പാക്കേഴ്സ് നൽകിയ 212 റൺസ് ലക്ഷ്യം 40 പന്ത് ബാക്കി നിൽക്കെ മറികടന്ന് കേശവഷയര്‍

സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി ഇന്ന് കെസിഎ മംഗലപുരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേശവഷയര്‍ സിസിയ്ക്ക് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കേഴ്സ് സിസി 9 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന ഭേദപ്പെട്ട സ്കോര്‍ നേടിയെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23.2 ഓവറിൽ വിജയം കുറിയ്ക്കുവാന്‍ കേശവഷയറിന് സാധിച്ചു.

ഗൗതം(58), അഗിലേഷ് ബാലന്‍(56) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് പാക്കേഴ്സിനെ 211 റൺസിലേക്ക് എത്തിച്ചത്. കേശവഷയറിനായി സിബിന്‍ പി ഗിരീഷ് 3 വിക്കറ്റ് നേടി. മൂന്ന് പാക്കേഴ്സ് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

54 പന്തിൽ 87 റൺസ് നേടിയ റാസിം ബഷീറും 31 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്ന സിബിന്‍ പി ഗിരീഷും ആണ് കേശവഷയറിന്റെ വിജയം അനായാസമാക്കിയത്.

ബിനീഷിന് ആറ് വിക്കറ്റ്, സെലസ്റ്റിയൽ ട്രോഫിയിൽ പാക്കേഴ്സ് സിസിയ്ക്ക് 40 റൺസ് വിജയം

27ാമത് സെലസ്റ്റിയൽ ട്രോഫി ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കമായി. ആദ്യ ദിവസം കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോര്‍ഡ്സ് ഇലവന്‍ എസ്സിഎയെ പരാജയപ്പെടുത്തി പാക്കേഴ്സ് സിസി വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാക്കേഴ്സ് 29.4 ഓവറിൽ 189 റൺസ് നേടി പുറത്തായപ്പോള്‍ ലോര്‍ഡ്സ് ഇലവന്‍ 20 ഓവറിൽ 149 റൺസിന് പുറത്താകുകയായിരുന്നു. 40 റൺസിന്റെ വിജയം ആണ് പാക്കേഴ്സ് സ്വന്തമാക്കിയത്.

പാക്കേഴ്സിനായി അനന്തകൃഷ്ണന്‍ 40 പന്തിൽ 53 റൺസ് നേടിയപ്പോള്‍ എസ് അര്‍ജുന്‍ 20 റൺസും താഹ 21 റൺസും നേടി. ബൗളിംഗിൽ ഇര്‍ഷാദ് ലോര്‍ഡ്സ് ഇലവന് വേണ്ടി മൂന്നും മുഹമ്മദ് ആഷിക്, അരുൺ നാരായണന്‍ എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

ബിനീഷ് എം ദാസിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ലോര്‍ഡ്സിന്റെ നടുവൊടിച്ചത്. താഹ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ മികച്ച വിജയം പാക്കേഴ്സിന് സ്വന്തമാക്കാനായി. 46 റൺസ് നേടിയ ജിതിന്‍ ജി കൃഷ്ണന്‍ ലോര്‍ഡ്സ് ഇലവന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷിഖ് അൽതാഫ് 25 റൺസും രാഹുല്‍ രാമചന്ദ്രന്‍ 22 റൺസും നേടി.

 

63 റണ്‍സിന്റെ വിജയവുമായി ബോയ്സ് സിസി

പാക്കേഴ്സ് സിസിയ്ക്കെതിരെ 63 റണ്‍സിന്റെ മികച്ച വിജയവുമായി ബോയ്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് സിസി 9 വിക്കറ്റ് നഷ്ടത്തില്‍ 26 ഓവറില്‍ നിന്ന് 167 റണ്‍സാണ് നേടിയത്. 37 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ അബ്ദുള്‍ നാസറും 41 റണ്‍സ് നേടിയ കണ്ണനുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. പാക്കേഴ്സിന് വേണ്ടി ആനന്ദ് ഉണ്ണി നാല് വിക്കറ്റ് നേടി.

ബൗളിംഗിലെ പോലെ ബാറ്റിംഗിലും ആനന്ദ് ഉണ്ണി 36 റണ്‍സുമായി പൊരുതിയെങ്കിലും ജയേഷ്(24) ഒഴികെ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ 18.1 ഓവറില്‍ 104 റണ്‍സില്‍ പാക്കേഴ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു. ബോയ്സ് സിസിയ്ക്ക് വേണ്ടി ആനന്ദ്, നിരഞ്ജന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ഗോകുല്‍ വിജു രണ്ട് വിക്കറ്റും നേടി.

അബ്ദുള്‍ നാസര്‍ ആണ് കളിയിലെ താരം.

ഷൈന്‍സിനു 17 റണ്‍സ് ജയം, വിജയശില്പിയായി ശരത് ചന്ദ്ര പ്രസാദ്

സെലസ്റ്റ്യല്‍ ട്രോഫിയില്‍ ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനു 17 റണ്‍സ് വിജയം. പാക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് ഷൈന്‍സ് 17 റണ്‍സിന്റെ വിജയം കുറിച്ചത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഷൈന്‍സ് 148/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കേഴ്സ് 131 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 5 വിക്കറ്റ് നേട്ടവുമായി ഷൈന്‍സിന്റെ ശരത് ചന്ദ്ര പ്രസാദ് ആണ് പാക്കേഴ്സിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. 6 ഓവര്‍ എറിഞ്ഞ ശരത് 17 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് അഞ്ച് വിക്കറ്റ് കൊയ്തത്. എഡ്വിന്‍ ഡെന്നിസ് ജോസഫ്, ബാലഭാസ്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഷൈന്‍സിനായി നേടി.

