പാരീസ് ഒളിമ്പിക്സ്; ഇന്ത്യയുടെ ബൽരാജ് പൻവാറിന് ഹീറ്റ്സിൽ നാലാം സ്ഥാനം, നേരിട്ട് ക്വാർട്ടർ എത്താനുള്ള അവസരം നഷ്ടമായി

പാരീസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ സിംഗിൾസ് സ്‌കൾസിൽ ഇന്ത്യയുടെ ബൽരാജ് പൻവാറിന് നേരിട്ട് ക്വാർട്ടർ ഫൈനൽ എത്താനുള്ള അവസരം നഷ്ടമായി. പാരീസ് ഒളിമ്പിക്‌സിലെ പുരുഷ സിംഗിൾസ് സ്കൾസ് ഇനത്തിൻ്റെ ഹീറ്റ് 1 ൽ ഇന്ത്യയുടെ ബൽരാജ് പൻവാർ 7:07.11 എന്ന സമയം ആണ് ഫിൻസിഷിന് എടുത്തത്. നാലാമതായാണ് താരം ഫിനിഷ് ചെയ്തത്.

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മാത്രമെ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്കുള്ള നേരിട്ടുള്ള യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. സീൻ നദിയിൽ നടന്ന മത്സരത്തിന്റെ ഹീറ്റ്സിൽ 6:55:92 എന്ന സമയത്തിൽ ന്യൂസിലൻഡ് താരം തോകസ് മക്കിന്റോഷ് ആണ് ഒന്നാമത് എത്തിയത്.

പൻവാറിനെ ഇനി റെപച്ചേജ് റൗണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അതിലൂടെ പൻവാറിന് ക്വാർട്ടർ ഫൈനലിൽ ഉറപ്പിക്കാൻ ആകും. നാളെയാണ് റെപച്ചേജ് മത്സരം.

ഒളിമ്പിക്സ്; ഇന്ത്യൻ ടെന്നീസ് താരങ്ങളുടെ എതിരാളികൾ തീരുമാനമായി

ഒളിമ്പിക്സിലെ ടെന്നീസ് പോരാട്ടത്തിന്രെ ഫിക്സ്ചറുകൾ തീരുമാനം ആയി. ഇന്ത്യയുടെ ഒന്നാം റാങ്കുകാരൻ സുമിത് നാഗലിന് കാര്യങ്ങൾ എളുപ്പമാകില്ല. രണ്ടാം റൗണ്ടിൽ എത്തുക ആണെങ്കിൽ ലോക ആറാം നമ്പർ അലക്‌സ് ഡി മിനൗറിനെ നാഗൽ നേരിടേണ്ടി വരും. നിലവിൽ എടിപി സർക്യൂട്ടിൽ 80-ാം സ്ഥാനത്തുള്ള നാഗൽ ഫ്രാൻസിൽ നിന്നുള്ള മൗറ്റെറ്റ് കോറെൻ്റിനെതിരെയാണ് തൻ്റെ കാമ്പയിൻ ആരംഭിക്കുന്നത്. ഫ്രഞ്ച് എതിരാളിയെ തോൽപ്പിച്ചാൽ ഡി മിനൗറിനെ ആകും നാഗൽ നേരിടേണ്ടി വരിക.

ആദ്യ റൗണ്ടിലെ എതിരാളൊയായ മൗട്ട്ലെറ്റ് റാങ്കിംഗിൽ നാഗലിനെക്കാൾ 12 സ്ഥാനം മുകളിലാണ്‌. എന്നാൽ മൗട്ട്‌ലെറ്റിനെതിരെ 2-2 എന്ന നല്ല ഹെഡ്-ടു-ഹെഡ് റെക്കോർഡ് നാഗലിന് ഉണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ നാഗൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിരുന്നു‌.

പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ഫ്രഞ്ച് ജോഡികളായ ഫാബിയൻ റെബൗൾ-എഡ്വാർഡ് റോജർ-വാസലിൻ സഖ്യത്തെ ഉദ്ഘാടന റൗണ്ടിൽ നേരിടും.

ഒന്നരമണിക്കൂർ VAR റിവ്യൂ!! അർജന്റീനയുടെ ഗോളും സമനിലയും നിഷേധിച്ചു!! ഫുട്ബോളിൽ കാണാത്ത സംഭവങ്ങൾ!!

ഒരു ഗോൾ വീണ് ഒന്നര മണിക്കൂർ കഴിഞ്ഞ് ആ ഗോൾ നിഷേധിക്കുന്ന ഒരു കാഴ്ച!! ഫുട്ബോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചയാണ് ഇന്ന് ഒളിമ്പിക്സ് ഫുട്ബോളിൽ കണ്ടത്. ഇന്ന് 116ആം മിനുട്ടിൽ അർജന്റീന മെദീനയിലൂടെ സമനില ഗോൾ നേടിയപ്പോൾ കളി കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. മത്സറരം കഴിഞ്ഞ് ഒന്നരമണിക്കൂർ കഴിഞ്ഞ് വാർ വിധി വന്നു. ആ ഗോൾ ഓഫ്സൈഡ് ആയിരുന്നു എന്ന്. അതുവരെ കളിയുടെ ഫലം കാത്ത് താരങ്ങൾ ഡഗൗട്ടിൽ നിൽക്കേണ്ടി വന്നു.

ഗോൾ നിഷേധിക്കപ്പെട്ടതോടെ 2-2 എന്ന സമനിലയിൽ അവസാനിച്ചെന്നു കരുതിയ കളി 2-1 എന്നായി. കളി പുനരാരംഭിച്ച് 3 മിനുട്ട് കൂടെ കളിച്ച് മൊറോക്കോ 2-1ന് കളി ജയിച്ചു. ആരാധകർ അർജന്റീനയുടെ ഗോൾ വന്നപ്പോൾ ഗ്രൗണ്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകരെ പൂർണ്ണമായും പുറത്താക്കിയാണ് കളി പുനരാരംഭിച്ചത്.

ഒളിമ്പിക്സ് പുരുഷ ഫുട്ബോളിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ന് മൊറോക്കെയെ നേരിട്ട അർജൻറീന തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് 2-2 സമനില സ്വന്തമാക്കി എന്ന് കരുതിയതായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കാഴ്ചവെച്ച മൊറോക്കോ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റഹീമി നേടിയ ഗോളിലൂടെ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിറ്റിൽ റഹീമി തന്നെ ഒരു പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഇതിനുശേഷമാണ് അർജൻറീനയുടെ തിരിച്ചടി വന്നത്.

അവർ സിമിയോണിയിലൂടെ ആദ്യം ഒരു ഗോൾ നേടി കളിയിലേക്ക് തിരികെ വന്നു. പിന്നീട് ഇഞ്ച്വറി ടൈമിന്റെ പതിനാറാം മിനിറ്റിൽ മെദീനയിലൂടെ സമനില ഗോൾ നേടി. ഈ ഗോളാണ് ഒന്നര മണിക്കൂർ കഴിഞ്ഞ് നിഷേധിക്കപ്പെട്ടത്. അർജൻറീന അടുത്ത മത്സരത്തിൽ ഇറാഖിനെ ആണ് നേരിടുക‌. അർജൻറീനക്കായി സീനിയർ താരങ്ങളായ ഹൂലിയൻ ആൽവരസ്, ഓറ്റമെൻഡി എന്നിവർ അർജന്റീന ടീമിൽ ഉണ്ട്. ഇതുപോലൊരു സർക്കസ് ഫുട്ബോളിൽ ഇതുവരെ താൻ കണ്ടിട്ടില്ല എന്ന് മത്സര ശേഷം അർജന്റീന പരിശീലകൻ മഷെരാനോ പറഞ്ഞു.

