ബോണ്ണര്‍ വീണു, പക്ഷേ ശതകവും ലീഡും ഉറപ്പാക്കിയ ശേഷം

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റിന്‍ഡീസ്. എന്‍ക്രുമ ബോണ്ണറുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ ആണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 373/9 എന്ന നിലയിലാണ്.

താരം 123 റൺസ് നേടിയപ്പോള്‍ വിന്‍ഡീസിന് 62 റൺസ് ലീഡാണ് കൈവശമുള്ളത്. വീരസാമി പെരുമാള്‍ 26 റൺസുമായി ബോണ്ണര്‍ക്ക് മികച്ച പിന്തുണയാണ് നൽകിയത്. ജേസൺ ഹോള്‍ഡര്‍(45)ന്റെ വിക്കറ്റ് മൂന്നാം ദിവസം തുടക്കത്തിലെ നഷ്ടമായ ശേഷം ജോഷ്വ ഡാ സിൽവ(32) ആണ് ബോണ്ണര്‍ക്കൊപ്പം തിളങ്ങിയ മറ്റൊരു താരം.

ഇംഗ്ലണ്ടിനായി സ്റ്റോക്സും ഓവര്‍ട്ടണും രണ്ട് വീതം വിക്കറ്റ് നേടി.

വിന്‍ഡീസും ഒരുങ്ങി, ടീം അറിയാം

ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കെമര്‍ റോച്ച്, എന്‍ക്രുമ ബോണ്ണര്‍, ബ്രണ്ടന്‍ കിംഗ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപനം. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

കെമര്‍ റോച്ച് 2019ൽ ആണ് വെസ്റ്റിന്‍ഡീസിനായി അവസാനമായി ഏകദിനത്തിൽ കളിച്ചത്. ബോണ്ണര്‍ ആകട്ടെ 2021 ജനുവരിയിലാണ് അവസാനമായി ഏകദിന മത്സരത്തിൽ കളിച്ചത്. ബ്രണ്ടന്‍ കിംഗും 2019-20 ന് ശേഷം ഇതാദ്യമായാണ് വിന്‍ഡീസ് ടീമിലിടം പിടിക്കുന്നത്.

വെസ്റ്റിന്‍ഡീസ് : Kieron Pollard (C), Fabian Allen, Nkrumah Bonner, Darren, Bravo, Shamarh Brooks, Jason Holder, Shai Hope, Akeal Hosein, Alzarri Joseph, Brandon King, Nicholas Pooran, Kemar Roach, Romario Shepherd, Odean Smith, Hayden Walsh Jr.

വിന്‍ഡീസിന്റെ നടുവൊടിച്ച് രമേശ് മെന്‍ഡിസ്, രണ്ടാം ടെസ്റ്റിൽ വിജയം നേടി ശ്രീലങ്ക

രമേശ് മെന്‍ഡിസിന്റെ ബൗളിംഗ് മികവിന് മുന്നിൽ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പതറിയപ്പോള്‍ 164 റൺസിന്റെ വിജയം നേടി ശ്രീലങ്ക. 56.1 ഓവറിൽ വെസ്റ്റിന്‍ഡീസ് 132 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസ് നേടിയ ബോണ്ണറാണ് ടീമിന്റെ ടോപ് സ്കോറര്‍.

ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 36 റൺസ് നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് നേടിയ ശേഷം മറ്റൊരു കൂട്ടുകെട്ടിനും വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് കരുത്തേകുവാന്‍ കഴിഞ്ഞില്ല.

92/2 എന്ന നിലയിൽ രമേശ് മെന്‍ഡിസ് എറിഞ്ഞ 44ാം ഓവറിൽ ഷായി ഹോപിനെയും റോസ്ടൺ ചേസിനെയും ഓവറിലെ ആദ്യ രണ്ട് പന്തിൽ പുറത്താക്കിയ ശേഷം അവസാന പന്തിൽ കൈല്‍ മേയഴ്സിനെയും പുറത്താക്കിയതോടെ വിന്‍ഡീസ് 92/5 എന്ന നിലയിലേക്ക് വീണു.

