രോഹൻ ബൊപ്പണ്ണ സഖ്യം പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ, ജയിച്ചാൽ ഒന്നാം റാങ്ക്

രോഹൻ ബൊപ്പണ്ണ പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ. ബൊപ്പണ്ണയും മാത്യു എബ്ഡനും ചേർന്നുള്ള സഖ്യമാണ് പാരീസ് മാസ്റ്റേഴ്‌സിന്റെ ഫൈനലിൽ കടന്നത്.സെമിയിൽ ക്രൊയേഷ്യ-ഫിൻലൻഡ് ജോഡിയായ മേറ്റ് പാവിക്-ഹാരി ഹെലിയോവാര സഖ്യത്തെ അവർ തോൽപ്പിച്ചു. 6-7, 6-4, 10-6 എന്നായിരുന്നു സ്കോർ.

ബൊപ്പണ്ണ എബ്ഡൻ സഖ്യത്തിന്റെ ഈ സീസണിലെ നാലാം ATP 1000 ഫൈനലാകും ഇത്. പാരീസ് മാസ്റ്റേഴ്സ് കിരീടം നേടിയാൽ അവർ ലോകത്തിലെ ഒന്നാം നമ്പർ ജോഡിയാകും. 43കാരന് ഇത് അഭിമാനം നേട്ടമാകും. ഇതുവരെ ഈ സീസണിൽ ഇരുവരും ചേർന്ന് മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്.

പാരീസിൽ കിരീടം ഉയർത്തി മെദ്വദേവ്

പാരീസ് എ. ടി. പി ഇൻഡോർ 1000 മാസ്റ്റേഴ്സിൽ കിരീടം ഉയർത്തി റഷ്യൻ താരവും മൂന്നാം സീഡും ആയ ഡാനിൽ മെദ്വദേവ്. ഫൈനലിൽ നാലാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മെദ്വദേവ് മറികടന്നത്. നദാലിനെ വീഴ്‌ത്തി എത്തിയ സെരവിന് എതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷം ആണ് റഷ്യൻ താരം ജയം കണ്ടത്. ആദ്യ സെറ്റിൽ അവസാന സർവീസ് ബ്രൈക്ക് വഴങ്ങിയ മെദ്വദേവ് 7-5 നു സെറ്റ് കൈവിട്ടു.

എന്നാൽ രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് മൂന്നാം സെറ്റിൽ തന്റെ പൂർണ മികവ് പുറത്ത് എടുത്ത മെദ്വദേവ് എതിരാളിക്ക് ഒരവസരവും നൽകാതെ 3 ബ്രൈക്കുകൾ നേടി സെറ്റ് 6-1 നു നേടി കിരീടം സ്വന്തമാക്കി. മത്സരത്തിൽ സെരവ് 11 ഏസുകൾ ഉതിർത്തപ്പോൾ മെദ്വദേവ് 14 എണ്ണം ആണ് ഉതിർത്തത്. എ. ടി. പി കപ്പിന് മുമ്പ് മെദ്വദേവിനു ഈ മാസ്റ്റേഴ്സ് ജയം വലിയ നേട്ടം ആവും.

പാരീസിൽ സെമിയിൽ നദാലിനെ തകർത്തു സെരവ്, ഫൈനലിൽ മെദ്വദേവ് എതിരാളി

പാരീസ് എ. ടി. പി 1000 മാസ്റ്റേഴ്സിൽ സെമിഫൈനലിൽ ഒന്നാം സീഡ് റാഫേൽ നദാലിനെ തകർത്തു നാലാം സീഡ് അലക്‌സാണ്ടർ സെരവ്. നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയ സെരവ് തുടർച്ചയായ പന്ത്രണ്ടാം മത്സരത്തിൽ ആണ് ജയം കണ്ടത്. 2019 ഷാങ്ഹായ്ക്ക് ശേഷമുള്ള ആദ്യ മാസ്റ്റേഴ്സ് ഫൈനൽ കൂടിയാണ് സെരവിനു ഈ ഫൈനൽ. നന്നായി സർവീസ് ചെയ്ത സെരവ് 13 ഏസുകൾ ഉതിർക്കുകയും രണ്ടാം സർവീസിൽ അസാധ്യ മികവ് പുലർത്തുകയും ചെയ്തു. ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും മത്സരത്തിൽ 3 തവണയാണ് സെരവ് നദാലിനെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-4 നു നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. തോൽവിയോടെ പാരീസിൽ ആദ്യ കിരീടം എന്ന നദാലിന്റെ കാത്തിരിപ്പ് നീളും.

