പ്രതീക്ഷ കാത്ത് കൊല്‍ക്കത്ത, മുംബൈ നിരയിൽ തിളങ്ങിയത് ഇഷാന്‍ കിഷന്‍ മാത്രം

ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ മികവിൽ കൊല്‍ക്കത്തയെ 165/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ മുംബൈയ്ക്ക് തോൽവി. 17.3 ഓവറിൽ മുംബൈ 113 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Ishankishan

വിജയത്തോടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. 52 റൺസിന്റെ വിജയം ആണ് കൊല്‍ക്കത്ത ഇന്ന് സ്വന്തമാക്കിയത്. 51 റൺസ് നേടിയ ഇഷാന്‍ കിഷന്‍ ഒഴികെ ആരും തന്നെ മുംബൈ നിരയിൽ തിളങ്ങിയില്ല.

കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ആന്‍ഡ്രേ റസ്സൽ രണ്ടും വിക്കറ്റ് നേടി.

പാറ്റ് കമ്മിന്‍സ് ഒഴികെ എല്ലാവര്‍ക്കും പിച്ച് പ്രശ്നമായിരുന്നു – വെങ്കിടേഷ് അയ്യര്‍

പാറ്റ് കമ്മിന്‍സ് ഒഴികെ ബാക്കി ബാറ്റ്സ്മാന്മാര്‍ക്കെല്ലാം തന്നെ പിച്ച് പ്രശ്നമായിരുന്നുവെന്ന് പറഞ്ഞ് വെങ്കിടേഷ് അയ്യര്‍. താന്‍ ക്രീസിൽ അവസാനം വരെ ഉണ്ടായി എന്നതിൽ സന്തോഷം ഉണ്ടെന്നും വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.

പ്രയാസമേറിയ പിച്ചിൽ അവിശ്വസനീയമായ രീതിയിൽ ബാറ്റ് വീശിയ പാറ്റ് കമ്മിന്‍സിന്റെ പ്രകടനം ഒന്നാന്തരമായിരുന്നുവെന്നും വെങ്കിടേഷ് അയ്യര്‍ വ്യക്തമാക്കി.

ക്യാപ്റ്റന്റെ 5 വിക്കറ്റിനൊപ്പം 4 വിക്കറ്റ് നേട്ടുമായി മിച്ചൽ സ്റ്റാര്‍ക്ക്, 268 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരെ ലാഹോർ ടെസ്റ്റിൽ പാക്കിസ്ഥാന്‍ 268 റൺസിന് ഓള്‍ഔട്ട്. രണ്ടാം വിക്കറ്റിൽ മികച്ച രീതിയിൽ മുന്നേറി പാക്കിസ്ഥാന്‍ ലഞ്ച് വരെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് മുന്നേറിയെങ്കിലും പിന്നീട് അങ്ങോട്ട് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

അബ്ദുള്ള ഷഫീക്കിനെ(81) പുറത്താക്കി നഥാന്‍ ലയൺ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. അതിന് ശേഷം ഓസ്ട്രേലിയൻ പേസര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. കമ്മിൻസ് അഞ്ചും സ്റ്റാര്‍ക്ക് 4 വിക്കറ്റും നേടിയപ്പോള്‍ അസ്ഹര്‍ അലി 78 റൺസും ബാബർ അസം 67 റൺസും നേടി.

123 റൺസാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ലീഡായി നേടിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 11/0 എന്ന സ്കോര്‍ നേടിയിട്ടുണ്ട്. ഇതോടെ 134 റൺസ് ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

 

പേസ് ബൗളിംഗിന് മേൽക്കൈ നല്‍കാതിരിക്കുവാൻ സൃഷ്ടിച്ച പിച്ചായിരുന്നു റാവൽപിണ്ടിയിലേത് – പാറ്റ് കമ്മിന്‍സ്

പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വിരസമായ സമനിലയിൽ മത്സരം അവസാനിച്ചപ്പോള്‍ പിച്ച് തയ്യാറാക്കിയത് ഓസ്ട്രേലിയയുടെ പേസ് ബൗളിംഗിന്റെ ആധിപത്യത്തെ ലഘൂകരിക്കുവാന്‍ ലക്ഷ്യം വെച്ചാണെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്.

