നോഹ സദൗയി പരിശീലനം പുനരാരംഭിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌രെ നോഹ സദൗയിയുടെ തിരിച്ചുവരവിനെ കുറിച്ച് പോസിറ്റീവ് അപ്‌ഡേറ്റ് നൽകി. വിംഗർക്ക് ഉടൻ തന്നെ കളിക്കാൻ കഴിയുമെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞു. “നോഹ പരിശീലന പിച്ചിൽ തിരിച്ചെത്തി, അതിനാൽ അടുത്ത മത്സരത്തിനോ ഫിഫ ഇടവേളയ്ക്ക് ശേഷമോ അവൻ മാച്ച് സ്ക്വാഡിൽ തിരിച്ചെത്തും” സ്റ്റാഹ്രെ പറഞ്ഞു.

മുംബൈ സിറ്റിക്കും ബെംഗളൂരു എഫ്‌സിക്കുമെതിരായ അവസാന രണ്ട് മത്സരങ്ങൾ നോഹക്ക് നഷ്ടമായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും നോഹ സദൗയിയുടെ അഭാവം പ്രകടമായുരുന്നു. രണ്ടു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് തോൽക്കുകയുൻ ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ സെപ്റ്റംബറിലെ മികച്ച കളിക്കാരനായി നോഹ സദൗയി തിരഞ്ഞെടുക്കപ്പെട്ടു

പിച്ചിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ, സെപ്റ്റംബറിലെ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് ആയി നോഹ സദൗയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ വെറും 8 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 3 അസിസ്റ്റുകളും നേടിയ മൊറോക്കൻ ഫോർവേഡ് അസാധാരണ ഫോമിലാണ്. സദൗയി അഞ്ച് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകളും ഡുറാൻഡ് കപ്പ് ഗോൾഡൻ ബൂട്ടും ഇതുവരെ ബ്ലാസ്റ്റേഴ്സിനായി സ്വന്തമാക്കി.

അദ്ദേഹത്തിൻ്റെ സ്ഥിരതയാർന്ന ഗോൾ സ്‌കോറിംഗും പ്ലേ മേക്കിംഗ് കഴിവുകളും ബ്ലാസ്റ്റേഴ്‌സിൻ്റെ ഇതുവരെയുള്ള പ്രകടനങ്ങളിൽ നിർണായകമാണ്. ഗോവയിൽ നിന്ന് ബ്ലാസ്റ്റേഴ്സിൽ എത്തിയ നോഹ പെട്ടെന്ന് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായി. സെപ്റ്റംബറിൽ മാത്രം 4 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ അദ്ദേഹം നേടി.

അർഹിച്ച പെനാൾട്ടി അനുവദിച്ചില്ല, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിൽ പിരിഞ്ഞു. ആവേശകരമായ മത്സരമാണ് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 2-0ന് മുന്നിൽ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിലേക്ക് വന്നത്.

മത്സരത്തിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.

മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2-0 ഒഡീഷ. 29ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളിൽ കലാശിച്ചത്.

36ആം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നല്ല അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു എങ്കിലും വിജയ ഗോൾ വന്നില്ല.

ഇഞ്ച്വറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹയെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ലഭിക്കേണ്ടിയിരുന്ന പെനാൾട്ടി റഫറി അനുവദിച്ചതുമില്ല. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 5 പോയിന്റ് ആണുള്ളത്.

ആദ്യ പകുതിയിൽ 2 ഗോൾ ലീഡ് കളഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-2 എന്ന സമനിലയിൽ നിൽക്കുന്നു. ആവേശകരമായ ആദ്യ പകുതിയാണ് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 2-0ന് മുന്നിൽ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2ലേക്ക് വന്നത്.

നോഹ തന്റെ ഗോൾ ആഘോഷിക്കുന്നു

മത്സരത്തിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.

മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2-0 ഒഡീഷ. 29ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളിൽ കലാശിച്ചത്.

36ആം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു.

