വമ്പന്മാര്‍ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് നെതര്‍ലാണ്ട്സ്

ലോകകപ്പ് 2023ലെ രണ്ടാം മത്സരത്തിൽ ഇന്ന് നെതര്‍ലാണ്ട്സും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഹൈദ്രാബാദിെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി നെതര്‍ലാണ്ട്സ് നായകന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ശേഷം വേണ്ടത്ര അന്താരാഷ്ട്ര മത്സരങ്ങള്‍ ഇല്ലാതെയാണ് നെതര്‍ലാണ്ട്സ് എത്തുന്നത്. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടതും പരിശീലനം നെതര്‍ലാണ്ട്സിന് ലഭിയ്ക്കാത്തതിന് ഇടയായി.

പാക്കിസ്ഥാന്‍: Imam-ul-Haq, Fakhar Zaman, Babar Azam(c), Mohammad Rizwan(w), Saud Shakeel, Iftikhar Ahmed, Shadab Khan, Mohammad Nawaz, Hasan Ali, Shaheen Afridi, Haris Rauf

നെതര്‍ലാണ്ട്സ്: Vikramjit Singh, Max ODowd, Colin Ackermann, Scott Edwards(w/c), Bas de Leede, Teja Nidamanuru, Saqib Zulfiqar, Logan van Beek, Roelof van der Merwe, Aryan Dutt, Paul van Meekeren

പാകിസ്താൻ ഈ ലോകകപ്പിൽ എവിടെയും എത്തില്ല എന്ന് ഹർഭജൻ സിംഗ്

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻ അധികം മുന്നോട്ട് പോകുന്നത് താൻ കാണുന്നില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. പാകിസ്താൻ ശക്തമായ ടീമായി തനിക്ക് തോന്നുന്നില്ല എന്നും അവർ സെമിയിലേക്കെത്തില്ല എന്നും ഹർഭജൻ സിംഗ്.

“പാകിസ്താൻ അത്ര ദൂരം പോകുന്നത് ഞാൻ കാണുന്നില്ല. മുന്നിൽ എത്താൻ പോകുന്ന ആദ്യ മൂന്ന് ടീമുകൾ എനിക്ക് ഉറപ്പാണ്- ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ. ന്യൂസിലൻഡോ ദക്ഷിണാഫ്രിക്കയോ ആകും നാലാമത്തെ ടീം. നാലാമത്തെ ടീമായി ഞാൻ പാക്കിസ്ഥാനെ തിരഞ്ഞെടുക്കുന്നില്ല,” ഹർഭജൻ പറഞ്ഞു.

“അവരുടെ സ്പിൻ പഴയത് പോലെ ശക്തമല്ലെന്നും അവരുടെ ബാറ്റിംഗ് വളരെ ദുർബലമാണെന്നും ഞാൻ വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ, പന്ത് സ്വിംഗ് ചെയ്യുമ്പോൾ അവർ പതറുകയാണ്‌. അവർക്ക് ബാറ്റ് ചെയ്യാൻ ആയി ഫ്ലാറ്റ് ട്രാക്കുകൾ ലഭിക്കില്ല. ഒരുപക്ഷേ രണ്ട് വേദികളിൽ മാത്രം അങ്ങനെയുള്ള പിച്ച് കിട്ടും‌‌‌” ഹർഭജൻ കൂട്ടിച്ചേർത്തു.

ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പാകിസ്ഥാൻ അവരുടെ ലോകകപ്പ് 2023 ഉദ്ഘാടന മത്സരത്തിൽ നെതർലാൻഡിനെ നേരിടാൻ ഇരിക്കുകയാണ്.

നസീം ഷായുടെ ശസ്ത്രക്രിയ കഴിഞ്ഞു, പാകിസ്താൻ താരങ്ങൾക്ക് ലോകകപ്പിൽ ആശംസ നേർന്ന് താരം

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ നസീം ഷായുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇന്നലെ പാകിസ്താൻ ആരാധകർക്കും ക്രിക്കറ്റ് ടീമിനു ഒരു വീഡിയോ സന്ദേശം അയച്ചു. താൻ സുഖം പ്രാപിക്കുക ആണെന്നും പാകിസ്താൻ ടീമിന് ഈ ലോകകപ്പിൽ എല്ലാ ആശംസകളും നേരുന്നു എന്നും നസീം ഷാ പറഞ്ഞു.

