ഇന്ത്യയോട് തോറ്റ ടീമിൽ നിന്ന് 5 മാറ്റങ്ങൾ, പാകിസ്താൻ ശ്രീലങ്കയ്ക്ക് എതിരായ ടീം പ്രഖ്യാപിച്ചു

ഇന്ത്യക്ക് എതിരായ പരാജയത്തിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന പാകിസ്താൻ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ബാബർ അസം നയിക്കുന്ന ടീമിൽ അഞ്ച് മാറ്റങ്ങൾ അവർ വരുത്തി. ഈ മത്സരം വിജയിക്കുന്ന ടീമാകുൻ ഫൈനലിലേക്ക് മുന്നേറുക. പരിക്ക് ആണ് പാകിസ്താൻ ടീമിൽ വലിയ മാറ്റങ്ങൾ വരാനുള്ള പ്രധാന കാരണം.

നസീം ഷാ തോളെല്ലിന് പരിക്കേറ്റതിനാൽ ഇനി ഈ ടൂർണമെന്റിൽ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പരിക്കേറ്റ ഹാരിസ് റൗഫും ടീമിൽ ഇല്ല‌. മുഹമ്മദ് വസീം ജൂനിയറും സമാൻ ഖാനും പ്ലേയിംഗ് ഇലവനിലേക്ക് പകരം എത്തി. സൗദ് ഷക്കീൽ, മുഹമ്മദ് നവാസ് എന്നിവരും ടീമിൽ എത്തി. ഫഖർ സമന് പകരം മുഹമ്മദ് ഹാരിസും ആദ്യ ഇലവനിൽ എത്തി. രവീന്ദ്ര ജഡേജയുടെ പന്തിൽ മുഖത്ത് ഇടിച്ച ആഘ സൽമാനും ടീമിൽ ഇല്ല.

ഇത് പാകിസ്താനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ഇന്ന് ഇന്ത്യ ഏഷ്യ കപ്പിൽ പാകിസ്താനെതിരെ നേടിയ വിജയം റൺസിന്റെ മാർജിനിൽ ഇന്ത്യയുടെ പാകിസ്താനെതിരായ ഏകദിനത്തിലെ എക്കാലത്തെയും വലിയ വിജയമാണ്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇന്ത്യ 228 റൺസിന്റെ വിജയമാണ് നേടിയത്. 2008ൽ മിർപുറിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 140 റൺസിന് തോൽപ്പിച്ചത് ആയിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ പാകിസ്താനെതിരായ ഏറ്റവും വലിയ വിജയം.

ബാറ്റ്‌സ്മാൻമാരായ വിരാട് കോഹ്‌ലിയുടെയും കെഎൽ രാഹുലിന്റെയും വിസ്മയിപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൈന്ന് 50 ഓവറിൽ 356-2 എന്ന മികച്ച സ്കോർ ഉയർത്തിയിരുന്നു. ഇന്ത്യയുടെ പാകിസ്താനെതിരായ ഏറ്റവും ഉയർന്ന സ്കോറുമാണിത്. മറുപടിയായി അവർക്ക് 128 റൺസ് മാത്രമേ നേടാനായുള്ളൂ,

Biggest win margin for India vs Pakistan in ODIs
228 runs at Colombo (RPS), today*
140 runs at Mirpur, 2008
124 runs at Birmingham, 2017

പാകിസ്താനെ പൊരുതാൻ പോലും വിട്ടില്ല!! ഇന്ത്യക്ക് വമ്പൻ വിജയം!!

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് വൻ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിന് ഒടുവിൽ 229 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്‌. ഇന്ത്യ ഉയർത്തിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 32 ഓവറിൽ 128 റൺസിന് ഓളൗട്ട് ആയി. ബാറ്റു കൊണ്ടും ബൗളു കൊണ്ടും ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കാണാൻ ആയത്.

തുടക്കത്തിൽ തന്നെ ബുമ്രയുടെ ബൗളിംഗ് പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 9 റൺസ് എടുത്ത ഇമാമും ഹഖിനെ ബുമ്ര പുറത്താക്കി‌. പിന്നാലെ ക്യാപ്റ്റൻ ബാബർ അസം 10 റൺസ് എടുത്തു നിൽക്കെ ഹാർദ്ദികിന്റെ പന്തിൽ പുറത്തായി‌. 2 റൺസ് എടുത്ത റിസുവാനെ ശാർദ്ധുൽ താക്കൂറും പുറത്താക്കി.