അവസരങ്ങൾ തുലച്ചു, നോർത്ത് ഈസ്റ്റിന് എതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചു. നോഹ സദോയിയുടെ മികച്ച ഫിനിഷാണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകിയത്. അവസാനം അവസരങ്ങൾ തുലച്ചില്ലായിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റും ഉറപ്പിക്കാമായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. അവരുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. ജിതിനും അജാരെയും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് നിരന്തരം വെല്ലുവിളി ഉയർത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല അവസരങ്ങൾ വന്നത് നോഹയിലൂടെ ആയിരുന്നു. നോഹ ഒരുക്കി നൽകിയ അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആയില്ല.

രണ്ടാം പകുതിയിൽ സച്ചിൻ സുരേഷിന്റെ ഒരു പിഴവ് ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. 59ആം മിനുട്ടിൽ അജാരെ എടുത്ത ഫ്രീകിക്ക് അനായാസം പിടിക്കാമായിരുന്നു എങ്കിലും സച്ചിന്റെ കയ്യിൽ നിന്ന് പന്ത് വഴുതി വലയ്ക്ക് അകത്തേക്ക് പോയി. സ്കോർ 1-0.

കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ഈ ഗോളിനോട് പ്രതികരിച്ചു. 67ആം മിനുട്ടിൽ നോഹ സദോയിയുടെ ഒരു മികച്ച ഫിനിഷ് ബ്ലാസ്റ്റേഴ്സിന് സമനില നൽകി. നോഹ ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ ലോ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

83ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം അഷീർ അക്തർ ചുവപ്പ് കണ്ട് പുറത്ത് പോയി. ഇതിനു ശേഷം വിജയ ഗോളിനായി ബ്ലാസ്റ്റേഴ്സ് ആഞ്ഞു ശ്രമിച്ചു. അവസാന നിമിഷങ്ങളിൽ രണ്ട് സുവർണ്ണാവസരങ്ങൾ ഐമന് ലഭിച്ചു. പക്ഷെ രണ്ടു വലയിൽ എത്തിയില്ല.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 4 പോയിന്റാണുള്ളത്.

7 ഗോൾ!! ഇത് വേറെ ലെവൽ കേരള ബ്ലാസ്റ്റേഴ്സ്, നോഹയ്ക്ക് വീണ്ടും ഹാട്രിക്ക്!!

ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വൻ വിജയം. ഇന്ന് സി ഐ എസ് എഫിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആറ് ഗോളുകൾക്ക് മുന്നിൽ നിന്നിരുന്നു. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

ഇന്ന് മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. നോഹയുടെ ഒരു ചിപ് പാസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചായിരുന്നു പെപ്രയുടെ ഗോൾ. ഇതിനു പിന്നാലെ ഒമ്പതാം മിനുട്ടിൽ ഐമന്റെ അസിസ്റ്റിൽ നിന്ന് നോഹ ഗോൾ നേടി കൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി.

16ആം മിനുറ്റിൽ ഐമൻ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നൽകി. ഐമന്റെ ഗോൾ പെപ്ര ആയിരുന്നു ഒരുക്കിയത്. ഇരുപതാം മിനുട്ടിൽ നോഹ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 25ആം മിനുട്ടിൽ നവോചയുടെ വക ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ഗോൾ. ആദ്യ പകുതിക്ക് പിരിയാൻ ഒരു മിനുട്ട് ബാക്കി ഇരിക്കെ അസ്ഹറും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു സഹോദരന്റെ ഗോൾ.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ഗോളിനായി ശ്രമിച്ചു. 88ആം മിനുട്ടിൽ ഒരു പെനാൾട്ടി കിട്ടി എങ്കിലും നോഹക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. എന്നാൽ പെട്ടെന്ന് തന്നെ അതിന് നോഹ തന്റെ മൂന്നാം ഗോളിലൂടെ പ്രായശ്ചിത്തം ചെയ്തു. നോഹയുടെ ഈ ഡ്യൂറണ്ട് കപ്പിലെ രണ്ടാം ഹാട്രിക്ക് ആണിത്. ഇന്നത്തെ വിജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു.