പാരീസ് ഒളിമ്പിക്സ് ജിയോ സിനിമയിൽ ഫ്രീ ആയി കാണാം

2024 ജൂലൈ 26-ന് ആരംഭിക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സ് ജിയോ സിനിമയിൽ കാണാം‌. സൗജന്യ സ്ട്രീമിംഗ് കവറേജ് നൽകും എന്ന കായിക പ്രേമികൾക്ക് ആവേശകരമായ വാർത്ത ജിയോ സിനിമ പ്രഖ്യാപിച്ചു. ജിയോ സിനിമയിലൂടെ മാത്രമല്ല, സ്‌പോർട്‌സ് 18 നെറ്റ്‌വർക്ക് വഴിയും കാഴ്ചക്കാർക്ക് സമഗ്രമായ കവറേജ് ആസ്വദിക്കാനാകും.

മുമ്പ്, ഫിഫ ലോകകപ്പും ഐപിഎല്ലും സൗജന്യമായി ജിയോ സിനിമ ടെലികാസ്റ്റ് ചെയ്തിരുന്നു. ജിയോ സിനിമയിൽ ഇന്ത്യൻ ഇവന്റുകൾക്ക് ആയി പ്രത്യേക ഫീഡ് ഉണ്ടാകും. അതുകൊണ്ട് തന്നെ ഒരു ഇവന്റും ഇന്ത്യൻ പ്രേക്ഷകർക്ക് മിസ് ആകില്ല.

പാരീസ് ഒളിമ്പിക്സിൽ ശ്രീറാം ബാലാജിയോ യുകി ഭാംബ്രിയോ രോഹൻ ബൊപ്പണ്ണയുടെ പങ്കാളിയാകും

രോഹൻ ബൊപ്പണ്ണ പാരീസ് ഒളിമ്പിക്സിൽ എൻ ശ്രീറാം ബാലാജി അല്ലെങ്കിൽ യുകി ഭാംബ്രി എന്നിവരിൽ ഒരാളെ പാരീസ് ഒളിമ്പിക്‌സിനുള്ള തൻ്റെ ഡബിൾസ് പങ്കാളിയാക്കും. വേറെ കോമ്പിനേഷനുകൾ സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷനും (AITA) ബൊപ്പണ്ണയുടെ തീരുമാനത്തെ അംഗീകരിക്കാൻ ആണ് സാധ്യത.

ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ബൊപ്പണ്ണയ്ക്ക്, ടോപ്പ്-10 കളിക്കാരനായതിനാൽ, നിയമങ്ങൾ അനുസരിച്ച് ഇഷ്ടമുള്ള കളിക്കാരനെ പങ്കാളി ആയി തിരഞ്ഞെടുക്കാം. ഡബ്ല്യുടിഎ റാങ്കിംഗ് ചാർട്ടുകളിൽ ടോപ്പ്-300-ൽ ഉള്ളവരായിരിക്കണം എന്ന നിർബന്ധം മാത്രമെ ഉണ്ടാവുകയുള്ളൂ. റിപ്പോർട്ടുകൾ അനുസരിച്ച് ബൊപ്പണ്ണ ബാലാജിയുടെയും ഭാംബ്രിയുടെയും പേരുകൾ ഫെഡറേഷനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഇനി ഫെഡറേഷൻ ആകും അന്തിമ തീരുമാനം എടുക്കുക.

അഭിമാനം!! പാരീസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച് ഇന്ത്യയുടെ റിലേ ടീമുകൾ!!

ഇന്ന് രാവിലെ നടന്ന ലോക അത്‌ലറ്റിക്‌സ് റിലേയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ പാരീസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു‌. ഇന്ന് രണ്ടാം റൗണ്ട് ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യൻ പുരുഷ-വനിതാ 4×400 മീറ്റർ റിലേ ടീമുകൾ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.