ഏഷ്യ കപ്പിൽ ഇന്ത്യക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു നസീമിന് പരിക്കേറ്റത്. നസീമിന്റെ അഭാവത്തിൽ ഹസൻ അലിയെ പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും ഹസൻ അലിയും ആണ് ഇപ്പോൾ പാകിസ്താന്റെ പ്രധാന ബൗളിംഗ് ചോഴ്സ്. എന്നാൽ നസീം ഷാക്ക് പരിക്കേറ്റ ശേഷം പാകിസ്താന് ഒരൊറ്റ നല്ല ബൗളിംഗ് പ്രകടനം നടത്താൻ ആയിട്ടില്ല. നാളെ നെതർലന്റ്സിനെതിരെ ആണ് പാകിസ്താന്റെ ഉദ്ഘാടന മത്സരം.

പാകിസ്താൻ ഓപ്പണർമാരുടെ ഫോം അവർക്ക് പ്രശ്നമാകും എന്ന് ഇർഫാൻ പത്താൻ

പാകിസ്താന് ഈ ലോകകപ്പിൽ അവരുടെ ഓപ്പണിൻ ബാറ്റർമാരുടെ ഫോം ഒരു പ്രശ്നമാകും എന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പാകിസ്താന്റെ ഓസ്ട്രേലിയക്ക് എതിരായ അവസാന സന്നാഹ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു ഇർഫാൻ. ക്യാപ്റ്റൻ ബാബർ അസം മികച്ച ഫോമിൽ ആണ് എങ്കിലും ഇപ്പോൾ ബാബറും റിസുവാനും അല്ല പാകിസ്താന്റെ ഓപ്പണിങ് ജോഡി.

ഇമാം ഉൾ ഹഖ്-ഫഖർ സമാൻ സഖ്യം ആണ് പാകിസ്താന്റെ ഓപ്പണിംഗ് ജോഡിൽ. അവർ ഏഷ്യാ കപ്പിലും പരാജയപ്പെട്ടിരുന്നു. “ഈ ലോകകപ്പിൽ ബാബർ അസം നല്ല ഫോമിൽ ആണ്. നവാസിന്റെ ഫോമും പാകിസ്ഥാന് വലിയ പ്ലസ് ആണ്. എന്നാം അവരുടെ ഓപ്പണർമാർ അവർക്ക് വലിയ ആശങ്കയാണ്,” പത്താൻ എക്‌സിൽ കുറിച്ചു.

ഒക്‌ടോബർ 4 വെള്ളിയാഴ്ച ഹൈദരാബാദിൽ സ്‌കോട്ട് എഡ്വേർഡ്‌സ് നയിക്കുന്ന നെതർലൻഡ്‌സിനെതിരെയാണ് പാക്കിസ്ഥാന്റെ ലോകകപ്പിലെ ഉദ്ഘാടന മത്സരം.

ബാബറിന്റെ വെടിക്കെട്ട് നഷ്ടം, പാകിസ്താന് ഓസ്ട്രേലിയക്ക് എതിരെയും പരാജയം

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ പാകിസ്താനെ തോൽപ്പിച്ചു. 14 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്‌. ഓസ്ട്രേലിയ ഉയർത്തിയ 352 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 337 റൺസിൽ ഓളൗട്ട് ആവുക ആയിരുന്നു. 59 പന്തിൽ നിന്ന് 90 റൺസ് അടിച്ച ബാബർ അസമിന്റെ ഇന്നിങ്സ് പാകിസ്താന് പ്രതീക്ഷ നൽകി എങ്കിലും അദ്ദേഹം റിട്ടയർ ചെയ്തത് പാകിസ്താന് തിരിച്ചടിയായി.

2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു ബാബർ അസമിന്റെ ഇന്നിംഗ്സ്. 83 റൺസ് എടുത്ത ഇഫ്തിഖർ അഹമ്മദ്, 50 റൺസ് എടുത്ത മുഹമ്മദ് നവാസ് എന്നിവരും പാകിസ്താനായി ബാറ്റു കൊണ്ട് തിളങ്ങി. എങ്കിലും അവർക്ക് ലക്ഷ്യത്തിലേക്ക് എത്താൻ ആയില്ല.