ഹെന്റമ്മോ!! 8 ഗോൾ അടിച്ച് കേരള ബ്ലാസ്റ്റേഴ്സ്!! മുംബൈ സിറ്റി ബാക്കിയില്ല

ഡ്യൂറണ്ട് കപ്പിൽ ഇന്ന് മുംബൈ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വമ്പൻ വിജയം. മറുപടിയില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഹാട്രിക്കുമായി പെപ്രയും നോഹയും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഹീറോസ് ആയി. പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ കീഴിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു ഇത്. മുംബൈ സിറ്റിയുടെ റിസേർവ്സ് ടീമാണ് ഡ്യൂറണ്ട് കപ്പിൽ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗോൾ അടിച്ച ശേഷം കറുത്ത ആം ബാൻഡിലേക്ക് വിരൽ ചൂണ്ടുന്നു

ഇന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. മുംബൈ സിറ്റിക്കെതിരെ സമ്പൂർണ ആധിപത്യമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പുലർത്തിയത്. തുടക്കം മുതൽ ആക്രമിച്ച കേരള ബ്ലാസ്റ്റേഴ്സ് 32ആം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങ് ആയ നോഹ സദോയി ആണ് ബ്ലാസ്റ്റേഴ്സിന് ആയി ലക്ഷ്യം കണ്ടത്.

വലത് വിങ്ങിൽ നിന്ന് ഐവബാം നൽകിയ ക്രോസിൽ നിന്ന് ഒരു മനോഹരമായ വോളിയിലൂടെ ആയിരുന്നു നോഹയുടെ ഫിനിഷ്. ഇതിനുശേഷവും കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയർത്താൻ അവസരം കിട്ടി. ഏതാനും മിനിറ്റുകൾക്ക് തന്നെ നോഹയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി. നാൽപ്പതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാമെ പെപ്രയിലൂടെ ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ പെപ്ര വീണ്ടും ഗോൾ നേടി സ്കോർ 3-0 ആയി. ലൂണയുടെ ഹെഡറിൽ നിന്ന് ഒരു റീബൗണ്ടിലൂടെ ആയിരുന്നു പെപ്രയുടെ രണ്ടാം ഗോൾ.

കേരള ബ്ലാസ്റ്റേഴ്സ് ടീം കറുത്ത ആം ബാൻഡ് ധരിച്ച് ആണ് ഇന്ന് ഇറങ്ങിയത്

രണ്ടാം പകുതിയിലും ഈ പ്രകടനം ബ്ലാസ്റ്റേഴ്സ് തുടർന്നു. 50ആം മിനുട്ടിൽ നോഹ ഒരു ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ നേടി. ഐമൻ നൽകിയ ക്രോസിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. 53ആം മിനുട്ടിൽ പെപ്ര ഹാട്രിക്ക് കൂടെ നേടിയതോടെ ബ്ലാസ്റ്റേഴ്സ് 5-0ന് മുന്നിൽ എത്തി. 76ആം മിനുട്ടി നോഹയും ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് പൂർത്തിയാക്കി.

അവസാനം ഇഷാൻ പണ്ടിത വന്ന് രണ്ട് ഗോൾ കൂടെ അടിച്ചതോടെ സ്കോർ 8-0 ആയി. ഡ്യൂറണ്ട് കപ്പിലെ തന്നെ ഏറ്റവും വലിയ മാർജിൻ.

ഇനി ഗ്രൂപ്പിൽ സി ഐ എസ് എഫും പഞ്ചാബ് എഫ് സിയുമാണ് ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ആയുള്ളത്.

ആദ്യ പകുതിയിൽ മുംബൈ സിറ്റിയെ വെള്ളം കുടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്!! 3 ഗോളിന് മുന്നിൽ

ഡ്യൂറണ്ട് കപ്പിൽ ഇന്ന് മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്നു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്നു. മുംബൈ സിറ്റിക്കെതിരെ സമ്പൂർണ ആധിപത്യമാണ് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പുലർത്തിയത്. തുടക്കം മുതൽ ആക്രമിച്ച കേരള ബ്ലാസ്റ്റേഴ്സ് 32ആം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങ് ആയ നോഹ സദോയി ആണ് ബ്ലാസ്റ്റേഴ്സിന് ആയി ലക്ഷ്യം കണ്ടത്.

