എഫ് സി ഗോവ ഒഡീഷ പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന പോരാട്ടത്തിൽ എഫ് സി ഗോവയും ഒഡീഷ എഫ് സിയും സമനിലയിൽ പിരിഞ്ഞു. ഒഡീഷയിൽ നടന്ന മത്സരത്തിൽ ഇന്ന് നാലാം മിനുട്ടിൽ തന്നെ ആതിഥേയർ ലീഡ് എടുത്തു. റോയ് കൃഷ്ണയിലൂടെ ആണ് ഒഡീഷ ലീഡ് എടുത്തത്. ഈ ഗോളിന് 37ആം മിനുട്ടിൽ മറുപടി നൽകാൻ ഗോവക്ക് ആയി.

യുവതാരം ജയ് ഗുപ്തയുടെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ടാണ് ഗോവക്ക് സമനില നൽകിയത്‌. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഈ സമനിലയോട് 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ഒഡീഷ ഒന്നാമത് തുടരുകയാണ്. ഒഡീഷയെക്കാൾ മൂന്ന് മത്സരങ്ങൾ കുറവ് കളിച്ച ഗോവ 28 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഒഡീഷയെ തോൽപ്പിച്ച് ഗോകുലം കേരള ഒന്നാമത്

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് നിർണായക വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഒഡീഷ എഫ് സിയെ തോൽപ്പിച്ച് ഗോകുലം കേരള ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കോഴിക്കോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗോകുലത്തിന്റെ വിജയം. ഈ സീസണിൽ ഒഡീഷ ഇതാദ്യമായാണ് ഒരു മത്സരം പരാജയപ്പെടുന്നത്.

ഇന്ന് മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ഇന്ദുമതിയിലൂടെ ഒഡീഷ ആയിരുന്നു ലീഡ് എടുത്തത്. ആദ്യം പതറിയെങ്കിലും പിന്നീട് കളിച്ചു കയറിയ ഗോകുലം 15ആം മിനിറ്റിൽ ഫാസിലയിലൂടെ സമനില നേടി. ആദ്യ പകുതിയുടെ അവസാനം ഫാസില തന്നെ ഗോകുലത്തിന്റെ രണ്ടാം ഗോളും നേടി. ഈ ഗോൾ വിജയ ഗോളായും മാറി.

ഗോകുലം കേരള ഈ വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച ഒഡീഷക്ക് 19 പോയിന്റുണ്ട്.

ഹൈദരബാദ് എഫ് സിയെയും തോൽപ്പിച്ച് ഒഡീഷ ലീഗിൽ ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സി ഒന്നാം സ്ഥാനത്ത്. ഇന്ന് ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ച് ആണ് ഒഡീഷ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു വിജയം. തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. കളിയുടെ 27ആം മിനുട്ടിൽ ഡിയേഗോ മൊറീസിയോയിലൂടെ ഒഡീഷ മുന്നിൽ എത്തി.

ആദ്യ പകുതിയുടെ അവസാനം റോയ് കൃഷ്ണയിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ഡിയേഗോ മൗറീസിയോ ഒരിക്കൽ കൂടെ വക കുലുക്കിയതോടെ അവരുടെ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ ഒഡീഷയ്ക്ക് 14 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് 11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റ് ഉണ്ട്.

രണ്ടാം പകുതിയിൽ മത്സരം കൈവിട്ടു, കേരള ബ്ലാസ്റ്റേഴ്സിന്  തോൽവി 

രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷ എഫ് സിക്ക് ജയം.  ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയത്.

ഇന്ന് ജയിച്ചാൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നഷ്ട്ടപെടുത്തിയത്. നിഹാലിന്റെ അസ്സിസ്റ്റിൽ നിന്ന് ഡിമിട്രിയോസ് ഡയമൻ്റകോസ് ആണ് മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. 

എന്നാൽ രണ്ടാം പകുതിയിൽ നാല് മിനുറ്റിനിടെ രണ്ട് ഗോളുകൾ നേടി റോയ് കൃഷ്ണ മത്സരം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. 

