കാസ്പർ റൂഡ് എ.ടി.പി ഫൈനൽസ് ഫൈനലിൽ, ജ്യോക്കോവിച് ഫൈനലിൽ എതിരാളി

എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറി നോർവെ താരം കാസ്പർ റൂഡ്. സെമിഫൈനലിൽ റഷ്യൻ താരം ആന്ദ്ര റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റൂഡ് തോൽപ്പിച്ചത്. ഒരു തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രേക്ക് ചെയ്ത റൂഡ് 6-2, 6-4 എന്ന സ്കോറിനു ആണ് റൂബ്ലേവിനെ തോൽപ്പിച്ചത്.

ജയത്തോടെ വർഷം അവസാനിക്കുമ്പോൾ ലോക റാങ്കിൽ ആദ്യ മൂന്നിൽ ഉണ്ടാവും എന്നും റൂഡ് ഉറപ്പിച്ചു. ഫൈനലിൽ നൊവാക് ജ്യോക്കോവിച് ആണ് റൂഡിന്റെ എതിരാളി. ഈ സീസണിൽ ഫ്രഞ്ച് ഓപ്പണിലും യു.എസ് ഓപ്പണിലും ഫൈനലിൽ തോറ്റ റൂഡിന് മൂന്നാം മേജർ ഫൈനൽ ആണ് ഈ വർഷം ഇത്. അതിനാൽ തന്നെ കിരീടം തന്നെയാവും താരം ലക്ഷ്യം വക്കുക.

എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്

കരിയറിൽ എട്ടാം തവണ എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 2000, 2010, 2020 കാലത്ത് എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് എത്തുന്ന ആദ്യ താരമായും ഇതോടെ ജ്യോക്കോവിച് മാറി. സെമിഫൈനലിൽ ടെയിലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള പോരാട്ടത്തിൽ ആണ് ജ്യോക്കോവിച് മറികടന്നത്. ഓരോ സെറ്റിലും ഇരു താരങ്ങളും ബ്രേക്ക് നേടുകയും വഴങ്ങുകയും ചെയ്തു. ഇരു സെറ്റിലും ടൈബ്രേക്കറിൽ ആണ് ജ്യോക്കോവിച് ജയം കണ്ടത്.

രണ്ടാം സെറ്റിൽ ഒരു ബ്രേക്ക് വഴങ്ങി 5-3 നു പിറകിൽ നിന്ന ശേഷമാണ് ജ്യോക്കോവിച് ജയം കണ്ടത്. കരിയറിലെ എട്ടാം ഫൈനലിലേക്ക് മുന്നേറിയ ജ്യോക്കോവിച് 2018 നു ശേഷം ആദ്യമായി ആണ് എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറുന്നത്. വളരെ മികച്ച പ്രകടനം ആണ് സെർബിയൻ താരത്തിൽ നിന്നു ഉണ്ടായത്. 15 ഏസുകൾ ഉതിർത്തു എങ്കിലും യുവ അമേരിക്കൻ താരത്തിന് മുന്നിൽ ജ്യോക്കോവിച്ചിന്റെ പ്രതിരോധം കുലുങ്ങിയില്ല. ഫൈനലിൽ കാസ്പർ റൂഡ്, ആന്ദ്ര റൂബ്ലേവ് മത്സരവിജയിയെ ആണ് ജ്യോക്കോവിച് നേരിടുക.

ജ്യോക്കോവിച്ചും റൂഡും എ.ടി.പി ഫൈനൽസ് സെമിയിൽ,നദാൽ പുറത്ത്,ലോക ഒന്നാം നമ്പർ ആയി അൽകാരസ് തുടരും

എ.ടി.പി ഫൈനൽസ് സെമിഫൈനലിലേക്ക് ഗ്രീൻ ഗ്രൂപ്പിൽ നിന്നു മുന്നേറി മൂന്നാം സീഡ് കാസ്പർ റൂഡ്. എട്ടാം സീഡ് ആയ ടെയിലർ ഫ്രിറ്റ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചതോടെയാണ് റൂഡ് സെമിഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു റൂഡ് നേടിയപ്പോൾ രണ്ടാം സെറ്റ് ഫ്രിറ്റ്സ് 6-4 നു നേടി. ഒടുവിൽ ടൈബ്രേക്കറിൽ ആണ് റൂഡ് മത്സരം ജയിച്ചത്. റൂഡ് ജയിച്ചതോടെ രണ്ടു കളിയും തോറ്റ നദാൽ എ.ടി.പി ഫൈനൽസിൽ നിന്ന് പുറത്തായി.

