ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് – പാറ്റ് കമ്മിന്‍സ്

കിയാണെങ്കിലും ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് എന്ന് അഭിപ്രായപ്പെട്ട് പാറ്റ് കമ്മിന്‍സ്. താന്‍ കെകെആര്‍ സ്റ്റാഫുമായി സ്ഥിരം സമ്പര്‍ക്കത്തിലാണെന്നും ട്രെയിനര്‍ ക്രിസ് ഡൊണാള്‍ഡ്സണ്‍ തനിക്കുള്ള വര്‍ക്ക്ഔട്ട് റൂട്ടീനുകള്‍ തരുന്നുണ്ടെന്നും കമ്മിന്‍സ് വ്യക്താമാക്കി. ക്രിസ് ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ്.

ഇപ്പോള്‍ ഐപിഎലിന് അനുകൂലമായ സാഹചര്യം അല്ലെങ്കിലും വൈകിയാണെങ്കിലും ടൂര്‍ണ്ണമെന്റ് നടക്കുമന്നാണ് താനും കൊല്‍ക്കത്ത മാനേജ്മെന്റും പ്രതീക്ഷിക്കുന്നതെന്ന് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.15.5 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി ഇതോടെ പാറ്റ് കമ്മിന്‍സ് മാറിയിരുന്നു. താന്‍ അവസാനമായി അവരുമായി സംസാരിച്ചപ്പോളും ടീം മാനേജ്മെന്റില്‍ നിന്ന് ശുഭാപ്തി വിശ്വാസത്തോടെയുള്ള സമീപനമായിരുന്നുവെന്ന് പാറ്റ് കമ്മിന്‍സ് പറഞ്ഞു. വിജയകരമായ ഒരു ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കപ്പെടുമെന്നാണ് താനും മാനേജ്മെന്റും പ്രതീക്ഷിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ പേസര്‍ വ്യക്തമാക്കി.

മിച്ചല്‍ മാര്‍ഷിനും പാറ്റ് കമ്മിന്‍സിനും മുന്നില്‍ തകര്‍ന്ന് ന്യൂസിലാണ്ട്, ഓസ്ട്രേലിയയ്ക്ക് 71 റണ്‍സ് വിജയം

സിഡ്നിയിലെ ആദ്യ ഏകദിനത്തില്‍ 71 റണ്‍സ് വിജയം കരസ്ഥമാക്കി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 258 റണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 41 ഓവറില്‍ 187 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിച്ചല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്. മിച്ചല്‍ മാര്‍ഷ് ആണ് കളിയിലെ താരം. ബാറ്റിംഗില്‍ മാര്‍ഷ് 27 റണ്‍സ് നേടിയിരുന്നു.

40 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്ടില്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടോം ലാഥം 38 റണ്‍സും കോളിന്‍ ഡി ഗ്രാന്‍ഡോം 25 റണ്‍സും നേടി പൊരുതി നോക്കി. ഓസീസ് നിരയില്‍ ജോഷ് ഹാസല്‍വുഡ്, ആഡം സംപ എന്നിവര്‍ക്കും രണ്ട് വീതം വിക്കറ്റ് ലഭിച്ചു.

15 കോടിയലധികം വില നേടി പാറ്റ് കമ്മിന്‍സ്, അവസാന നിമിഷം താരത്തെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന് വേണ്ടി ലേല യുദ്ധത്തില്‍ ഏര്‍പ്പെട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും. തങ്ങളുടെ പേസ് ബൗളിംഗിനെ ശക്തിപ്പെടുത്തുവാനുള്ള യുദ്ധത്തില്‍ ഇരു ടീമുകളും രണ്ടും കല്പിച്ചിറങ്ങിയപ്പോള്‍ ഗുണം ലഭിച്ചത് പാറ്റ് കമ്മിന്‍സിനാണ്.

എന്നാല്‍ ലേലത്തിന്റെ അവസാനത്തോടെ രംഗത്തെത്തിയ കൊല്‍ക്കത്തയാണ് 15.50 കോടി രൂപയ്ക്ക് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്. രണ്ട് കോടിയുടെ അടിസ്ഥാന മൂല്യമായിരുന്നു താരത്തിന് വിലയിട്ടിരുന്നത്.

ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പ

ഐപിഎല്‍ 2020 ലേലത്തിനുള്ള ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരത്തിന് 1.5 കോടി രൂപയാണ് അടിസ്ഥാന വില.

