നോഹയ്ക്ക് ഹാട്രിക്ക്, എഫ് സി ഗോവക്ക് വൻ വിജയം

എഫ് സി ഗോവയ്ക്ക് ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ മികച്ച വിജയം. നോഹാ സദോയിയിടെ ഹാട്രിക്കിന്റെ മികവിൽ ആയിരുന്നു എഫ് സി ഗോവ ഇന്ന് വിജയിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു എഫ് സി ഗോവയുടെ വിജയം. ആദ്യപകുതിയിൽ ഇന്ന് ഗോളൊന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിലാണ് നാലു ഗോളുകളും വന്നത്.

47ആം മിനിറ്റിൽ നോഹ ഗോളടി തുടങ്ങി. 54, 59 മിനിട്ടുകളിലും നോഹ ഗോൾ നേടിയതോടെ ഹൈദരാബാദ് 3-0-ന് മുന്നിലായി. നോഹ ഹാട്രിക്കും പൂർത്തിയാക്കി. 84ആം മിനിറ്റൽ കാർലോസ് മാർട്ടിനസ് കൂടെ ഗോൾ നേടിയതോടെ അവർ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോടെ എഫ് സി ഗോവ 39 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്‌. ഇനിയും രണ്ടു മത്സരങ്ങൾ അവർക്ക് ഈ സീസണിൽ ബാക്കിയുണ്ട്. ഹൈദരാബാദ് അവസാന സ്ഥാനത്ത് തുടരുന്നു

നോവ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ!! 2 വർഷത്തെ കരാർ ഒപ്പുവെക്കും

അടുത്ത സീസണിൽ നോവ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്. നോവ രണ്ട് വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും എന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു.

അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോവ. ഈ സീസണിൽ ഇതുവരെ ഗോവയ്ക്ക് ആയി 16 മത്സരങ്ങൾ ലീഗിൽ കളിച്ച നോവ 6 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 35 മത്സരങ്ങൾ കളിച്ച നോവ 14 ഗോളുകളും 11 അസിസ്റ്റും സംഭാവ നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക.

എഫ് സി ഗോവയുടെ നോവയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം

അടുത്ത സീസണിലേക്ക് ഉള്ള ഒരുക്കത്തിനായി ഐ എസ് എല്ലിലെ വലിയ ഒരു താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു‌. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. നോവയുടെ രണ്ട് വർഷത്തെ കരാർ ഉള്ള ഒരു ഡീൽ ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നുണ്ട് എന്ന് 90nStoppage റിപ്പോർട്ട് ചെയ്യുന്നു.

അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോവ. ഈ സീസണിൽ ഇതുവരെ ഗോവയ്ക്ക് ആയി 15 മത്സരങ്ങൾ ലീഗിൽ കളിച്ച നോവ 5 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 35 മത്സരങ്ങൾ കളിച്ച നോവ 14 ഗോളുകളും 11 അസിസ്റ്റും സംഭാവ നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക.

Exit mobile version