രമേശ് മെന്‍ഡിസും എംബുല്‍ദേനിയയും അഞ്ച് വീതം വിക്കറ്റാണ് നേടിയത്. ടോപ് ഓര്‍ഡറിനെയും മധ്യനിരയെയും രമേശ് വട്ടം കറക്കിയപ്പോള്‍ എംബുല്‍ദേനിയ വാലറ്റത്തിന്റെ കഥകഴിച്ചു.

മാത്യൂസും ചന്ദിമലും മികച്ച താരങ്ങള്‍ പക്ഷേ വിന്‍ഡീസ് ലക്ഷ്യം വയ്ക്കേണ്ടത് കരുണാരത്നേയെ

തന്റെ അഭിപ്രായത്തിൽ ദിമുത് കരുണാരത്നേയെ വേഗത്തിൽ പുറത്താക്കിയാൽ ശ്രീലങ്കന്‍ ബാറ്റിംഗ് അത്ര ശക്തമല്ലെന്ന് പറഞ്ഞ് വിന്‍ഡീസ് താരം എന്‍ക്രുമ ബോണ്ണര്‍. ആഞ്ചലോ മാത്യൂസും ദിനേശ് ചന്ദിമലും മികച്ച താരങ്ങളാണെങ്കിലും ഇപ്പോള്‍ വിന്‍ഡീസിന് പ്രശ്നം സൃഷ്ടിക്കുന്നത് ദിമുത് കരുണാരത്നേ ആണെന്നും താരത്തെ പുറത്താക്കിയാൽ വിന്‍ഡീസിന് മത്സരത്തിൽ മികവ് കാട്ടാനാകുമെന്നും ബോണ്ണര്‍ പറഞ്ഞു.

വിന്‍ഡീസിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. കരുണാരത്നേയെ പുറത്താക്കിയാൽ ടീമിന് രണ്ടാം ടെസ്റ്റിൽ വിജയം സാധ്യമാണെന്നാണ് താന്‍ കരുതുന്നതെന്നും ബോണ്ണര്‍ കൂട്ടിചേര്‍ത്തു.

ആദ്യ ടെസ്റ്റിൽ വെസ്റ്റിന്‍ഡീസിനായി അര്‍ദ്ധ ശതകം നേടിയ രണ്ട് താരങ്ങളിൽ ഒരാള്‍ ബോണ്ണറായിരുന്നു. ശ്രീലങ്കയ്ക്കായി ദിമുത് കരുണാരത്നേ ആദ്യ ഇന്നിംഗ്സിൽ 147 റൺസും രണ്ടാം ഇന്നിംഗ്സിൽ 83 റൺസുമാണ് നേടിയത്.

എന്നാൽ താരത്തിന്റെ ക്യാച്ച് 14 ൽ വെച്ച് വെസ്റ്റിന്‍ഡീസ് കൈവിട്ടിരുന്നു. അത്തരം പിഴവുകള്‍ ഒഴിവാക്കണമെന്നാണ് ബോണ്ണര്‍ അഭിപ്രായപ്പെട്ടത്.

കൺകഷന് വിധേയനായി ബോണര്‍, പകരക്കാരനായി ഇറങ്ങി കീരന്‍ പവല്‍

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ക്രുമ ബോണര്‍ ആദ്യ ദിവസംം കൺകഷന് വിധേയനായി. വിന്‍ഡീസ് മൂന്നാം നമ്പര്‍ താരം ആന്‍റിച്ച് നോര്‍ട്ജേയുടെ പന്തിൽ ഹെല്‍മറ്റിൽ പന്ത് കൊണ്ടതിന് ശേഷവും 32 പന്തുകള്‍ ബാറ്റ് ചെയ്ത താരം എന്നാൽ ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. പിന്നീട് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിൽ കീരന്‍ പവൽ ആണ് പകരക്കാരനായി ഇറങ്ങിയത്.

