ബെസികസ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറിനെ പുറത്താക്കി


ഇസ്താംബുൾ: ബോർഡ് മീറ്റിംഗിലെ തീരുമാനത്തെ തുടർന്ന് ഒലെ ഗണ്ണാർ സോൾഷ്യറിനെ ബെസികസ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. തുർക്കിയിൽ അദ്ദേഹത്തിന്റെ ഹ്രസ്വകാലത്തെ പരിശീലന ജീവിതത്തിന് ഇതോടെ വിരാമമായി. 2025 ജനുവരിയിൽ ചുമതലയേറ്റ നോർവീജിയൻ പരിശീലകൻ ആദ്യം ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നെങ്കിലും, പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളും മോശം ഫലങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിന് വലിയ വെല്ലുവിളിയായി.

യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിലെ നിർണായക തോൽവിയും ഇതിൽ ഉൾപ്പെടുന്നു. സോൾഷ്യറിനെ പുറത്താക്കിയതിൽ ബെസികസ് ആരാധരിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. സ്ക്വാഡ് മെച്ചപ്പെടുത്താതെ പരിശീലകനെ പുറത്താക്കിയിട്ട് കാര്യമില്ല എന്ന് ആരാധകർ പറയുന്നു.

തകർപ്പൻ ജയത്തോടെ ഒലെ സോൾഷ്യാർ ബെസിക്റ്റാസ് യുഗം ആരംഭിച്ചു

യൂറോപ്പ ലീഗിൽ അത്‌ലറ്റിക് ക്ലബ്ബിനെ തോൽപ്പിച്ച് തുർക്കി ടീം ബെസിക്റ്റാസ്. ഒലെ ഗണ്ണാർ സോൾഷ്യർ പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ 4-1 ന്റെ വിജയമാണ് തുർക്കി ക്ലബ് നേടിയത്. ഈ വിജയം ബെസിക്റ്റാസ് ഈ സീസണിൽ യൂറോപ്പയിൽനേടിയ മൂന്നാമത്തെ മാത്രം വിജയമാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി അവർ പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്ത് നിൽക്കുന്നു.

പതിനേഴാം മിനിറ്റിലും അറുപതാം മിനിറ്റിലും രണ്ട് ഗോളുകൾ നേടി ബെസിക്റ്റാസിന് കളിയിൽ ശക്തമായ അടിത്തറ നൽകിയത് മിലോട്ട് റാഷിക്ക ആണ്. 77-ാം മിനിറ്റിൽ റിക്കാർഡോ സിൽവയും ഇഞ്ച്വറി ടൈമിൽ, ജോവോ മാരിയോയും അവർക്കായി ഇന്ന് ഗോൾ നേടി.

ഉനായ് ഗോമസിൽ നിന്നാണ് അത്‌ലറ്റിക് ക്ലബ്ബിന്റെ ഏക ഗോൾ പിറന്നത്. ഈ വിജയം ബെസിക്റ്റാസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഒലെയുടെ കീഴിൽ അവർക്ക് ഒരു പുതു ഊർജ്ജം നൽകുകയും ചെയ്യും.

ഒലെ ഗണ്ണാർ സോൾഷ്യാർ ബെസിക്റ്റാസിന്റെ മുഖ്യ പരിശീലകനാകാൻ ഒരുങ്ങുന്നു

സ്പോർട്സ് ഡിജിറ്റേലിന്റെ റിപ്പോർട്ടുകൾ പ്രകാരം, ബെസിക്റ്റാസ് അവരുടെ പുതിയ മുഖ്യ പരിശീലകനായി ഒലെ ഗണ്ണാർ സോൾഷ്യറെ നിയമിക്കാനുള്ള ഒരുക്കത്തിലാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരുമായി തുർക്കി ക്ലബ് വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്നും ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായും റിപ്പോർട്ടുണ്ട്.

2021 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഉപേക്ഷിച്ചതിനു ശേഷം ഒലെ ഇതുവരെ വേറെ ജോലിയിൽ പ്രവേശിച്ചുരുന്നില്ല. അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതാകും ഈ നീക്കം. ഒന്നര വർഷത്തെ കരാറായിരിക്കും ഒലെ ബെസിക്റ്റാസിൽ ഒപ്പുവെക്കുക എന്നാണ് റിപ്പോർട്ട്.

ഒലെ യുണൈറ്റഡിൽ ആയിരിക്കെ ഒന്നിലധികം ടോപ്പ്-ഫോർ ഫിനിഷുകളിലേക്കും ഒരു യുവേഫ യൂറോപ്പ ലീഗ് ഫൈനലിലേക്കും ടീമിനെ നയിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിളിച്ചാൽ വീണ്ടും പരിശീലകനാകാൻ തയ്യാറാണ് എന്ന് സോൾഷ്യാർ

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ മാനേജർ ഒലെ ഗണ്ണാർ സോൾഷ്യാർ, അവസരം ലഭിച്ചാൽ ക്ലബ്ബിലേക്ക് തിരിച്ചുവരാൻ തയ്യാറാണെന്ന് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ, യുണൈറ്റഡിൽ വീണ്ടും പരിശീലകനാകുന്നത് ആലോചിക്കുമോ എന്ന് സോൾഷ്യറിനോട് ചോദിച്ചു, അദ്ദേഹത്തിൻ്റെ പ്രതികരണം വ്യക്തമായിരുന്നു. “മറ്റ് മാനേജരുടെ ജോലികളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, പക്ഷേ. തീർച്ചയായും ഞാൻ ആ ജോലി വീണ്ടും ലഭിച്ചാലും ചെയ്യും!” @FAFiltvedt വഴി അദ്ദേഹം പറഞ്ഞു.

