പാകിസ്താന്റെ ബൗളിംഗ് അവരുടെ വീക്നസ് ആയി മാറി എന്ന് ആകാശ് ചോപ്ര

പാകിസ്താന്റെ ബൗളിംഗ് ഇപ്പോൾ അവരുടെ ദൗർബല്യമായി മാറിയെന്ന് ആകാശ് ചോപ്ര. ഇന്ത്യയെ നേരിടാൻ പോകുന്ന പാകിസ്താന് ഒരു ആത്മവിശ്വാസവും താൻ കാണുന്നില്ല എന്നും ആകാശ് ചോപ്ര പറഞ്ഞു.

“പാകിസ്ഥാൻ ക്യാമ്പിലും അവരുടെ വിദഗ്ധരുടെ കാഴ്ചപ്പാടുകളിലും അത്ര ആത്മവിശ്വാസം നിങ്ങൾ കാണുന്നില്ല. അവർ വിജയിക്കുമെന്ന ആത്മവിശ്വാസം അവർക്കില്ല,” ചോപ്ര പറഞ്ഞു.

“ബൗളിംഗ് – പാകിസ്ഥാന്റെ ശക്തി ആയിരുന്നു. അത് ഇപ്പോൾ അവരുടെ ദൗർബല്യമായി മാറിയിരിക്കുന്നു. ഷഹീൻ ഷാ അഫ്രീദിയുടെ മൂന്നാം വിരലിന് പരിക്കേറ്റതിനാൽ പന്ത് ശരിയായി പിടിക്കാൻ ആദേഹത്തിന് കഴിയുന്നില്ല. അദ്ദേഹത്തിന് അത് വളരെ ബുദ്ധിമുട്ടാണ്.” ചോപ്ര പറയുന്നു.

“ഹസൻ അലി നന്നായി ബൗൾ ചെയ്യുന്മു, പക്ഷേ അത് നന്നായി തുടരുമോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഹാരിസ് റൗഫ് നിറം മങ്ങിയതായി കാണപ്പെട്ടു. ഷദാബ് ഖാന് ശരിയായ സ്ഥലത്ത് പന്ത് പിച്ച് ചെയ്യാൻ കഴിയുന്നില്ല. മുഹമ്മദ് നവാസ് വളരെ ഫ്ലാറ്റ് ആയാണ് ബൗൾ ചെയ്യുന്നത്. അവർ ഉസാമ മിറിനെ അവതരിപ്പിക്കുമോ എന്നറിയില്ല. ചോപ്ര പറഞ്ഞു.

2023 ലെ ഐസിസി ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രകടനം അവരുടെ ബൗളിംഗ് നിരയിലെ ശ്രദ്ധേയമായ പോരായ്മയാണ്. 2022 സെപ്‌റ്റംബർ വരെ കളിച്ച 438 ടെസ്റ്റ് മത്സരങ്ങളിൽ 145ലും അവർ വിജയിച്ചതിനാൽ, ഈ മേഖലയിലെ അവരുടെ ചരിത്രപരമായ കരുത്തിൽ നിന്നുള്ള ഗണ്യമായ വ്യതിചലനമാണിത്. എന്നിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ, അവരുടെ ബൗളിംഗ് ആക്രമണം എതിർ ടീമിനെ നിയന്ത്രിക്കാൻ കഴിയാതെ വിമർശിക്കപ്പെട്ടു. സ്കോറിംഗ്.

“ഇന്ത്യക്ക് എതിരെയും പാകിസ്താൻ ഫോം തുടരും, ദൈവം കണക്കാക്കിയത് വരെ ക്യാപ്റ്റനായി തുടരും” ബാബർ അസം

നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയോട് തോൽക്കും എന്ന ഭയമില്ല എന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ഇന്ത്യയോട് തോയാൽ പാക്കിസ്ഥാൻ നായകസ്ഥാനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നില്ല എന്നും ബാബർ പറഞ്ഞു. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുന്നത്. ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വിജയിച്ചാൽ അഹമ്മദാബിൽ എത്തുന്നത്.

“നായകസ്ഥാനം നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, ദൈവം ആണ് എനിക്ക് ഈ അവസരം തന്നത്. ദൈവം എനിക്കായി ആസൂത്രണം ചെയ്തിരിക്കുന്നിടത്തോളം കാലം ഞാൻ ക്യാപ്റ്റനായിരിക്കും.” ബാബർ പറഞ്ഞു.

