സഞ്ജു സാംസൺ ടി20 ഐ റാങ്കിംഗിൽ കുതിച്ചു, 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിംഗിൽ വൻ കുതിപ്പ് നടത്തി. 27 സ്ഥാനങ്ങൾ ഉയർന്ന് സഞ്ജു 39-ാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐയിൽ സാംസണിൻ്റെ മികച്ച സെഞ്ചുറിയെ തുടർന്നാണ് ഈ ശ്രദ്ധേയമായ കുതിപ്പ്.

സഞ്ജുവിന്റെ ടി20യിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറി ആയിരുന്നു ഇത്. സഞ്ജുവിന് 537 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവ് ആണ് ഇന്ത്യൻ ടീമിൽ ഏറ്റവും ഉയർന്ന റാങ്കിൽ ഉള്ളത്.

ഇന്ത്യയുടെ ടി 20 ഐ ബൗളർമാരും റാങ്കിംഗിൽ പുരോഗതി കണ്ടു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെയുള്ള മികച്ച സ്പെല്ലിനെത്തുടർന്ന് വരുൺ ചക്രവർത്തി ആദ്യ 100-ൽ പ്രവേശിച്ചു.

ഏകദിന റാങ്കിംഗില്‍ കുതിച്ച് ചാടി അകില

ശ്രീലങ്കയുടെ സ്പിന്‍ താരം അകില ധനന്‍ജയയ്ക്ക് ഏകദിന ബൗളിംഗ് റാങ്കിംഗില്‍ കയറ്റം. തന്റെ കരിയറിലെ ഏറ്റവും മികച്ച ഏകദിന റാങ്കിലേക്കാണ് താരം തന്റെ 6 വിക്കറ്റ് പ്രകടനത്തിലൂടെ എത്തിയത്. കൊളംബോയില്‍ നടന്ന അവസാന മത്സരത്തില്‍ 29 റണ്‍സിനു ആറ് വിക്കറ്റ് നേടിയതിലൂടെ 22 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 21ാം റാങ്കിലാണ് താരം എത്തിയിരിക്കുന്നത്. പരമ്പരയില്‍ അകില ധനന്‍ജയയ്ക്ക് 14 വിക്കറ്റുകളാണ് നേടാനായത്. 600 റേറ്റിംഗ് പോയിന്റുകളാണ് താരത്തിനുള്ളത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-2നു ദക്ഷിണാഫ്രിക്ക ജയിക്കുകയായിരുന്നു. ആദ്യ മൂന്ന് ഏകദനിങ്ങളും ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയെ അവസാന ഏകദിനങ്ങളില്‍ ശ്രീലങ്ക പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവാണ് പരമ്പരയില്‍ നടത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ 57 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 88ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. പരമ്പരയ്ക്കിടെ 10 വിക്കറ്റുകളാണ് താരം നേടിയത്. അതേ സമയം സഹതാരവും ടീമിലെ സ്പിന്നറുമായ തബ്രൈസ് ഷംസിയുടെ അഞ്ച് വിക്കറ്റുകള്‍ താരത്തെ റാങ്കിംഗില്‍ നൂറാം സ്ഥാനത്ത് എത്തിച്ചു. 47 സ്ഥാനങ്ങളുടെ വര്‍ദ്ധനവാണ് താരത്തിനുണ്ടായിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിന റാങ്കിംഗ്, ഇന്ത്യയെക്കാള്‍ 6 പോയിന്റ് മുന്നിലായി ഇംഗ്ലണ്ട്

ഏറ്റവും പുതിയ ഏകദിന റാങ്കിംഗിലും ഇന്ത്യയെക്കാള്‍ 6 പോയിന്റ് ലീഡ് കൈവരിച്ച് ഇംഗ്ലണ്ട്. നിലവില്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് 127 പോയിന്റാണ് നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 121 പോയിന്റ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക 114 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെയുള്ള മികച്ച പരമ്പര വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്ക് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിക്കൊടുത്തത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി കഴിഞ്ഞു. നാലാം സ്ഥാനം ന്യൂസിലാണ്ടിനും അഞ്ചാം സ്ഥാനം പാക്കിസ്ഥാനുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാണ്ടിനു 112 റേറ്റിംഗ് പോയിന്റും പാക്കിസ്ഥാനു 104 പോയിന്റുമാണുള്ളത്. മോശം ഏകദിന ഫോമിലൂടെ കടന്ന് പോകുന്ന ഓസ്ട്രേലിയ 100 പോയിന്റുമായി ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version