മത്സരത്തിൽ പകരം താരമായി കീരന്‍ പവല്‍ കളിക്കുമോ എന്നതിൽ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സൺ തീരുമാനിക്കും എന്നാണ് അറിയുന്നത്. കൺകഷന്‍ സബ്സ്റ്റിറ്റ്യൂട്ട് എന്ന നിയമം വന്നതിൽ പിന്നെ പകരക്കാര് താരങ്ങള്‍ക്ക് കളിക്കാനിറങ്ങാം എന്ന് നിയമം വളരെ ഗുണകരമായി ടീമുകള്‍ക്ക് മാറുന്നുണ്ട്.

ബംഗ്ലാദേശില്‍ ചരിത്രം കുറിക്കുവാന്‍ സഹായിച്ച താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി വെസ്റ്റിന്‍ഡീസ്

ക്രുമാ ബോണ്ണര്‍, കൈല്‍ മയേഴ്സ് എന്നീ വിന്‍ഡീസിന്റെ ബംഗ്ലാദേശിലെ ചരിത്ര വിജയം സാധ്യമാക്കിയ താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്. ഇവരെ കൂടാതെ ജോഷ്വ ഡാ സില്‍വ, അകീല്‍ ഹൊസൈന്‍ എന്നിവര്‍ക്കും ആദ്യമായി വെസ്റ്റിന്‍ഡീസ് കേന്ദ്ര കരാര്‍ നല്‍കുകയാണ്.

18 താരങ്ങള്‍ക്കാണ് കേന്ദ്ര കരാര്‍ നല്‍കുമാന്‍ വെസ്റ്റിന്‍ഡീസ് തീരുമാനിച്ചിരിക്കുന്നത്. ഷിമ്രണ്‍ ഹെറ്റ്മ്യറിന് എന്നാല്‍ കേന്ദ്ര കരാര്‍ ബോര്‍ഡ് നല്‍കിയിട്ടില്ല.

Windiescentralcontract

ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം 375 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ആതിഥേയരായ വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് 236/4 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലെ ആദ്യ രണ്ട് സെഷനുകളില്‍ ഒരു വിക്കറ്റ് മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാനായത്. അതിനാല്‍ തന്നെ വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.

113 റണ്‍സുമായി പുറത്താകാതെ നിന്ന ക്രുമാ ബോണ്ണര്‍ ആണ് കളിയിലെ താരം. കൈല്‍ മയേഴ്സുമായി ചേര്‍ന്ന് 105 റണ്‍സ് കൂട്ടുകെട്ടാണ് ബോണ്ണര്‍ നേടിയത്. ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് കൂടി ആതിഥേയര്‍ക്ക് നഷ്ടമായെങ്കിലും പിന്നീട് ജേസണ്‍ ഹോള്‍ഡറും ബോണ്ണറും സമനിലയിലേക്ക് വേണ്ടി കളിക്കുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ 18 റണ്‍സ് നേടി. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയയും വിശ്വ ഫെര്‍ണാണ്ടോയും രണ്ട് വീതം വിക്കറ്റ് നേടി.

അവസാന സെഷനില്‍ വിന്‍ഡീസ് നേടേണ്ടത് 194 റണ്‍സ്, കൈവശം എട്ട് വിക്കറ്റ്

375 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസ് അഞ്ചാം ദിവസത്തെ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ 181/2 എന്ന നിലയില്‍. വിജയത്തിനായി ഒരു സെഷന്‍ അവസാനിക്കുമ്പോള്‍ 194 റണ്‍സാണ് ആതിഥേയര്‍ നേടേണ്ടത്. 84 റണ്‍സ് നേടി ക്രുമാ ബോണ്ണറും 50 റണ്‍സ് നേടിയ കൈല്‍ മയേഴ്സുമാണ് വെസ്റ്റ് ഇന്‍ഡീസിനായി ക്രീസിലുള്ളത്.