ഓസ്ട്രേലിയക്ക് ആയി ലബുഷാനെ 3 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 351/7 എന്ന മികച്ച സ്കോർ നേടി. 71 പന്തിൽ നിന്ന് 77 റൺസ് മാക്സ്‌വെൽ ടോപ് സ്കോറർ ആയി‌. 6 സിക്സും 5 ഫോറും മാക്സ്‌വെൽ നേടി. മാക്സ്‌വെൽ ബാറ്റു കൊണ്ട് കൂടെ ഫോമിൽ എത്തിയത് ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഊർജ്ജമാകും.

30 പന്തിൽ 48 റൺസ് എടുത്ത് ജോഷ് ഇംഗിലിഷ്, 40 പന്തിൽ 50 റൺസ് എടുത്ത ഗ്രീൻ, 33 പന്തിൽ 48 റൺസ് എടുത്ത വാർണർ, 31 പന്തിൽ നിന്ന് 40 എടുത്ത ലബുഷാനെ എന്നിവരും ഓസ്ട്രേലിയക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങി. 31 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്ത ഉസാമ മിർ മാത്രമാണ് പാകിസ്താനായി ബൗൾ കൊണ്ട് തിളങ്ങിയത്‌. ഹാരിസ് റൗഫ് 9 ഓവറിൽ 97 റൺസ് ആണ് വഴങ്ങിയത്.

പാകിസ്താന്റെ ബൗളിംഗ് വീണ്ടും പരാജയപ്പെട്ടു, 350നു മേലെ അടിച്ച് ഓസ്ട്രേലിയ

പാകിസ്താൻ ബൗളിംഗ് ഒരിക്കൽ കൂടെ പരാജയപ്പെടുന്നത് കണ്ട മത്സരത്തിൽ ഓസ്ട്രേലിയ 351 റൺസ് നേടി‌‌. ലോകകപ്പിനു മുന്നെയുള്ള അവസാന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 351/7 എന്ന മികച്ച സ്കോർ നേടി. 71 പന്തിൽ നിന്ന് 77 റൺസ് മാക്സ്‌വെൽ ടോപ് സ്കോറർ ആയി‌. 6 സിക്സും 5 ഫോറും മാക്സ്‌വെൽ നേടി. മാക്സ്‌വെൽ ബാറ്റു കൊണ്ട് കൂടെ ഫോമിൽ എത്തിയത് ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഊർജ്ജമാകും.

30 പന്തിൽ 48 റൺസ് എടുത്ത് ജോഷ് ഇംഗിലിഷ്, 40 പന്തിൽ 50 റൺസ് എടുത്ത ഗ്രീൻ, 33 പന്തിൽ 48 റൺസ് എടുത്ത വാർണർ, 31 പന്തിൽ നിന്ന് 40 എടുത്ത ലബുഷാനെ എന്നിവരും ഓസ്ട്രേലിയക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങി. 31 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്ത ഉസാമ മിർ മാത്രമാണ് പാകിസ്താനായി ബൗൾ കൊണ്ട് തിളങ്ങിയത്‌. ഹാരിസ് റൗഫ് 9 ഓവറിൽ 97 റൺസ് ആണ് വഴങ്ങിയത്.

പാകിസ്താൻ തോൽക്കുന്ന ഒരു ശീലമാക്കി മാറ്റുന്നു എന്ന് റമീസ് രാജ

പാക്കിസ്ഥാന് തോൽക്കുന്നത് ശീലമായി മാറ്റുകയാണെന്ന് പറഞ്ഞ് റമീസ് രാജ. ഏഷ്യ കപ്പിനു പിന്നാലെ ലോകകപ്പ് സന്നാഹ മത്സരത്തിലും പാകിസ്താൻ തോറ്റതിന് പിന്നാലെ ആയിരുന്നു റമീസ് രാജയുടെ പ്രസ്താവന. ന്യൂസിലൻഡിനെതിരെ 345 എന്ന നല്ല സ്കോർ പ്രതിരോധിക്കാൻ പാകിസ്താനായിരുന്നില്ല. വലിയ വേദിയിൽ ബൗളർമാർ ഇങ്ങനെ പരാജയപ്പെടുക ആണെങ്കിൽ പാകിസ്താൻ 400 റൺസിന് മുകളിൽ സ്കോർ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

“ഇതൊരു പ്രാക്ടീസ് ഗെയിം മാത്രമായിരുന്നു, പക്ഷേ ജയം ഒരു വിജയമാണ്. ജയിക്കുന്നത് ഒരു ശീലമായി മാറും. എന്നാൽ പാകിസ്ഥാന് ഇപ്പോൾ തോൽക്കുന്നത് ഒരു ശീലമായി മാറുകയാണെന്ന് എനിക്ക് തോന്നുന്നു. ആദ്യം അവർ ഏഷ്യാ കപ്പിലും ഇപ്പോൾ ഇവിടെയും തോറ്റു.” റമീസ് രാജ പറഞ്ഞു.

