“ലോകജേതാവായി വരൂ, റിവർപ്ലേറ്റിൽ വിരമിക്കാം”

ഖത്തറിൽ അർജന്റീനൻ ഡിഫെൻസിന്റെ നെടുംതൂണായി നിലകൊള്ളുന്ന നിക്കോളാസ് ഒട്ടാമെന്റിക്ക് റിവർപ്ലേറ്റിലേക്ക് ക്ഷണം. ടീമിന്റെ പുതിയ കോച്ച് ആയി ചുമതലയേറ്റ മാർട്ടിൻ ഡെമിഷെലിസാണ് താരത്തെ അർജന്റീനയിലേക്ക് തിരിച്ചു വിളിച്ചത്. “അദ്ദേഹം മികച്ച താരമാണ്. യൂറോപ്പിൽ അതിഗംഭീരമായ കരിയർ ആണ് അദ്ദേഹം പടുത്തുയർത്തിയത്. മുപ്പത്തിനാലാം വയസിലും ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണ് ഒട്ടാമെന്റി. അദ്ദേഹത്തെ ഞങ്ങൾക്ക് വേണം. എനിക്ക് ഒട്ടാമെന്റിനെ നല്ലപോലെ അറിയാം, അദ്ദേഹം ഒരു റിവർപ്ലേറ്റ് ആരാധകൻ ആണ്”. ഡെമിഷെലിസ് പറഞ്ഞു.

ഇത്തവണ കിരീടം ഉയർത്താൻ ഒട്ടാമെന്റിക്ക് ആവട്ടെ എന്ന് റിവേർപ്ലേറ്റ് കോച്ച് ആശംസിച്ചു. “അദ്ദേഹം കിരീടം നേടട്ടെ എന്നാശംസിക്കുന്നു, പിന്നീട് റിവർപ്ലേറ്റ് എത്തി കരിയറിന് നാന്ദി കുറിക്കണം. അർജന്റീനൻ ഫുട്ബോൾ ഒന്നാകെ നിങ്ങളെ ആദരിക്കും. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്”. ഡെമിഷെലിസ് പറഞ്ഞു. അർജന്റീനൻ ദേശിയ ടീമിലും മാഞ്ചസ്റ്റർ സിറ്റിയിലും ഡെമിഷെലിസിന്റെ സഹതാരം കൂടി ആയിരുന്നു ഒട്ടാമെന്റി.

ഓരോ പെനാൽട്ടി എടുക്കാൻ വരുന്ന സമയത്തും ഞങ്ങളെ പ്രകോപിക്കാൻ വന്ന താരത്തിന് മറുപടി ആയാണ് ആ ആഘോഷം – ഒട്ടമെന്റി

ഇന്നലെ അർജന്റീന ഹോളണ്ടിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ അർജന്റീന താരങ്ങൾ പ്രത്യേകിച്ച് നിക്കോളാസ് ഒട്ടമെന്റി ഹോളണ്ട് താരങ്ങളുടെ മുന്നിൽ നടത്തിയ ഗോൾ ആഘോഷം ബഹുമാനക്കുറവ് നിറഞ്ഞത് ആയിരുന്നു എന്ന വിമർശനം വന്നിരുന്നു. എന്നാൽ അതിനു മറുപടിയും ആയി ഒട്ടമെന്റി രംഗത്ത്. തങ്ങൾ പെനാൽട്ടി എടുക്കാൻ പോകുന്ന ഓരോ സമയത്തും പല കാര്യങ്ങൾ പറഞ്ഞു തങ്ങളെ പ്രകോപിക്കാൻ വന്ന ഒരു ഡച്ച് താരത്തിന് മറുപടി ആയാണ് ആ ആഘോഷം എന്നാണ് താരം പറഞ്ഞത്.

അതിനുള്ള മറുപടി ആയാണ് തങ്ങൾ അത്തരം ഒരു ആഘോഷം നടത്തിയത് എന്നാണ് അർജന്റീന പ്രതിരോധ താരം പറഞ്ഞത്. ആ ഫോട്ടോ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും എന്നും താരം കൂട്ടിച്ചേർത്തു. മത്സരത്തിന് മുമ്പും ശേഷവും നിരവധി വാക്ക് പോര് കണ്ട മത്സരത്തിൽ പലപ്പോഴും ശാരീരിക പോരാട്ടം കൂടി കാണാൻ ആയി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഞ്ഞ കാർഡുകൾ കണ്ട മത്സരം ആയി മാറിയ മത്സരത്തിൽ റഫറിക്ക് എതിരെ ലയണൽ മെസ്സി പരസ്യമായി രംഗത്ത് വന്നിരുന്നു.

Exit mobile version