“ഞങ്ങൾ മികച്ച ഫോമിലാണ്. ലോകകപ്പിൽ ചരിത്രം നോക്കേണ്ടതില്ല. പഴയത് പഴയതാണ്‌. രണ്ട് മത്സരങ്ങൾ ജയിച്ചാണ് ഞങ്ങൾ വരുന്നത്. ആ ഫോം തുടരാൻ ആണ് വിശ്വസിക്കുന്നത്.” ബാബർ പറഞ്ഞു.

“ഞാൻ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ മത്സരം കളിക്കുമ്പോൾ, ഞാൻ സമ്മർദ്ദത്തിലായിരുന്നു. യുവതാരങ്ങൾക്ക് ശരിയായ സന്ദേശം നൽകുക എന്നതാണ് മുതിർന്ന താരങ്ങളുടെ ജോലി.” അസം പറഞ്ഞു.

പാകിസ്താന്റെ വിജയം ഫലസ്തീനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന് മുഹമ്മദ് റിസുവാൻ

പാകിസ്ഥാൻ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാൻ ബുധനാഴ്ച ശ്രീലങ്കയ്‌ക്കെതിരായ തന്റെ ടീമിന്റെ വിജയം ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ആയി സമർപ്പിച്ചു. ഇന്നലെ എക്സ് പ്ലാറ്റ്ഫോമിൽ “ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്ക്” ഈ വിജയം സമർപ്പിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.

“ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കുള്ളതായിരുന്നു. വിജയത്തിൽ സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്,” 31 കാരനായ റിസ്വാൻ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റ് 13മില്യണിൽ അധികം വ്യൂ നേടി.

ശ്രീലങ്കയ്ക്ക് എതിരെ റിസ്‌വാൻ പുറത്താകാതെ 131 റൺസ് നേടി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. ഓപ്പണർ അബ്ദുള്ള ഷഫീഖും അന്ന് പാകിസ്താനായി സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 345 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് പാക്കിസ്ഥാൻ റെക്കോർഡ് വിജയമാണ് അന്ന് സ്വന്തമാക്കിയത്.

“ഭയമില്ലാതെ കളിക്കാനാകുന്ന താരങ്ങൾ ഇന്ത്യക്ക് ഉണ്ട്, പാകിസ്താൻ മത്സരമോർത്ത് സമ്മർദ്ദമില്ല” രോഹിത്

ഇന്ത്യ പാകിസ്താൻ മത്സരത്തെ ഓർത്ത് ഈ ടീമിന് സമ്മർദ്ദമില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഗ്രൗണ്ടിന് പുറത്ത് ആ മത്സരത്തിനായുള്ള സംസാരങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നും തന്റെയും ടീമിന്റെയും ശ്രദ്ധ പിച്ചിൽ നടക്കുന്ന കളിയിൽ ആണെന്നും രോഹിത് പറഞ്ഞു. അഫ്ഗാനിസ്താന് എതിരായ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു രോഹിത്. ഒക്ടോബർ 14നാണ് ഇന്ത്യ പാകിസ്താൻ മത്സരം.

ബാറ്റ് ഉപയോഗിച്ച് ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാൻ കഴിയുന്ന താരങ്ങൾ ഞങ്ങൾക്ക് ഉണ്ട്. കഴിഞ്ഞ കളി പോലെ സമ്മർദ്ദ ഘട്ടത്തിൽ ഉത്തരവാദിത്വം ഉൾക്കൊള്ളാൻ കഴിയുന്ന കളിക്കാരും നമുക്കുണ്ട്. അതുകൊണ്ട് തന്നെ ബാഹ്യ ഘടകങ്ങളെക്കുറിച്ച് ഞങ്ങൾ വിഷമിക്കേണ്ടതില്ല. രോഹിത് പറഞ്ഞു.

“നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾ നോക്കേണ്ടത് പ്രധാനമാണ്. നമ്മൾ കാണിക്കുകയും നന്നായി പ്രവർത്തിക്കുകയും വേണം. പിച്ച് എങ്ങനെയുണ്ട്, എന്ത് കോംബോ കളിക്കാം എന്നതൊക്കെ നമുക്ക് നിയന്ത്രിക്കാം. പുറത്ത് എന്ത് സംഭവിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങൾ വിഷമിക്കേണ്ടതില്ല. കളിക്കാരെന്ന നിലയിൽ നമുക്ക് എന്തുചെയ്യാൻ കഴിയും, എങ്ങനെ പ്രകടനം നടത്താം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് ചെയ്യേണ്ടത്.” ക്യാപ്റ്റൻ പറഞ്ഞു.

