അർജന്റീനയെ ഞെട്ടിച്ച് പരാഗ്വേ!!

ASUNCION, Nov 14 (റോയിട്ടേഴ്‌സ്): ലോകകപ്പ് യോഗ്യത റൗണ്ടിൽ പരാഗ്വേയ്‌ക്കെതിരെ അർജന്റീന 2-1ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തോൽവി. VAR റിവ്യൂവിന് ശേഷം 11-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിൻ്റെ ഗോളിലൂടെ ആണ് അർജൻ്റീന ലീഡ് നേടിയത്.

എന്നിരുന്നാലും, സനാബ്രിയയുടെ തകർപ്പൻ ബൈസിക്കിൾ കിക്ക് സ്കോർ സമനിലയിലാക്കി. അർജൻ്റീന നിയന്ത്രണം വീണ്ടെടുക്കാൻ പാടുപെട്ടു. ആൽഡെറെറ്റിൻ്റെ രണ്ടാം പകുതിയിലെ ഹെഡർ പരാഗ്വേയ്‌ക്ക് വിജയം ഉറപ്പാക്കി.

22 പോയിൻ്റുമായി ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ള അർജൻ്റീന സ്വന്തം തട്ടകത്തിൽ ഇനി പെറുവിനെ നേരിടും. അതേസമയം, പരാഗ്വേയുടെ മികച്ച പ്രകടനം അവരെ സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്തേക്ക് ഉയർത്തി.

ബ്രസീൽ ഈസ് ബാക്ക്!! പരാഗ്വേക്ക് എതിരെ വൻ വിജയം

കോപ അമേരിക്കയിൽ ബ്രസീൽ വിജയ വഴിയിൽ. ഇന്ന് പരാഗ്വേയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ വിജയത്തിന് കരുത്തേകി. ഇന്ന് തുടക്കം മുതൽ നല്ല ഫുട്ബോൾ ആണ് ബ്രസീൽ കളിച്ചത്. 31ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മുന്നിലെത്താൻ അവസരം ലഭിച്ചു എങ്കിലും പക്വേറ്റ എടുത്ത കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല.

35ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ഫിനിഷ് അവരെ മുന്നിൽ എത്തിച്ചു. പക്വേറ്റ ആയിരുന്നു ഈ അസിസ്റ്റ് നൽകിയത്. 43ആം മിനുട്ടിൽ സാവിയോയുടെ ഗോൾ. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാന നിമിഷം വിനീഷ്യസ് വീണ്ടും ഗോൾ നേടി. സ്കോർ 3-0.

രണ്ടാം പകുതിയിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ആൾഡെരെറ്റെ പരാഗ്വേക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ അവസാനം പക്വേറ്റയുടെ ഒരു പെനാൾട്ടി ഗോൾ കൂടെ വന്നതോടെ ബ്രസീലിന്റെ വിജയം പൂർത്തിയായി.

ഗോളടിച്ച് കൗട്ടീനോ, പരാഗ്വേ ഗോൾ വല നിറച്ച് ബ്രസീൽ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനു മിന്നും ജയം. ഏകപക്ഷീയമായ നാല് ഗോളുകളാക്കാണ് ബ്രസീൽ പരാഗ്വേക്കെതിരെ ജയം കണ്ടെത്തിയത്. ഇന്നത്തെ കനത്ത പരാജയത്തോടെ പരാഗ്വേ ലോകകപ്പ് യോഗ്യത നേടില്ലെന്ന് ഉറപ്പായി. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു.

ബ്രസീലിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ പരാഗ്വേക്ക് ഒരു അവസരവും നൽകാതെയാണ് ജയം സ്വന്തമാക്കിയത്. ബ്രസീൽ ടീമിൽ ടീമിൽ എത്തിയ കൗട്ടീനോക്ക് പുറമെ റാഫിനയും ബ്രസീലിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രസീലിനു വേണ്ടി റാഫിനയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ കൗട്ടീനോ, ആന്റണി, റോഡ്രിഗോ എന്നിവരും ഗോളുകൾ നേടി ബ്രസീലിന്റെ വിജയം മികച്ചതാക്കി.

നെയ്മറിന്റെ ഗോളിൽ ജയം തുടർന്ന് ബ്രസീൽ

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ നെയ്മറിന്റെ ഗോളിലാണ് ബ്രസീൽ മുൻപിലെത്തിയത്. ഗബ്രിയേൽ ജെസൂസിന്റെ ക്രോസിൽ നിന്നാണ് നെയ്മർ ഗോൾ നേടിയത്. ഗോൾ നേടിയെങ്കിലും ബ്രസീലിനെതിരെ പൊരുതി കളിച്ച പരാഗ്വക്ക് പക്ഷെ ഗോൾ മാത്രം നേടാനായില്ല. പരാഗ്വയുടെ മികച്ച ശ്രമങ്ങൾ എല്ലാം ഗോൾ കീപ്പർ എഡേഴ്സൻ രക്ഷപ്പെടുത്തുകയും ചെയ്തു.

തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നെയ്മറിന്റെ പാസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റ ബ്രസീലിന് രണ്ടാമത്തെ ഗോളും നേടി കൊടുക്കുകയായിരുന്നു. ജയത്തോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആറിൽ ആറ് മത്സരവും ജയിച്ച് ബ്രസീൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

Exit mobile version