ഫൈനലിൽ മൂന്നാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവ് ആണ് സെരവിന്റെ എതിരാളി. പത്താം സീഡ് ആയ കനേഡിയൻ താരമായ മിലോസ് റയോണിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് വീഴ്‌ത്തിയത്. 11 ഏസുകൾ ഉതിർത്ത റയോണിക്കിനെതിരെ 2 ബ്രൈക്കുകൾ കണ്ടത്തിയ മെദ്വദേവ് ആദ്യ സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത്. എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റിൽ ജയം കണ്ട മെദ്വദേവ് മത്സരം സ്വന്തം പേരിൽ കുറിച്ചു ഫൈനൽ ഉറപ്പിച്ചു. പാരീസിൽ മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മിൽ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പാരീസ് മാസ്റ്റേഴ്സ് സെമിഫൈനൽ ചിത്രം തെളിഞ്ഞു, നദാലിന് സെരവ് എതിരാളി

പാരീസ് 1000 മാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് മുന്നേറി പാരീസിൽ ആദ്യ കിരീടം ലക്ഷ്യം വക്കുന്ന ഒന്നാം സീഡ് റാഫേൽ നദാൽ. ക്വാർട്ടർ ഫൈനലിൽ ഒമ്പതാം സീഡ് ആയ നാട്ടുകാരൻ പാബ്ലോ കരേനോ ബുസ്റ്റയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് നദാൽ വീഴ്‌ത്തിയത്. ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടിയ ബുസ്റ്റ നദാലിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ തിരിച്ചു വന്ന നദാൽ രണ്ടാം സെറ്റിൽ ബസ്റ്റയുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ പൂർണ മികവിലേക്ക് ഉയർന്ന നദാൽ സെറ്റ് 6-1 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. സെമിഫൈനലിൽ നാലാം സീഡ് ആയ ജർമ്മൻ താരം അലക്‌സാണ്ടർ സെരവ് ആണ് നദാലിന്റെ എതിരാളി. പന്ത്രണ്ടാം സീഡ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെരവ് വീഴ്‌ത്തിയത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സെരവ് 2 ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ വാവറിങ്കയുടെ സർവീസ് ഭേദിച്ചു. ആദ്യ സെറ്റ് 6-3 നു നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയാണ് സെമിഫൈനൽ ഉറപ്പിച്ചത്.

പാരീസിൽ രണ്ടാം സെമിഫൈനലിൽ മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് പത്താം സീഡ് ആയ കനേഡിയൻ താരം മിലോസ് റയോണിക്കിനെ നേരിടും. ആറാം സീഡ് ആയ അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്വദേവ് സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം നേടിയ റഷ്യൻ താരം 8 ഏസുകൾ ഉതിർക്കുകയും എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം ഫ്രഞ്ച് താരം ഉഗോ ഹുമ്പർട്ടിനു എതിരെ മാച്ച് പോയിന്റ് രക്ഷിച്ച ശേഷമാണ് റയോണിക് സെമിയിൽ എത്തിയത്.മത്സരത്തിൽ 25 ഏസുകൾ ഉതിർത്ത റയോണിക് ആദ്യ സെറ്റ് 6-3 നു വഴങ്ങിയ ശേഷം രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. കടുത്ത പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ഇരു താരങ്ങളും ബ്രൈക്ക് ഒന്നും വഴങ്ങാതിരുന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ വലിയ വെല്ലുവിളി അതിജീവിച്ച ശേഷമാണ് റയോണിക് സെമിഫൈനൽ ഉറപ്പിച്ചത്.