ഇന്ത്യയെ നേരിടാനായി പാകിസ്താൻ അഹമ്മദാബാദിൽ എത്തി

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിനായി പാകിസ്താൻ ക്രിക്കറ്റ് ടീം അഹമ്മദബാദിലേക്ക് എത്തി. ബുധനാഴ്ച ഉച്ചക്ക് അവർ അഹമ്മദാബാദിൽ വിമാനമിറങ്ങി. ഈ ലോകകപ്പിൽ ഏവരും ഉറ്റു നോക്കുന്ന മത്സരം ഒക്ടോബർ 14നാണ് നടക്കുന്നത്. പാകിസ്താൻ നാളെ മുതൽ അഹമ്മദബാദിൽ പരിശീലനം നടത്തും.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആയിരുന്നു പാകിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങൾ. ആ മത്സരങ്ങൾ രണ്ടു പാകിസ്താൻ വിജയിച്ചിരുന്നു‌. ഇന്ത്യയും രണ്ട് മത്സരങ്ങളും വിജയിച്ച് ആകും ഈ മത്സരത്തിലേക്ക് എത്തുന്നത്. ഇന്ത്യ നാളെ അഹമ്മദാബാദിലേക്ക് എത്തും.

അവസാനമായി ഏഷ്യാ കപ്പ് സൂപ്പർ ഫോർ സ്റ്റേജിൽ ആയിരുന്നു ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയോട് 228 റൺസിന്റെ തോൽവി പാകിസ്താൻ ഏറ്റുവാങ്ങിയിരുന്നു‌. നരേന്ദ്രമോദി സ്റ്റേഡിയത്തിലും അതുപോലൊരു വിജയമാകും ഇന്ത്യ ആഗ്രഹിക്കുന്നത്.

കുറച്ച് പരിക്കും കുറച്ച് അഭിനയവും ആയിരുന്നു എന്ന് റിസുവാൻ

ലോകകപ്പിൽ ഇന്ന് പാകിസ്താന്റെ വിജയശില്പിയായ റിസുവാൻ പരിക്കുമായായിരുന്നു കളിച്ചിരുന്നത്. പലപ്പോഴും അദ്ദേഹം വേദനയുമായി മല്ലിടുന്നതായും ഗ്രൗണ്ടിൽ ഇരിക്ക്സ് തോന്നിപ്പിച്ചിരുന്നു. എന്നാൽ ചില സമയങ്ങളിൽ തനിക്ക് വേദനയുണ്ടായിരുന്നു എന്നും ബാക്കി അഭിനയമാണെന്നും റിസുവാൻ മത്സര ശേഷം തമാശയായി പറഞ്ഞു. 121 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 131 റൺസാണ് റിസ്വാൻ ഇന്ന് നേടിയത്.

“ക്രാമ്പ്സ് ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് സുഖം തോന്നുന്നു. അത് ചിലപ്പോൾ സംഭവിക്കാറുണ്ട്. വേദനയുണ്ടായിരുന്നെങ്കിലും അതിനെതിരെ പോരാടി. ചിലപ്പോൾ വേദന ആയിരുന്നു, മറ്റു ചിലപ്പോൾ അഭിനയമായിരുന്നു,” റിസ്വാൻ തന്നെ കുറിച്ച് തന്നെ പറഞ്ഞു.

“കഠിനമായ ചെയ്സായിരുന്നു ഇത്. നമുക്ക് അത് നേടാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഇതൊരു ടീം ഗെയിമായിരുന്നു, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. വിക്കറ്റ് ബാറ്റ് ചെയ്യാൻ മികച്ചതായിരുന്നു, രാജ്യത്തിനായി ഈ പ്രകടനം നടത്താൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ”റിസ്‌വാൻ പറഞ്ഞു.

പരിക്കിനോട് പൊരുതി റിസുവാന്റെ ഹീറോയിസം, റെക്കോർഡ് ചെയ്സുമായി പാകിസ്താൻ വിജയം

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചെയ്സുമായി പാകിസ്താൻ. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ 345 എന്ന റൺ ചെയ്സ് ചെയ്ത പാകിസ്താൻ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. പരിക്കിനോട് പൊരുതി സെഞ്ച്വറി നേടിയ മുഹമ്മദ് റിസുവാന്റെ ഇന്നിങ്സ് ആണ് പാകിസ്താന് വിജയം നൽകിയത്‌. റിസുവാനും ശഫീഖും ഇന്ന് പാകിസ്താനായി സെഞ്ച്വറി നേടി.