ഇതോടെ കാർലോസ് അൽകാരസ് 2022 ലോക ഒന്നാം നമ്പർ ആയി പൂർത്തിയാക്കും എന്നും ഉറപ്പായി. ലോക ഒന്നാം നമ്പർ ആയി ഒരു വർഷം അവസാനിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 19 കാരനായ അൽകാരസ് ഇതോടെ മാറി. അതേസമയം റെഡ് ഗ്രൂപ്പിൽ ആറാം സീഡ് ആന്ദ്ര റൂബ്ലേവിനെ 6-4,6-1 എന്ന സ്കോറിന് തകർത്താണ് ഏഴാം സീഡ് നൊവാക് ജ്യോക്കോവിച് സെമിഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത ജ്യോക്കോവിച് മൂന്നു തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു. ഇത് 11 മത്തെ തവണയാണ് ജ്യോക്കോവിച് എ.ടി.പി ഫൈനൽസ് സെമിയിൽ എത്തുന്നത്.

ഓസ്‌ട്രേലിയയിൽ ജ്യോക്കോവിച്ചിനുള്ള വിലക്ക് നീക്കും,ജ്യോക്കോവിച് അടുത്ത ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കും

ഓസ്‌ട്രേലിയയിൽ പ്രവേശിക്കാനുള്ള നൊവാക് ജ്യോക്കോവിച്ചിനുള്ള മൂന്നു വർഷത്തെ വിലക്ക് ഉടൻ ഓസ്‌ട്രേലിയൻ അധികൃതർ പിൻവലിക്കും. കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിച്ച ജ്യോക്കോവിച് കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും താരത്തെ അധികൃതർ തടഞ്ഞു വക്കുകയും തുടർന്ന് തിരിച്ചു അയക്കുകയും ആയിരുന്നു.

അതിനെ തുടർന്ന് ജ്യോക്കോവിച്ചിനു ഓസ്‌ട്രേലിയയിൽ പ്രവേശിക്കാനുള്ള മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തുക ആയിരുന്നു. അന്ന് തന്നെ വലിയ പ്രതിഷേധം ഈ തീരുമാനത്തിന് ശേഷം ഉണ്ടായിരുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞ ശേഷം താരത്തിനുള്ള വിലക്ക് നീക്കണം എന്ന ആവശ്യം പലപ്പോഴും ഉയർന്നിരുന്നു. 21 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ ജ്യോക്കോവിച്ചിനു റെക്കോർഡ് 9 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ സ്വന്തമായി ഉണ്ട്. ഏറ്റവും കൂടുതൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയ താരവും നിലവിലെ ലോക എട്ടാം നമ്പർ ആണ്.

എ.ടി.പി ഫൈനൽസിൽ സിറ്റിപാസിനെ വീഴ്ത്തി ജ്യോക്കോവിച്,റൂബ്ലേവിനു മുന്നിൽ മെദ്വദേവ് വീണു

എ.ടി.പി ഫൈനൽസിൽ റെഡ് ഗ്രൂപ്പിൽ രണ്ടാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ വീഴ്ത്തി ഏഴാം സീഡ് നൊവാക് ജ്യോക്കോവിച്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജ്യോക്കോവിച്ചിന്റെ ജയം. ആദ്യ സെറ്റിൽ മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത സിറ്റിപാസിനെ ബ്രേക്ക് ചെയ്ത ജ്യോക്കോവിച് സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജ്യോക്കോവിച് ഗ്രൂപ്പിലെ തന്റെ ആദ്യ ജയം കുറിക്കുക ആയിരുന്നു.

അതേസമയം ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ നാലാം സീഡ് ഡാനിൽ മെദ്വദേവിനെ ആറാം സീഡ് ആന്ദ്ര റൂബ്ലേവ് മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു. രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 6-76(9-7), 6-3, 7-6(9-7) എന്ന സ്കോറിന് ആയിരുന്നു റൂബ്ലേവിന്റെ ജയം. ആദ്യ സെറ്റിൽ 7 സെറ്റ് പോയിന്റുകൾ രക്ഷിച്ചു സെറ്റ് നേടിയ മെദ്വദേവിനു എതിരെ തിരിച്ചു വന്നാണ് റൂബ്ലേവ് ജയിച്ചത്. മത്സരത്തിൽ 24 ഏസുകൾ ആണ് മെദ്വദേവ് ഉതിർത്തത്. അതുഗ്രൻ മത്സരം ആണ് റഷ്യൻ താരങ്ങളിൽ നിന്നു ഉണ്ടായത്.

