പെനാൽറ്റി അല്ല എന്ന് പറഞ്ഞ ഡോർഗുവിന്റെ സത്യസന്ധതയെ പ്രശംസിച്ച് അമോറിം

യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരായ യുണൈറ്റഡിന്റെ 4-1 വിജയത്തിൽ, യുണൈറ്റഡിന് അനുകൂലമായി വന്ന പെനാൽറ്റി തീരുമാനം തെറ്റാണെന്ന് ഡാനിഷ് യുവതാരം ഡോർഗു റഫറിയെ ബോധ്യപ്പെടുത്തിയതിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം അഭിനന്ദിച്ചു.

മത്സരത്തിൽ ആകെ നാല് പെനാൽറ്റികൾ ആണ് റഫറി വിളിച്ചത്. മൈക്കൽ ഒയാർസബൽ ഒന്ന് സോസിഡാഡിനായി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ബ്രൂണോ ഫെർണാണ്ടസ് രണ്ട് പെനാൽറ്റികൾ ഗോളാക്കി മാറ്റി. എന്നിരുന്നാലും, ഡോർഗുവിനെ ഫൗൾ ചെയ്തതിന് യുണൈറ്റഡിന് മൂന്നാമത്തെ പെനാൽറ്റി ലഭിച്ചപ്പോൾ, തീരുമാനം തെറ്റാണെന്ന് ഡോർഗു റഫറി ബെനോയിറ്റ് ബാസ്റ്റിയനെ അറിയിച്ചു, ഇത് VAR അവലോകനമില്ലാതെ ഉടനടി ആ തീരുമാനം റദ്ദാക്കാൻ കാരണമായി.

“ഡോർഗു ചെയ്തത് ശരിയായ കാര്യമാണ്. അദ്ദേഹത്തെക്കുറിച്ച് വളരെ അഭിമാനമുണ്ട്, പക്ഷേ അത് 0-0 ആണെങ്കിൽ അല്ലെങ്കിൽ ഞങ്ങൾ തോൽക്കുമ്പോൾ ആണെങ്കിൽ, ഇതേ പ്രതികരണം ആകുമോ ഉണ്ടാവുക എന്ന് അറിയില്ല.” അമോറിം പറഞ്ഞു.

ലെചയിൽ നിന്ന് ജനുവരിയിൽ സൈൻ ചെയ്ത ഡോർഗു, യുണൈറ്റഡിന് ഇന്നലെ രണ്ടാമത്തെ പെനാൽറ്റി നേടിക്കൊടുക്കുകയും, ജോൺ അരംബുരുവിന് ചുവപ്പ് കാർഡ് ലഭിച്ചതിലേക്ക് നയിച്ച ഒരു ഫൗൾ വിജയിക്കുകയും ചെയ്തിരുന്നു.

ഡോർഗുവിന്റെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു!!

മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. പാട്രിക് ഡോർഗുവിനെ ലെചെയിൽ നിന്ന് സൈൻ ചെയ്തതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച നടക്കുന്ന മത്സരം മുതൽ താരത്തിന് യുണൈറ്റഡിനായി കളിക്കാൻ ആകും. 37 മില്യണ് ആണ് ട്രാൻസ്ഫർ ഫീ. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 5 വർഷത്തെ കരാർ ഒപ്പുവെച്ചു.

20കാരനായ താരത്തിനായി നാപോളിയും രംഗത്തുണ്ടായിരുന്നു. എന്നാൽ നാപോളി സമ്മറിൽ മാത്രമെ താരത്തിനായി ബിഡ് നൽകുകയുള്ളൂ എന്നത് കൊണ്ട് യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമായി. ലെഫ്റ്റ് ബാക്ക് ഇല്ലാതെ ഈ സീസണിൽ ഉടനീളം യുണൈറ്റഡ് കഷ്ടപ്പെട്ടിരുന്നു. ഡോർഗു എത്തുന്നതും ഒപ്പം ലൂക് ഷോ പരിക്ക് മാറി എത്തുന്നത് സീസൺ രണ്ടാം പകുതിയിൽ യുണൈറ്റഡിന് സഹായകരമാകും.

.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ സൈനിംഗ് പൂർത്തിയാക്കി!! ഡോർഗു എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. പാട്രിക് ഡോർഗുവിനായുള്ള പുതിയ ബിഡ് ലെചെ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 37 മില്യണ് ആകും ട്രാൻസ്ഫർ ഫീ. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 5 വർഷത്തെ കരാർ ഒപ്പുവെക്കും.

അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താരം മാഞ്ചസ്റ്ററിൽ എത്തും എന്നാണ് പ്രതീക്ഷ. 20കാരനായ താരത്തിനായി നാപോളിയും രംഗത്തുണ്ടായിരുന്നു. എന്നാൽ നാപോളി സമ്മറിൽ മാത്രമെ താരത്തിനായി ബിഡ് നൽകുകയുള്ളൂ എന്നത് കൊണ്ട് യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പനായി.

ഡോർഗുവിനെ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ മാച്ച് സ്ക്വാഡിൽ എത്തിക്കാൻ ആകും യുണൈറ്റഡ് ആഗ്രഹിക്കുന്നത്. ലെഫ്റ്റ് ബാക്ക് ഇല്ലാതെ ഈ സീസണിൽ ഉടനീളം യുണൈറ്റഡ് കഷ്ടപ്പെട്ടിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പാട്രിക് ഡോർഗുവിനെ സ്വന്തമാക്കുന്നതിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കുന്നതിലേക്ക് അടുക്കുകയാണ്. പാട്രിക് ഡോർഗുവിനായുള്ള പുതിയ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ചു. 40 മില്യണ് അടുത്താകും യുണൈറ്റഡിന്റെ പുതിയ ബിഡ്‌. നേരത്തെ യുണൈറ്റഡിന്റെ രണ്ട് ബിഡുകൾ ലെചെ നിരസിച്ചിരുന്നു.

അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താരം മാഞ്ചസ്റ്ററിൽ എത്തും എന്നാണ് പ്രതീക്ഷ. ഓൾഡ് ട്രാഫോർഡിലേക്ക് വരാൻ ഡോർഗു സമ്മതിച്ചിട്ടുണ്ട്. 20കാരനായ താരത്തിനായി നാപോളിയും രംഗത്തുണ്ട്. എന്നാൽ നാപോളി സമ്മറിൽ മാത്രമെ താരത്തിനായി ബിഡ് നൽകുകയുള്ളൂ. ഡോർഗുവിനെ അടുത്ത മത്സരത്തിൽ മാച്ച് സ്ക്വാഡിക് എത്തിക്കാൻ ആകും യുണൈറ്റഡ് ആഗ്രഹം. ലെഫ്റ്റ് ബാക്ക് ഇല്ലാതെ ഈ സീസണിൽ ഉടനീളം യുണൈറ്റഡ് കഷ്ടപ്പെട്ടിരുന്നു.

പാട്രിക് ഡോർഗുവിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിച്ചു

ഡോർഗുവിനെ സ്വന്തമാക്കാൻ ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിച്ചു. 30 മില്യൺ യൂറോക്ക് മുകളിലുള്ള ബിഡാണ് യുണൈറ്റഡ് നൽകിയത്‌. ഈ ഓഫർ താരത്തിന്റെ ക്ലബായ ലെചെ അംഗീകരിക്കും എന്നാണ് റിപ്പോർട്ടുകൾ.

20 വയസ്സുള്ള ഡോർഗു, സീരി എയിൽ ലെചെയ്ക്ക് ഒപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. താരം യുണൈറ്റഡിൽ വരാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. ഒരു ലെഫ്റ്റ് ബാക്കായും ലെഫ്റ്റ് സെൻട്രൽ ഡിഫൻഡറായും ഡോർഗുവിന് കളിക്കാൻ ആകും. ഇനി 8 ദിവസം കൂടിയേ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ബാക്കിയുള്ളൂ.

യുവ ലെഫ്റ്റ് ബാക്ക് പാട്രിക് ഡോർഗുവിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ജനുവരി വിൻഡോയിൽ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെചെയിൽ നിന്ന് 20 കാരനായ ഡാനിഷ് ലെഫ്റ്റ് ബാക്ക് പാട്രിക് ഡോർഗുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഇരു ക്ലബുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, എന്നിരുന്നാലും ഇതുവരെ ഒരു കരാറും അന്തിമമാക്കിയിട്ടില്ല എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ൽ നോർഡ്‌സ്‌ജെല്ലാൻഡിൽ നിന്ന് ലെസെയിൽ ചേർന്ന ഡോർഗു, ഈ സീസണിൽ 43 ഫസ്റ്റ്-ടീം മത്സരങ്ങൾ കളിക്കുകയും സീരി എയിൽ മൂന്ന് ഗോളുകൾ നേടുകയും ചെയ്തു. ഡെൻമാർക്ക് ദേശീയ ടീമിനായി നാല് തവണ കളിച്ച യുവ പ്രതിരോധക്കാരൻ ഒക്ടോബറിൽ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു. 2028 വരെയുള്ള കരാർ താരത്തിന് ലെചെയിൽ ഉണ്ട്.

Exit mobile version