ശ്രീലങ്ക ഉയർത്തിയ 345 എന്ന സ്കോർ പിന്തുടർന്ന പാകിസ്താന് തുടക്കം അത്ര നല്ലതായിരുന്നില്ല.12 റൺസ് എടുത്ത ഇമാമുൽ ഹഖിനെയും 10 റൺസ് എടുത്ത ബാബർ അസമിനെയും അവർക്ക് പെട്ടെന്ന് തന്നെ നഷ്ടമായി. എന്നാൽ അതിനു ശേഴം ഒരുമിച്ച റിസുവാനും അബ്ദുള്ള ശഫീഖും പാകിസ്താനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ശഫീഖ് സെഞ്ച്വറി നേടി. 103 പന്തിൽ നിന്ന് 113 റൺസ് എടുത്താണ് താരം പുറത്തായത്. 3 സിക്സും 10 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.

റിസുവാൻ ആക്രമിച്ച് കളിച്ച് പാകിസ്താനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 80കളിൽ നിൽക്കുമ്പോൾ റിസുവാന് പരിക്കേറ്റത് അദ്ദേഹത്തിന്റെയും പാകിസ്താന്റെയും വേഗത കുറച്ചു. എങ്കിലും അദ്ദേഹം പരിക്കും വെച്ച് കളിച്ചു. 97 പന്തിൽ റിസുവാൻ സെഞ്ച്വറിയിൽ എത്തി. 121 പന്തിൽ നിന്ന് 134 റൺസ് എടുത്ത് പുറത്താകാതെ നിൽക്കാൻ റിസുവാനായി. 3 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

സൗദ് ശഖീലും കൂടെ റിസുവാനൊപ്പം ചേർന്ന നല്ല ബാറ്റിങ് കാഴ്ചവെച്ചു‌. 29 പന്തിൽ നിന്ന് 31 റൺസ് എടുത്ത് ശഖീൽ പുറത്താകുമ്പോൾ പാകിസ്താന് ജയിക്കാൻ 33 പന്തിൽ നിന്ന് 37 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ‌‌. അധികം വിക്കറ്റ് കളയാതെ 48.2 ഓവറിലേക്ക് പാകിസ്താൻ വിജയത്തിൽ എത്തി‌.

2 മത്സരങ്ങളിൽ നിന്ന് 2 വിജയവുമായി പാകിസ്താൻ നാല് പോയിന്റിൽ എത്തി. ശ്രീലങ്ക ആവട്ടെ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുകയാണ്.

ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ നിന്ന് 344/9 റൺസ് എടുത്തു. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും ഇന്നിംഗ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്. കുശാൽ മെൻഡിസ് 65 പന്തിൽ നിന്ന് സെഞ്ച്വറി നേടിക്കൊണ്ട് ശ്രീലങ്കയ്ക്ക് ആയി ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറി. കുശാൽ മെൻഡിസ് ആകെ 77 പന്തിൽ നിന്ന് 122 റൺസ് എടുത്താണ് പുറത്തായത്‌.

ആറ് സിക്സും 14 ഫോറും അടങ്ങിയതായിരുന്നു കുശാൽ മെൻഡിസിന്റെ ഇന്നിംഗ്സ്. ഹസൻ അലിയെ തുടർച്ചയായ 2 പന്തുകളിൽ സിക്സ് പറത്തിയ മെൻഡിസ്, മൂന്നാം പന്തിലും സിക്സ് അടിക്കാൻ ശ്രമിക്കവെ സിക്സ് ലൈനിൽ ഒരു ക്യാച്ച് നൽകിയാണ് പുറത്തായത്.