ജ്യോക്കോവിച്ചിനെ ഞെട്ടിച്ചു തിരിച്ചു വന്നു പാരീസ് മാസ്റ്റേഴ്സ് കിരീടം നേടി 19 കാരൻ

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് കിരീടം ഉയർത്തി 19 കാരനായ ഡാനിഷ് താരം ഹോൾഗർ റൂണെ. എല്ലാവരെയും ഞെട്ടിച്ചു ആണ് ഡാനിഷ് യുവതാരം തന്റെ കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം ഉയർത്തിയത്. ആറാം സീഡ് ആയ മുൻ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു റൂണെ തോൽപ്പിക്കുക ആയിരുന്നു. ഇതോടെ റാങ്കിങിൽ ആദ്യ പത്തിലും ഡാനിഷ് താരം എത്തി. വലിയ താരങ്ങളെ വീഴ്ത്തി ഫൈനലിൽ എത്തിയ റൂണെക്ക് എതിരെ നിർണായക ബ്രേക്ക് കണ്ടത്തിയ ജ്യോക്കോവിച് ആദ്യ സെറ്റ് 6-3 നു നേടി.

എന്നാൽ രണ്ടാം സെറ്റിൽ അതേപോലെ തിരിച്ചടിച്ച റൂണെ ബ്രേക്ക് കണ്ടത്തി രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ആദ്യം ബ്രേക്ക് കണ്ടത്താൻ ജ്യോക്കോവിച്ചിന് ആയെങ്കിലും അടുത്ത സർവീസിൽ തന്നെ യുവതാരം ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് ജ്യോക്കോവിച്ചിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 7-5 നു സ്വന്തമാക്കി റൂണെ കിരീടം ഉയർത്തുക ആയിരുന്നു. 12 ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ച ജ്യോക്കോവിച്ചിന് എതിരെ 2 ബ്രേക്ക് മാത്രം ആണ് റൂണെ വഴങ്ങിയത്. ഒരു ടൂർണമെന്റിൽ 5 ആദ്യ പത്ത് റാങ്കിലുള്ള താരങ്ങളെ തോൽപ്പിക്കുന്ന ആദ്യ താരമായും ടെന്നീസിന്റെ പുതിയ താരോദയം ആയ റൂണെ മാറി.

ജ്യോക്കോവിച്ച് ഇല്ലാത്ത യു.എസ് ഓപ്പൺ, യുവതലമുറയോട് പൊരുതാൻ റാഫേൽ നദാൽ | Report

യു.എസ് ഓപ്പൺ – ഡാനിൽ മെദ്വദേവ് ഒന്നാം സീഡ്, റാഫേൽ നദാൽ രണ്ടാം സീഡ്.

കൂടുതൽ ശക്തരായ യുവതലമുറയെ തോൽപ്പിച്ചു റാഫേൽ നദാൽ തന്റെ 23 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും അഞ്ചാം യു.എസ് ഓപ്പണും നേടുമോ എന്നത് തന്നെയാവും ഈ യു.എസ് ഓപ്പൺ ഉയർത്തുന്ന പ്രധാന ചോദ്യം. ഒരിക്കൽ കൂടി വാക്സിനേഷൻ എടുക്കില്ല എന്ന നിലപാട് നൊവാക് ജ്യോക്കോവിച്ചിന് വില്ലനായപ്പോൾ താരം ടൂർണമെന്റിൽ നിന്നു പിന്മാറി. അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി വാക്സിനേഷൻ എടുക്കാത്ത സെർബിയൻ താരത്തിന് നിഷേധിച്ച അധികൃതർ ടെന്നീസ് അധികൃതരുടെയും ആരാധകരുടെയും ആവശ്യത്തിന് ചെവി കൊടുത്തില്ല. ഹാർഡ് കോർട്ടിലെ ഏറ്റവും വലിയ ശക്തൻ ജ്യോക്കോവിച്ച് ഇല്ല എന്നത് തന്നെ നദാലിന് ആശ്വാസം പകരുന്ന വസ്തുതയാണ്.

യു.എസ് ഓപ്പൺ കിരീടം നേടാൻ ഏറ്റവും സാധ്യത ഉറപ്പായിട്ടും ഒന്നാം സീഡ്, നിലവിലെ ജേതാവ് ഡാനിൽ മെദ്വദേവിനു തന്നെയാണ്. റഷ്യൻ പതാകക്ക് കീഴിയിൽ ആയിരിക്കില്ല താരം കളിക്കുക എന്നു മാത്രം. ആദ്യ റൗണ്ടിൽ കോസ്ലോവ് ആണ് താരത്തിന്റെ എതിരാളി. നാലാം റൗണ്ടിൽ നിക് കിർഗിയോസ്, ക്വാർട്ടർ ഫൈനലിൽ നാട്ടുകാരൻ ആന്ദ്ര റൂബ്ലേവ്, ഫെലിക്‌സ് ആഗർ അലിയാസ്മെ എന്നിവർ ആവും സെമി വരെ മെദ്വദേവിനു വലിയ വെല്ലുവിളി ആവാൻ സാധ്യതയുള്ള എതിരാളികൾ. സെമിയിൽ സിൻസിനാറ്റി സെമിയിൽ തന്നെ തോൽപ്പിച്ച സ്റ്റെഫനോസ് സിറ്റിപാസ് ആയേക്കും മെദ്വദേവിന്റെ എതിരാളി. ഫൈനലിൽ നദാൽ, അൽകാരസ് എന്നിവരിൽ ഒരാൾക്ക് തന്നെയാണ് കൂടുതൽ സാധ്യത. അമേരിക്കയിൽ കിരീടം നിലനിർത്താൻ എതിരാളികൾക്ക് ഒപ്പം കാണികളെയും ഒരിക്കൽ കൂടി മെദ്വദേവ് മറികടക്കേണ്ടത് ഉണ്ട്.