പാരീസ് മാസ്റ്റേഴ്സിൽ ജ്യോക്കോവിച്ച്, സ്റ്റിസിപാസ്, ദിമിത്രോവ് ക്വാർട്ടർ ഫൈനലിൽ

എ. ടി. പി 1000 പാരീസ് മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിൽ കടന്നു പ്രമുഖ താരങ്ങൾ. ഒന്നാം സീഡ് താരമായ നൊവാക് ജ്യോക്കോവിച്ച് ബ്രിട്ടീഷ് താരം കെയിൽ എഡ്മെണ്ടിനെ മറികടന്നു ആണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. സീഡ് ചെയ്യാത്ത എഡ്മെണ്ടിനു എതിരെ ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് 7-6 നു നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റിൽ എതിരാളിയെ നിലം തൊടീച്ചില്ല. 6-1 നു രണ്ടാം സെറ്റും മത്സരവും സെർബിയൻ താരത്തിന് സ്വന്തം. അതേസമയം ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്റ്റെഫനോസ് സ്റ്റിസിപാസ് മറികടന്നത്. 7 സീഡായ ഗ്രീക്ക് താരം 6-3,6-4 എന്ന സ്കോറിന് ആണ് ജയം ഉറപ്പിച്ചത്. ക്വാർട്ടറിൽ ജ്യോക്കോവിച്ച് സ്റ്റിസിപാസ് പോരാട്ടം ആണ് നടക്കുക.

അതേസമയം അഞ്ചാം സീഡ് ഡൊമനിക് തീമിനെ അട്ടിമറിച്ച ഗ്രിഗോർ ദിമിത്രോവ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. സീഡ് ചെയ്യാത്ത ദിമിത്രോവ് 6-3,6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഓസ്ട്രിയൻ താരത്തെ അട്ടിമറിച്ചത്. അതേസമയം ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ച് എത്തിയ ഫ്രഞ്ച് താരം ജെറമി ചാർഡിയെ 3 സെറ്റ് പോരാട്ടത്തിൽ മറികടന്ന ക്രിസ്ത്യൻ ഗാരിൻ ആണ് ദിമിത്രോവിന്റെ ക്വാർട്ടറിലെ എതിരാളി. സ്‌കോർ : 6-7, 6-4, 7-6. അതേസമയം ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന രണ്ടാം സീഡ് റാഫേൽ നദാൽ സ്റ്റാൻ വാവറിങ്കയെ നേരിടുമ്പോൾ ആറാം സീഡ് ജർമനിയുടെ അലക്‌സാണ്ടർ സെവർവ്വിന്റെ എതിരാളി കാനഡയുടെ ഡെനിസ് ശപോവലോവ് ആണ്.

ജോക്കോവിച്ചിനെ വീഴ്‍ത്തി കാചനോവ് ചാമ്പ്യൻ

പാരിസ് മാസ്റ്റേഴ്‌സിൽ റെക്കോർഡ് ലക്ഷ്യമാക്കി ഇറങ്ങിയ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ കാചനോവ് കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. റാഫേൽ നദാലിന്റെ 33 മാസ്റ്റേഴ്സ് കിരീടങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താനുള്ള നോവാക്കിന്റെ മോഹങ്ങൾക്ക് താൽക്കാലിക പ്രഹരമേല്പിച്ചായിരുന്നു റഷ്യൻ താരത്തിൻറെ വിജയം.

ഒരു സെറ്റ് പോലും നോവാക്കിന് നൽകാതെയാണ് കാചനോവ് വിജയിച്ചത് എന്നത് ശ്രദ്ധേയമാണ്. സ്‌കോർ 7-5,6-4. തോറ്റെങ്കിലും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ജോക്കോവിച്ച് തിരിച്ചെത്തി. നദാൽ മത്സരങ്ങൾക്ക് ഇറങ്ങാതെ പിന്മാറിയതും ജോക്കോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി. വർഷാവസാനത്തെ എടിപി ടൂർ ഫൈനൽസാണ് ഇനി സീസണിൽ അവശേഷിക്കുന്നത്

Exit mobile version