സദീര സമരവിക്രമയും ശ്രീലങ്കയ്ക്ക് ആയി ഇന്ന് സെഞ്ച്വറി നേടി. ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്ത സമരവിക്രമ 82 പന്തിൽ ആണ് സെഞ്ച്വറി പൂർത്തിയാക്കിയത്. സമരവിക്രമയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്‌. 89 പന്തിൽ നിന്ന് 108 റൺസുമായി താരം ഇന്നിങ്സ് അവസാനിപ്പിച്ചു. 2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

അവസാനം കൂറ്റനടികൾ നടത്താൻ ശ്രീലങ്കയ്ക്ക് ആവാത്തത് കൊണ്ടാണ് 350ന് മുകളിൽ സ്കോർ എത്താതിരുന്നത്. പാകിസ്താന്റെ ബൗളർമാരിൽ ഹസൻ അലി 4 വിക്കറ്റ് നേടി മെച്ചപ്പെട്ട ബൗളിംഗ് കാഴ്ചവെച്ചു. ഹാരിസ് റഹൂഫ് 2 വിക്കറ്റും വീഴ്ത്തി. ഷഹീൻ അഫ്രീദി, നവാസ്, ശദബ് ഖാൻ, എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

പാകിസ്താനെ അടിച്ചുപറത്തി ശ്രീലങ്ക, മെൻഡിസും സമരവിക്രമയും സെഞ്ച്വറി നേടി

പാകിസ്താനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ശ്രീലങ്ക. ഇന്ന് ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ നിന്ന് 344/9 റൺസ് എടുത്തു. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും ഇന്നിംഗ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്. കുശാൽ മെൻഡിസ് 65 പന്തിൽ നിന്ന് സെഞ്ച്വറി നേടിക്കൊണ്ട് ശ്രീലങ്കയ്ക്ക് ആയി ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറി. കുശാൽ മെൻഡിസ് ആകെ 77 പന്തിൽ നിന്ന് 122 റൺസ് എടുത്താണ് പുറത്തായത്‌.

ആറ് സിക്സും 14 ഫോറും അടങ്ങിയതായിരുന്നു കുശാൽ മെൻഡിസിന്റെ ഇന്നിംഗ്സ്. ഹസൻ അലിയെ തുടർച്ചയായ 2 പന്തുകളിൽ സിക്സ് പറത്തിയ മെൻഡിസ്, മൂന്നാം പന്തിലും സിക്സ് അടിക്കാൻ ശ്രമിക്കവെ സിക്സ് ലൈനിൽ ഒരു ക്യാച്ച് നൽകിയാണ് പുറത്തായത്.

സദീര സമരവിക്രമയും ശ്രീലങ്കയ്ക്ക് ആയി ഇന്ന് സെഞ്ച്വറി നേടി. ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്ത സമരവിക്രമ 82 പന്തിൽ ആണ് സെഞ്ച്വറി പൂർത്തിയാക്കിയത്. സമരവിക്രമയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്‌. 89 പന്തിൽ നിന്ന് 108 റൺസുമായി താരം ഇന്നിങ്സ് അവസാനിപ്പിച്ചു. 2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

അവസാനം കൂറ്റനടികൾ നടത്താൻ ശ്രീലങ്കയ്ക്ക് ആവാത്തത് കൊണ്ടാണ് 350ന് മുകളിൽ സ്കോർ എത്താതിരുന്നത്. പാകിസ്താന്റെ ബൗളർമാരിൽ ഹസൻ അലി 4 വിക്കറ്റ് നേടി മെച്ചപ്പെട്ട ബൗളിംഗ് കാഴ്ചവെച്ചു. ഹാരിസ് റഹൂഫ് 2 വിക്കറ്റും വീഴ്ത്തി. ഷഹീൻ അഫ്രീദി, നവാസ്, ശദബ് ഖാൻ, എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ലോകകപ്പിൽ പാകിസ്താൻ ശ്രീലങ്ക പോരാട്ടം

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് ഏഷ്യൻ ശക്തികളുടെ പോരാട്ടമാണ്. ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ ശ്രീലങ്കയെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് പോരാട്ടം. ഇതേ വേദിയിൽ നെതർലാൻഡിനെതിരെ 81 റൺസിന്റെ വിജയം നേടി ആണ് ബാബർ അസമിന്റെ ടീം ലോകകപ്പ് തുടങ്ങിയത്.

ശ്രീലങ്കയ്ക്ക് എന്നാൽ പരാജയത്തോടെ ആണ് ലോകകപ്പ് തുടങ്ങാൻ ആയത്. അവർ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. സ്റ്റാർ സ്പിന്നർ മഹേഷ് തീക്ഷണയുടെ തിരിച്ചുവരവ് ഇന്ന് ശ്രീലങ്കയ്ക്ക് ഊർജ്ജം നൽകും. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ ശ്രീലങ്കയുടെ സൂപ്പർ ഫോർ മത്സരത്തിനിടെ ആയിരുന്നു തീക്ഷണയ്ക്ക് പരിക്കേറ്റത്‌.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ധരംശാലയിൽ നടക്കുന്ന മത്സരം രാവിലെ 10.30ന് ആണ് ആരംഭിക്കുക.