നാലു തവണ ജേതാവ് ആയ നദാൽ ന്യൂയോർക്കിൽ രണ്ടാം സീഡ് ആണ്. വിംബിൾഡൺ സെമി കളിക്കാതെ പരിക്കേറ്റു പിന്മാറിയ നദാൽ തിരിച്ചു വരവിൽ സിൻസിനാറ്റിയിൽ ആദ്യ റൗണ്ടിൽ ചോരിചിനോട് തോറ്റു പുറത്ത് പോയിരുന്നു. ആദ്യ റൗണ്ടിൽ യോഗ്യത മത്സരം ജയിച്ചു വരുന്ന ഹിജിക്കാതയെ നേരിടുന്ന നദാലിന് നാലാം റൗണ്ടിൽ ഷ്വാർട്സ്മാൻ ക്വാർട്ടർ ഫൈനലിൽ റൂബ്ലേവ് എന്നിവർ മികച്ച വെല്ലുവിളി നൽകും. ഫൈനലിൽ എത്താൻ കാർലോസ് അൽകാരസ്, യാനിക് സിന്നർ എന്നീ യുവതാരങ്ങൾ എന്ന വലിയ വെല്ലുവിളിയും നദാലിന് ഉണ്ട്. ഫൈനലിൽ 2019 ലെ എതിരാളി മെദ്വദേവ്, സിറ്റിപാസ് എന്നിവരിൽ ഒരാൾ എതിരാളി ആയി വരാൻ തന്നെയാണ് കൂടുതൽ സാധ്യത. ശാരീരിക ക്ഷമത നദാൽ എത്രത്തോളം കൈവരിക്കും എന്നത് തന്നെയായിരിക്കും താരത്തിന്റെ വിധി എഴുതുന്ന പ്രധാന ഘടകം.

മൂന്നാം സീഡ് ആണ് യുവ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ ന്യൂയോർക്കിൽ. ആദ്യ മത്സരത്തിൽ ബേസിനെ നേരിടുന്ന അൽകാരസിന് കടുത്ത പോരാട്ടം ആണ് മുന്നിലുള്ളത്. മൂന്നാം റൗണ്ടിൽ സിൻസിനാറ്റി ജേതാവ് ആയ ബോർണ ചോറിച്, നാലാം റൗണ്ടിൽ മാരിൻ ചിലിച്, ക്വാർട്ടർ ഫൈനലിൽ വിംബിൾഡണിൽ തനിക്ക് വില്ലൻ ആയ യാനിക് സിന്നർ എന്നിവർ ആയിരിക്കും അൽകാരസിനെ കാത്തിരിക്കുന്ന എതിരാളികൾ. നാലാം സീഡ് ആയ സ്റ്റെഫനോസ് സിറ്റിപാസ് ആദ്യ റൗണ്ടിൽ യോഗ്യത നേടി വരുന്ന താരത്തെയാണ് നേരിടുക. മുൻ സെമിഫൈനലിസ്റ്റ് മറ്റെയോ ബരെറ്റിനിയെ നാലാം റൗണ്ടിൽ നേരിടേണ്ടി വന്നേക്കാം എന്നത് ഗ്രീക്ക് താരത്തിന് വലിയ വെല്ലുവിളിയാണ്. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ്, സെമിയിൽ ഒന്നാം സീഡ് മെദ്വദേവ്, ഫൈനലിൽ രണ്ടാം സീഡ് നദാൽ, മൂന്നാം സീഡ് അൽകാരസ് ഇങ്ങനെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്താൻ സിറ്റിപാസ് വലിയ വെല്ലുവിളി ആണ് അതിജീവിക്കേണ്ടത്.

