ഓസ്‌ട്രേലിയയിൽ ജ്യോക്കോവിച്ച് തുടങ്ങി, സെരവ്, ഷ്വാർട്ട്സ്മാൻ, ഫെലിക്‌സ്, നിക് എന്നിവരും രണ്ടാം റൗണ്ടിൽ, സിലിച്ച് പുറത്ത്

റെക്കോർഡ് ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നൊവാക് ജ്യോക്കോവിച്ചിനു ഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച തുടക്കം. ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം ജെറമി ചാർഡിയെ നിലം തൊടാൻ അനുവദിക്കാത്ത ജ്യോക്കോവിച്ച് 6-3, 6-1, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം കണ്ട സെർബിയൻ താരം 9 ഏസുകൾ ഉതിർക്കുകയും എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം അമേരിക്കൻ താരം മാർക്കോസിന് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം പിടിച്ചെടുക്കുന്ന അലക്‌സാണ്ടർ സെരവിനെ ആണ് ആദ്യ റൗണ്ടിൽ കണ്ടത്. ആറാം സീഡ് ആയ സെരവ് രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ തിരിച്ചു പിടിച്ച ശേഷം 6-3, 6-2 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ സ്വന്തം പേരിലാക്കി. മത്സരത്തിൽ 16 ഏസുകൾ ഉതിർത്ത ജർമ്മൻ താരം ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

4 സെറ്റ് പോരാട്ടത്തിൽ ആണ് അർജന്റീനൻ താരവും എട്ടാം സീഡുമായ ഡീഗോ ഷ്വാർട്ട്സ്മാനും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് എലിയാസ് യെമറിനോട് ടൈബ്രേക്കറിലൂടെ നേടിയ ഷ്വാർട്ട്സ്മാൻ രണ്ടാം സെറ്റ് 6-4 നു നേടിയെങ്കിലും മൂന്നാം സെറ്റ് 6-2 നു നഷ്ടപ്പെടുത്തി എന്നാൽ നാലാം സെറ്റ് 6-2 നു നേടിയ അർജന്റീനൻ താരം രണ്ടാം റൗണ്ട് ഉറപ്പിച്ചു. ജർമ്മൻ താരം സെഡറിക് മാർസലിനെ 6-2, 6-4, 6-2 എന്ന സ്കോറിന് ആണ് കനേഡിയൻ യുവതാരവും ഇരുപതാം സീഡുമായ ഫെകിക്‌സ് ആഗർ ആലിയാസ്മ മറികടന്നത്. പോർച്ചുഗീസ് താരം ഫെഡറിക്കോ സിൽവയെ 6-4, 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറുകൾക്ക് മറികടന്നു ആതിഥേയരുടെ പ്രതീക്ഷ ആയ നിക് ക്രഗറിയോസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ 15 സീഡ് സ്പാനിഷ് താരം കാർലോസ് ബസ്റ്റയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ : 7-5, 7-6, 6-2. നിഷികോരിക്കു പുറമെ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചും ആദ്യ റൗണ്ടിൽ പുറത്ത് പോയി. 18 സീഡ് ആയ ഗ്രിഗോർ ദിമിത്രോവ് 6-4, 6-2, 7-6 എന്ന സ്കോറിന് ആണ് സിലിച്ചിനെ വീഴ്ത്തിയത്. അവസാന സെറ്റിൽ പൊരുതി നോക്കിയെങ്കിലും മത്സരം രക്ഷിക്കാൻ മുൻ ഗ്രാന്റ് സ്‌ലാം ജേതാവിന് ആയില്ല.

വിയന്ന ഓപ്പണിൽ ജയത്തോടെ തുടങ്ങി ജ്യോക്കോവിച്ച്

എ.ടി.പി ടൂറിൽ ഇൻഡോർ 500 മാസ്റ്റേഴ്സ് ആയ വിയന്ന ഓപ്പണിൽ ആദ്യ മത്സരത്തിൽ ജയം കണ്ടു ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. ഒന്നാം സീഡ് ആയ ജ്യോക്കോവിച്ച് നാട്ടുകാരൻ ആയ ഫിലിപ്പ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കിയ താരം അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു.

