ലോകകപ്പ് ജയിച്ച ഒറ്റമെൻഡിക്ക് യൂറോപ്പിൽ തുടരണം

അർജന്റീനയുടെ സെന്റർ ബാക്കായ ഒറ്റമെൻഡി ഈ ജനുവരിയോടെ ഫ്രീ ഏജന്റാവും. ഇപ്പോൾ ബെൻഫികയ്ക്ക് ആയി കളിക്കുന്ന താരത്തിന്റെ കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമെ ഉള്ളൂ. ലോകകപ്പ് കിരീടം നേടിയ ഒറ്റമെൻഡിക്ക് രണ്ട് വർഷത്തെ പുതിയ കരാർ ബെൻഫിക നൽകിയിട്ടുണ്ട്. എന്നാൽ താരം ഇതുവരെ ആ കരാർ സ്വീകരിച്ചിട്ടില്ല.

യൂറോപ്പിൽ തുടരാൻ തന്നെ ആഗ്രഹിക്കുന്ന ഒറ്റമെൻഡി മറ്റു ഓഫറുകൾ കൂടെ പരിഗണിക്കും. ഇപ്പോൾ ലാറ്റിനമേരിക്കയിൽ നിന്ന് റിവർ പ്ലേറ്റിന്റെ ക്ഷണം ഉണ്ട് എങ്കിലും അത് ഒറ്റമെൻഡി പരിഗണിക്കുകയില്ല. 2020ൽ ആയിരുന്നു ഒറ്റമെൻഡി ബെൻഫികയിൽ എത്തിയത്. അതിനു മുമ്പ് താരം മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്നു. സിറ്റിക്ക് ആയി അഞ്ചു വർഷത്തോളം കളിച്ചിട്ടുണ്ട്. കൂടാതെ പോർട്ടോ, വലൻസിയ പോലുള്ള പ്രമുഖ ക്ലബുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട

Exit mobile version