103 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 476 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത് . ക്രെയിഗ് ബ്രാത്‍വൈറ്റ്(23), ജോണ്‍ കാംപെല്‍ എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. വിശ്വ ഫെര്‍ണാണ്ടോ, എംബുല്‍ദേനിയ എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റ് നേടി.

വെസ്റ്റിന്‍ഡീസ് 117 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശിന് വിജയിക്കുവാന്‍ 231 റണ്‍സ്

ധാക്കയില്‍ വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ബംഗ്ലാദേശ് നേടേണ്ടത് 231 റണ്‍സ്. ആദ്യ ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വെസ്റ്റിന്‍ഡീന് രണ്ടാം ഇന്നിംഗ്സില്‍ വെറും 117 റണ്‍സ് മാത്രമാണ് നേടാനായത്. ലഞ്ചിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ബംഗ്ലാദേശിന് വേണ്ടി തൈജുല്‍ ഇസ്ലാം നാലും നയീം ഹസന്‍ മൂന്നും വിക്കറ്റ് നേടി. അബു ജയേദിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ക്രുമാ ബോണ്ണര്‍ 30 റണ്‍സുമായി വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയി. ജോഷ്വ ഡാ സില്‍വ് 20 റണ്‍സും നേടി. ഏഴാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് വീണതോടെ വിന്‍ഡീസ് പതനം വേഗത്തിലായി. 104/6 എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് 117 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

ബോണ്ണറിന് ശതകം നഷ്ടം, മുന്നൂറ് കടന്ന് വെസ്റ്റിന്‍ഡീസ്

ധാക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വിന്‍ഡീസിന് മികച്ച സ്കോര്‍. ക്രുമാ ബോണ്ണര്‍ക്ക് തന്റെ ശതകം പത്ത് റണ്‍സ് അകലെ നഷ്ടമായെങ്കിലും വിന്‍ഡീസ് 325/6 എന്ന നിലയിലാണ് ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍. ജോഷ്വ ഡാ സില്‍വയും അല്‍സാരി ജോസഫും ചേര്‍ന്ന് 59 റണ്‍സ് കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ നേടി സന്ദര്‍ശകരെ മുന്നോട്ട് നയിക്കുകയായിരുന്നു.

മെഹ്ദി ഹസനായിരുന്നു ബോണ്ണറുടെ വിക്കറ്റ്. 209 പന്തുകള്‍ നേരിട്ട താരത്തിന് തന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ ശതകം നേടുവാനുള്ള അവസരമാണ് നഷ്ടമായത്. 90 റണ്‍സാണ് ബോണ്ണര്‍ നേടിയത്. ജോഷ്വ 70 റണ്‍സും അല്‍സാരി 34 റണ്‍സും നേടിയാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

ഒന്നാം ദിവസം വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടം

ധാക്കയില്‍ മികച്ച തുടക്കത്തിന് ശേഷം വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 223 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ ജോണ്‍ കാംപെല്ലും(36) ക്രെയിഗ് ബ്രാത്‍വൈറ്റും(47) മികച്ച തുടക്കമാണ് ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് നല്‍കിയത്.

66 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്ത ശേഷം വിന്‍ഡീസിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് നേടുവാന്‍ സാധിക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 84/1 എന്ന നിലയിലായിരുന്ന വിന്‍ഡീസ് പിന്നീട് 116/4 എന്ന നിലയിലേക്ക് വീണു.

ക്രുമാ ബോണ്ണറും ജെര്‍മൈന്‍ ബ്ലാക്ക്വുഡും അഞ്ചാം വിക്കറ്റില്‍ 62 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ടിനെ തൈജുല്‍ ഇസ്ലാം തകര്‍ക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ബോണ്ണര്‍ 74 റണ്‍സും ജോഷ്വ ഡാ സില്‍വ 22 റണ്‍സും നേടിയാണ് ബംഗ്ലാദേശിനായി ക്രീസിലുള്ളത്.