“പാകിസ്ഥാൻ 345 റൺസ് നേടി. ഇത് ഒരു മികച്ച സ്കോർ ആയിരുന്നു. നിങ്ങളുടെ ബൗളിംഗ് ഇങ്ങനെ മിസ്‌ഫയർ ചെയ്യുകയാണെങ്കിൽ നിങ്ങൾ 400 സ്കോർ ചെയ്യേണ്ടിവരും, നിങ്ങളുടെ തന്ത്രങ്ങൾ മാറ്റേണ്ടിവരും, റിസ്ക് എടുക്കേണ്ടിവരും. ഞങ്ങൾ ആദ്യം 10-15 ഓവറുകൾ പ്രതിരോധത്തിൽ കളിക്കുകയും പിന്നീട് ഗിയർ മാറ്റുകയും ചെയ്യുന്നു. ആ തന്ത്രം മാറ്റേണ്ടി വരും” അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് ഒരൊറ്റ ദിവസം പാകിസ്താനെതിരെ മൂന്ന് വലിയ വിജയങ്ങൾ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കായിക പോരാട്ടങ്ങൾ എന്നും കായിക പ്രേമികൾ ഉറ്റുനോക്കാറുണ്ട്‌. എന്നും ഈ രണ്ടു രാജ്യങ്ങൾ നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരാറുമുണ്ട്‌. ഇന്ന് ഒരൊറ്റ ദിവസം പാകിസ്താനും ഇന്ത്യയും തമ്മിൽ മൂന്ന് വലിയ പോരാട്ടങ്ങൾ മൂന്ന് വ്യത്യസ്ത കായിക ഇനങ്ങളിൽ നടന്നു‌. ഈ മൂന്നിലും ഇന്ത്യ വിജയിച്ചത് ഇന്ത്യൻ കായിക പ്രേമികൾക്ക് ഇത് സന്തോഷത്തിന്റെ ദിനമായി മാറി.

രണ്ട് പോരാട്ടങ്ങൾ ഏഷ്യൻ ഗെയിംസിൽ ആയിരുന്നു. അവിടെ ആദ്യം സ്ക്വാഷ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. തുടക്കത്തിൽ ഇന്ത്യ 1-0ന് പിറകിൽ ആയെങ്കിലും പൊരുതി 2-1ന് ജയിച്ച് സ്ക്വാഷിൽ സ്വർണ്ണം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.

ഏഷ്യൻ ഗെയിംസിൽ ഹോക്കിയിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. അവിടെ തീർത്തും ഏകപക്ഷീയമായ വിജയം ഇന്ത്യ നേടി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ 10-2ന്റെ വിജയമാണ് നേടിയത്‌. ഈ വിജയം ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിച്ചു കൊടുക്കുകയും ചെയ്തു.

ഇന്ത്യ പാക്ക് പോരാട്ടം പിന്നെ നടന്ന സാഫ് കപ്പ് ഫുട്ബോളിൽ ആയിരുന്നു. അണ്ടർ 19 സാഫ് കപ്പ ഫൈനലിൽ പാകിസ്താനെ നേരിട്ട ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചു. ഈ വിജയം ഇന്ത്യക്ക് കിരീടവും നൽകി.

“ലാഹോറിലും കറാച്ചിയിലും ലഭിക്കുന്ന അതേ സ്നേഹം പാകിസ്താൻ ടീമിന് ഇന്ത്യയിലും ലഭിച്ചു” – റിസുവാൻ

ലോകകപ്പിനായി ഇന്ത്യയിൽ ഹൈദരാബാദിൽ വിമാനം ഇറങ്ങിയപ്പോൾ പാകിസ്താൻ സീനിയർ ദേശീയ ടീമിന് ലഭിച്ച ഹൃദയസ്പർശിയായ സ്വീകരണം ഏറെ സന്തോഷം നൽകി ർന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്വാൻ. ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ച്വറി അടിച്ച ശേഷം സംസാരിക്കുക ആയിരുന്നു റിസുവാൻ.