പിന്നെ കുൽദീപിന്റെ ഊഴം ആയിരുന്നു. 27 റൺസ് എടുത്ത ഫകർ സമാൻ, 23 റൺസ് എടുത്ത അഖ സൽമാൻ, 6 റൺസ് എടുത്ത ശദബ്, 23 റൺസ് എടുത്ത ഇഫ്തിഖാർ, 4 റൺസ് എടുത്ത ഫഹീം എന്നിവർ കുൽദീപിന്റെ പന്തിൽ പുറത്തായി‌. പരിക്ക് കാരണം പാകിസ്താന്റെ അവസാന രണ്ടു താരങ്ങൾ ബാറ്റു ചെയ്യാൻ എത്താതായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

ഇന്ന് പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

Score Summary:
India 356-2 (50overs)
Kohli 122*, Rahul 111*
Shadab 1/71
Shaheen 1/79

Pakistan
128-8(32ov)
Fakhar 28
Agha Salman 23
Kuldeep 5/25

മഴ വില്ലൻ, ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്താൻ പതറുന്നു

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ വീണ്ടും മഴ വില്ലനായി എത്തിയിരിക്കുകയാണ്. ഇന്ത്യ ഗംഭീരമായി ബൗൾ ചെയ്യവെ ആണ് മഴ വില്ലനായി വന്നത്. ഇന്ത്യ ഉയർത്തിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന പാകിസ്താൻ 11 ഓവറിൽ 44-2 എന്ന നിലയിലാണ്. ബാബർ അസമിനെയും ഇമാമുൽ ഹഖിനെയും ആണ് പാകിസ്ഥാന് നഷ്ടമായത്. ബാബറിനെ ഹാർദികും ഇമാമുൽ ഹഖിനെ ബുമ്രയും പുറത്താക്കി. ഇപ്പോൾ ഫഖർ സമാനും റിസുവാനും ആണ് ക്രീസിൽ ഉള്ളത്.

ഇന്ന് പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

പാകിസ്താനു മേൽ ഇന്ത്യൻ താണ്ഡവം!! കോഹ്ലിക്കും രാഹുലിനും സെഞ്ച്വറി!!

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

പാകിസ്താന്റെ ബൗളിംഗിന് എതിരെ ആക്രമിച്ചു കളിക്കുക ആർക്കും എളുപ്പമല്ല എന്ന് ഗവാസ്കർ

ഏറ്റവും മികച്ച ന്യൂ ബോൾ അറ്റാക്ക് ഇപ്പോൾ ഉള്ളത് പാകിസ്താനാണ് എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഈ ഏഷ്യാ കപ്പിൽ ഇതുവരെ പാക്കിസ്ഥാന്റെ പേസ് ത്രയങ്ങളായ ഷഹീൻ ഷാ അഫ്രീദിയും നസീം ഷായും ഏഴ് വിക്കറ്റ് വീതവും, ഹാരിസ് റൗഫ് 9 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്‌.

“ഒരു ഘട്ടത്തിൽ ഓസ്‌ട്രേലിയയും പാകിസ്ഥാനും ക്രിക്കറ്റിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പങ്കിട്ടിരുന്നു, കാരണം ഇവർക്ക് രണ്ടു പേർക്കും എല്ലായ്പ്പോഴും മികച്ച ന്യൂ-ബോൾ ബൗളർമാർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റിൽ ഏറ്റവും മാരകമായ ന്യൂബോൾ ആക്രമണം പാകിസ്താന്റേതാണ്” ഗവാസ്‌കർ പറഞ്ഞു.

“അവർക്ക് റൈറ്റ് സീമേഴ്സും, എഫ്റ്റ് സീമേഴ്സും ഉണ്ട്. അവർക്ക് നല്ല വേഗത്തിൽ പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിയും. അതിനാൽ, ഒരു ബാറ്റിംഗിനും അവർക്കെതിരെ ആക്രമണം നടത്തുന്നത് എളുപ്പമല്ല, ”ഗവാസ്‌കർ പറഞ്ഞു.

ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് പാക് പേസര്‍മാര്‍, 193 റൺസിന് പുറത്ത്

ഏഷ്യ കപ്പ് സൂപ്പര്‍ 4ലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ 174/5 എന്ന നിലയിലായിരുന്ന ടീം 193 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 38.4 ഓവര്‍ മാത്രമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നീണ്ട് നിന്നത്. 47/4 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് അഞ്ചാം വിക്കറ്റിൽ ഷാക്കിബ് – മുഷ്ഫിക്കുര്‍ കൂട്ടുകെട്ടിന്റെ ബലത്തിൽ നൂറ് റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും പിന്നീട് തകരുകയായിരുന്നു.