പേസ് ബൗളിംഗിന് മേൽക്കൈ നഷ്ടപ്പെടുത്തുവാന്‍ ഉള്ള പിച്ചാണ് ഒരുക്കിയത്. അതിനാൽ തന്നെ ഉപഭൂഖണ്ഡത്തിൽ ഈ ഫലം മോശം ഫലമല്ലെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. മത്സരത്തിൽ ഇരു ഇന്നിംഗ്സുകളിലായി പാക്കിസ്ഥാന്റെ നാല് വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയയ്ക്ക് നേടാനായത്.

രണ്ടാം ഇന്നിംഗ്സിലാകട്ടെ ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.

 

വൈറ്റ് ബോൾ സീരീസിൽ മാക്സെല്ലിനും വാർണർക്കും ടെസ്റ്റ് പേസർമാർക്കും വിശ്രമം നൽകി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെയുള്ള വൈറ്റ് ബോള്‍ സീരീസിൽ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നൽകി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെൽ, ഡേവിഡ് വാര്‍ണർ എന്നിവര്‍ക്കും ടെസ്റ്റ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ആണ് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

ഏപ്രിൽ ആറ് വരെ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഐപിഎലില്‍ കളിക്കാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നിയമമുണ്ടെങ്കിലും ഈ തീരുമാനത്തോടെ ടെസ്റ്റ് പരമ്പര അവസാനിച്ച ഉടനെ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്രയായി ബയോ ബബിളില്‍ ക്വാറന്റീന് ശേഷം പ്രവേശിക്കാം.

ഓസ്ട്രേലിയ : Aaron Finch (C), Sean Abbott, Ashton Agar, Jason Behrendorff, Alex Carey, Nathan Ellis, Cameron Green, Travis Head, Josh Inglis, Marnus Labuschagne, Mitchell Marsh, Ben McDermott, Kane Richardson, Steve Smith, Marcus Stoinis, Adam Zampa

ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റനെ ടീമിലേക്ക് തിരികെ എത്തിച്ച് കൊല്‍ക്കത്ത

ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റനും കഴിഞ്ഞ സീസണിൽ തങ്ങള്‍ക്കായി കളിച്ച ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 2 കോടി അടിസ്ഥാന വിലയുള്ള താരത്തെ 7.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

കൊല്‍ക്കത്തയാണ് തങ്ങളുടെ മുന്‍ താരത്തിനായി ആദ്യം രംഗത്തെത്തിയത്. ഉടന്‍ തന്നെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സും രംഗത്തെത്തി.

ഗ്രീന്‍ കംപ്ലീറ്റ് പാക്കേജ് – പാറ്റ് കമ്മിന്‍സ്

ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ കാമറൺ ഗ്രീന്‍ കംപ്ലീറ്റ് പാക്കേജ് ആണെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ടീം 68/0 എനന നിലയിൽ നിന്ന് 56 റൺസ് നേടുന്നതിനിടെ 10 വിക്കറ്റ് നഷ്ടമായി 124 റൺസിന് പുറത്തായത്.

റോറി ബേൺസിനെയും സാക്ക് ക്രോളിയെയും ദാവിദ് മലനെയും പുറത്താക്കി ഗ്രീന്‍ ആണ് ഈ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. 6 ഓവറിൽ 21 റൺസ് വിട്ട് നല്‍കി താരം നേടിയ മൂന്ന് വിക്കറ്റ് സ്പെല്ലിന് പുറമെ പരമ്പരയിൽ ബാറ്റ് കൊണ്ടും താരം നിര്‍ണ്ണായക പ്രകടനങ്ങളാണ് പുറത്തെടുത്തത്.

ട്രാവിസ് ഹെഡുമായി 121 റൺസ് ഒന്നാം ഇന്നിംഗ്സ് കൂട്ടുകെട്ടിൽ 74 റൺസ് ഹെഡിന്റെ ആയിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഗ്രീനിന്റെ സാന്നിദ്ധ്യം തനിക്ക് ഏറെ സന്തോഷം തരുന്നതാണെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

ഓരോ ഇന്നിംഗ്സിലും 10-15 ഓവറുകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ പ്രഭാവമുള്ള പ്രകടനമാണ് താരം പുറത്തെടുക്കാറെന്നും കമ്മിന്‍സ് സൂചിപ്പിച്ചു.