അടുത്ത റൗണ്ടിൽ ബോർണ ചോരിച്ചിനെ തോല്പിച്ചാൽ ആറാം വർഷവും ഒന്നാം റാങ്കിൽ വർഷം അവസാനിപ്പിക്കുക എന്ന ആന്ദ്ര അഗാസിയുടെ റെക്കോർഡിന് ഒപ്പം സെർബിയൻ താരം എത്തും. അതേസമയം എട്ടാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ് ഓസ്ട്രിയൻ താരം ജൂറിജ് റോഡിനോവിനോട് 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്തായി. റഷ്യൻ താരം കാരൻ ഖാചനോവിനെ 7-6, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയ ഗ്രിഗോർ ദിമിത്രോവും അവസാന പതിനാറിലേക്ക് മുന്നേറി. എതിരാളി പിന്മാറിയതിനെ തുടർന്ന് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസും അവസാന പതിനാറിൽ എത്തി.

രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ജ്യോക്കോവിച്ച്, ബരേറ്റിനിയും ബുസ്റ്റയും രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. മികായൽ യെമറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ലോക ഒന്നാം നമ്പർ രണ്ടാം റൗണ്ടിൽ എത്തിയത്. മത്സരത്തിൽ 5 പോയിന്റുകൾ മാത്രം എതിരാളിക്ക് നൽകിയ ജ്യോക്കോവിച്ച് 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 9 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ ഒരു പോയിന്റ് പോലും നൽകാതെ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച്ച് 6-2 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു.

കനേഡിയൻ താരം വാസെക് പോസ്പിസിലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനിയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-3, 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഇറ്റാലിയൻ താരത്തിന്റെ ജയം. ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെ 6-3, 6-2, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത സ്പാനിഷ് താരവും 17 സീഡുമായ പാബ്ലോ കരേനോ ബുസ്റ്റയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പണിൽ സെമിയിൽ എത്തിയ പ്രകടനം പാരീസിൽ ആവർത്തിക്കാൻ ആവും ബുസ്റ്റയുടെ ശ്രമം.

രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ജ്യോക്കോവിച്ച്, ബരേറ്റിനിയും ബുസ്റ്റയും രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. മികായൽ യെമറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ലോക ഒന്നാം നമ്പർ രണ്ടാം റൗണ്ടിൽ എത്തിയത്. മത്സരത്തിൽ 5 പോയിന്റുകൾ മാത്രം എതിരാളിക്ക് നൽകിയ ജ്യോക്കോവിച്ച് 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 9 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ ഒരു പോയിന്റ് പോലും നൽകാതെ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച്ച് 6-2 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു.

കനേഡിയൻ താരം വാസെക് പോസ്പിസിലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനിയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-3, 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഇറ്റാലിയൻ താരത്തിന്റെ ജയം. ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെ 6-3, 6-2, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത സ്പാനിഷ് താരവും 17 സീഡുമായ പാബ്ലോ കരേനോ ബുസ്റ്റയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പണിൽ സെമിയിൽ എത്തിയ പ്രകടനം പാരീസിൽ ആവർത്തിക്കാൻ ആവും ബുസ്റ്റയുടെ ശ്രമം.

റോമിലും ജ്യോക്കോവിച്ച് തന്നെ, മാസ്റ്റേഴ്സ് നേട്ടത്തിൽ പുതിയ റെക്കോർഡ്

അർജന്റീനൻ താരവും എട്ടാം സീഡുമായ ഡീഗോ ഷ്വാർട്ട്സ്മാനെ തകർത്തു റോമിൽ കരിയറിലെ 36 മത്തെ 1000 മാസ്റ്റേഴ്സ് കിരീടം ഉയർത്തി ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നൊവാക് ജ്യോക്കോവിച്ച്. ഇതോടെ നദാലിനെ മറികടന്ന് ഏറ്റവും കൂടുതൽ മാസ്റ്റേഴ്സ് കിരീടങ്ങൾ നേടിയ റെക്കോർഡ് ജ്യോക്കോവിച്ച് സ്വന്തമാക്കി. 1000 മാസ്റ്റേഴ്സിൽ 52 മത്തെ ഫൈനൽ കൂടിയായിരുന്നു ജ്യോക്കോവിച്ചിനു ഇത്. റോം ഓപ്പണിൽ ജ്യോക്കോവിച്ചിന്റെ അഞ്ചാം കിരീടം കൂടിയായിരുന്നു ഇത്. 2020 തിലെ 3 മാസ്റ്റേഴ്സിലും ജ്യോക്കോവിച്ച് ആണ് കിരീടം ഉയർത്തിയത്. 2020 തിൽ കളിച്ച 31 മത്സരങ്ങളിൽ 30 തിലും സെർബിയൻ താരം ജയവും കണ്ടു.