ഹൈദരാബാദിൽ എത്തിയപ്പോൾ ലഭിച്ച സ്നേഹം പാകിസ്ഥാൻ ടീം കളിക്കാർക്കും അവരുടെ സപ്പോർട്ട് സ്റ്റാഫിനും ഏറെ നല്ലതായി തോന്നിയെന്ന് മുഹമ്മദ് റിസ്വാൻ പറഞ്ഞു. പാകിസ്ഥാൻ ടീം എത്തിയപ്പോൾ ഒരു വലിയ കൂട്ടം ക്രിക്കറ്റ് ആരാധകർ വിമാനത്താവളത്തിൽ പാകിസ്ഥാൻ താരങ്ങൾക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു .

“എയർപോർട്ടിൽ ആളുകൾ ഞങ്ങൾക്ക് വളരെയധികം സ്നേഹം നൽകി. ലാഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ ഞങ്ങൾക്ക് ലഭിക്കുന്ന അതേ സ്നേഹം ഞങ്ങൾക്ക് ഇന്ത്യയിലും ലഭിച്ചു,” റിസ്വാൻ പറഞ്ഞു. ഇന്ന് സെഞ്ച്വറി അടിച്ചതിൽ സന്തോഷം ഉണ്ട് എന്നും പാകിസ്താൻ വിക്കറ്റ് കീപ്പർ പറഞ്ഞു ‌

“ഏത് അവസ്ഥയിലും നൂറ് നൂറ് തന്നെയാണ്. എനിക്ക് ഈ ഇന്നിങ്സിൽ അഭിമാനവും സംതൃപ്തിയും തോന്നുന്നു,” റിസ്‌വാൻ പറഞ്ഞു.

പാകിസ്താന്റെ ഒരുക്കം പാളി, 346 ചെയ്സ് ചെയ്ത് വിജയിച്ച് ന്യൂസിലൻഡ്

ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ പാകിസ്താന് തോൽവി. ഹൈദരാബാദിൽ ന്യൂസിലൻഡിനെ നേരിട്ട പാകിസ്താൻ അഞ്ചു വിക്കറ്റിന്റെ തോൽവി ആണ് ഏറ്റുവാങ്ങിയത്. പാകിസ്താൻ ഉയർത്തിയ 346 എന്ന ലക്ഷ്യം 43.4 ഓവറിൽ ന്യൂസിലൻഡ് മറികടന്നു. ഓപ്പണറായ രചിൻ രവീന്ദ്ര 72 പന്തിൽ നിന്ന് 97 റൺസ് അടിച്ച് ന്യൂസിലൻഡ് ടോപ് സ്കോറർ ആയി.

ദീർഘകാല പരിക്കിനു ശേഷം തിരികെയെത്തിയ കെയ്ൻ വില്യംസൺ 50 പന്തിൽ 54 റൺസ് എടുത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 54 റൺസിൽ നിൽക്കെ വില്യംസൺ റിട്ടയർ ചെയ്യുകയായിരുന്നു‌. 59 റൺസ് എടുത്ത മിച്ചലും റിട്ടയർ ചെയ്തു.

33 റൺസ് അടിച്ച നീഷാമും 41 പന്ത നിന്ന് 65 റൺസ് അടിച്ച് പുറത്താകാതെ നിന്ന് ചാപ്മാനും ന്യൂസിലൻഡ് വിജയം എളുപ്പത്തിലാക്കി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 50 ഓവറിൽ 345/5 റൺസ് ആണ് എടുത്തത്. റിസുവാൻ സെഞ്ച്വറി നേടിയപ്പോൾ ബാബർ അസമും സൗദ് ഷക്കീലും അർധ സെഞ്ച്വറികൾ നേടി.