ജയത്തോടെ ഒഡിഷ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അതെ സമയം കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ, ജയിച്ചാൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാം

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഒരു മാസത്തെ ബ്രേക്കിന് ശേഷം പുനരാരംഭിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഭുവനേശ്വരിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സൂപ്പർ കപ്പ് ഫൈനലിൽ പരാജയപ്പെട്ടു എങ്കിലും മികച്ച ഫോമിലാണ് ഒഡീഷ ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന് ആകട്ടെ പരിക്ക് കാരണം കഷ്ടപ്പെടുന്നതിനാൽ കാര്യങ്ങൾ എളുപ്പമായിരിക്കില്ല. ലൂണയ്ക്ക് പിന്നാലെ പെപ്രയും ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് പരിക്ക് കാരണം പുറത്തായിരുന്നു‌‌. ലൂണക്ക് പകരം എത്തിയ ഫെഡോറും ലോണിൽ നിന്ന് തിരികെയെത്തിയ ജസ്റ്റിനും ഇന്ന് ഐ എസ് എല്ലിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനായി ഇറങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഐ എസ് എൽ ഇടവേളയ്ക്ക് ആയി പിരിയുമ്പോൾ ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിൽ ആയിരുന്നു‌. ആ ഫോമിലേക്ക് തിരികെയെത്തുമെന്നാകും ആരാധകരുടെ പ്രതീക്ഷ. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

മുംബൈ സിറ്റിയെ തോല്പ്പിച്ച് ഒഡീഷ എഫ് സി സൂപ്പർ കപ്പ് ഫൈനലിൽ

കലിംഗ സൂപ്പർ കപ്പിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് ഒഡീഷ എഫ്സി ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമിഫൈനലിൽ മറുപടിയില്ലാത്ത ഏക ഗോളിനാണ് ഒഡീഷ ശക്തരായ മുംബൈ സിറ്റിയെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും അവസാനം 44 ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെയാണ് ഒഡീഷ ഗോൾ നേടിയത്.

പെനാൽറ്റിയെടുത്ത മൊറീസിയോ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചതോടെ ആദ്യ പകുതി ഒഡീഷ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ മുംബൈ സിറ്റി സമനിലക്ക് വേണ്ടി ഏറെ പരിശ്രമിച്ചുവെങ്കിലും ഗോൾ ഒന്നും വന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ മുംബൈ സിറ്റിയുടെ രണ്ട് താരങ്ങൾ ചുവപ്പ് കണ്ട് പുറത്തായി. നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഒഡീഷ ഇനി കിരീടം നിലനിർത്താനായി ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിഫൈനലിൽ ഈസ്റ്റ് ബംഗാൾ ജംഷദ്പൂരിനെ തോൽപ്പിച്ചായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്.

എഫ് സി ഗോവയെ തോൽപ്പിച്ച് ഒഡീഷ സൂപ്പർ കപ്പ് സെമിയിൽ

അങ്ങനെ എഫ് സി ഗോവയുടെ ജൈത്രയാത്രക്ക് അവസാനം. ഇന്ന് സൂപ്പർ കപ്പ് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഒഡീഷ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി ഗോവയെ തോൽപ്പിച്ചു. ഈ വിജയത്തെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവർ സെമിയിലേക്കും മുന്നേറി. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ഒഡീഷ ലീഡ് എടുത്തത്.

61ആം മിനുട്ടിൽ മൊർട്ടാഡ് ഫാൾ അവരുടെ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ 66ആം മിനുട്ടിൽ വീണ്ടും ഫാളിന്റെ ഫിനിഷ്. സ്കോർ 3-0. ഇതിനു ശേഷം ഗോവ ഉണർന്നു കളിച്ചു എങ്കിലും വൈകിപ്പോയി. അവർ 75ആം മിനുട്ടിലും 86ആം മിനുട്ടിലും കാർലോസ് മാർട്ടിനസിലൂടെ ഗോളുകൾ മടക്കി. സ്കോർ 3-2 എന്നായി എങ്കിലും സമനില ഗോളിലേക്ക് അവർക്ക് എത്താൻ ആയില്ല.

ഈ വിജയത്തോടെ ഒഡീഷ 9 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സെമി ഫൈനലിൽ മുംബൈ സിറ്റി ആകും അവരുടെ എതിരാളികൾ.