നദാലിനെ അട്ടിമറിച്ച് എത്തിയ ഷ്വാർട്ട്സ്മാനെതിരെ ആദ്യ സർവീസിൽ തന്നെ ജ്യോക്കോവിച്ച് ബ്രൈക്ക് വഴങ്ങുന്നത് ആണ് റോമിലെ ഫൈനലിൽ കണ്ടത്. എന്നാൽ പിന്നീട് തിരിച്ചു വന്ന ജ്യോക്കോവിച്ച് സെറ്റ് 7-5 നു നേടി മത്സരത്തിൽ ആധിപത്യം നേടി. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ അർജന്റീനൻ താരത്തെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് 6-3 നു രണ്ടാം സെറ്റും സ്വന്തമാക്കി കിരീടം സ്വന്തം പേരിൽ കുറിച്ചു. ജ്യോക്കോവിച്ചിനെ ബുദ്ധിമുട്ടിക്കാൻ ആയെങ്കിലും മത്സരത്തിൽ ലോക ഒന്നാം നമ്പറിനെ വീഴ്‌ത്താൻ പറ്റുന്ന പ്രകടനം ഷ്വാർട്ട്സ്മാനിൽ നിന്നുണ്ടായില്ല. കളിമണ്ണ് കോർട്ടിലെ ഈ മികവ് ഫ്രഞ്ച് ഓപ്പണിലും തുടരാൻ ആവും ലോക ഒന്നാം നമ്പർ താരം ശ്രമിക്കുക.

റോം ഓപ്പൺ ഫൈനലിൽ ജ്യോക്കോവിച്ചിനു ഷ്വാർട്ട്സ്മാൻ എതിരാളി

എ. ടി. പി ടൂറിൽ മാസ്റ്റേഴ്സ് 1000 റോം ഓപ്പൺ ഫൈനലിലേക്ക് മുന്നേറി എട്ടാം സീഡ് അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ. ഫൈനലിൽ 62 മത്തെ പ്രാവശ്യം മാസ്റ്റേഴ്സ് ഫൈനൽ കളിക്കുന്ന ജ്യോക്കോവിച്ച് ആണ് ഷ്വാർട്ട്സ്മാന്റെ എതിരാളി. റെക്കോർഡ് നേട്ടം ആണ് ഇത്. 36 മത്തെ റെക്കോർഡ് മാസ്റ്റേഴ്സ് കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ച് റോമിൽ അഞ്ചാം കിരീടമാണ് ലക്ഷ്യം വക്കുന്നത്. റാഫേൽ നദാലിനെ അട്ടിമറിച്ച് സെമിഫൈനലിൽ എത്തിയ ഷ്വാർട്ട്സ്മാൻ സെമിയിൽ പന്ത്രണ്ടാം സീഡ് ആയ കനേഡിയൻ താരം ഡെന്നിസ് ഷപോവലോവിനെയാണ് മറികടന്നത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിൽ ആണ് ഷ്വാർട്ട്സ്മാൻ ജയം കണ്ടത്. ഇരു താരങ്ങളും 6 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ മൂന്നാം സെറ്റ് ടൈബ്രേക്കർ ആണ് മത്സരഫലം നിർണയിച്ചത്.

ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കിയ അർജന്റീനൻ താരം രണ്ടാം സെറ്റിൽ ആദ്യം തന്നെ പിന്നിലേക്ക് പോയി. എന്നാൽ തിരിച്ചു വന്നു പൊരുതിയ ഷ്വാർട്ട്സ്മാനെതിരെ 7-5 രണ്ടാം സെറ്റ് നേടിയ ഷപോവലോവ് മത്സരത്തിൽ ഒപ്പമെത്തി. 10 ഏസുകൾ ഉതിർത്തു എങ്കിലും മത്സരത്തിൽ 8 തവണയാണ് ഷപോവലോവ് സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത്. പല നിർണായക സമയത്തും സർവീസ് പിഴവുകൾ കനേഡിയൻ താരത്തിന് വിനയായി. മൂന്നാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പിടിച്ചു നിന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ ജയം കണ്ട ഷ്വാർട്ട്സ്മാൻ മത്സരം സ്വന്തം പേരിൽ കുറിച്ച് ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ റെക്കോർഡ് മാസ്റ്റേഴ്സ് കിരീടം ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ചിനെതിരെ നദാലിനെ അട്ടിമറിച്ച പ്രകടനം കാഴ്ച വക്കാൻ ആവും അർജന്റീനൻ താരം ശ്രമിക്കുക.

റോമിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ജ്യോക്കോവിച്ച് അടക്കമുള്ള പ്രമുഖർ

എ. ടി. പി ടൂറിൽ റോം 1000 മാസ്റ്റേഴ്സ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി ഒന്നാം സീഡ് ആയ നൊവാക് ജ്യോക്കോവിച്ച്. നാട്ടുകാരൻ ആയ ഫിലിപ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെർബിയൻ താരം മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-3 നു നേടി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. നാട്ടുകാരൻ ആയ സ്റ്റെഫാനോ ട്രവാഗ്ലിയയെ രണ്ടു ടൈബ്രേക്കറിലൂടെ കീഴടക്കി ആണ് നാലാം സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഇരു താരങ്ങളും 2 തവണ ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ ടൈബ്രേക്കറിലെ മികവ് ആണ് ബരേറ്റിനിക്ക് തുണയായത്.

അർജന്റീനൻ താരം എട്ടാം സീഡ് ഡീഗോ ഷ്വാർട്ട്സ്മാൻ ഹുർബർട്ട് ഹുർകാസിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം 6-2, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി ആയിരുന്നു അർജന്റീനൻ താരം അവസാന എട്ടിലേക്ക് മുന്നേറിയത്. മൂന്നു സെറ്റ് പോരാട്ടം ജയിച്ച് തന്നെയായിരുന്നു പന്ത്രണ്ടാം സീഡ് ആയ കനേഡിയൻ താരം ഡെന്നിസ് ഷപോവലോവും ക്വാർട്ടറിൽ എത്തിയത്. ഫ്രഞ്ച് താരം ഉഗോ ഹമ്പർട്ടിനോട് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു ഷപോവലോവിന്റെ തിരിച്ചു വരവ്. 6-1, 6-4 എന്ന സ്കോറിന് ആണ് കനേഡിയൻ താരം രണ്ടും മൂന്നും സെറ്റുകൾ നേടിയത്.

ഇറ്റാലിയൻ താരം യാനിക്ക് സിന്നറോട് ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം ആയിരുന്നു പതിനഞ്ചാം സീഡ് ആയ ഗ്രിഗോർ ദിമിത്രോവിന്റെ ജയം. 6-4, 6-4 എന്ന സ്കോറിന് ദിമിത്രോവ് രണ്ടും മൂന്നും സെറ്റുകൾ കയ്യിലാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അതേസമയം കാസ്പർ റൂഡിനോട് 6-2, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് മാരിൻ സിലിച്ച് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത് ആയി. അഞ്ചാം സീഡ് ഗെയിൽ മോൻഫിൽസിനെ അട്ടിമറിച്ച് അവസാന പതിനാറിൽ എത്തിയ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിക്ക് മേൽ ജർമ്മൻ താരം ഡൊമിനിക് കോപ്ഫർ ജയം കണ്ടു. 6-4, 6-0 എന്ന നിലക്ക് ആധികാരികമായി ജയിച്ച് ആയിരുന്നു ജർമ്മൻ താരം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

