പി‌എസ്‌ജിയിൽ നുനോ മെൻഡിസ് പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചു

പാരീസ് സെന്റ് ജെർമെയ്ൻ ലെഫ്റ്റ് ബാക്ക് നുനോ മെൻഡിസ് അടുത്ത അഞ്ച് വർഷത്തേക്ക് ക്ലബ്ബിൽ തുടരുന്ന ഒരു പുതിയ കരാറിൽ ഒപ്പുവച്ചു. ഡിസംബറിൽ അംഗീകരിച്ച കരാർ ഇപ്പോൾ ക്ലബ് അന്തിമമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു. 2021 ൽ സ്‌പോർട്ടിംഗ് സിപിയിൽ നിന്ന് പി‌എസ്‌ജിയിൽ ചേർന്ന മെൻഡിസ്, യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫുൾ ബാക്കുകളിൽ ഒരാളാണ്.

22 കാരൻ പി‌എസ്‌ജിയുടെ ഒരു പ്രധാന കളിക്കാരനായി തുടരുന്നു. മെൻഡസ് ഈ കരാറോടെ ക്ലബ്ബിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളായി മാറും.

പോർച്ചുഗീസ് പ്രതിരോധതാരം നുനോ മെന്റസിന് ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാവും

പോർച്ചുഗീസ് ലെഫ്റ്റ് ബാക്ക് നുനോ മെന്റസിന് ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാവും എന്നു ഫ്രഞ്ച് മാധ്യമം ആയ ‘ലെ’ഇക്വിപ്പ്’ റിപ്പോർട്ട് ചെയ്തു. ഉറുഗ്വേക്ക് എതിരായ മത്സരത്തിൽ താരത്തിന് പരിക്ക് ഏറ്റിരുന്നു.

തുടയിൽ ഏറ്റ ഈ പരിക്ക് കാരണം പാരീസ് സെന്റ് ജർമൻ താരമായ മെന്റസിന് ലോകകപ്പിൽ ഇനി കളിക്കാൻ ആവില്ല. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം പോർച്ചുഗൽ നടത്തിയേക്കും. അതേസമയം താരത്തിന് പകരക്കാരനായി ഒരാളെ ടീമിൽ ഉൾപ്പെടുത്താൻ പോർച്ചുഗലിനു ആവില്ല.

Exit mobile version