ജിറൂഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഫ്രാൻസിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ ഒലിവിയർ ജിറൂഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്ന് താരം ഔദ്യോഗികമായി തന്റെ വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചു. തന്റെ ക്ലബ് കരിയർ താരം തുടരും. ഇപ്പോൾ എംഎൽഎസിൽ LAFC-യിലേക്ക് പോകുന്ന താരം ഇനി അവിടെയാകും ഫുട്ബോൾ കളിക്കുക.

യൂറോപ്യൻ ചാമ്പ്യൻഷിപ്പോടെ ഫ്രാൻസിനൊപ്പം ഉള്ള തന്റെ യാത്ര അവസാനിക്കും എന്ന് ജിറൂഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. “ഞാൻ ഭയപ്പെട്ടിരുന്ന നിമിഷം വന്നിരിക്കുന്നു. ഫ്രഞ്ച് ടീമിനോട് വിടപറയാനുള്ള നിമിഷം,” 37 കാരനായ ജിറൂഡ് തിങ്കളാഴ്ച തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

ഫ്രാൻസിനായി 137 തവണ കളിച്ച ജിറൂഡ് 57 ഗോളുകൾ നേടി. ഫ്രാൻസിനായി എറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്.ലോറൻ്റ് ബ്ലാങ്ക് പരിശീലകനായിരിക്കെ, 2011-ൽ അമേരിക്കയ്‌ക്കെതിരെയാണ് ജിറൂഡ് തൻ്റെ ഫ്രാൻസിനായുള്ള അരങ്ങേറ്റം നടത്തിയത്. 2018-ൽ ഫ്രാൻസിൻ്റെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു.

ജിറൂദ് യൂറോ കപ്പോടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും

ഫ്രഞ്ച് താരം ഒലിവിയർ ജിറൂദ് (37) യൂറോയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും. അടുത്ത മാസം ജർമ്മനിയിൽ നടക്കുന്ന ടൂർണമെന്റിൽ ആകും താൻ അവസാനമായി ഫ്രാൻസിനെ പ്രതിനിധീകരിക്കുന്നത് എന്ന് സ്ട്രൈക്കഫ് പറഞ്ഞു. 2018-ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയ താരമാണ് ജിറൂദ്. 2022-ൽ ഫൈനലിലെത്തുകയും ചെയ്തിരുന്നു‌.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും എങ്കിലും ക്ലവ് ഫുട്ബോളിൽ ജിറൂദ് തുടരും. എ സി മിലാന്റെ താരമായിരുന്ന ജിറൂദ് കഴിഞ്ഞ ആഴ്ച എ സി മിലാൻ വിടുമെന്ന് അറിയിച്ചിരുന്നു‌. ഇനി അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയിൽ ആകും ജിറൂദ് കളിക്കുന്നത്.

ജിറൂദിൻ്റെ വിരമിക്കൽ ഫ്രഞ്ച് ടീമിന് വലിയ നഷ്ടമാകും. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് ജിറൂദ്. 57 ഗോളുകൾ താരം ഫ്രാൻസിന്റെ ജേഴ്സിയിൽ നേടിയിട്ടുണ്ട്‌.

ജിറൂദ് എ സി മിലാൻ വിടും, ഇനി അമേരിക്കയിൽ

ഫ്രഞ്ച് ഫോർവേഡ് ഒലിവിയർ ജിറൂദ് മിലാൻ വിടും. ഇന്ന് താൻ എ സി മിലാൻ വിടും എന്ന് താരം ഔദ്യോഗികമായി അറിയിച്ചു. എം എൽ എസ് ക്ലബായ LAFC ആകും ഇനി ജിറൂദിനെ സൈൻ ചെയ്യുക. താരവും അമേരിക്കൻ ക്ലബുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ ഈ സീസൺ അവസാനത്തോടെ ജിറൂഡ് അമേരിക്കയിലേക്ക് യാത്ര തിരിക്കും.

എസി മിലാനുമായുള്ള ജിറൂദിന്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും. യൂറോ 2024-ന് ശേഷം ആകും അദ്ദേഹം എം എൽ എസ് കളിച്ചു തുടങ്ങുക. 37 കാരനായ ജിറൂഡ് ഫ്രാൻസിൻ്റെ എക്കാലത്തെയും ടോപ് സ്‌കോററാണ്. എ സി മിലാനായി ആകെ 48 ഗോളുകളും 20 അസിസ്റ്റുകളും ജിറൂഡ് സംഭാവന ചെയ്തിട്ടുണ്ട്. ഒരു സീരി എ കിരീടവും അവർക്ക് ഒപ്പം നേടി.

ജിറൂദും എം എൽ എസ്സിലേക്ക്

ഫ്രഞ്ച് ഫോർവേഡ് ഒലിവിയർ ജിറൂഡിനെ എം എൽ എസ് ക്ലബായ LAFC സൈൻ ചെയ്യും. താരവും അമേരിക്കൻ ക്ലബുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ ഈ സീസൺ അവസാനത്തോടെ ജിറൂഡ് അമേരിക്കയിലേക്ക് യാത്ര തിരിക്കും.

എസി മിലാനുമായുള്ള ജിറൂദിന്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും. യൂറോ 2024-ന് ശേഷം ആകും അദ്ദേഹം എം എൽ എസ് കളിച്ചു തുടങ്ങുക.

37 കാരനായ ജിറൂഡ് ഫ്രാൻസിൻ്റെ എക്കാലത്തെയും ടോപ് സ്‌കോററാണ്. ഈ സീസണിൽ എ സി മിലാനായി 26 സീരി എ മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും എട്ട് അസിസ്റ്റുകളും ജിറൂഡ് സംഭാവന ചെയ്തിട്ടുണ്ട്.

Exit mobile version