മുൻ ഒഡീഷ എഫ് സി പരിശീലകൻ ഗൊംബാവു ആസ്റ്റൺ വില്ല U-21 ടീമിന്റെ പരിശീലകൻ

മുൻ ഒഡീഷ എഫ് സി പരിശീലകൻ ഗൊംബാവു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺസ് വില്ലയുടെ അണ്ടർ 21 ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടു. അണ്ടർ 21 ടീമിന്റെ ഹെഡ് കോച്ചായാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ സീസണിൽ ഗൊംബാവു ഒഡീഷയുടെ കോച്ചായിരുന്നു. അദ്ദേഹം ഒഡീഷ വിട്ട ശേഷം ഇന്തോനേഷ്യൻ ക്ലബായ പെർസബെയയിൽ ആയിരുന്നു.

47കാരനായ പരിശീലകൻ രണ്ട് ഘട്ടങ്ങളിൽ ഒഡീഷയുടെ പരിശീലകനായിട്ടുണ്ട്‌. 2018 മുതൽ 2020വരെ ഗൊമ്പവു ഒഡീഷ/ഡെൽഹി ഡൈനാമോസിന് ഒപ്പം ആദ്യം ഉണ്ടായിരുന്നു. മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സൂപ്പർ കപ്പ്; ബെംഗളൂരു എഫ് സി ഒഡീഷയോട് തോറ്റു

കലിംഗ സൂപ്പർ കപ്പിൽ ഒഡീഷക്ക് വിജയം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ നേരിട്ട ഒഡീഷ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ അഹമ്മദ് ജാഹു ആണ് ഇന്ന് ഒഡീഷക്കായി ഗോൾ നേടിയത്. ഒരു ഫ്രീകിക്കിൽ നിന്ന് ആയിരുന്നു അഹമ്മദ് ജാഹുവിൻറെ ഗോൾ.

ഈ ഗോളിന് മറുപടി പറയാൻ ബംഗളൂരു എഫ്സി ആയില്ല ബംഗളൂരു അടുത്ത മത്സരത്തിൽ എഫ് സി ഗോവയാണ് നേരിടേണ്ടത്. ഒഡീഷ ആകട്ടെ ഇനി അടുത്ത മത്സരത്തിൽ ഇൻറർ കാശിയെ നേരിടും. ഗോവ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തോൽപ്പിച്ചിരുന്നു.

വിഘ്‌നേഷ് ദക്ഷിണാമൂർത്തിയെ ഒഡീഷ സ്വന്തമാക്കി

നിലവിലെ സീസണിന്റെ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ഒഡീഷ എഫ് സി ഹൈദരാബാദ് എഫ്‌സി താരം വിഘ്‌നേഷ് ദക്ഷിണാമൂർത്തിയെ സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ 71 മത്സരങ്ങൾ വിഘ്നേഷ് കളിച്ചിട്ടുണ്ട്. ഓസോൺ എഫ്‌സിയിൽ ആണ് വിഘ്നേഷ് തന്റെ കരിയർ ആരംഭിച്ചത്. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ അവരെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കർണാടകയിൽ ജനിച്ച ഡിഫൻഡർ 2018 ൽ മുംബൈ സിറ്റി എഫ്‌സിയിൽ കരാർ ഒപ്പുവച്ചു, 2020-21 സീസണിൽ സെർജിയോ ലൊബേറയുടെ കീഴിൽ കളിച്ചു. ISL ലീഗ് വിന്നേഴ്‌സ് ഷീൽഡും ISL കിരീടവും അവർക്ക് ഒപ്പം നേടിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും അദ്ദേഹം ലൊബേരയുമായി ഒഡീഷയിൽ ഒന്നിക്കുകയാണ്.

ചരിത്രം കുറിച്ച് ഒഡീഷ, എ എഫ് സി കപ്പ് പ്ലേ ഓഫിന് യോഗ്യത നേടി

ഒഡീഷ എഫ് സി അവരുടെ ചരിത്രത്തിൽ ആദ്യമായി എ എഫ് സി കപ്പ് പ്ലേ ഓഫിന് യോഗ്യത നേടി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബസുന്ധര കിംഗ്സിനെ പരാജയപ്പെടുത്തിയതോടെയാണ് ഒഡീഷ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇന്ന് ജയിച്ചാൽ മാത്രമെ ഒഡീഷക്ക് പ്ലേ ഓഫ് സാധ്യതകൾ ഉണ്ടായിരുന്നുള്ളൂ. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട ശേഷമാണ് ഒഡീഷ എഫ് സി ഈ തിരിച്ചുവരബവ് നടത്തിയത്.

ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ വിജയിച്ചത്. രണ്ടാം പകുതിയിൽ ആണ് ഒഡീഷ ഗോൾ കണ്ടെത്തിയത്. 61ആം മിനുട്ടിൽ മൊർട്ടഡ ഫാൾ ആണ് ഒഡീഷയുടെ വിജയ ഗോൾ നേടിയത്‌. ഇതോടെ 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഒഡീഷ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമെ അടുത്ത റൗണ്ടിലേക്ക് മുന്നേറു. ബസുന്ധര കിംഗ്സ് രണ്ടാം സ്ഥാനത്തും ഇന്ത്യയിൽ നിന്ന് ഉള്ള മറ്റൊരു ക്ലബായ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും ഫിമിഷ് ചെയ്തു.

റോയ് കൃഷ്ണയുടെ ഗോളിൽ ഒഡീഷ; ജംഷദ്പൂരിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക്

ഐഎസ്എൽ ഇന്ന് നടന്ന മത്സരത്തിൽ ജംഷപൂറിനെതിരെ വിജയം കണ്ടെത്തി ഒഡീഷ എഫ്സി. ജംഷദ്പൂരിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ഇതോടെ ഏഴ് മത്സരത്തിൽ 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഒഡീഷ. അഞ്ചാം തോൽവി വഴങ്ങിയ ജംഷദ്പൂർ പത്താം സ്ഥാനത്തും തുടരുന്നു.

ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. 23ആം മിനിറ്റിൽ പിൻനിരയിൽ നിന്നും എത്തിയ ത്രൂ ബോളിലേക്ക് റോയ് കൃഷ്ണ എത്തിയെങ്കിലും ആദ്യ ടച്ച് പിഴച്ചതോടെ ബോക്സിനുള്ളിൽ സുവർണാവസരം നഷ്ടമായി. എതിർ പ്രതിരോധത്തെ കീറി മുറിച്ച് റെയ് ടച്ചികാവ നൽകിയ ത്രൂ ബോൾ ഡോങൽ പിടിച്ചെടുത്തെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയപ്പോൾ ജംഷദ്പൂരും ലീഡ് നേടാനുള്ള അവസരം തുലച്ചു. അഹ്മദ് ജാഹോവിന്റെ ലോങ് റേഞ്ചർ ഡിഫ്‌ലെക്ഷനോടെ കീപ്പറുടെ കൈകളിൽ അവസാനിച്ചു. ഐസക് റാൾതെയുടെ ശ്രമം പോസ്റ്റിൽ നിന്നും അകന്ന് പോയി.

രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ പിറന്നു. 56ആം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ഒഡീഷ സമനില കെട്ട് പൊട്ടിച്ചു. അഹ്മദ് ജാഹോവിന്റെ അതിമനോഹരമായ ഒരു കോർണർ കിക്കിൽ റോയ് കൃഷ്ണ ഹെഡറിലൂടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഐസക്കിന്റെ തകർപ്പൻ ഒരു ഷോട്ട് രഹനേഷിനെ കീഴടക്കി എങ്കിലും പോസിറ്റിലിടിച്ചു മടങ്ങി. എന്നാൽ റീബൗണ്ടിലേക്ക് കുതിച്ചെത്തിയ ജെറി മാവിൻതാങയുടെ ശ്രമവും ഒഴിഞ്ഞ പോസിറ്റിന് മുന്നിൽ നിന്നും അവിശ്വസനീയമാം വിധം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 75ആം മിനിറ്റിൽ റോയ് കൃഷ്ണ നൽകിയ അവസരത്തിൽ പുടിയയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. മുഴുവൻ സമയത്തും ഇഞ്ചുറി ടൈമിലും ഗോൾ കണ്ടെത്താൻ ജംഷദ്പൂരിന് സാധിക്കാതെ വന്നതോടെ മത്സരം ഒഡീഷ സ്വന്തമാക്കി.

Exit mobile version