മാച്ച് ഒഫീഷ്യല്‍സില്‍ മാറ്റം ഇല്ലെന്ന് അറിയിച്ച് ഐസിസി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും കഴിഞ്ഞ മത്സരങ്ങളിലെ അതേ മാച്ച് ഒഫീഷ്യലുകളെ തന്നെ നിയമിച്ച് ഐസിസി. മൂന്നാം ടെസ്റ്റില്‍ നിതിന്‍ മേനോനോടൊപ്പം അനില്‍ ചൗധരിയും നാലാം ടെസ്റ്റില്‍ മേനോനും വിരേന്ദര്‍ ശര്‍മ്മയും ആകും അമ്പയര്‍മാര്‍.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ചൗധരിയുടെയും ശര്‍മ്മയുടെയും പ്രകടനങ്ങള്‍ ഐസിസി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. ചൗധരി ഫീല്‍ഡ് അമ്പയറായി മികവ് പുലര്‍ത്തിയെങ്കിലും തേര്‍ഡ് അമ്പയറായി രണ്ടാം ടെസ്റ്റില്‍ വലിയ പിഴവ് വരുത്തിയിരുന്നു.

എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് വേറെ ഒഫീഷ്യലുകളെ നിയമിക്കുക അപ്രായോഗികമാണെന്നതാണ് ഇപ്പോള്‍ ഐസിസിയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. യാത്ര നിയന്ത്രണങ്ങളും ക്വാറന്റീനുമെല്ലാം ഐസിസിയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നില്ല.

രണ്ട് ഇന്ത്യന്‍ അമ്പയര്‍മാര്‍ക്ക് കൂടി ടെസ്റ്റ് അരങ്ങേറ്റം

അമ്പയര്‍മാരായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി അനില്‍ ചൗധരിയും വിരേന്ദര്‍ ശര്‍മ്മയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ നിതിന്‍ മേനോനോടൊപ്പമാവും ഇവര്‍ ടെസ്റ്റ് മത്സരങ്ങളില്‍ അമ്പയറായി പ്രവര്‍ത്തിക്കും. ആദ്യ മത്സരത്തില്‍ അനില്‍ ചൗധരിയും രണ്ടാം മത്സരത്തില്‍ വിരേന്ദര്‍ ശര്‍മ്മയും ആണ് അമ്പയറിംഗ് ദൗത്യം നിതിന്‍ മേനോടൊപ്പം നിര്‍വഹിക്കുക.

ജവഗല്‍ ശ്രീനാഥ് ആണ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള മാച്ച് റഫറി. ആദ്യ ടെസ്റ്റില്‍ സി ഷംസുദ്ദീന്‍ ആണ് മൂന്നാം അമ്പയര്‍. എന്നാലും ടിവി അമ്പയര്‍മാരെ ടെസ്റ്റ് അരങ്ങേറ്റമായി കരുതുന്നതല്ല.

ഷോര്‍ട്ട് റണ്ണിനെതിരെ അപ്പീലുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ്

അമ്പയര്‍ നിതിന്‍ മേനോന്റെ തെറ്റായ രീതിയിലുള്ള ഷോര്‍ട്ട് റണ്ണിനെതിരെ മാച്ച് റഫറിയ്ക്ക് അപ്പീല്‍ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തില്‍ ഇരു ടീമുകളും ടൈയായപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വരികയായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബ് സിഇഒ സതീഷ് മേനോന്‍ പറയുന്നത് ഇത്തരം തെറ്റുകള്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിച്ചേക്കുമെന്നാണ്.

ഐപിഎല്‍ പോലുള്ള ലോകോത്തര ടൂര്‍ണ്ണമെന്റില്‍ ഇത്തരം തെറ്റുകള്‍ അനുവദനീയമല്ലെന്നും സതീഷ് മേനോന്‍ പറഞ്ഞു. മത്സരത്തില്‍ പഞ്ചാബ് ഇന്നിംഗ്സിലെ 19ാം ഓവറിന്റെ മൂന്നാം പന്തിലാണ് സംഭവം. മയാംഗും ക്രിസ് ജോര്‍ദ്ദനും ചേര്‍ന്ന് ഒരു ഡബിള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിതിന്‍ മേനോന്‍ ആദ്യത്തെ റണ്‍ ഷോര്‍ട്ട് ആണെന്ന് വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ റീപ്ലേകളില്‍ അതല്ല കാര്യമെന്നായിരുന്നു തെളിയിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുകയും മത്സരം കിംഗ്സ് ഇലവന്‍ പഞ്ചാബ് കൈവിടുകയും ചെയ്തു. ടെക്നോളജി കൊണ്ടുവന്നിട്ടും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ എന്താണ് പ്രത്യേക ഗുണം എന്നാണ് കിംഗ്സ് ഇലവന്‍ സഹ ഉടമ പ്രീതി സിന്റയുടെ ചോദ്യം.

