് മാസിമിലിയാനോ അല്ലെഗ്രി അറിയിച്ചു. പോഗ്ബ പുതിയ പരിക്കിന് പിടിയിലാണ് എന്നും സമയം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യത്തിൽ മോൺസയ്‌ക്കെതിരായ മത്സരത്തിൽ പോഗ്ബ ബെഞ്ചിലുണ്ടായിരുന്നു എങ്കിലും ക്ലത്തിൽ ഇറങ്ങിയിരുന്നില്ല. 2022 ഏപ്രിലിന് ശേഷം ഒരു മത്സര മത്സരം പോലും പോഗ്ബ പരിക്ക് കാരണം കളിച്ചിട്ടില്ല. കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് പോഗ്ബ യുവന്റസിലേക്ക് മടങ്ങി എത്തിയത്. യുവന്റസിൽ നാല് വർഷത്തെ കരാർ പോഗ്ബയ്ക്ക് ഉണ്ട്.

Story Highlight: Paul Pogba has been ruled out of Juventus’ game tomorrow against Lazio in the Coppa Italia with another injury

പോഗ്ബ അടുത്ത മത്സരം മുതൽ യുവന്റസിനൊപ്പം കളിക്കും

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പോൾ പോഗ്ബ കളത്തിൽ എത്തുന്നു. സീരി എയിൽ അടുത്ത മത്സരത്തിൽ യുവന്റസ് മോൻസയെ നേരിടുമ്പോൾ പോൾ പോഗ്ബ ടീമിൽ ഉണ്ടാകും എന്ന് യുവന്റസ് പരിശീലകൻ അലെഗ്രി അറിയിച്ചു. വ്ലാഹോവിചും അടുത്ത മത്സരത്തോടെ പരിക്ക് മാറിയെത്തും.

ലോകകപ്പ് അടക്കം നഷ്ടമായ പോഗ്ബ തന്റെ രണ്ടാം വരവിലെ യുവന്റസ് അരങ്ങേറ്റത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഫ്രഞ്ച് താരം പരിക്ക് മാറാനായി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പരിക്ക് മാറാൻ ശസ്ത്രക്രിയ ഇല്ലാത്ത വഴി പോഗ്ബ ശ്രമിച്ചു നോക്കി എങ്കിലും അത് ഫലം കണ്ടില്ല. തുടർന്നാണ് ക്ലബും താരവും കൂടി ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്‌.

മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക്. യുവന്റസിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു.

പോൾ പോഗ്ബ ഒരു മാസം കൂടെ പുറത്ത് ഇരിക്കണം

പോൾ പോഗ്ബയുടെ പരിക്ക് മാറാൻ ഇനിയും സമയം എടുക്കും. ഇത്തവണത്തെ ലോകകപ്പ് അടക്കം നഷ്ടമായ പോഗ്ബ ലോകകപ്പ് കഴിഞ്ഞ ഉടൻ യുവന്റസിനൊപ്പം കളി ആരംഭിക്കും എന്നായിരുന്നു കരിതിയത്. എന്നാൽ 29കാരന് ഫിറ്റ്നസ് വീണ്ടെടുക്കാൻ ഇനിയും ഒരു മാസം കൂടെ വേണ്ടി വരും എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

ഫ്രഞ്ച് താരം പരിക്ക് മാറാനായി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പരിക്ക് മാറാൻ ശസ്ത്രക്രിയ ഇല്ലാത്ത വഴി പോഗ്ബ ശ്രമിച്ചു നോക്കി എങ്കിലും അത് ഫലം കണ്ടില്ല. തുടർന്നാണ് ക്ലബും താരവും കൂടി ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്‌.

മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക്. യുവന്റസിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ. തിരിച്ചെത്തിയ ശേഷം ഒരു മത്സരം വരെ പോഗ്ബക്ക് യുവന്റസിൽ കളിക്കാൻ ആയിട്ടില്ല.

പോഗ്ബ ഉടനെ മടങ്ങിയെത്തും, സൂചനയുമായി താരത്തിന്റെ ഏജന്റ്

പരിക്കും വ്യക്തിപരമായ പ്രശ്നങ്ങളുമായി കരിയറിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പോൾ പോഗ്ബയുടെ മടങ്ങി വരവ് ഉടനെ ഉണ്ടാകുമെന്ന സൂചനകളുമായി താരത്തിന്റെ ഏജന്റ് റഫേലാ പിമെന്റാ. ടുട്ടോസ്‌പോർട്ടുമായുള്ള അഭിമുഖത്തിനിടെയാണ് അദ്ദേഹം ഫ്രഞ്ച് താരത്തിന്റെ മടങ്ങി വരവിനെ കുറിച്ചു സൂചിപ്പിച്ചത്. പോഗ്ബയുടെ പ്രശ്നങ്ങൾ എല്ലാം അദ്ദേഹം വറുതിയിൽ ആക്കിയെന്നും നിലവിൽ അഭിഭാഷകരുടെ കൈയിൽ ആണുള്ളതെന്നും സമീപ കാലത്ത് താരം സ്വന്തം സഹോദരൻ കൂടി ഉൾപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളെ അധികരിച്ചു കൊണ്ട് പിമെന്റ പറഞ്ഞു.

“എല്ലാം സ്വയം പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ പുറത്തു പറയാനും നിയമത്തിന്റെ വഴിക്ക് നീങ്ങാനും പോഗ്ബ ധൈര്യപെട്ടത്. തന്നോട് പോലും വൈകിയാണ് ഇതേ കുറിച്ച് സംസാരിച്ചത്.” അദ്ദേഹം കൂടിച്ചെർത്തു.