ലൂണയും നോഹയും

വലത് വിങ്ങിൽ നിന്ന് ഐവബാം നൽകിയ ക്രോസിൽ നിന്ന് ഒരു മനോഹരമായ വോളിയിലൂടെ ആയിരുന്നു നോഹയുടെ ഫിനിഷ്. ഇതിനുശേഷവും കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയർത്താൻ അവസരം കിട്ടി. ഏതാനും മിനിറ്റുകൾക്ക് തന്നെ നോഹയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി. നാൽപ്പതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാമെ പെപ്രയിലൂടെ ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ പെപ്ര വീണ്ടും ഗോൾ നേടി സ്കോർ 3-0 ആയി. ലൂണയുടെ ഹെഡറിൽ നിന്ന് ഒരു റീബൗണ്ടിലൂടെ ആയിരുന്നു പെപ്രയുടെ രണ്ടാം ഗോൾ.

രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്ന് വിജയത്തോടെ ഡ്യൂറണ്ട് കപ്പ് ആരംഭിക്കാനാവും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

വൻ പ്രഖ്യാപനം എത്തി, നോഹ സദൗയിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

ഫോർവേഡ് നോഹ സദൗയിയെ രണ്ട് വർഷത്തെ കരാറിൽ ക്ലബ്ബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ധാരാളം അനുഭവ സമ്പത്തും ഗോൾ സ്‌കോറിംഗ് മികവുമുള്ള സദൗയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തു നൽകും, ഇത് വരാനിരിക്കുന്ന സീസണുകളിൽ ക്ലബിന്റെ മുന്നേറ്റ നിരയെ ശക്തിപ്പെടുത്തും.


മൊറോക്കോയിൽ ജനിച്ച നോഹ, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തന്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്ബോൾ യാത്ര നടത്തിയിട്ടുണ്ട്. MLS സൈഡ് ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവ ടീമായ PDA അക്കാദമിയിൽ ചേരുന്നതിന് അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ്, വൈഡാഡ് കാസബ്ലാങ്കയുടെ യുവനിരയിൽ നിന്നാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. 2013-ൽ ഇസ്രായേൽ പ്രീമിയർ ലീഗ് ക്ലബ് മക്കാബി ഹൈഫയിൽ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളിലൂടെയാണ് നോഹയുടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. തുടർന്ന് മെർബത്ത് എസ്.സി, എൻപ്പി എസ്.സി, എം.സി ഔജ, രാജാ കാസബ്ലാങ്ക, എ.എസ് ഫാർ എന്നീ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. പിന്നീട് 2022 ൽ ഐഎസ്എൽ ക്ലബ്ബായ എഫ്‌സി ഗോവയിൽ എത്തി.

30 കാരനായ ഫോർവേഡ് ഐഎസ്എല്ലിൽ 54 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കഴിഞ്ഞ രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും അദ്ദേഹത്തിൻ്റെ പേരിൽ രേഖപ്പെടുത്തിയിടുണ്ട് . താൻ കളിച്ച മിക്കവാറും എല്ലാ മത്സരങ്ങളിലും ഒരു ഗോളിന് സംഭാവന നൽകിയ നോഹ, ലീഗിലെ ഒരു താരമായും ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമായ കളിക്കാരിലൊരാളെന്ന നിലയിലും അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്നു.

2021-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം രാജ്യത്തിനായി 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട് . 2021 ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിൻ്റെ സെമി-ഫൈനലുകളിലും ഫൈനലുകളിലും കളിച്ച് ,മൊറോക്കോയെ കിരീടത്തിലേക്ക് എത്തിക്കാനും അദ്ദേഹം സഹായിച്ചു.