ഷാക്കിബ് 53 റൺസ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ 64 റൺസാണ് നേടിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാലും നസീം ഷാ മൂന്നും വിക്കറ്റാണ് നേടിയത്.

ബംഗ്ലാദേശിനെ നേരിടാനുള്ള ടീമിനെ ഒരു ദിവസം മുന്നേ പ്രഖ്യാപിച്ച് പാകിസ്താൻ

ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും എന്ന പോലെ നാളെ നടക്കുന്ന സൂപ്പർ 4 മത്സരത്തിനായുള്ള ടീമും പാകിസ്താൻ ഒരു ദിവസം മുന്നെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെ നേരിടുന്ന പ്ലെയിംഗ് ഇലവനിൽ ഒരു മാറ്റം പാകിസ്താൻ വരുത്തി. ഇടംകൈയ്യൻ സ്പിന്നർ മുഹമ്മദ് നവാസിനെ പാകിസ്ഥാൻ ഒഴിവാക്കി, പകരം മീഡിയം പേസ് ഓൾറൗണ്ടർ ഫഹീം അഷ്റഫിനെ ഇലവനിലേക്ക് എടുത്തു.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ സ്പിന്നർക്ക് നല്ല പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല.

PAKISTAN XI: Babar Azam (c), Shadab Khan (vc), Fakhar Zaman, Imam-ul-Haq, Salman Agha, Iftikhar Ahmed, Mohammad Rizwan (WK), Faheem Ashraf, Naseem Shah, Shaheen Shah Afridi, Haris Rauf

മോശം ഷോട്ട് സെലക്ഷന്‍!!! കോഹ്‍ലിയ്ക്കെതിരെ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

പാക്കിസ്ഥാനെതിരെയുള്ള വിരാട് കോഹ്‍ലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഷഹീന്‍ അഫ്രീദിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ താരം ഏഴ് പന്തിൽ നിന്ന് 4 റൺസാണ് നേടിയത്. താരം ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്തിനെ കളിക്കുവാന്‍ ശ്രമിച്ച് പ്ലേയ്ഡ് ഓൺ ആയി ആണ് പുറത്തായത്.

താരം പുറത്തായതിന് കാരണം മോശം ഷോട്ട് സെലക്ഷനാണെന്നും ഒരു ചിന്തയും ഇല്ലാതെ കളിച്ച ഷോട്ടാണ് അതെന്ന് ഗൗതം ഗംഭീര്‍ വിമര്‍ശിച്ചു. കോഹ്‍ലി മുന്നോട്ടോ പിന്നോട്ടോ പോകാതെ കാഷ്വൽ ആയി കളിച്ച ഷോട്ടാണെന്നും ഷഹീന്‍ അഫ്രീദിയെ പോലെ ഒരാളെ ലാഘവത്തോടെ കളിച്ചാൽ ലഭിയ്ക്കുന്ന ഫലമാണ് കോഹ‍്‍ലിയ്ക്ക് ലഭിച്ചതെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

മത്സരത്തിൽ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന ശേഷം ഇഷാന്‍ കിഷന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയെ 266 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചുവെങ്കിലും മഴ കാരണം മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

മഴ കളിച്ചു!! ഇന്ത്യ പാകിസ്താൻ പോരാട്ടം ഉപേക്ഷിച്ചു, പാകിസ്താൻ സൂപ്പർ 4ൽ എത്തി

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ മത്സരം ഉപേക്ഷിച്ചു. മഴ കാരണം ഇന്ന് രണ്ടാം ഇന്നിങ്സിക് ഒരു ബൗൾ പോലും ചെയ്യാൻ ആയില്ല‌. ഇതോടെ കളി ഉപേക്ഷിക്കാനും ഒരോ പോയിന്റ് വീതം വീതിച്ചെടുക്കാനും തീരുമാനം ആയി‌. ഇതോടെ പാകിസ്താൻ സൂപ്പർ 4ലേക്ക് യോഗ്യത നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 266 റൺസ് എടുത്ത് ഓളൗട്ട് ആയിരുന്നു‌.