റിസുവാൻ 93 പന്തിൽ 104 റൺസ് നേടിയ ശേഷം റിട്ടയർ ചെയ്തു. 2 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു റിസുവാന്റെ ഇന്നിംഗ്സ്‌. ഇന്ത്യയിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ ക്യാപ്റ്റൻ ബാബർ അസം 84 പന്തിൽ നിന്ന് 80 റൺസ് എടുത്തു പുറത്തായി. 2 സിക്സും 8 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

അവസാനം അഗ സൽമാനും സൗദ് ഷക്കീലും ചേന്നാണ് മികച്ച സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്‌. സൗദ് ഷക്കീൽ 53 പന്തിൽ നിന്ന് 75 റൺസ് എടുത്തു. നാലു സിക്സും 5 ഫോറും ഷക്കീൽ പറത്തി. അഗ സൽമാൻ 23 പന്തിൽ 33 റൺസും എടുത്തു. ന്യൂസിലൻഡിനായി സാന്റ്നർ 2 വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറി, നീഷാം, ഫെർഗൂസൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

റിസുവാന് സെഞ്ച്വറി, ബാബറും തിളങ്ങി, പാകിസ്താന് ഹൈദരാബാദിൽ മികച്ച സ്കോർ

ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ പാകിസ്താന് മികച്ച സ്കോർ. ഹൈദരാബാദിൽ ന്യൂസിലൻഡിനെ നേരിടുന്ന പാകിസ്താൻ 346 എന്ന ലക്ഷ്യം ഉയർത്തി. ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 50 ഓവറിൽ 345/5 റൺസ് ആണ് എടുത്തത്. റിസുവാൻ സെഞ്ച്വറി നേടിയപ്പോൾ ബാബർ അസമും സൗദ് ഷക്കീലും അർധ സെഞ്ച്വറികൾ നേടി.

റിസുവാൻ 93 പന്തിൽ 104 റൺസ് നേടിയ ശേഷം റിട്ടയർ ചെയ്തു. 2 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു റിസുവാന്റെ ഇന്നിംഗ്സ്‌. ഇന്ത്യയിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ ക്യാപ്റ്റൻ ബാബർ അസം 84 പന്തിൽ നിന്ന് 80 റൺസ് എടുത്തു പുറത്തായി. 2 സിക്സും 8 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

അവസാനം അഗ സൽമാനും സൗദ് ഷക്കീലും ചേന്നാണ് മികച്ച സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്‌. സൗദ് ഷക്കീൽ 53 പന്തിൽ നിന്ന് 75 റൺസ് എടുത്തു. നാലു സിക്സും 5 ഫോറും ഷക്കീൽ പറത്തി. അഗ സൽമാൻ 23 പന്തിൽ 33 റൺസും എടുത്തു. ന്യൂസിലൻഡിനായി സാന്റ്നർ 2 വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറി, നീഷാം, ഫെർഗൂസൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

“ഇന്ത്യ പാക് പോരാട്ടത്തേക്കാൾ വലിയ മത്സരമില്ല, ഇന്ത്യയും അന്ന് സമ്മർദ്ദത്തിൽ ആയിരിക്കും” വഖാർ യൂനുസ്

ഇന്ത്യ പാകിസ്താൻ മത്സരം എല്ലാ മത്സരങ്ങൾക്കും മുകളിൽ ആണെന്ന് പാകിസ്താൻ ഇതിഹാസ ബൗളർ വഖാർ യൂനുസ്. ഇത് ഏറ്റവും വലിയ ഗെയിമായിരിക്കും, എല്ലാ ഗെയിമുകളുടെയും മേലെ. വഖാർ പറഞ്ഞു. അതിനാൽ തന്നെ ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ സ്റ്റേഡിയങ്ങളിൽ ഒന്നായ അഹമ്മദാബാദിൽ നിങ്ങൾ കളിക്കുമ്പോൾ, നിങ്ങളുടെ നിയന്ത്രണം നിങ്ങൾക്കുണ്ടാകണം. പാകിസ്താൻ സമ്മർദ്ദത്തിലാകും. ഇന്ത്യ ആണ് ഫേവറിറ്റ് എന്നത് കൊണ്ട് ഇന്ത്യയും സമ്മർദ്ദത്തിലാകും. വഖാർ പറയുന്നു.

സ്റ്റേഡിയത്തിലെ കാണികൾ ഇരു ടീമുകൾക്കും സമ്മർദ്ദം സൃഷ്ടിക്കും, ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തിയാൽ, തീർച്ചയായും ഇന്ത്യയാണ് മികച്ച ടീം” വഖാർ പറഞ്ഞു. നസീം ഷായുടെ അഭാവം പാകിസ്താന് വലിയ തിരിച്ചടിയായിരിക്കും എന്നും വഖാർ പറയുന്നു. നസീമും ഷഹീനും തമ്മിലുള്ള ബൗളിംഗ് കൂട്ടുകെട്ട് മികച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version