പോൾ കോളിംഗ്‍വുഡ് ഇംഗ്ലണ്ടിന്റെ താത്കാലിക കോച്ച്

ആഷസിലെ തിരിച്ചടി കാരണം ജോലി നഷ്ടമായ ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡിന് പകരക്കാരനെ നിശ്ചയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഇംഗ്ലണ്ട് താരം പോള്‍ കോളിംഗ്‍വുഡിനെയാണ് ഇംഗ്ലണ്ട് കോച്ചിംഗ് ദൗത്യം ഏല്പിച്ചിരിക്കുന്നത്.

എന്നാൽ പോളിന്റെ നിയമനം താത്കാലികമാണ്. വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കായാണ് കോളിംഗ്‍വുഡിനെ മുഖ്യ കോച്ചായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കരീബിയന്‍ മണ്ണിൽ 2-3ന് ടി20 പരമ്പര പരാജയപ്പെട്ടോളും ഇംഗ്ലണ്ട് ടീമിന്റെ കോച്ചിംഗ് ദൗത്യം പോള്‍ കോളിംഗ്‍വുഡിലായിരുന്നു.

ഇപ്പോള്‍ ബാര്‍ബഡോസിൽ ഇടവേള എടുത്തിരിക്കുന്ന പോള്‍ ഫെബ്രുവരി 25ന് ടീമിനൊപ്പം ചേരും.

മാര്‍ച്ചില്‍ ആന്റിഗ്വ, ബാര്‍ബഡോസ്, ഗ്രേനാഡ എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരം നടക്കുന്നത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പോള്‍ കോളിംഗ്‍വുഡ്

2018 ആഭ്യന്തര സീസണിന്റെ അവസാനത്തോടെ ക്രിക്കറ്റിന്റെ എല്ലാ രൂപത്തില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് പോള്‍ കോളിംഗ്‍വുഡ്. ഡര്‍ഹമ്മിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോറര്‍ ആയ കോളിംഗ്‍വുഡ് ക്ലബ്ബിന്റെ 26 സീസണുകളില്‍ 23 എണ്ണത്തിലും ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 304 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 16844 റണ്‍സും 164 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

സെപ്റ്റംബര്‍ 14നു മിഡില്‍സെക്സുമായുള്ള ഡര്‍ഹമ്മിന്റെ ഈ സീസണിലെ അവസാന മത്സരമാവും കോളിംഗ്‍വുഡിന്റെയും അവസാന മത്സരം. 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പോള്‍ കോളിംഗ്‍വുഡ് വിരമിക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ ആഷസ് വിജയിച്ച ശേഷമായിരുന്നു താരത്തിന്റെ ഈ തീരുമാനം. ഇംഗ്ലണ്ടിനെ 2010 ലോക ടി20 വിജയത്തിലേക്ക് നയിച്ചതും പോള്‍ കോളിംഗ്‍വുഡായിരുന്നു.

Exit mobile version