 

നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലിലേക്ക്

ഇന്ത്യയുടെ നിതിന്‍ മേനോനെ ഐസിസിയുടെ എലൈറ്റ് പാനലിലേക്ക് ഉള്‍പ്പെടുത്തി. മൂന്ന് ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ടി20 മത്സരങ്ങളില്‍ അമ്പയര്‍ ആയി നിന്നിട്ടുള്ള നിതിന്‍ മേനോന്‍ പാനലിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ്. 36 വയസ്സുകാരന്‍ എസ് വെങ്കിട്ടരാഘവനും എസ് രവിയ്ക്കും ശേഷം ഐസിസി എലൈറ്റ് പാനലില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്.

പുതിയ വെല്ലുവിളിയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഈ സ്ഥാനക്കയറ്റത്തില്‍ അതിയായ സന്തോഷമുണ്ടെന്നും നിതിന്‍ മേനോന്‍ വ്യക്തമാക്കി. മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍, ബിസിസിഐ, ഐസിസി എന്നിവര്‍ക്കും താന്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നു നിതിന്‍ വ്യക്തമാക്കി.

നൈഗല്‍ ലോംഗിന് പകരം ആണ് നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലിലേക്ക് എത്തുന്നത്.

നിതിന്‍ മേനോന്‍ ഇന്ത്യയുടെ 62ാം ടെസ്റ്റ് അമ്പയര്‍

ഇന്ത്യയില്‍ നിന്നുള്ള 62ാം ടെസ്റ്റ് അമ്പയറായി അരങ്ങേറ്റം കുറിയ്ക്കാനായി നിതിന്‍ മേനോന്‍ ഒരുങ്ങുന്നു. നവംബറില്‍ ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാന്‍ ടൂറിലാവും താരം തന്റെ ടെസ്റ്റ് അമ്പയറായുള്ള അരങ്ങേറ്റം കുറിയ്ക്കുക. ഇതിന് മുമ്പ് 2013ല്‍ ബംഗ്ലാദേശ് ന്യൂസിലാണ്ട് പരമ്പരയിലെ അമ്പയറായി എസ് രവിയാണ് ഇന്ത്യയില്‍ നിന്ന് ടെസ്റ്റ് അമ്പയറായി അരങ്ങേറ്റം കുറിച്ചത്. അന്ന് ചിറ്റഗോംഗിലായിരുന്നു മത്സരം. ഈ മത്സരം ഡെറാഡൂണില്‍ നവംബര്‍ 27നാണ് അരങ്ങേറുക.

മുന്‍ മധ്യപ്രദേശ് കളിക്കാരനായ നിതിന്‍ 2006ലാണ് ഓള്‍-ഇന്ത്യ അമ്പയറിംഗ് പരീക്ഷ പാസ്സായത്. 22 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും നിതിന്‍ അമ്പയറായിട്ടുണ്ട്. 40 ഐപിഎല്‍ മത്സരങ്ങളിലും 57 ഫസ്റ്റ്-ക്ലാസ്സ് മത്സരങ്ങളിലും നിതിന്‍ മേനോന്‍ അമ്പയറായി ചുമതല വഹിച്ചിട്ടുണ്ട്. നിതിന്‍ മേനോന്റെ പിതാവ് നരേന്ദ്ര മേനോനും മുന്‍ അന്താരാഷ്ട്ര അമ്പയര്‍ ആയിരുന്നു.

ഫൈനലില്‍ അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം പൊള്ളാര്‍ഡിനെതിരെ നടപടി

ഐപിഎല്‍ 2019 ഫൈനലില്‍ അമ്പയര്‍മാര്‍ വൈഡ് ബോള്‍ വിളിക്കാതിരുന്നതിരെയുള്ള പൊള്ളാര്‍ഡിന്റെ പ്രതിഷേധത്തിനെതിരെ പിഴ വിധിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴയായി വിധിച്ചത്. 41 റണ്‍സ് നേടി പുറത്താകാതെ നിന്ന താരമാണ് മുംബൈയെ 149 റണ്‍സിലേക്ക് എത്തിയ്ക്കുവാന്‍ സഹായിച്ചത്.

എന്നാല്‍ അവസാന ഓവറില്‍ ഡ്വെയിന്‍ ബ്രാവോയുടെ പന്ത് വൈഡ് വിളിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ക്രീസില്‍ നിന്ന് വളരെ ദൂരെ മാറി ബാറ്റ് ചെയ്യാന്‍ നിന്ന് പൊള്ളാര്‍ഡ് ബൗളര്‍ പന്ത് എറിയുന്നതിനു തൊട്ട് മുമ്പ് പിന്മാറുകയായിരുന്നു. ഇതോടെ താരത്തിനോട് ഇത്തരം നടപടി പാടില്ലെന്ന് അമ്പയര്‍മാരായ നിതിന്‍ മേനോനും ഇയാന്‍ ഗൗള്‍ഡും അറിയിക്കുകയായിരുന്നു.

Exit mobile version