വനിതാ വിഭാഗത്തിൽ രൂപാൽ ചൗധരി, എം ആർ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശൻ എന്നിവരുടെ ടീം 3 മിനിറ്റ് 29.35 സെക്കൻഡിൽ ജമൈക്കയ്ക്ക് (3:28.54) പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.

https://twitter.com/IndiaSportsHub/status/1787290796661899695?s=19

മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അരോകിയ രാജീവ്, അമോജ് ജേക്കബ് എന്നിവരടങ്ങിയ പുരുഷ ടീം 3 മിനിറ്റും 3.23 സെക്കൻഡും എന്ന ടൈമിൽ ഫിനിഷ് ചെയ്തു, അവരുടെ ഹീറ്റ്‌സിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനവും നേടി (2:59.95).

ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്‌സിന് രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്‌സുകളിലെയും ആദ്യ രണ്ട് ടീമുകൾ ആണ് യോഗ്യത നേടുന്നത്. പാരീസ് ഗെയിംസിലെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഓഗസ്റ്റ് ഒന്നിന് ആണ് ആരംഭിക്കുന്നത്.

പാരീസ് ഒളിമ്പിക്സ് അത്ലറ്റിക്സിൽ സ്വർണ്ണം നേടുന്നവർക്ക് 41 ലക്ഷം രൂപ സമ്മാനത്തുക

ഒരു ഒളിമ്പിക്സ് സ്‌പോർട്‌സിന് ആദ്യമായി സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ലോക അത്ലറ്റിക് ഫെഡറേഷൻ. ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ 48 അത്‌ലറ്റിക്‌സ് ഇനങ്ങളിലും സ്വർണ്ണ മെഡൽ ജേതാക്കൾക്ക് ലോക അത്‌ലറ്റിക്‌സ് 50,000 ഡോളർ സമ്മാനത്തുക ആയി നൽകും എന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് മുതൽ അത്കറ്റിക്സ് ഇനങ്ങളിൽ വെള്ളി, വെങ്കല മെഡൽ നേടുന്നവർക്കും സമ്മാനത്തുക ലഭിക്കും. ടോക്കിയോ ഗെയിംസിൽ ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ നിലവിലെ ഒളിമ്പിക് ചാമ്പ്യനും ഇന്ത്യയുടെ അഭിമാനവുനായ നീരജ് ചോപ്രയ്ക്ക് ഇത് ഊർജ്ജം നൽകുന്ന വാർത്തയാണ്.

ഒരു ഒളിമ്പിക് ഗെയിംസിൽ സമ്മാനത്തുക നൽകുന്ന ആദ്യ അന്താരാഷ്ട്ര ഫെഡറേഷനായി ഈ പ്രഖ്യാപനത്തോടെ ലോക അത്ലറ്റിക് ഫെഡറേഷൻ മാറും. 2.4 മില്യൺ ഡോളറിൻ്റെ മൊത്തത്തിലുള്ള സമ്മാനത്തുക അവർ നൽകും. സ്വർണ്ണ ജേതാക്കൾക്ക് നൽകുന്ന സമ്മാനത്തുകയായ 50,000 ഡോളർ എന്നത് ഏകദേശ 41.60 ലക്ഷം രൂപയാണ്.

ആദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമുകൾ

ആദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ പുരുഷ-വനിതാ ടേബിൾ ടെന്നീസ് ടീമുകൾ ചരിത്രം രചിച്ചു. ലോക റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യക്ക് യോഗ്യത ലഭിച്ചത്.

കഴിഞ്ഞ മാസം ബുസാനിൽ നടന്ന ലോക ടീം ചാമ്പ്യൻഷിപ്പ് ഫൈനൽ അവസാനിച്ചതിന് ശേഷമുള്ള റാങ്കിംഗ് ഇന്ത്യക്ക് തുണയായി. ടീം ഇനങ്ങളിൽ ഏഴ് സ്ഥാനങ്ങൾ ആയിരുന്നു അവശേഷിച്ചിരുന്നത്, അവ റാങ്കിംഗിൻ്റെ അടിസ്ഥാനത്തിൽ ടീമുകൾക്ക് നൽകപ്പെട്ടു.