അതേ സമയം രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ ആധിപത്യമാണുള്ളത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നീ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കൊപ്പം ഡെയില്‍ സ്റ്റെയിനും ആഞ്ചലോ മാത്യൂസും രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്.

റോബിന്‍ ഉത്തപ്പയോടൊപ്പം 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള മറ്റു താരങ്ങളില്‍ ഷോണ്‍ മാര്‍ഷ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഓയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ക്രിസ് മോറിസ്, കൈല്‍ അബോട്ട് എന്നിവര്‍ ഉള്‍പ്പെടുന്നു.

റാങ്കിംഗില്‍ മികച്ച നേട്ടവുമായി ജോഫ്ര ആര്‍ച്ചര്‍, ഒന്നാം സ്ഥാനത്ത് പിടിമുറുക്കി പാറ്റ് കമ്മിന്‍സ്

തന്റെ അരങ്ങേറ്റ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ 83ാം സ്ഥാനത്ത് അരങ്ങേറ്റം കുറിച്ച ജോഫ്ര ആര്‍ച്ചര്‍ തന്റെ ആദ്യ ആഷസ് പരമ്പരയ്ക്ക് ശേഷം 37ാം റാങ്കില്‍. 46 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തുടരുകയാണ്. പാറ്റ് കമ്മിന്‍സ് തന്റെ വലിയ ലീഡുമായി മുന്നില്‍ തന്നെ നില്‍ക്കുമ്പോള്‍ കാഗിസോ റബാഡയും ജസ്പ്രീത് ബുംറയുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്നത്.

908 പോയിന്റുള്ള പാറ്റ് കമ്മിന്‍സിന് പിന്നില്‍ 851 പോയിന്റുമായാണ് കാഗിസോ റബാഡ നില്‍ക്കുന്നതെങ്കില്‍ ജസ്പ്രീത് ബുംറ 835 പോയിന്റ് നേടി മൂന്നാം സ്ഥാനം കൈയ്യാളുന്നു. ജേസണ്‍ ഹോള്‍ഡര്‍(814), വെറോണ്‍ ഫിലാന്‍ഡര്‍(813) എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു താരങ്ങള്‍.

ബട്‍ലറുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ട്, മിച്ചല്‍ മാര്‍ഷിന് അഞ്ച് വിക്കറ്റ്

ഓവലില്‍ രണ്ടാം ദിവസം കളി ആരംഭിച്ച് അധികം വൈകാതെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. 70 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയ്ക്കായി ആദ്യ ബ്രേക്ക് ത്രൂ നേടിയത്. 68 റണ്‍സാണ് ജാക്ക് ലീഷുമായി ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ ബട്‍ലര്‍ നേടിയത്. അടുത്ത ഓവറില്‍ 21 റണ്‍സ് നേടിയ ലീഷിനെ പുറത്താക്കി മിച്ചല്‍ മാര്‍ഷ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

87.1 ഓവറില്‍ 294 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. രണ്ടാം ദിവസം വെറും 5.1 ഓവറിനുള്ള ഇംഗ്ലണ്ട് പത്തിമടക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന് മൂന്ന് വിക്കറ്റ് നേടാനായി.

ജോസ് ബട്ലറുടെയും ക്രെയിഗ് ഓവര്‍ട്ടണിന്റെയും പ്രതിരോധത്തെ ഭേദിച്ച് ജോഷ് ഹാസല്‍വുഡ്, ജാക്ക് ലീഷിനെ വീഴ്ത്തി ലാബൂഷാനെ, ആഷസ് ഓസ്ട്രേലിയയ്ക്ക്

ഇംഗ്ലണ്ടിനെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 185 റണ്‍സിന് പരാജയപ്പെടുത്തി 2019 ആഷസ് സ്വന്തമാക്കി ഓസ്ട്രേലിയ. 383 റണ്‍സ് ജയത്തിനായി തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ 197 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആക്കിയത്. അവസാന സെഷനിലേക്ക് മത്സരം എത്തിക്കുവാന്‍ ജോസ് ബട്‍ലര്‍-ക്രെയിഗ് ഓവര്‍ട്ടണ്‍ കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും താരത്തെ പുറത്താക്കി ജോഷ് ഹാസല്‍വുഡ് ഏറെ നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ ഓസ്ട്രേലിയയ്ക്ക് നല്‍കുകയായിരുന്നു. 111 പന്തുകള്‍ ചെറുത്ത് നിന്ന് ജോസ് ബട്‍ലര്‍ ഉയര്‍ത്തുവാന്‍ ശ്രമിച്ച പ്രതിരോധത്തെ തകര്‍ത്താണ് ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കിയത്.