പരിക്കിൽ നിന്നു മോചിതനായി എത്തുന്ന 2020 ലെ ചാമ്പ്യൻ ഡൊമനിക് തീം വൈൽഡ് കാർഡ് ആയി ടൂർണമെന്റ് കളിക്കും. ആദ്യ മത്സരത്തിൽ പന്ത്രണ്ടാം സീഡ് പാബ്ലോ കരെനോ ബുസ്റ്റയാണ് തീമിന്റെ എതിരാളി. ആന്റി മറെ, മുൻ ജേതാവ് സ്റ്റാൻ വാവറിങ്ക എന്നിവരും ടൂർണമെന്റിന് ഉണ്ട്. 25 സീഡ് ആയ സിൻസിനാറ്റി ജേതാവ് ബോർണ ചോറിച്ചിന് ആ മികവ് യു.എസ് ഓപ്പണിൽ തുടരാൻ ആവുമോ എന്നു കണ്ടറിയണം. 2020 ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം ആദ്യമായി സീഡ് ചെയ്യപ്പെട്ട നിക് കിർഗിയോസിന്റെ പ്രകടനം ആണ് ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രകടനം. 23 സീഡ് ആയ കിർഗിയോസ് നല്ല ഫോമിലും ആണ്. വിംബിൾഡൺ ഫൈനലിൽ എത്തിയ മികവ് താരം ആവർത്തിച്ചാൽ അത് ആരാധകർക്ക് വലിയ വിരുന്നു തന്നെയാവും സമ്മാനിക്കുക.

Story Highlight : US Open men’s draw and preview.

ജോക്കോവിച്ചിന്റെ കളി ഇവിടെ വേണ്ട!!! വിസ റദ്ദാക്കി ഓസ്ട്രേലിയന്‍ മന്ത്രി

9 വട്ടം ഓസ്ട്രേലിയന്‍ ഓപ്പൺ ചാമ്പ്യന്‍ നോവാക് ജോക്കോവിച്ചിനെ വീണ്ടും ഡിപോര്‍ട്ട് ചെയ്യുവാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ന് ഓസ്ട്രേലിയന്‍ എമ്മിഗ്രേഷന്‍ മന്ത്രി അലക്സ് ഹോക്കേ ജോക്കോവിച്ചിന്റെ ഓസ്ട്രേലിയന്‍ വിസ റദ്ദാക്കുകയായിരുന്നു.

മൈഗ്രേഷന്‍ ആക്ടിലെ സെക്ഷന്‍ 133C(3) പ്രകാരമുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം എന്നും അത് പൊതുജന താല്പര്യ പ്രകാരമുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിസ റദ്ദാക്കിയ നടപടിയെ ഫെഡറൽ സര്‍ക്യൂട്ട് ആന്‍ഡ് ഫാമിലി കോര്‍ട്ട് ജനുവരി 10ന് അസാധുവാക്കിയിരുന്നു.

തിരിച്ചു വന്നു ചരിത്രം എഴുതി G.O.A.T ജ്യോക്കോവിച്ച്! രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം,രണ്ടാം കരിയർ സ്‌ലാം!

ടെന്നീസ് ചരിത്രത്തിലെ ഏറ്റവും അപൂർവ്വമായ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജ്യോക്കോവിച്ച്. ഓപ്പൺ യുഗത്തിൽ 4 ഗ്രാന്റ് സ്‌ലാമുകളും രണ്ടു പ്രാവശ്യം നേടുന്ന ആദ്യ താരം ആയി മാറിയ ജ്യോക്കോവിച്ച് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു പുറമെ 19 മത്തെ ഗ്രാന്റ് സ്‌ലാം കിരീടനേട്ടം കൂടിയാണ് ഇന്ന് സ്വന്തമാക്കിയത്. സാക്ഷാൽ റോജർ ഫെഡററിനോ റാഫേൽ നദാലിനോ നേടാൻ ആവാത്ത റെക്കോർഡ് നേട്ടം കൈവരിക്കുന്നതിലൂടെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മഹാനായ താരം എന്ന പദവിയിലേക്ക് കൂടിയാണ് നൊവാക് ജ്യോക്കോവിച്ച് നടന്നു കയറുന്നത്. സെമിഫൈനൽ ക്ലാസിക് മത്സരത്തിൽ കളിമണ്ണിലെ ദൈവം സാക്ഷാൽ റാഫ നദാലിനെ മറികടന്നു വന്ന ജ്യോക്കോവിച്ചിനു പക്ഷെ ഫൈനലിൽ കാര്യങ്ങൾ അത്ര എളുപ്പം ആയിരുന്നില്ല. അഞ്ചാം സീഡ് ആയ ടെന്നീസിലെ പുതു തലമുറ പ്രതീക്ഷ ആയ 22 കാരനായ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് മികച്ച പോരാട്ടം ആണ് ജ്യോക്കോവിച്ചിനു നൽകിയത്. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം അവിശ്വസനീയമായ വിധം ആണ് ജ്യോക്കോവിച്ച് മത്സരത്തിൽ തിരിച്ചു വന്നത്.

തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കുന്നതിന്റെ സമ്മർദ്ദം ആദ്യ സർവീസിൽ പ്രകടമാക്കിയ സിറ്റിപാസ് പക്ഷെ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തി. തുടർന്നു ഇരുതാരങ്ങളും സർവീസ് നിലനിർത്തിയെങ്കിലും ജ്യോക്കോവിച്ചിന്റെ സർവീസിൽ സെറ്റ് പോയിന്റ് സൃഷ്ടിച്ചു സിറ്റിപാസ്. എന്നാൽ ഇത് രക്ഷിച്ച ജ്യോക്കോവിച്ച് സിറ്റിപാസിന്റെ അടുത്ത സർവീസ് ബ്രൈക്ക് ചെയ്തു സെറ്റിനായി സർവീസ് ചെയ്യാൻ തുടങ്ങി.എന്നാൽ ഈ സർവീസ് തിരിച്ചു ബ്രൈക്ക് ചെയ്ത ഗ്രീക്ക് താരം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ മികച്ച തുടക്കം ലഭിച്ച സിറ്റിപാസ് 4-0 നു മുന്നിലെത്തി. എന്നാൽ തിരിച്ചടിച്ച ജ്യോക്കോവിച്ച് ടൈബ്രേക്കറിൽ സെറ്റ് പോയിന്റ് സൃഷ്ടിച്ചു. എന്നാൽ ഇത് രക്ഷിച്ച സിറ്റിപാസ് കടുത്ത സമ്മർദ്ദത്തിലും 72 മിനിറ്റ് നീണ്ട ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ ഗ്രീക്ക് യുവതാരത്തിന്റെ സമ്പൂർണ ആധിപത്യം ആണ് കണ്ടത്.

രണ്ടാം സെറ്റിൽ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത സിറ്റിപാസ് ഒരിക്കൽ കൂടി സെറ്റിൽ ജ്യോക്കോവിച്ചിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. ഡ്രോപ്പ് ഷോട്ടുകൾ കൂടുതൽ കളിച്ച ജ്യോക്കോവിച്ചിനു എതിരെ പൊരുതി നിൽക്കാൻ സിറ്റിപാസിന് ആയി. പ്രത്യേകിച്ച് ജ്യോക്കോവിച്ചിന്റെ രണ്ടാം സർവീസുകൾ സിറ്റിപാസ് കടന്നാക്രമിച്ചു. സെറ്റ് 6-2 നു നേടിയ ഗ്രീക്ക് താരം മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. 35 മിനിറ്റുകൾ മാത്രം ആണ് രണ്ടാം സെറ്റ് നീണ്ടത്. മൂന്നാം സെറ്റിൽ തിരിച്ചു വരവിനു ഒരുങ്ങുന്ന ജ്യോക്കോവിച്ചിനെ ആണ് മത്സരത്തിൽ കണ്ടത്. നാലു തവണ ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ഒടുവിൽ സെറ്റിൽ ബ്രൈക്ക് വഴങ്ങിയ സിറ്റിപാസിന് മേൽ ആധിപത്യം നേടാൻ ജ്യോക്കോവിച്ചിനു ആയി. തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-3 നു സ്വന്തമാക്കി ജ്യോക്കോവിച്ച് തിരിച്ചു വരവിനുള്ള സൂചനകൾ നൽകി.

മൂന്നാം സെറ്റിന് ശേഷം പുറം വേദനയെ തുടർന്ന് വൈദ്യസഹായം തേടുന്ന സിറ്റിപാസിനെയും കാണാൻ ആയി. നാലാം സെറ്റിൽ എല്ലാ നിലക്കും ആധിപത്യം നേടിയ ജ്യോക്കോവിച്ച് ആദ്യ സർവീസ് തന്നെ ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് വീണ്ടും ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റിൽ വലിയ അവസരം ഒന്നും സിറ്റിപാസിന് നൽകിയില്ല. സെറ്റ് 6-2 നു നേടിയ ജ്യോക്കോവിച്ച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ സിറ്റിപാസിന്റെ സർവീസിനെ സമ്മർദ്ദത്തിലാക്കി ജ്യോക്കോവിച്ച്. ഡ്രോപ്പ് ഷോട്ടുകളുമായി പെട്ടെന്ന് പോയിന്റുകൾ സ്വന്തം വരുതിയിൽ ആക്കാനും സെർബിയൻ താരത്തിന് ആയി. സെറ്റിൽ സിറ്റിപാസിന്റെ രണ്ടാം സർവീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് മത്സരം കയ്യെത്തും ദൂരത്താക്കി. സെറ്റിൽ തുടർന്ന് സർവീസ് നിലനിർത്തിയ ജ്യോക്കോവിച്ച് ഇടക്ക് സിറ്റിപാസിന്റെ സർവീസിൽ ബ്രൈക്ക് പോയിന്റുകളും സൃഷ്ടിച്ചു. എന്നാൽ ബ്രൈക്ക് വഴങ്ങിയില്ലെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ ഗ്രീക്ക് താരത്തിന് ആയില്ല. 6-4 നു സെറ്റും കിരീടവും ചരിത്രവും നൊവാക് ജ്യോക്കോവിച്ച് കുറിച്ചു.

തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിൽ മത്സരം സ്വന്തം കയ്യിൽ നിന്ന് കൈവിട്ട നിരാശ തന്നെയാവും സിറ്റിപാസിന് കൂട്ട്. എന്നാൽ ഈ പ്രകടനം തുടർന്നും താരത്തിന് ആത്മവിശ്വാസം പകരും. ടെന്നീസിൽ ഇതിഹാസ താരങ്ങൾ ആയ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്ക് സാധിക്കാത്ത രണ്ടാം കരിയർ സ്‌ലാം എന്ന നേട്ടം രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിലൂടെ കൈവരിക്കുന്ന ജ്യോക്കോവിച്ച് ടെന്നീസ് ചരിത്രം കണ്ട ഏറ്റവും മഹാനായ താരം താനാണ് എന്നു കൂടി പറയുകയാണ് ഈ ചരിത്ര നേട്ടത്തിലൂടെ. പലപ്പോഴും നദാലിന്റെ സാന്നിധ്യത്തിൽ മാത്രം നഷ്ടമാവുന്ന ഫ്രഞ്ച് ഓപ്പൺ കിരീടം കൂടി നേടിയതിലൂടെ ഈ സീസണിലെ നാലു ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ കൂടിയാണ് ജ്യോക്കോവിച്ച് ഇനി ലക്ഷ്യം വക്കുക. ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയ ജ്യോക്കോവിച്ച് വിംബിൾഡൺ, യു.എസ് ഓപ്പൺ കിരീടങ്ങൾ കൂടി നേടി ചരിത്രം എഴുതിയാലും അതിശയിക്കാനില്ല. 2 സെറ്റ് പിറകിൽ നിന്നു തനിക്ക് ബുദ്ധിമുട്ട് ആയ കളിമണ്ണ് മൈതാനത്ത് ജ്യോക്കോവിച്ച് നടത്തിയ തിരിച്ചു വരവ് താരത്തിന്റെ അവിശ്വസനീയമായ മനക്കരുത്തിന്റെ ഒരിക്കൽ കൂടിയുള്ള വിളംബരം ആയി. തീവ്ര ഫെഡറർ, നദാൽ ആരാധകർക്ക് കൂടി ജ്യോക്കോവിച്ച് ആണ് ചരിത്രം കണ്ട ഏറ്റവും മഹത്തായ താരം എന്നു സമ്മതിക്കേണ്ടി വരേണ്ട അവസ്ഥ തന്നെയാണ് നിലവിലുള്ളത്.

ഒന്നാം റാങ്കിൽ ഫെഡററിന്റെ റെക്കോർഡ് മറികടന്നു നൊവാക് ജ്യോക്കോവിച്ച്

പുരുഷ വിഭാഗം ടെന്നീസിൽ ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ ആയിരുന്ന റോജർ ഫെഡററിന്റെ റെക്കോർഡ് ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച് മറികടന്നു. എ. ടി. പി റാങ്കിംഗിൽ 310 ആഴ്ച ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്ന സ്വിസ് ഇതിഹാസ താരത്തിന്റെ റെക്കോർഡ് ആണ് സെർബിയൻ താരം മറികടന്നത്. ഇന്നത്തോടെ 311 ആഴ്ചകൾ ആണ് 33 കാരൻ ആയ ജ്യോക്കോവിച്ച് ലോക ഒന്നാം നമ്പർ റാങ്കിംഗിൽ തുടർന്നത്.

2011 ൽ ലോക ഒന്നാം റാങ്കിൽ ആദ്യമായി എത്തിയ സെർബിയൻ താരം കഴിഞ്ഞ പതിറ്റാണ്ട് ടെന്നീസിൽ തന്റെ കാൽക്കീഴിൽ തന്നെയാക്കി. നിലവിൽ വർഷത്തെ ആദ്യ ഗ്രാന്റ് സ്‌ലാം ആയ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തി 18 ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ എത്തിയ ജ്യോക്കോവിച്ച് ഫെഡററിന്റെയും നദാലിന്റെയും 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന റെക്കോർഡ് തകർക്കാൻ ആണ് അടുത്ത് ശ്രമിക്കുക.