26.1 ഓവറില്‍ അവസാനിച്ച പാക്കേഴ്സ് ഇന്നിംഗ്സില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്ന അന്‍ഷാദും 27 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ശ്രീകുമാറുമാണ് ഇന്നിംഗ്സിനു മാന്യത നല്‍കിയത്. അവസാന വിക്കറ്റില്‍ പൊരുതി ഇരുവരും ചേര്‍ന്ന് 44 റണ്‍സ് നേടിയെങ്കിലും വിജയത്തിനു 17 റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്താനായുള്ളു. പാക്കേഴ്സിനായി 22 റണ്‍സ് നേടിയ ഗോകുല്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

48 റണ്‍സ് നേടിയ ആദിത്യയുടെയും 27 റണ്‍സ് നേടി പുറത്താകാതെ നിന്ന ഋഷികേശിന്റെയും ബാറ്റിംഗ് മികവിലാണ് ഷൈന്‍സ് ക്രികക്റ്റ് ക്ലബ്ബ് ആദ്യം ബാറ്റ് ചെയ്ത് 148 റണ്‍സ് നേടിയത്. പാക്കേഴ്സിനായി അനീഷ് മൂന്നും ആനന്ദ് രണ്ടും വിക്കറ്റ് നേടി.

ആസിഫ് അലി മാന്‍ ഓഫ് ദി മാച്ച്, പാക്കേഴ്സിനെതിരെ സീറോസിനു ജയം

ആവേശകരമായൊരു മത്സരത്തിനൊടുവില്‍ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി സീറോസ്. പാക്കേഴ്സ് നല്‍കിയ 115 റണ്‍സ് വിജയലക്ഷ്യം മറികടക്കുവാന്‍ 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ആസിഫ് അലി ആണ് കളിയിലെ താരം. ടോസ് നേടിയ പാക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 21.5 ഓവറില്‍ പാക്കേഴ്സ് 114 റണ്‍സിനു ഓള്‍ഔട്ട് ആയി. 31 റണ്‍സ് നേടിയ സുരേഷ് കുമാര്‍ ആണ് പാക്കേഴ്സിന്റെ ടോപ് സ്കോറര്‍. സീറോസിനു വേണ്ടി സുനീഷ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആസിഫ് അലി, ഷാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

115 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സീറോസ് ഒരു ഘട്ടത്തില്‍ 108/4 എന്ന നിലയിലായിരുന്നു. എന്നാല്‍ 25 റണ്‍സ് നേടിയ ആസിഫ് അലി പുറത്തായതോടു കൂടി തുടരെ വിക്കറ്റുകള്‍ നഷ്ടമായത് സീറോസ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. ചെറിയ സ്കോറും ആവശ്യത്തിലധികം ഓവറുകളും കൈവശമുള്ളതാണ് ടീമിനു തുണയായത്. 19.5 ഓവറില്‍ ലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ ടീം മറികടക്കുകയായിരുന്നു.

32 റണ്‍സ് നേടിയ വിമല്‍ ചന്ദ്രനാണ് ടീമിന്റെ ടോപ് സ്കോറര്‍. ആനന്ദ്, സുരേഷ് കുമാര്‍ എന്നിവര്‍ പാക്കേഴ്സിനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരുത്ത് തെളിയിച്ച് പാക്കേഴ്സ് സിസി, 84 റണ്‍സ് വിജയം

ടെന്‍വിക് സിസി യ്ക്കെതിരെ കരുത്തുറ്റ ബൗളിംഗ് പ്രകടനവുമായി പാക്കേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച പാക്കേഴ്സിനു 134 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. 23.2 ഓവറില്‍ ഓള്‍ഔട്ട് ആയ പാക്കേഴ്സിനായി 38 റണ്‍സുമായി അനീഷ് ടോപ് സ്കോറര്‍ ആയി. അന്‍ഷാദ്(22) ആണ് ഇരുപതിനു മേല്‍ സ്കോര്‍ ചെയ്ത താരം. ടെന്‍വികിനു വേണ്ടി അന്‍ഷുല്‍ മൂന്ന് വിക്കറ്റും വൈശാഖ് അശോക്, വിഷ്ണു എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

135 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ടെന്‍വികിനു തുടക്കം തന്നെ പാളി. മത്സരം മൂന്നാം ഓവറിലേക്ക് കടക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ടെന്‍വിക് നേടിയത് മൂന്ന് റണ്‍സ് മാത്രമാണ്. ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ടീം ബുദ്ധിമുട്ടിയപ്പോള്‍ ടെന്‍വികിന്റെ ഇന്നിംഗ്സ് 13.2 ഓവറില്‍ 50 റണ്‍സില്‍ അവസാനിച്ചു.

മൂന്ന് വീതം വിക്കറ്റ് നേടി അനീഷ്, അനന്ത് എന്നിവരും രണ്ട് വിക്കറ്റ് നേടി അന്‍ഷാദും വിജയികള്‍ക്കായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version