വനിതാ വിഭാഗത്തിൽ 13-ാം സ്ഥാനത്തുള്ള ഇന്ത്യ, പോളണ്ട് (12), സ്വീഡൻ (15), തായ്‌ലൻഡ് എന്നിവർ പാരീസിലേക്ക് യോഗ്യത നേടി.

ക്രൊയേഷ്യ (12), ഇന്ത്യ (15), സ്ലോവേനിയ (11) എന്നിവർ പുരുഷ ടീം ഇനത്തിൽ യോഗ്യത ഉറപ്പിച്ചു.

ഇത് ഇന്ത്യൻ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, ബെയ്ജിംഗ് 2008 ഗെയിംസിൽ ടീം ഇവന്റ് ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് ഒളിമ്പിക്‌സിലെ ടേബിൾ ടെന്നീസ് ടീം ഇനത്തിൽ രാജ്യം മത്സരിക്കുന്നത്.

“ഒളിമ്പിക്സ് കളിക്കാൻ മെസ്സി അർജന്റീനക്ക് ഒപ്പം വരുമെന്നാണ് പ്രതീക്ഷ” – തിയാഗോ അൽമാഡ

ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടിയ അർജന്റീനയെ നയിച്ച ക്യാപ്റ്റൻ തിയാഗോ ലമാഡ ഒളിമ്പിക്സിന് ലയണൽ മെസ്സിയും വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു‌. പാരീസിൽ മെസ്സി ഉണ്ടാകും എന്ന് താൻ പ്രതീക്ഷ വെക്കുന്നതായി തിയാഗോ അൽമാഡ പറഞ്ഞു.

ബ്രസീലിനെതിരെ 1-0ന് ജയിച്ചാണ് അർജൻ്റീന ഒളിമ്പിക്‌സ് യോഗ്യത നേടിയത്‌. “ഈ ഗ്രൂപ്പിനെയും കോച്ചിംഗ് സ്റ്റാഫിനെയും ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്, അവർ അത് അർഹിക്കുന്നു. ടൂർണമെൻ്റിലുടനീളം ഞങ്ങൾ മികച്ചതാണെന്ന് ഞങ്ങൾ കാണിച്ചു.” അൽമാഡ പറഞ്ഞു

“ഒളിമ്പിക് ഗെയിമുകൾക്കായി പരിശീലിക്കാനുൻ മെച്ചപ്പെടുത്തുന്നത് തുടരാനും ഞങ്ങൾക്ക് സമയമുണ്ട്. മെസ്സിക്ക് ഒളിമ്പിക്സ് കളിക്കാൻ ആഗ്രഹമുണ്ടെന്നും ഒളിമ്പിക്‌സിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, അങ്ങനെ നടന്നാൽ അതൊരു സ്വപ്നമായിരിക്കും. മെസ്സി വന്നാൽ, ഞാൻ അദ്ദേഹത്തിന് എന്റെ ക്യാപ്റ്റൻ്റെ ആംബാൻഡ് നൽകും. വരുമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.” തിയാഗോ അൽമാഡ് പറഞ്ഞു.

ബ്രസീലിനെ തോൽപ്പിച്ച് അർജന്റീനൻ യുവനിര ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യത നേടി

ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ഒളിമ്പിക് യോഗ്യത ഉറപ്പിച്ച് അർജന്റീന. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് അർജന്റീനഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. പരാജയത്തോടെ ബ്രസീലിന്റെ ഒളിമ്പിക് യോഗ്യത പ്രതീക്ഷ തകരുകയും ചെയ്തു‌.

ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന ടീം മത്സരം അവസാനിക്കാൻ 13 മിനിറ്റ് ബാക്കി നിൽക്കെ ആണ് വിജയ ഗോൾ നേടിയത്. ലൂസിയാനോ ഗോണ്ടൗ നേടിയ ഗോളിൽ ആണ് അർജൻ്റീന 1-0ന്റെ വിജയം നേടിയത്. വാലൻ്റൈൻ ബാർകോയുടെ ക്രോസ് ഹെഡ് ചെയ്തായിരുന്നു ഗോണ്ടൗവുടെ ഗോൾ.

അർജൻ്റീനയും പരാഗ്വേയും ആകും ലാറ്റിനമേരിക്കയിൽ നിന്ന് ഒളിമ്പിക്‌സിനായി പാരീസിലേക്ക് പോകുന്നത്‌.

പാരീസ് ഒളിമ്പിക്‌സ് ക്വാട്ട ഉറപ്പിച്ച് ഇന്ത്യൻ ഷൂട്ടർ ശ്രിയങ്ക സദാംഗി

ഇന്ത്യ ഷൂട്ടിംഗിൽ ഒരു ഒളിമ്പിക്സ് ക്വാട്ട കൂടെ ഉറപ്പിച്ചു. കൊറിയയിലെ ചാങ്‌വോണിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് (3 പി) ഇനത്തിൽ നാലാമതായി ഫിനിഷ് ചെയ്തതോടെ ശ്രിയങ്ക സദാംഗി ഒളിമ്പിക്സ് പങ്കാളിത്തം ഉറപ്പിച്ചു. ഷൂട്ടിംഗിലെ ഇന്ത്യയുടെ പതിമൂന്നാം പാരീസ് ഒളിമ്പിക്‌സ് ക്വാട്ട ആണിത്.

ശ്രിയങ്ക 440.5 പോയിന്റുമായാണ് നാലാമത് എത്തിയത്. എയർ റൈഫിൾ ലോക ചാമ്പ്യൻ ചൈനയുടെ ഹാൻ ജിയാവു വെള്ളി നേടിയപ്പോൾ പരിചയസമ്പന്നനായ കൊറിയൻ താരം ലീ യുൻസിയോ സ്വർണം നേടി. സിയ സിയുവിലൂടെ ചൈന വെങ്കലവും നേടി.

ആദ്യ ത്രോയിൽ തന്നെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച് നീരജ് ചോപ്ര, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്കും

ഇന്ത്യയുടെ അഭിമാന താരമായ നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തന്റെ ആദ്യ ത്രോയിൽ തന്നെ 88.77 മീറ്റർ എറിയാൻ നീരജിനായി. ഇത് നീരജിന് പാരീസ് ഒളിമ്പിക്സ് യോഗ്യതയും നൽകി. 85.50 മീറ്റർ ആയിരുന്നു പാരീസ് ഒളിമ്പിക്സിന്റെ യോഗ്യത മാർക്ക്. ഗ്രൂപ്പ് എയിൽ 88.77 എറിഞ്ഞ നീരജ് തന്നെ ഒന്നാമത് ഫിനിഷ് ചെയ്ത് ഫൈനൽ റൗണ്ടിലേക്ക് മുന്നേറി.

ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ച ത്രോ ആണിത്. കരിയറിലെ നാലാമത്തെ മികച്ച ത്രോയും. ഇനി ഫൈനൽ റൗണ്ടിൽ 90 മീറ്റർ ഭേദിക്കുക ആകും നീരജിന്റെ ലക്ഷ്യം. 89.94 ആണ് നീരജിന്റെ പേഴ്സൺൽ ബെസ്റ്റ്.

ഗ്രൂപ്പ് എയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ഡി പി മനു 81.31 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് എത്തി. അടുത്ത് ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞാലെ അദ്ദേഹത്തിന് ഫൈനലിൽ എത്താൻ ആകുമോ എന്ന് അറിയാൻ ആകൂ. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ കിഷോർ മത്സരിക്കുന്നുണ്ട്.

Exit mobile version