ഫൈനലിൽ കൂടുതൽ സമ്മർദ്ദം ജ്യോക്കോവിച്ചിനു ആയിരിക്കും എന്ന് മെദ്വദേവ്

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ വെറും രണ്ടാമത്തെ മാത്രം ഫൈനൽ കളിക്കുന്ന തന്നെക്കാൾ സമ്മർദ്ദം നേരിടുക എതിരാളിയായ നൊവാക് ജ്യോക്കോവിച്ച് ആയിരിക്കും എന്ന് ഡാനിൽ മെദ്വദേവ്. ഇത് വരെ കളിച്ച 8 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലുകളും ജയിച്ച ജ്യോക്കോവിച്ചിനു മത്സരം തോൽക്കാതിരിക്കണം എന്ന സമ്മർദ്ദം തന്നെക്കാൾ അലട്ടും എന്നു പറഞ്ഞ മെദ്വദേവ് തന്നെക്കാൾ നഷ്ടപ്പെടാൻ കൂടുതലുള്ളത് ജ്യോക്കോവിച്ചിനു ആണെന്നും വ്യക്തമാക്കി.

കൂടാതെ 17 ഗ്രാന്റ് സ്‌ലാം കിരീടങ്ങളുള്ള ജ്യോക്കോവിച്ചിനു അതോടൊപ്പം ഫെഡററിന്റെയും, നദാലിന്റെയും കിരീട നേട്ടങ്ങളുടെ റെക്കോർഡ് പിന്തുടരുന്നതിന്റെയും സമ്മർദ്ദം ഉണ്ടാവും എന്നു കൂട്ടിച്ചേർത്ത മെദ്വദേവ് തനിക്ക് അനുഭവസമ്പത്ത് കുറവാണ് എങ്കിലും നഷ്ടപ്പെടാൻ കുറച്ചു മാത്രമാണ് ഉള്ളതെന്നും ഓർമ്മിപ്പിച്ചു. 2019 ൽ യു.എസ് ഓപ്പൺ ഫൈനലിൽ നദാലിനോട് 5 സെറ്റ് കടുത്ത പോരാട്ടത്തിൽ കിരീടം അടിയറവ് പറഞ്ഞ റഷ്യൻ താരം ആ കഥ മെൽബണിൽ തിരുത്താൻ ആവും ഇറങ്ങുക എന്നുറപ്പാണ്. ഞായറാഴ്ച ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ഫൈനൽ.

വെല്ലുവിളി അതിജീവിച്ച് ജ്യോക്കോവിച്ച്, മൂന്നാം റൗണ്ടിലേക്ക് മുന്നേറി തീമും, ഷപോവലോവും

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ പ്രതീക്ഷതിലും കടുത്ത പോരാട്ടം അതിജീവിച്ച് ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച് മൂന്നാം റൗണ്ടിൽ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഫ്രാൻസസ് ടിഫോയെ 4 സെറ്റ് പോരാട്ടത്തിനു ശേഷം ആണ് ജ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഇരു താരങ്ങളും മികച്ച സർവീസുകളും ആയി കളം നിറഞ്ഞ മത്സരത്തിൽ ജ്യോക്കോവിച്ച് 26 ഏസുകൾ ഉതിർത്തപ്പോൾ ടിഫോ 22 ഏസുകൾ ഉതിർത്തു. ആദ്യ സെറ്റ് 6-3 നേടിയ ജ്യോക്കോവിച്ചിനു മത്സരത്തിൽ മികച്ച തുടക്കം ആണ് ലഭിച്ചത്. രണ്ടാം സെറ്റിൽ ടൈബ്രേക്കറിലേക്ക് മത്സരം നീണ്ടപ്പോൾ സെറ്റ് പോയിന്റ് രക്ഷിച്ച് ടിഫോ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ ഇത്തവണ പക്ഷെ ജ്യോക്കോവിച്ച് സെറ്റ് വിട്ടു കൊടുത്തില്ല. അതിനു ശേഷം നാലാം സെറ്റിൽ അനായാസം 6-3 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 2 ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തത്.

ജ്യോക്കോവിച്ചിലും നിന്നും വ്യത്യസ്തമായി അനായാസം ആയിരുന്നു മൂന്നാം സീഡ് ഓസ്ട്രിയൻ താരം ഡൊമനിക് തീമിന്റെ രണ്ടാം റൗണ്ട് ജയം. ജർമ്മൻ താരം ഡൊമനിക് കോഫറിന് എതിരെ സമ്പൂർണ ആധിപത്യം നേടിയ തീം 6-4, 6-0, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്. മത്സരത്തിൽ എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്തു തീം. തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന തീമിനു ഇത് മികച്ച തുടക്കം തന്നെയാണ്. ആദ്യ മത്സരത്തിലെ കടുത്ത പോരാട്ടത്തിനു ശേഷം എത്തിയ കനേഡിയൻ താരവും 11 സീഡുമായ ഡെന്നിസ് ഷപോവലോവും രണ്ടാം റൗണ്ടിൽ അനായാസ ജയം ആണ് കണ്ടതിയത്. ഓസ്‌ട്രേലിയൻ താരം ബെർണാർഡ് ടോമിക്കിനെ 6-1, 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഷപോവലോവ് തകർത്തത്

Exit mobile version