ഒമ്പതാം വിക്കറ്റില്‍ ഓവര്‍ട്ടണൊപ്പം പൊരുതി നിന്ന ജാക്ക് ലീഷ് മത്സരം അവസാന മണിക്കൂറിലേക്ക് നീട്ടി. ഓസ്ട്രേലിയന്‍ മുന്‍ നിര ബൗളര്‍മാര്‍ക്ക് ഇവരുടെ പ്രതിരോധം ഭേദിക്കാനാകാതെ പോയപ്പോള്‍ ടിം പെയിന്‍ മാര്‍നസ് ലാബൂഷാനെയ്ക്ക് പന്ത് കൈമാറി.

51 പന്തുകള്‍ ചെറുത്ത് നിന്ന് 12 റണ്‍സ് നേടിയ ജാക്ക് ലീഷിനെ മടക്കി ഓസ്ട്രേലിയയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിക്കറ്റാണ് ലാബൂഷാനെ നേടിക്കൊടുത്തത്. 23 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഏകദേശം 14 ഓവറുകളാണ് ഈ കൂട്ടുകെട്ട് പ്രതിരോധം കെട്ടിയുയര്‍ത്തിയത്.

അധികം വൈകാതെ 105 പന്തുകള്‍ക്കൊടുവില്‍ ജോഷ് ഹാസല്‍വുഡ് ക്രെയിഗ് ഓവര്‍ട്ടണെ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ആഷസ് ഓസ്ട്രേലിയ നിലനിര്‍ത്തുകയായിരുന്നു. 21 റണ്‍സാണ് ക്രെയിഗ് ഓവര്‍ട്ടണ്‍ നേടിയത്.

നേരത്തെ 7ാം വിക്കറ്റില്‍ 34 റണ്‍സ് നേടി മെല്ലെയെങ്കിലും ഇംഗ്ലണ്ടിന്റെ തോല്‍വിയൊഴിവാക്കുമെന്ന അവസാന പ്രതീക്ഷയായ കൂട്ടുകെട്ട് തകര്‍ന്നപ്പോള്‍ 34 റണ്‍സാണ് ജോസ് ബട്‍ലര്‍ നേടിയത്. അധികം വൈകാതെ ജോഫ്ര ആര്‍ച്ചറെയും ഇംഗ്ലണ്ടിന് നഷ്ടമായി. 91.3 ഓവറില്‍ 197 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

53 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ജേസണ്‍ റോയ് 31 റണ്‍സ് നേടിയപ്പോള്‍ ജോണി ബൈര്‍സ്റ്റോ 25 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

റാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ച് ജോഫ്ര, 83ാം സ്ഥാനം

ലോര്‍ഡ്സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജോഫ്ര ആര്‍ച്ചര്‍ക്ക് ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ ഇടം. മത്സരത്തില്‍ 5 വിക്കറ്റ് നേടിയ താരം 83ാം റാങ്ക് നേടിയാണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചത്. അതേ സമയം പാറ്റ് കമ്മിന്‍സ് തന്റെ ഒന്നാം സ്ഥാനം കൂടുതല്‍ ഉറപ്പാക്കുന്ന പ്രകടനവുമായി മുന്നോട്ട് പോകുകയായിരുന്നു. 914 പോയിന്റാണ് താരത്തിനിപ്പോള്‍ ഉള്ളത്. ഇംഗ്ലണ്ടിന്റെ ജാക്ക് ലീഷ് എട്ട് സ്ഥാനം മെച്ചപ്പെടുത്തി 40ാം റാങ്കിലേക്കുയര്‍ന്നു.

ശ്രീലങ്കയുടെ അകില ധനന്‍ജയ 9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 36ാം റാങ്കിലേക്ക് മുന്നേറി. ആഷസില്‍ ഇതുവരെ 13 വിക്കറ്റുമായി ഓസ്ട്രേലിയയുടെ ബൗളിംഗിനെ നയിക്കുകയാണ് പാറ്റ് കമ്മിന്‍സ്.