ഷഹീൻ അഫ്രീദിയുടെ നാലു വിക്കറ്റ് പ്രകടനം ആണ് പാകിസ്ഥാൻ ഇന്ത്യയെ ചെറിയ സ്കോറിൽ പിടിക്കാൻ കാരണം. ഒരു ഘട്ടത്തിൽ 66-4 എന്ന നിലയിൽ പതറിയ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇഷൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ 138 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

ഇഷൻ കിഷൻ 81 പന്തിൽ നിന്ന് 82 റൺസ് എടുത്തു. 9 ഫോറും 2 സിക്സും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഹാർദ്ദിക് 90 പന്തിൽ 87 റൺസും എടുത്തു. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹാർദികിന്റെ ഇന്നിങ്സ്‌. എന്നാൽ ഹാർദികും ഇഷനും ഔട്ട് ആയതോടെ പെട്ടെന്ന് ഇന്ത്യ തകരാൻ തുടങ്ങി.

239-5 എന്ന നിലയിൽ ആയിരുന്ന ഇന്ത്യ 242 എന്ന നിലയികേക്ക് ചുരുങ്ങി. 300 കടക്കും എന്ന് കരുതിയ ഇന്ത്യൻ ടോട്ടൽ 266ൽ ഒതുങ്ങുകയും ചെയ്തു.

ഇന്ന് തുടക്കത്തി ഇന്ത്യ പതറുന്നതാണ് കാണാൻ ആയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ഗിൽ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.

11 റൺസ് എടുത്ത രോഹിത് ശർമ്മയെയും നാലു റൺസ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ബൗൾഡ് ആക്കി‌. 14 റൺസ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 10 റൺസ് എടുത്ത ഗിൽ ഹാരിസ് റഹൂഫിന്റെ പന്തിലാണ് ഔട്ടായത്. ഷഹീൻ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫും നസീമും 3 വിക്കറ്റു വീതവും വീഴ്ത്തി.

ഇനി ഇന്ത്യ സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ നേപ്പാളിനെ നേരിടും.

ഏവരും കാത്തിരുന്ന ഇന്ത്യ – പാക് പോരാട്ടം ഇതാ!!! ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ഇന്ത്യ

ഏഷ്യ കപ്പിലെ ഏവരും ഉറ്റുനോക്കുന്ന മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ശ്രീലങ്കയിലെ പല്ലേകേലെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണ്ണമെന്റിൽ നേപ്പാളിനെതിരെ വിജയത്തോടെ പാക്കിസ്ഥാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ ആദ്യത്തെ മത്സരം ആണിത്.

പാക്കിസ്ഥാന്‍ സംഘത്തിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ല. ശ്രേയസ്സ് അയ്യരും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുമ്പോള്‍ ഇന്ത്യ കുൽദീപ് യാദവിനെയും രവീന്ദ്ര ജഡേജയെയും സ്പിന്നര്‍മാരായി ഉപയോഗിക്കുന്നു.

ഇന്ത്യ: Rohit Sharma(c), Shubman Gill, Ishan Kishan(w), Virat Kohli, Shreyas Iyer, Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj

പാക്കിസ്ഥാന്‍: Fakhar Zaman, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Agha Salman, Iftikhar Ahmed, Shadab Khan, Mohammad Nawaz, Shaheen Afridi, Naseem Shah, Haris Rauf

അവസാന പന്തിൽ വിജയം, പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് അഞ്ച് വിക്കറ്റിന്

കറാച്ചിയിലെ ആദ്യ ടി20യിൽ മികച്ച വിജയവുമായി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയപ്പോള്‍ അവസാന പന്തിൽ പാക്കിസ്ഥാന്‍ വിജയം കരസ്ഥമാക്കി 8 റൺസായിരുന്നു പാക്കിസ്ഥാന്‍ അവസാന ഓവറിൽ നേടേണ്ടിയിരുന്നത്. 28 റൺസ് നേടിയ ആലിയ റിയാസ് പാക് വിജയം ഉറപ്പാക്കി. ബിസ്മ മാറൂഫ് 37 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സിദ്ര അമീന്‍ 33 റൺസ് നേടി പുറത്തായി. 19 റൺസ് നേടിയ മുനീബ അലിയും നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി 78 റൺസ് നേടിയ ടാസ്മിന്‍ ബ്രിറ്റ്സ് ടോപ് സ്കോറര്‍ ആയപ്പോള്‍ ലോറ വോള്‍വാര്‍ഡട് 44 റൺസ് നേടി. ഒന്നാം വിക്കറ്റിൽ കൂട്ടുകെട്ട് 85 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ മരിസാനെ കാപ്പും – ബ്രിറ്റ്സും ചേര്‍ന്ന് 58 റൺസ് കൂടി നേടി.

Exit mobile version