ആരാധകർ അതിരു വിടുന്നു, ലൈൻ റഫറിക്ക് ആരാധകരുടെ പിന്തുണ തേടി ജ്യോക്കോവിച്ച്

യു.എസ് ഓപ്പണിൽ നിന്നു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിന്റെ അവിശ്വസനീയമായ പുറത്ത് ആയതിനു പുറമെ ആരാധകരോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു താരം രംഗത്ത് എത്തി. ലൈൻ റഫറിക്ക് മേൽ പന്ത് അടിച്ചതിനാൽ ടൂർണമെന്റിൽ നിന്നു പുറത്താക്കപ്പെട്ട ജ്യോക്കോവിച്ച് അതിനു ശേഷം തനിക്ക് ആരാധകർ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞപ്പോൾ താൻ അടിച്ച പന്ത് കൊണ്ട ലൈൻ റഫറിക്കും ആ പിന്തുണ ആവശ്യപ്പെട്ടു.

ഒരുവിഭാഗം ആരാധകർ ഈ ലൈൻ റഫറിക്ക് എതിരെ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും ആയി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത് ആണ് ജ്യോക്കോവിച്ചിനെ ഇത്തരം ഒരു സന്ദേശം സാമൂഹിക മാധ്യമത്തിൽ ഇടാൻ നിർബന്ധിതമാക്കിയത്. ഈ ലൈൻ റഫറി ഒരു തെറ്റും ചെയ്തില്ലെന്ന് പറഞ്ഞ ജ്യോക്കോവിച്ച് അവർക്കും ടെന്നീസ് ലോകത്ത് നിന്നും പിന്തുണ ആവശ്യപ്പെടുകയും അവർ പിന്തുണ അർഹിക്കുന്നു എന്നു ഓർമിപ്പിക്കുകയും ചെയ്തു. എല്ലാവരോടും സ്നേഹം എന്നും സെർബിയൻ താരം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി ജ്യോക്കോവിച്ചും ഗോഫിനും

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. 28 സീഡ് ജർമ്മൻ താരം ലേനാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം ആണ് സെർബിയൻ താരം പുലർത്തിയത്. സർവീസിൽ 5 ഇരട്ടപ്പിഴവുകൾ വരുത്തി എങ്കിലും ഒരു തവണ പോലും നൊവാക് സർവീസ് കൈവിട്ടില്ല. 5 തവണ എതിരാളിയുടെ സർവീസ് ഭേദിച്ച താരം 6-3, 6-3, 6-1 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. തുടരെ ഇത്തരം മത്സരങ്ങളിലൂടെ കിരീടം മറ്റാരും കൊതിക്കണ്ട എന്ന വ്യക്തമായ മുന്നറിയിപ്പ് ആണ് നൊവാക് നൽകുന്നത്.

അതേസമയം ഏഴാം സീഡ് ബെൽജിയം താരം ഡേവിഡ് ഗോഫിനും നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി. 26 സീഡ് ക്രൊയേഷ്യയുടെ ഫിലിപ്പിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗോഫിനും ജയം കണ്ടത്. 4 തവണ ബ്രൈക്ക് വഴങ്ങിയ താരം 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റിൽ ഒഴിച്ചാൽ വലിയ പ്രശ്നം ഒന്നും മത്സരത്തിൽ താരം നേരിട്ടില്ല. സ്‌കോർ : 6-1, 7-6, 6-4. ഇരുപതാം സീഡ് ആയ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയും നാലാം റൗണ്ടിലേക്ക് മുന്നേറി. എന്നാൽ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കോരന്റീനോട് 4 സെറ്റ് മത്സരത്തിൽ തോൽവി വഴങ്ങിയ ഇരുപത്തി മൂന്നാം സീഡും ബ്രിട്ടീഷ് താരവും ആയ ഡാൻ ഇവാൻസ് ടൂർണമെന്റിൽ നിന്നു പുറത്തായി.