എന്നാൽ എല്ലാ പ്രതിസന്ധികളും മറികടക്കാൻ ഉള്ള നിശ്ചയദാർഢ്യം പോഗ്ബക്ക് ഉണ്ടെന്നും പിമെന്റ ചൂണ്ടിക്കാട്ടി. “കുറച്ചു ആഴ്ചകൾക്ക് മുന്നേ പോഗ്ബ തന്നോട് സംസാരിച്ചു. കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല, കാലിനേറ്റ പരിക്ക് ബേധമായി എത്രയും പെട്ടെന്ന് കളത്തിലേക്ക് തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹിക്കുന്നു” പിമേന്റാ പറഞ്ഞു.

എജെന്റിന്റെ വെളിപ്പെടുത്തലോടെ പോഗ്ബയുടെ ലോകകപ്പ് സാധ്യതകളും വീണ്ടും ഉയർന്നിരിക്കുകയാണ്. ലോകകപ്പ് മുന്നിൽ കണ്ടാണ് പരിക്കേറ്റ സമയത്ത് ശസ്ത്രക്രിയ ഒഴിവാക്കാൻ താരം തീരുമാനിച്ചത്.

പോഗ്ബക്ക് പരിക്ക് മാറാൻ ശസ്ത്രക്രിയ, ഖത്തർ ലോകകപ്പ് നഷ്ടമാകുമെന്ന് ഭീതി

പോൾ പോഗ്ബ ഇത്തവണത്തെ ലോകകപ്പിന് ഉണ്ടാകുന്ന കാര്യം സംശയത്തിൽ. ഫ്രഞ്ച് താരത്തിന്റെ പരിക്ക് മാറാനായി ശസ്ത്രക്രിയക്ക് വിധേയനാകാൻ താരം ഇന്ന് തീരുമാനിച്ചു. പരിക്ക് മാറാൻ ശസ്ത്രക്രിയ ഇല്ലാത്ത വഴി പോഗ്ബ ശ്രമിച്ചു നോക്കി എങ്കിലും അത് ഫലം കണ്ടില്ല. തുടർന്നാണ് ക്ലബും താരവും കൂടി ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്‌

ശസ്ത്രക്രിയ കഴിഞ്ഞാൽ താരം രണ്ടര മാസത്തോളം എങ്കിലും പുറത്തിരിക്കേണ്ടി വരും. അതുകൊണ്ട് പോഗ്ബയ്ക്ക് ലോകകപ്പ് അടക്കം നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ പോഗ്ബ മധ്യനിരയിൽ ഇല്ലാ എങ്കിൽ ചാമ്പ്യന്മാർക്ക് വലിയ തിരിച്ചടിയാകും.

മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക്. യുവന്റസിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ.

“പോൾ പോഗ്ബ താൻ ഇന്ത്യയിലേക്ക് വന്നതിൽ സന്തോഷവാൻ ആണ്” – ഫ്ലൊറന്റ് പോഗ്ബ | Paul Pogba is happy to see me come here

പോൾ പോഗ്ബയുടെ ജേഷ്ഠനും മോഹൻ ബഗാം താരവുമായ ഫ്ലൊറെന്റ് പോഗ്ബ താൻ ഇന്ത്യയിലേക്ക് വന്നതിൽ പോൾ പോഗ്ബ സന്തോഷവാൻ ആണെന്ന് പറഞ്ഞു. പോഗ്ബ ഐ എസ് എൽ കാണാൻ വരുമോ എന്ന ചോദ്യത്തിന് ഇതുവരെ അദ്ദേഹവുമായി ഇതിനെ കുറിച്ച് സംസാരിച്ചില്ല എന്നും പോഗ്ബ വരികയാണെങ്കിൽ അത് വലിയ കാര്യമാകും എന്നും ജേഷ്ഠൻ പോഗ്ബ പറഞ്ഞു. എന്നാൽ പോൾ പോഗ്ബക്ക് ലോകകപ്പ് ഉൾപ്പെടെ വലിയ തിരക്കുള്ള സീസൺ ആണെന്നും അതുകൊണ്ട് അദ്ദേഹം വരാൻ ഉള്ള സാധ്യത കുറവാണെന്നും ഫ്ലൊറെന്റ് പറഞ്ഞു.

ഇന്ത്യയിൽ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർ ആകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ഫ്ലൊറെന്റ് തന്റെ ലക്ഷ്യമായി പറയുന്നു. ലീഗ് ജയിക്കാൻ ആകണം ഒപ്പം എഎഫ്‌സി കപ്പ് നേടണമെന്നും ആഗ്രഹമുണ്ട്. ഒരു ഇന്ത്യൻ ക്ലബ് ഒരിക്കലും ആ ട്രോഫി നേടിയിട്ടില്ല, അത് എന്റെ ആദ്യത്തെ വെല്ലുവിളിയാണ്. ആ കടമ്പ കടന്നാൽ ഞാൻ സന്തോഷിക്കും. ഫ്ലൊറന്റ് പറഞ്ഞു.

പുതിയ രാജ്യങ്ങളും പുതിയ വെല്ലുവിളികളും കണ്ടെത്താൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണ് ഞാൻ അതാണ് ഇന്ത്യയിലേക്ക് വരാനുള്ള കാരണം എന്നും പോഗ്ബ പറഞ്ഞു.

Story Highlights: Paul Pogba is happy to see me come here

Exit mobile version