ടോപ് സ്കോറര്‍ വോക്സ്, ലീഡ് വഴങ്ങി ഇംഗ്ലണ്ട്

ഓസ്ട്രേലിയയെ 303 റൺസിന് പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 188 റൺസിന് ഓള്‍ഔട്ട്. ടീമിന്റെ ടോപ് സ്കോറര്‍ ക്രിസ് വോക്സ് ആണ്. താരം 36 റൺസ് നേടിയപ്പോള്‍ ജോ റൂട്ട് 34 റൺസ് നേടി. സാം ബില്ലിംഗ്സ്(29), ദാവിദ് മലന്‍(25) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

115 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. പാറ്റ് കമ്മിന്‍സ് നാലും മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്.

ഇംഗ്ലണ്ടിന് 6 വിക്കറ്റ് നഷ്ടം, ഇനി പ്രതീക്ഷ അരങ്ങേറ്റക്കാരന്‍ സാം ബില്ലിംഗ്സിൽ

ആഷസ് പരമ്പരയിലെ പതിവ് കാഴ്ച പോലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ഹോബാര്‍ട്ടിലും തകര്‍ന്നു. മത്സരത്തിന്റെ രണ്ടാം ദിവസം ടീം ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 124/6 എന്ന നിലയിലാണ്.

19 റൺസുമായി സാം ബില്ലിംഗ്സും 5 റൺസ് നേടി ക്രിസ് വോക്സുമാണ് ക്രീസിലുള്ളത്. 34 റൺസ് നേടിയ ജോ റൂട്ട് ആണ് ടീമിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍. ദാവിദ് മലന്‍ 24 റൺസ് നേടി.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 3 വിക്കറ്റ് നേടി.

ഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്

സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്‍ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

അത്രയധികം റൺസ് കണ്ടെത്താനാകാതിരിക്കുന്ന മാര്‍ക്കസ് ഹാരിസിന് പകരം ഓപ്പണിംഗ് ദൗത്യമായിരിക്കും ഇത്തവണ ഖവാജയെ കാത്തിരിക്കുന്നത്. സെലക്ഷന്‍ പാനലില്‍ പാറ്റ് കമ്മിന്‍സ് ഇല്ലെങ്കിലും തന്റെ അഭിപ്രായത്തിൽ ഖവാജയുടെ പ്രകടനത്തെ സെലക്ടര്‍മാര്‍ക്ക് വിസ്മരിക്കാനാകില്ലെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

അര്‍ദ്ധ ശതകം നേടിയ ശേഷം റൂട്ട് പുറത്ത്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം

എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ദിനം വ്യക്തമായ മേൽക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റുകളാണ് മത്സരത്തിന്റെ രണ്ടാം സെഷന്‍ നടക്കുമ്പോള്‍ ഓസ്ട്രേലിയ നേടിയിട്ടുള്ളത്.

ആദ്യ മൂന്ന് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് നേടിയപ്പോള്‍ ജോ റൂട്ട് 50 റൺസ് നേടി സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. ബെന്‍ സ്റ്റോക്സ്(25) റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 115/5 എന്ന നിലയിലാണ്.

11 റൺസുമായി ജോണി ബൈര്‍സ്റ്റോയും പുതുതായി ക്രീസിലെത്തിയ ജോസ് ബട്‍ലറുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

മെൽബേണിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു

എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ മോശം തുടക്കം. ടോസ് നഷ്ടമായി ബാററ്റ് ചെയ്യാനിറങ്ങിയ ടീം സ്കോര്‍ ബോര്‍ഡിൽ 13 റൺസ് എത്തിയപ്പോളേക്കും ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായി കഴിഞ്ഞിരുന്നു.

12 റൺസ് നേടിയ സാക്ക് ക്രൗളിയെയും റണ്ണൊന്നുമെടുക്കാതെ ഹസീബ് ഹമീദിനെയും ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 22/2 എന്ന നിലയിലാണ്. 9 റൺസുമായി ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ദാവിദ് മലനുമാണ് ക്രീസിലുള്ളത്.

Exit mobile version