പ്രീമിയർ ലീഗ് സീസണിലെ നിരാശാജനകമായ തുടക്കത്തെത്തുടർന്ന് നിലവിലെ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിലായ സമയത്താണ് ഈ പ്രസ്താവന വരുന്നത്. .

2018 മുതൽ 2021 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൈകാര്യം ചെയ്ത സോൾഷ്യർ തൻ്റെ കാലത്ത് ആരാധകരുടെ പ്രിയങ്കരനായിരുന്നു. ടീമിനെ ടോപ് 4 ഫിനിഷിലേക്കും യൂറോപ്പ ലീഗ് ഫൈനലിലേക്കും അദ്ദേഹം നയിച്ചു.

മൗറീനോക്കും ഒലെയ്ക്കും എതിരെ ആഞ്ഞടിച്ച് ആന്റണി മാർഷ്യൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകർ ആയ ജോസെ മൗറീനോയെയും ഒലെ ഗണ്ണാർ സോൾഷ്യാറിനെയും വിമർശിച്ച് സ്ട്രൈക്കർ ആന്റണി മാർഷ്യൽ. രണ്ട് പരിശീലകരും തന്റെ കരിയർ നശിപ്പിച്ചു എന്നാണ് മാർഷ്യൽ പറയുന്നത്‌. ജോസെ മൗറീനോ തനിക്ക് യാതൊരു ബഹുമാനവും തന്നില്ല. തന്നോട് 11ആം ജേഴ്സി വേണോ എന്ന് ജോസെ ആദ്യം ചോദിച്ചിരുന്നു‌. താൻ വേണ്ട 9ആം ജേഴ്സിയിൽ താൻ തുടർന്ന് കൊള്ളാം എന്ന് പറഞ്ഞു. പക്ഷെ താൻ തിരികെ ടീമിൽ എത്തിയപ്പോൾ കണ്ടത് തന്റെ ജേഴ്സി നമ്പർ മാറിയതായിരുന്നു.

ഇത് മാത്രമല്ല താൻ നല്ല രീതിയിൽ കളിക്കുന്ന സമയത്ത് അദ്ദേഹം സാഞ്ചസിനെ ടീമിലേക്ക് എത്തിക്കുകയും തന്റെ അവസരം കുറക്കുകയും ചെയ്തു. അത് തന്റെ ഫ്രാൻസ് ടീമിലെ സ്ഥാനം ഇല്ലാതാക്കി. ജോസെ സ്ഥിരമായി തന്നെ കുറിച്ച് മാധ്യമങ്ങളോട് മോശമായി സംസാരിക്കുകയും ചെയ്തു. തനിക്ക് തിരികെ പറയാൻ ആകില്ലായിരുന്നു‌‌‌. പറഞ്ഞാൽ താൻ ആയേനെ ബഹുമാനം ഇല്ലാത്ത വ്യക്തി. മാർഷ്യൽ പറഞ്ഞു.

ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെ പരിക്കുമായി ദീർഘകാലം കളിപ്പിച്ചു‌‌. ഇത് ആരാധകരുടെ വെറുപ്പ് താൻ സമ്പാദിക്കാൻ കാരണമായി. ഒലെ ഒരിക്കൽ പോലും താൻ പരിക്കുമായാണ് കളിക്കുന്നത് എന്ന് ആരാധകരോട് പറയാൻ തയ്യാറായില്ല എന്നും മാർഷ്യൽ പറഞ്ഞു.

ഒലെ ഗണ്ണാർ സോൾഷ്യാർ ഈ സീസണിൽ ഒരു കിരീടം നേടിയെ പറ്റൂ എന്ന് നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ ടീമെന്ന നിലയിൽ മെച്ചപ്പെട്ടു എന്നും എന്നാൽ ടീം പുരോഗമിക്കുന്നുണ്ട് എന്ന് ഉറപ്പിക്കണം എങ്കിൽ ടീം ഒരു കിരീടം നേടണം എന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ പറഞ്ഞു. ടീം പുരോഗമിച്ചു എന്നും ഒലെ ഇവിടെ വർഷങ്ങളോളം ഉണ്ടാകും എന്ന് ഉറപ്പിക്കണം എങ്കിൽ ഒരു കിരീടം നേടേണ്ടതുണ്ട് എന്നും നെവിൽ പറഞ്ഞു. എഫ് എ കപ്പും യൂറോപ്പയും ഇതിനു പറ്റിയ ടൂർണമെന്റുകൾ ആണെന്ന് നെവിൽ പറഞ്ഞു‌.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച ടീമുകൾ ഒക്കെ നോക്കിയാൽ അവർ ലീഗ് കപ്പും എഫ് എ കപ്പും നേടിക്കൊണ്ടാണ് തുടങ്ങിയത്. നെവിൽ പറഞ്ഞു. കിരീടം നേടിയാൽ അത് പുതിയ താരങ്ങളെ ടീമിലേക്ക് ആകർഷിക്കാൻ സഹായിക്കും എന്നും നെവിൽ പറഞ്ഞു.

Exit mobile version