ആധികാരിക വിജയവുമായി പാക്കിസ്ഥാന്‍, നെതര്‍ലാണ്ട്സിനെ പരാജയപ്പെടുത്തിയത് 81 റൺസിന്

പാക്കിസ്ഥാനെതിരെ നെതര്‍ലാണ്ട്സിന്റെ ബാറ്റിംഗ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അധികം സമയം പിടിച്ച് നിൽക്കാനാകാതെ ടീം തകര്‍ന്നപ്പോള്‍ 81 റൺസ് വിജയം നേടി പാക്കിസ്ഥാന് ലോകകപ്പിൽ വിജയത്തുടക്കം. 41 ഓവറിൽ 205 റൺസിന് ഓറഞ്ച് പട ഓള്‍ഔട്ട് ആകുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ വിക്രംജിത്ത് സിംഗ് – ബാസ് ഡി ലീഡ് കൂട്ടുകെട്ട് ടീമിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

70 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. വിക്രംജിത്ത് സിംഗ് 52 റൺസ് നേടിയപ്പോള്‍ താരത്തെ ഷദബ് ഖാന്‍ ആണ് പുറത്താക്കിയത്. 67 റൺസായിരുന്നു ബാസ് ഡി ലീഡിന്റെ സംഭാവന. ലോഗന്‍ വാന്‍ ബീക്ക് 28 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഹാരിസ് റൗഫ് പാക്കിസ്ഥാന് വേണ്ടി 3 വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍, നെതര്‍ലാണ്ട്സിന് 287 റൺസ് വിജയ ലക്ഷ്യം

നെതര്‍ലാണ്ട്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 38/3 എന്ന നിലയിലേക്ക് തക‍ര്‍ന്നുവെങ്കിലും അവിടെ നിന്ന് തിരിച്ചുവരവ് നടത്തി 286 എന്ന സ്കോര്‍ നേടി.  49 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. മൊഹമ്മദ് റിസ്വാന്‍ – സൗദ് ഷക്കീൽ എന്നിവരുടെ ബാറ്റിംഗ് മികവിനൊപ്പം മൊഹമ്മദ് നവാസും ഷദബ് ഖാനും അവസാന ഓവറുകളിൽ നടത്തിയ നിര്‍ണ്ണായക ബാറ്റിംഗ് ആണ് ടീമിന് തുണയായത്.

120 റൺസാണ് സൗദ് ഷക്കീൽ – മൊഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. 52 പന്തിൽ 68 റൺസ് നേടിയ സൗദ് ഷക്കീൽ പുറത്തായപ്പോള്‍ റിസ്വാനും 68 റൺസ് നേടിയാണ് പുറത്തായത്. 158/3 എന്ന നിലയിൽ നിന്ന് 188/6 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മൊഹമ്മദ് നവാസ് – ഷദബ് ഖാന്‍ കൂട്ടുകെട്ട് 64 റൺസ് ഏഴാം വിക്കറ്റിൽ നേടി പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

ഷദബ് ഖാന്‍ 32 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് നവാസ് 39 റൺസുമായി റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു. നെതര്‍ലാണ്ട്സിനായി ബാസ് ഡി ലീഡ് 4 വിക്കറ്റ് നേടി ബൗളിംഗിൽ മികച്ച് നിന്നു. കോളിന്‍ അക്കര്‍മാന്‍ 2 വിക്കറ്റ് നേടി.

പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍ തയ്യാര്‍

ഏഷ്യന്‍ ഗെയിംസ് 2022ലെ പുരുഷ ടി20 ക്രിക്കറ്റിലെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 18 ഓവറിൽ 115 റൺസിന് പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 17.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കൈക്കലാക്കിയത്. വിജയത്തോടെ സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിനായി ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

24 റൺസ് നേടിയ ഒമൈര്‍ യൂസുഫ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 14 റൺസ് നേടിയ അമീര്‍ ജമാൽ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് മൂന്നും ഖൈസ് അഹമ്മദ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അലി സദ്രാന്‍ 39 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഗുൽബാദിന്‍ നൈബ് 26 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Exit mobile version