ഇരുവരും ചേര്‍ന്ന് 45 റണ്‍സ് ആറാം വിക്കറ്റില്‍ നേടിയിട്ടുണ്ട്. ബംഗ്ലാദേശ് ബൗളര്‍മാരില്‍ തൈജുല്‍ ഇസ്ലാമും അബു ജയേദും രണ്ട് വീതം വിക്കറ്റ് നേടി. സൗമ്യ സര്‍ക്കാരിന് ഒരു വിക്കറ്റ് ലഭിച്ചു.

അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട ശതകവും വിന്‍ഡീസ് വിജയ ശില്പിയുമായി കൈല്‍ മയേഴ്സ്

ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ അവിശ്വസനീയമായ വിജയം പിടിച്ചെുടുത്ത് വെസ്റ്റിന്‍ഡീസ്. രണ്ടാം ഇന്നിംഗ്സില്‍ 395 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് 59 റണ്‍സ് എടുക്കുമ്പോളേക്കും ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം ഇന്നിംഗ്സില്‍ വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ തകര്‍പ്പന്‍ ഇരട്ട ശതകം നേടിയ കൈല്‍ മയേഴ്സിന്റെ സമ്മര്‍ദ്ദത്തിലുള്ള പ്രകടനം ആണ് വിന്‍ഡീസിന് വിജയം നേടിക്കൊടുത്തത്. മൂന്ന് വിക്കറ്റ് വിജയം ആണ് വിന്‍ഡീസ് കരസ്ഥമാക്കിയത്. കൈല്‍ മയേഴ്സ് പുറത്താകാതെ 210 റണ്‍സ് നേടി.

പിന്നീട് കൈല്‍ മയേഴ്സിന്റെയും ക്രുമാ ബോണ്ണറുടെയും തകര്‍പ്പന്‍ 216 റണ്‍സ് കൂട്ടുകെട്ട് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. ഇരു താരങ്ങളും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റമാണ് നടത്തിയതെങ്കിലും യാതൊരു തരത്തിലുള്ള പരിഭ്രവവുമില്ലാതെ വിന്‍ഡീസിനെ അഞ്ചാം ദിവസത്തെ ആദ്യ രണ്ട് സെഷനുകളില്‍ മുന്നോട്ട് നയിച്ചു.

അവസാന സെഷന്‍ തുടങ്ങി അധികം വൈകാതെ ബോണ്ണറിനെ തൈജുല്‍ ഇസ്ലാം പുറത്താക്കുകയായിരുന്നു. താരം 86 റണ്‍സാണ് നേടിയത്. നയീം ഹസന്‍ അധികം വൈകാതെ ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെയും പുറത്താക്കിയതോടെ മത്സരത്തില്‍ ബംഗ്ലാദേശ് പിടിമുറുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മയേഴ്സ് തന്റെ മികവ് തുടര്‍ന്ന് വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

20 റണ്‍സുമായി ജോഷ്വ ഡാ സില്‍വയും അവസാന മണിക്കൂറില്‍ മയേഴ്സിന് മികച്ച പിന്തുണയാണ് നല്‍കിയത്. ലക്ഷ്യത്തിന് മൂന്ന് റണ്‍സ് അകലെ ജോഷ്വ ഡാ സില്‍വ പുറത്താകുകയായിരുന്നു. മെഹ്ദി ഹസന്‍ കെമര്‍ റോച്ചിനെയും പൂജ്യത്തിന് പുറത്താക്കിയെങ്കിലും വിജയ റണ്‍സും നേടി കൈല്‍ മയേഴ്സ് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് പവലിയനിലേക്ക് തിരികെ പോയത്.

Exit mobile version