നോഹ ക്ലബിനൊപ്പം ചേരുന്നതിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:

‘‘ഞങ്ങളുടെ ലക്ഷ്യത്തിലെത്താൻ നോഹ ഞങ്ങളോടൊപ്പം ചേർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളും കഴിഞ്ഞ രണ്ട് ഐഎസ്എൽ സീസണുകളിലേതുപോലെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ചേരാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു, ഈ അസോസിയേഷൻ വളരെ വിജയകരമാണെന്ന് കരുതുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതിനെ കുറിച്ച് നോഹ സദൗയി:

കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിലും അത്തരമൊരു ആവേശകരമായ ക്ലബ്ബിൻ്റെ ഭാഗമാകുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നുള്ള ഊർജവും പിന്തുണയും കേവലം അവിശ്വസനീയമാണ്, അവർക്ക് മുന്നിൽ കളിക്കാനായും ക്ലബ്ബിന്റെ വിജയത്തിന് സംഭാവന നൽകാനും ഈ ആവേശകരമായ യാത്രയുടെ ഭാഗമാകാനും ഞാൻ കാത്തിരിക്കുകയാണ്. ഒരുമിച്ച്, ഈ സീസണിൽ നമുക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനും നമ്മുടെ മുദ്ര പതിപ്പിക്കാനും കഴിയും.

ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബിന്റെ ആദ്യ വിദേശ സൈനിംഗാണ് നോഹ സദൗയി. തായ്ലൻഡിൽ ജൂലൈ 3 മുതൽ വരാനിരിക്കുന്ന സീസണിനായുള്ള പ്രീസീസൺ തയ്യാറെടുപ്പുകൾക്കായി നോഹ ടീമിനൊപ്പം ചേരും.

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന നോഹ ഗോവൻ ആരാധകരോട് യാത്ര പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ഒരുങ്ങുന്ന നോഹ സദോയ് ഇന്ന് ഔദ്യോഗികമായി തന്റെ ക്ലബായ എഫ് സി ഗോവയീട് യാത്ര പറഞ്ഞു. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് താൻ ഗോവ വിടുന്ന കാര്യം നോഹ പങ്കുവെച്ചത്. ക്ലബിൽ ഉള്ള ഒരോ ദിവസവും താൻ ആസ്വദിച്ചിരുന്നു എന്നും ക്ലബിനും ആരാധകർക്കും താൻ നന്ദി പറയുന്നു എന്നും നോഹ കുറിച്ചു.

അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നോഹയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചനകൾ. നോഹ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും. അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോഹ.

ഈ സീസണിൽ ഗോവയ്ക്ക് ആയി 22 മത്സരങ്ങൾ ലീഗിൽ കളിച്ച നോഹ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 43 മത്സരങ്ങൾ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക. 3 കോടിയോളം ആകും നോഹയുടെ വാർഷിക വേതനം.

നോഹ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ കളിക്കും, ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

അടുത്ത സീസണിൽ നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിനായി തന്നെ കളിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസും നോഹ കേരള ബ്ലാസ്റ്റേഴ്സിൽ എത്തും എന്ന് പറഞ്ഞു. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയുമായി ബ്ലാസ്റ്റേഴ്ശ് കരാറിൽ നേരത്തെ തന്നെ എത്തിയിരുന്നു. നോഹ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും

അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോഹ. ഈ സീസണിൽ ഇതുവരെ ഗോവയ്ക്ക് ആയി 22 മത്സരങ്ങൾ ലീഗിൽ കളിച്ച നോഹ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 43 മത്സരങ്ങൾ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക. 3 കോടിയോളം ആകും നോഹയുടെ വാർഷിക വേതനം.

നോഹയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിൽ 3 കോടി വേതനം, 3 വർഷത്തെ കരാറും

അടുത്ത സീസണിൽ നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്. നോവ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗോവയുടെ ഈ സീസണിലെ മത്സരങ്ങൾ അവസാനിച്ചാൽ ഉടൻ ബ്ലാസ്റ്റേഴ്സ് നോഹയുടെ സൈനിംഗ് പ്രഖ്യാപിക്കും.

അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോവ. ഈ സീസണിൽ ഇതുവരെ ഗോവയ്ക്ക് ആയി 22 മത്സരങ്ങൾ ലീഗിൽ കളിച്ച നോവ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 42 മത്സരങ്ങൾ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക. 3 കോടിയോളം ആകും നോഹയുടെ വാർഷിക വേതനം.

Exit mobile version