സ്റ്റോക്സിന്റെ ശതകത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍, ഓസ്ട്രേലിയയ്ക്ക് 267 റണ്‍സ് വിജയലക്ഷ്യം

ലോര്‍ഡ്സ് ടെസ്റ്റിന്റെ അവസാന ദിവസം ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവില്‍ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ലോര്‍ഡ്സില്‍ സ്റ്റോക്സ് വീണ്ടും ഹീറോ ആയി മാറിയപ്പോള്‍ താരം തന്റെ ഏഴാം ടെസ്റ്റ് ശതകമാണ് ഇന്ന് നേടിയത്. സ്റ്റോക്സും ബട്‍ലറും ചേര്‍ന്ന് ടീമിനെ തലേ ദിവസത്തെ സ്കോറായ 96/4 എന്ന നിലയില്‍ നിന്ന് 161/5 എന്ന നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. 65 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. പാറ്റ് കമ്മിന്‍സ് ആണ് ബട്‍ലറെ പുറത്താക്കിയത്. 31 റണ്‍സാണ് താരം നേടിയത്.

അതിന് ശേഷം ആറാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയോടൊപ്പം ബെന്‍ സ്റ്റോക്സ് 97 റണ്‍സ് കൂട്ടിചേര്‍ത്തു. 71 ഓവറില്‍ 258 റണ്‍സ് നേടിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍. 267 റണ്‍സാണ് ഓസ്ട്രേലിയയ്ക്ക് വിജയിക്കുവാനായി ഏറ്റവും കുറഞ്ഞത് 50 ഓവറില്‍ നിന്ന് നേടേണ്ടത്. 115 റണ്‍സുമായി സ്റ്റോക്സും 30 റണ്‍സ് നേടി ബൈര്‍സ്റ്റോയും പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, ലീഡ് നൂറ് കടന്നു

ഓസ്ട്രേലിയയ്ക്കെതിരെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. എട്ട് റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷം ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ പാറ്റ് കമ്മിന്‍സ് എറിഞ്ഞിടുകയായിരുന്നു. ജേസണ്‍ റോയിയെയും ജോ റൂട്ടിനെയും പാറ്റ് കമ്മിന്‍സ് അടുത്തടുത്ത പന്തില്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ വെറും 9 റണ്‍സായിരുന്നു. അതിന് ശേഷം 55 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ജോ ഡെന്‍ലിയെയും റോറി ബേണ്‍സിനെയും അടുത്തടുത്ത ഓവറുകളില്‍ പീറ്റര്‍ സിഡില്‍ പുറത്താക്കുകയായിരുന്നു.

29 റണ്‍സ് നേടി റോറി ബേണ്‍സിനെയും 26 റണ്‍സ് നേടി ജോ ഡെന്‍ലിയും പുറത്താകുകയായിരുന്നു. പിന്നീട് 25 റണ്‍സുമായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായി നിലകൊള്ളുന്നത്. 32.2 ഓവറില്‍ 96/4 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തിയതോടെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 104 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

258 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിന് അവസാനം

ഓസ്ട്രേലിയയ്ക്കെതിരെ ലോര്‍ഡ്സില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 258 റണ്‍സിന് ഓള്‍ഔട്ട്. റോറി ബേണ്‍സും ജോണി ബൈര്‍സ്റ്റോയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം പുറത്ത് വരാത്തതിനാല്‍ ഇംഗ്ലണ്ട് ബാറ്റിംഗ് 77.1 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. 52 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയാണ് അവസാന വിക്കറ്റായി പുറത്തായത്. റോറി ബേണ്‍സ് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രിസ് വോക്സ് 32 റണ്‍സും ജോ ഡെന്‍ലി 30 റണ്‍സും നേടി പുറത്തായി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലയണും പാറ്റ് കമ്മിന്‍സും ജോഷ് ഹാസല്‍വുഡും മൂന്ന് വീതം വിക്കറ്റ് നേടി.

ഷോണ്‍ മാര്‍ഷിന് പരിക്ക്, ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

പരിക്കേറ്റ ഓസ്ട്രേലിയന്‍ മധ്യനിര ബാറ്റ്സ്മാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇന്ന് താരത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്നും താരം ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത് പോകുകയാണെന്നും പ്രഖ്യാപിച്ചത്. പകരം താരമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെറ്റ്സിലെ പരിശീലനത്തിനിടെയാണ് മാര്‍ഷിന് പരിക്കേറ്റത്.

ഷോണ്‍ മാര്‍ഷ് പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടുമ്പോള്‍ കൈയ്യില്‍ പൊട്ടലേല്‍ക്കുകയായിരുന്നു. താരത്തിനെ ഉടനടി സ്കാനുകള്‍ക്ക് വിധേയനാക്കിയെന്നും അപ്പോളാണ് പൊട്ടല്‍ കണ്ടെത്തിയതെന്നും മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ലാംഗര്‍ പറഞ്ഞു.

Exit mobile version