എഡ്മണ്ടിന്റെ വെല്ലുവിളി മറികടന്ന് ജ്യോക്കോവിച്ച്, 2020 തിലെ ജയക്കുതിപ്പ് തുടരുന്നു

യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ നൊവാക് ജ്യോക്കോവിച്ച്. ബ്രിട്ടീഷ് താരം കെയിൽ എഡ്മണ്ടിനെ 4 സെറ്റ് പോരാട്ടത്തിൽ ആണ് സെർബിയൻ താരം ജയം കണ്ടത്. 2020 തിൽ കളിച്ച 25 മത്തെ മത്സരത്തിലും ഇതോടെ ജ്യോക്കോവിച്ച് ജയം കണ്ടു. ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസ് ഗെയിമുകൾ കൈവിടാതിരുന്നപ്പോൾ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. തുടർച്ചയായി ടൈബ്രേക്കറുകൾ ജയിച്ച് വന്ന ജ്യോക്കോവിച്ച് തുടക്കത്തിൽ ടൈബ്രേക്കറിൽ ലീഡ് കണ്ടത്തിയെങ്കിലും എഡ്മണ്ട് തിരിച്ചു വന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ബ്രിട്ടീഷ് താരത്തിന്.

എന്നാൽ രണ്ടാം സെറ്റ് മുതൽ തിരിച്ചു വരുന്ന ജ്യോക്കോവിച്ചിനെ ആണ് മത്സരത്തിൽ കണ്ടത്. രണ്ടാം സെറ്റിൽ മത്സരത്തിലെ ആദ്യ ബ്രൈക്ക് കണ്ടത്തിയ ലോക ഒന്നാം നമ്പർ 6-3 നു സെറ്റ് കയ്യിലാക്കി മത്സരത്തിൽ ഒപ്പമെത്തി. തുടർന്നു മൂന്നാം സെറ്റിലും സമാനമായ പ്രകടനം പുറത്ത് എടുത്ത നൊവാക് 6-4 നു സെറ്റ് നേടി ജയത്തിനു അരികിൽ എത്തി. നാലാം സെറ്റ് 6-2 നു സ്വന്തമാക്കി മത്സരം സ്വന്തം കയ്യിലാക്കിയ നൊവാക് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഒന്നാം സെറ്റിൽ നേരിട്ട ബുദ്ധിമുട്ട് ഒഴിച്ചാൽ മത്സരത്തിൽ നൊവാക് ആധിപത്യം പുലർത്തി. 2020 തിൽ ജ്യോക്കോവിച്ച് തോൽവി വഴങ്ങുമോ എന്നത് തന്നെയാവും യു.എസ് ഓപ്പണിലെ പ്രധാന ചോദ്യം.

അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി ജ്യോക്കോവിച്ച്

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. സീഡ് ചെയ്യാത്ത ദാമിർ സുമുഹിറിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെർബിയൻ താരത്തിന്റെ ജയം. 2020 തിൽ ഇത് വരെ പരാജയം അറിയാത്ത താരത്തിന്റെ 24 മത്തെ ജയം ആയിരുന്നു ഇത്. മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ ജ്യോക്കോവിച്ച് മത്സരത്തിൽ മൃഗീയ ആധിപത്യം പുലർത്തി. ആദ്യ സെറ്റ് 6-1 നു നേടിയ താരം രണ്ടാം സെറ്റിൽ ആണ് ഇത്തതിരിയെങ്കിലും പോരാട്ടം നേരിട്ടത് എങ്കിലും ഈ സെറ്റ് 6-4 നു നേടി നൊവാക് മത്സരം എളുപ്പമാക്കി.

മൂന്നാം സെറ്റ് 6-1 നു സ്വന്തമാക്കിയതോടെ താരം രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ആർതർ ആഷെയിൽ യുവ താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് ആണ് നൊവാക് നൽകിയത്. അതേസമയം സീഡ് ചെയ്യാത്ത ജപ്പാൻ താരം യുചിയാമക്ക് എതിരെ കടുത്ത 5 സെറ്റ് പോരാട്ടം അതിജീവിച്ച് സ്പാനിഷ് താരവും 20 സീഡുമായ പാബ്ലോ ബുസ്റ്റ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു വഴങ്ങിയ സ്പാനിഷ് താരം രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റ് 6-1 നു നേടി ജപ്പാൻ താരം ബുസ്റ്റയെ സമ്മർദ്ദത്തിലാക്കി. എന്നാൽ നാലും അഞ്ചും സെറ്റുകൾ 6-3, 6-3 എന്ന സ്കോറിന് നേടിയ ബുസ്റ്റ മത്സരം കയ്യിലാക്കി രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

