മെന്‍ഡിസിനും മധുഷ്കയ്ക്കും ഇരട്ട ശതകം, 600 കടന്ന് ശ്രീലങ്കയുടെ സ്കോര്‍

ഗോളിൽ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ പടുകൂറ്റന്‍ സ്കോര്‍. ഇന്ന് കുശൽ മെന്‍ഡിസിന്റെയും നിഷാന്‍ മധുഷ്കയുടെയും ഇരട്ട ശതകങ്ങളുടെ മികവിൽ 138 ഓവറിൽ 617/2 എന്ന നിലയിലാണ് ശ്രീലങ്ക. 125 റൺസാണ് ടീമിന്റെ ലീഡ്.

237 റൺസ് നേടി കുശൽ മെന്‍ഡിസും 47 റൺസുമായി ആഞ്ചലോ മാത്യൂസുമാണ് ക്രീസിലുള്ളത്. 205 റൺസ് നേടിയ നിഷാന്‍ മധുഷ്കയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ഇന്ന് നഷ്ടമായത്.

ശതകങ്ങള്‍ പൂര്‍ത്തിയാക്കി ദിമുത് കരുണാരത്നേയും നിഷാന്‍ മധുഷ്കയും

അയര്‍ലണ്ടിനെതിരെ ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം 50 ഓവര്‍ പിന്നിടുമ്പോള്‍ 241/1 എന്ന നിലയിൽ ശ്രീലങ്ക. 115 റൺസ് നേടിയ ദിമുത് കരുണാരത്നേയുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ 113 റൺസ് നേടിയ നിഷാന്‍ മധുഷ്ക ക്രീസിലുണ്ട്. 4 റൺസുമായി കുശൽ മെന്‍ഡിസ് ആണ് താരത്തിനൊപ്പം ക്രീസിലുള്ളത്. കര്‍ട്ടിസ് കാംഫര്‍ ആണ് വിക്കറ്റ് നേടിയത്.

228 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ മധുഷ്ക – കരുണാരത്നേ കൂട്ടുകെട്ട് നേടിയത്. ശ്രീലങ്ക ഇപ്പോളും 251 റൺസ് പിന്നിലാണ്.

Exit mobile version