സാക്കിബ് മഹമ്മൂദ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിരികെ എത്തില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

ജൂണില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ താരം സാക്കിബ് മഹമ്മൂദ് തിരികെ പേശ്വാര്‍ സല്‍മിയ്ക്കൊപ്പം ചേരില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. കോവിഡ് കാരണം ഫെബ്രുവരി പകുതിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റ് നിര്‍ത്തി വയ്ക്കുകയായിരുന്നു. സല്‍മിയ്ക്ക് വേണ്ടി 12 വിക്കറ്റാണ് മഹമ്മൂദ് നേടിയത്.

ജൂണ്‍ 1ന് ലീഗ് പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവ്

ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ രണ്ട് വിദേശ താരങ്ങളില്‍ ഒരാള്‍ ടോം ബാന്റണ്‍ ആണെന്നാണ് ലഭിയ്ക്കുന്ന വിവരം. ഔദ്യോഗിക റിലീസില്‍ പേര് വ്യക്തമാക്കിയില്ലെങ്കിലും ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരത്തിനാണ് കോവിഡ് എന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

കറാച്ചി കിംഗ്സിന്റെ ഫീല്‍ഡിംഗ് കോച്ച് കമ്രാന്‍ ഖാന് ആണ് കോവിഡ് വന്ന മറ്റൊരു സപ്പോര്‍ട്ട് സറ്റാഫ്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാ താരങ്ങള്‍ക്കും സൗജന്യ വാക്സിനേഷന്‍ വാഗ്ദാനവുമായി പാക്കിസഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാവര്‍ക്കും കോവിഡ് 19 സൗജന്യ വാക്സിനേഷന്‍ നല്‍കുവാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വാക്സിനേഷന്‍ എടുക്കണോ വേണ്ടയോ എന്നത് താരങ്ങള്‍ക്ക് തീരുമാനിക്കാം. സമ്മതമുള്ള താരങ്ങള്‍ക്ക് നാളെ വ്യാഴാഴ്ച വാക്സിനേഷന്‍ നല്‍കുമെന്നാണ് ബോര്‍ഡ് പറയുന്നത്.

ബയോ ബബിളില്‍ കഴിയുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുവാന്‍ ആണ് ബോര്‍ഡ് തയ്യാറെടുക്കുന്നത്. ഇതോടെ കോവിഡ് 19 വാക്സിനേഷന്‍ നല്‍കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് ബോര്‍ഡ് ആയി പിസിബി മാറും.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നവംബറില്‍ നടക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നവംബര്‍ 2020ല്‍ നടക്കും. കൊറോണ വന്നതോടെ നിര്‍ത്തിയ ലീഗില്‍ ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. നവംബര്‍ 14, 15, 17 തീയ്യതികളില്‍ ഇവ നടക്കും. ലോകത്ത് കൊറോണ വ്യാപനം വര്‍ദ്ധിച്ച് വരുന്ന സാഹര്യത്തില്‍ ടൂര്‍ണ്ണമെന്റുമായി അധികൃതര്‍ മുന്നോട്ട് പോയെങ്കിലും സ്ഥിതി വഷളായതോടെ ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇതോടെ നാല് മത്സരങ്ങള്‍ അവശേഷിക്കെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും പിന്നീട് സ്ഥിതി നിരീക്ഷിച്ച ശേഷം കാണികളെ അനുവദിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും

നവംബര്‍ 14 – ക്വാളിഫയര്‍ – മുല്‍ത്താന്‍ സുല്‍ത്താന്‍സ് vs കറാച്ചി കിംഗ്സ്
എലിമിനേറ്റര്‍ 1 – ലാഹോര്‍ ഖലന്തേഴ്സ് vs പേഷ്വാര്‍ സല്‍മി

നവംബര്‍ 15 – എലിമിനേറ്റര്‍ 2 – ലൂസര്‍ ക്വാളിഫയര്‍ 1 vs വിന്നര്‍ എലിമിനേറ്റര്‍ 1

നവംബര്‍ 17 – ഫൈനല്‍

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തും

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഇന്ന് ചേര്‍ന്ന പാക്കിസ്ഥാന്‍ ബോര്‍ഡ് ഓഫ് ഗവേണേഴ്സ് മീറ്റിംഗിലാണ് തീരുമാനം. ടെലികോണ്‍ഫറന്‍സ് വഴിയായിരുന്നു മീറ്റിംഗ്. അടുത്ത സീസണില്‍ പേഷ്വാറിനെ പുതിയ വേദിയായി പ്രഖ്യാപിക്കുവാനും തീരുമാനിച്ചു.

ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാകും 2021 സീസണിന്റെ നടത്തിപ്പ്. 7.76 ബില്യണ്‍ പാക്കിസ്ഥാനി രൂപയാണ് അടുത്ത സീസണനിായി പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിലും പത്ത് ശതമാനും കുറവാണ് ഈ തുക.

അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനത്തിലേക്ക് നയിച്ചു

ഹഷിം അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ചുവെന്ന് പറഞ്ഞ് പാക് യുവതാരം ഹൈദര്‍ അലി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ പ്രകടന മികവിന് കാരണം ഹഷിം അംലയാണെന്നാണ് താരം തന്നെ വെളിപ്പെടുത്തിയത്. പേഷ്വാര്‍ സല്‍മിയുടെ സഹ ബാറ്റിംഗ് കോച്ചായിരുന്നു ഹഷിം അംല.

ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട താരം പിന്നീട് 9 ഇന്നിംഗ്സുകളില്‍ നിന്ന് 239 റണ്‍സാണ് നേടിയത്. താരത്തിന്റെ പ്രകടനം ടീമിനെ പല സുപ്രധാന മത്സരങ്ങളിലും വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഹഷിം അംല തനിക്ക് തന്നെ ഉപദേശമാണ് തന്റെ പ്രകടനത്തെ മാറ്റി മറിച്ചതെന്ന് ഹൈദര്‍ അലി പറഞ്ഞു.

ആദ്യ മത്സരത്തിന് ശേഷം അംല തന്നെ വന്ന് കണ്ടതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഹൈദര്‍ വ്യക്തമാക്കി. തന്റെ റൂം നമ്പര്‍ ചോദിച്ചറിഞ്ഞ് താരം നേരിട്ടെത്തിയാണ് തനിക്ക് ഉപദേശങ്ങള്‍ നല്‍കിയതെന്ന് അലി പറഞ്ഞു. താന്‍ തന്റെ ജീവിതത്തില്‍ അംലയെക്കാള്‍ മികച്ചൊരു വ്യക്തിയെ കണ്ടിട്ടില്ലെന്നും ഹൈദര്‍ അഭിപ്രായപ്പെട്ടു.

കറാച്ചി കിംഗ്സിനെതിരെയുള്ള തന്റെ ആദ്യ മത്സരത്തിന് ശേഷം താന്‍ തീര്‍ത്തും നിരാശനായിരുന്നു. തന്റെ റൂമിലേക്ക് അദ്ദേഹം വരാന്‍ ഒരുങ്ങിയപ്പോളേക്ക് അത്രയും സീനിയര്‍ താരത്തിനെ അത് ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്ന് കരുതി താനങ്ങോട്ട് ചെന്നുവെന്ന് അദ്ദേഹം നല്‍കി പ്രോത്സാഹനം തന്റെ പ്രകടനങ്ങളെ മാറ്റി മറിച്ചുവെന്നും ഹൈദര്‍ അലി സൂചിപ്പിച്ചു.

പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നവംബറില്‍ നടത്താനാകുമെന്ന് വസീം ഖാന്‍

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച പിഎസ്എല്‍ അഞ്ചാം പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍. ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ ഘട്ടം വരെ എത്തി നില്‍ക്കുമ്പോളാണ് കൊറോണ ഭീതി ഏറെ വര്‍ദ്ധിച്ചതും വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതും. ചില വിദേശ താരങ്ങളില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റ് നിര്‍ത്തേണ്ടി വന്നത്.

ടൂര്‍ണ്ണമെന്റ് പ്ലേ ഓഫ് മാതൃകയില്‍ നിന്ന് സെമി ഫോര്‍മാറ്റിലേക്ക് മാറ്റി വേഗത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ശ്രമം. എന്നാല്‍ പിന്നീട് അതും ഉപേക്ഷിക്കുകയായിരുന്നു. നവംബറില്‍ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ അടുത്ത വര്‍ഷം ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ബാക്കി മത്സരങ്ങള്‍ നടത്തുക എന്നതാണ് സംഘാടകര്‍ക്ക് മുന്നിലുള്ള കാര്യങ്ങളെന്ന് വസീം ഖാന്‍ പറഞ്ഞു.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് കിരീടം നല്‍കണമെന്നും ഒരു ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഫ്രാഞ്ചൈസി ഉടമകളോട് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നടക്കുവെന്നും വസീം ഖാന്‍ വ്യക്തമാക്കി.

സ്മിത്തിനു പകരക്കാരനായി ആന്‍ഡ്രേ റസ്സല്‍

പരിക്കേറ്റ് ആറാഴ്ചയോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്ന സ്റ്റീവന്‍ സ്മിത്തിനു പകരക്കാരനെ പ്രഖ്യാപിച്ച് മുല്‍ത്താന്‍ സുല്‍ത്താന്‍സ്. പകരം ആന്‍ഡ്രേ റസ്സലിനെയാണ് മുല്‍ത്താന്‍ ടീമിലെത്തിച്ചിരിക്കുന്നത്. മുമ്പ് ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആന്‍ഡ്രേ റസ്സല്‍. മുല്‍ത്താന്‍ ടീമില്‍ മറ്റൊരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ജോ ഡെന്‍ലിയ്ക്ക് പകരം ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജെയിംസ് വിന്‍സിനെയാണ് ടീം ടീമിലെത്തിച്ചിരിക്കുന്നത്.