നൊവാക് ജ്യോക്കോവിച്ചിനും ഭാര്യക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

നൊവാക് ജ്യോക്കോവിച്ച് മുൻ കൈ എടുത്ത് നടത്തിയ അഡ്രിയ ടൂറിൽ പങ്കെടുത്ത നാലാമത്തെ താരത്തിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത്തവണ ടൂർണമെന്റിൽ കളിച്ച നൊവാക് ജ്യോക്കോവിച്ചിനു തന്നെയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിനെ കൂടാതെ ഭാര്യ യെലേനക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. മുമ്പ് ടൂർണമെന്റിൽ പങ്കെടുത്ത ഗ്രിഗോർ ദിമിത്രോവ്, ബോർണ കോരിക്ക് എന്നീ പ്രമുഖ താരങ്ങൾക്കും ചില പരിശീലകർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ആണ് ജ്യോക്കോവിച്ചിനും ഭാര്യക്കും കൊറോണ പോസിറ്റീവ് ആണ് എന്ന വിവരം ഇപ്പോൾ പുറത്ത് വന്നത്.

അതേസമയം ജ്യോക്കോവിച്ചിന്റെ കുട്ടികളുടെ കൊറോണ റിസൾട്ട് നെഗറ്റീവ് ആണ്. അതേസമയം ലോക് ഡോണിന് ശേഷം ഉടൻ തന്നെ ഇത്തരമൊരു ടൂർണമെന്റ് നടത്തിയതിൽ കടുത്ത വിമർശനം ആണ് ജ്യോക്കോവിച്ച് നേരിടുന്നത്. എന്നാൽ മനുഷ്യത്വപരമായ കാരണങ്ങൾ കൊണ്ടും നല്ല ഉദ്ദേശത്തോടെയും നടത്തിയ ടൂർണമെന്റിൽ ഇങ്ങനെ സംഭവിച്ചത് നിർഭാഗ്യകരമാണ് എന്നാണ് ജ്യോക്കോവിച്ച് പത്രക്കുറിപ്പിൽ പ്രതികരിച്ചത്. വളർന്നു വരുന്ന താരങ്ങൾക്കും മേഖലക്കും സഹായകരമാവാൻ വൈറസ് ശക്തികുറഞ്ഞ സമയത്ത് നടത്തിയ ടൂർണമെന്റിൽ ഇങ്ങനെ സംഭവിച്ചത് തീർത്തും സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുമ്പ് വാക്സിനേഷനു എതിരായി പോലും പ്രതികരിച്ച ലോക ഒന്നാം നമ്പറിൽ നിന്നുണ്ടായത് തീർത്തും നിരുത്തരവാദിത്വപരമായ തീരുമാനം ആണെന്ന വിമർശനം ടെന്നീസ് താരങ്ങൾ അടക്കം ഉയർത്തുന്നുണ്ട്. അതേസമയം താൻ കാരണം ആർക്കെങ്കിലും കൊറോണ ബാധയോ, ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നത് ആയും ജ്യോക്കോവിച്ച് പറഞ്ഞു. തങ്ങൾ 14 ദിവസം ക്വാരന്റീനിൽ പോവും എന്നറിയിച്ച ജ്യോക്കോവിച്ച് ഇനി ഓരോ 5 ദിവസം വീതവും ടെസ്റ്റുകൾ നടത്തും എന്നും അറിയിച്ചു. ഈ സൗഹൃദ ടൂർണമെന്റിൽ ഉണ്ടായ സംഭവങ്ങൾ പ്രൊഫഷണൽ ടെന്നീസ് തിരിച്ചു വരുന്നതിനെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിൽ ആണ് ആരാധകർ. ഒപ്പം ജ്യോക്കോവിച്ച് ഉടൻ സുഖം പ്രാപിക്കട്ടെ എന്ന പ്രത്യാശയിലും.

Exit mobile version