ഫെബ്രുവരി 14നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ആരംഭിക്കുക. എട്ട് മത്സരങ്ങളോളം പാക്കിസ്ഥാനിലാവും നടക്കുക. ലാഹോറില്‍ മൂന്നും കറാച്ചിയില്‍ അഞ്ച് മത്സരങ്ങളുമാണ് ഇത്തവണ നടക്കുക. ഫെബ്രുവരി 14ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡ് ലാഹോര്‍ ഖലന്തേഴ്സിനെ നേരിടും. ദുബായിയിലാണ് മത്സരം.

സ്മിത്തിനെ സ്വന്തമാക്കി ദി സിക്സത്ത് ടീം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പ്ലേയര്‍ ഡ്രാഫ്ടില്‍ നിന്ന് സ്റ്റീവ് സ്മിത്തിനെ സ്വന്തമാക്കി ദി സിക്സത്ത് ടീം. മുള്‍ത്താന്‍ സുല്‍ത്താന്‍സ് എന്ന ടീമിനെ റദ്ദാക്കിയ ശേഷം ടീമിന്റെ പേര് പുതിയ ഫ്രാഞ്ചൈസികള്‍ എത്തുന്നത് വരെ ദി സിക്സത്ത് ടീം എന്നാണ് വിളിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലേയര്‍ ഡ്രാഫ്ടില്‍ പ്ലാറ്റിനം വിഭാഗത്തിലുള്ള താരമാണ് സ്റ്റീവന്‍ സ്മിത്ത്.

സ്മത്തിനു 1 കോടിയ്ക്കും 1.64 കോടി രൂപയ്ക്കുമിടയിലുള്ള തുകയായിരിക്കും ലഭിയ്ക്കുക. സ്മിത്തിന്റെ വിലക്ക് നീക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചതിനാല്‍ സീസണില്‍ പൂര്‍ണ്ണമായും താരം കളിയ്ക്കുമെന്നത് ഫ്രാഞ്ചൈസിയ്ക്കും ശുഭ വാര്‍ത്തയാണ്.

പാക് ഇതിഹാസം സൂപ്പര്‍ ലീഗും മതിയാക്കുന്നു

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ താനുണ്ടാവില്ലെന്ന് അറിയിച്ച് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹക്ക്. 44 വയസ്സുകാരന്‍ ആദ്യ മൂന്ന് സീസണുകളിലും ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ഭാഗമായിരുന്നു. അടുത്ത സീസണില്‍ താരം കളിക്കാരനായി ഉണ്ടാകില്ലെന്ന് അറിയിച്ച ഫ്രാഞ്ചൈസി മിസ്ബയെ ടീമിലെ മറ്റു ചുമതലകളിലെത്തിക്കുവാന്‍ ശ്രമിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിസ്ബ ടി20യിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായി തുടര്‍ന്നു. എന്നാല്‍ പിസിബിയുടെ പുതിയ ക്രിക്കറ്റ് കമ്മിറ്റിയില്‍ പേര് നിര്‍ദ്ദേശിക്കപ്പെട്ടതോടെയാണ് രാജ്യത്തിന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനായി താരം ക്രിക്കറ്റ് മതിയാക്കുവാന്‍ തീരുമാനിച്ചത്.

വിലക്കിലുള്ള താരത്തെ പ്ലേയര്‍ ഡ്രാഫ്ടില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ ബോര്‍ഡ്

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിടുന്ന് അഹമ്മദ് ഷെഹ്സാദിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പ്ലേയര്‍ ഡ്രാഫ്ടില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനു നാല് മാസത്തെ വിലക്കാണ് ബോര്‍ഡ് പ്രഖ്യാപിച്ചതെങ്കിലും നവംബര്‍ 11നു വിലക്ക് തീരുമെന്നിരിക്കെയാണ് ഈ നീക്കം.

താരത്തിനെ ഗോള്‍ഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയതെന്നാണ് ബോര്‍ഡിന്റെ അറിയിപ്പ്. കഴിഞ്ഞ വര്‍ഷം മുള്‍ട്ടാന്‍ സുല്‍ത്താനു വേണ്ടി കളിച്ച താരത്തെ ടീമിനു നിലനിര്‍ത്താമെന്നോ അതോ പ്ലേയര്‍ ഡ്രാഫ്ടിലേക്ക് റിലീസ് ചെയ്യാമെന്നോയെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേര് ചേര്‍ത്ത് സ്റ്റീവ് സ്മിത്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളിക്കുവാന്‍ പേര് ചേര്‍ത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് മൂലം ഓസ്ട്രേലിയയ്ക്ക് കളിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ലോകകപ്പ് 2019നു മുമ്പ് വിലക്ക് തീര്‍ന്ന് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്ന സ്മിത്തിനു പിഎസ്എലിലെ മത്സര പരിചയും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.

സ്റ്റീവ് സ്മിത്തിനു പുറമേ ഡേവിഡ് വാര്‍ണറും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. വരും ദിവസങ്ങളില്‍ വാര്‍ണറുടെ കാര്യത്തിലും കൂടുതല്‍ വ്യക്തത വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version