പുതിയ ഫുട്ബോൾ സീസൺ ആരംഭിക്കാൻ ഇരിക്കെ ലിവർപൂൾ തങ്ങളുടെ മൂന്നാം ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകിയാണ് ജേഴ്സി ഒരുക്കിയത്. നൈകി സ്റ്റോറിലും ലിവർപൂൾ വെബ്സൈറ്റിലും ജേഴ്സി ലഭ്യമാണ്. അവർ രണ്ട് മാസം മുമ്പ് ഹോം ജേഴ്സിയും കഴിഞ്ഞ ആഴ്ച എവേ ജേഴ്സിയും പുറത്തിറക്കിയിരുന്നു. പർപ്പിൾ കളറിലാണ് പുതിയ ജേഴ്സി. ലിവർപൂൾ ഞായറാഴ്ച ചെൽസിയെ നേരിട്ടു കൊണ്ടാണ് സീസൺ ആരംഭിക്കുന്നത്.
Tag: Nike
ഗംഭീരം! ബാഴ്സലോണയുടെ എവേ ജേഴ്സി എത്തി
ബാഴ്സലോണ 2023-24 സീസണായുള്ള പുതിയ എവേ ജേഴ്സി അവതരിപ്പിച്ചു. പതിവ് ബാഴ്സലോണ ജേഴ്സികളിൽ നിന്ന് മാറ്റമാണ് ബാഴ്സലോണയുടെ പുതിയ എവേ കിറ്റ്. വെള്ള ജേഴ്സിയും നീല ഷോർട്സും ആണ് ഡിസൈൻ. വളരെ മിനിമൽ ആയ ഡിസൈനിൽ ഉള്ള മികച്ച ജേഴ്സിക്ക് നല്ല പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ജേഴ്സി നൈകിന്റെ ബാഴ്സലോണയുടെയും ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. അടുത്ത പ്രീസീസൺ മത്സരങ്ങൾ മുതൽ ബാഴ്സലോണയെ ഈ ജേഴ്സിയിൽ കാണാം. ഹോം ജേഴ്സി ബാഴ്സലോണ നേരത്തെ തന്നെ പുറത്തുറക്കിയിരുന്നു.
2025 മുതൽ പ്രീമിയർ ലീഗിൽ പൂമയുടെ ബോളുകൾ
2025 സീസൺ മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാച്ച് ഡേ ബോളുകൾ പൂമ സ്‌പോൺസർ ചെയ്യും. നിലവിൽ നൈക്കിയുടെ ബോളുകൾ ആണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. എന്നാൽ 25 വർഷം നീണ്ട കരാർ പുതുക്കാൻ അമേരിക്കൻ കമ്പനിയായ നൈക്കിയും പ്രീമിയർ ലീഗും തമ്മിൽ ധാരണയിൽ എത്തിയില്ല.
തുടർന്ന് ആണ് ജർമ്മൻ കമ്പനി ആയ പൂമയും ആയി വലിയ കരാറിൽ പ്രീമിയർ ലീഗ് എത്തിയത്. നിലവിൽ സ്പാനിഷ് ലാ ലീഗ, ഇറ്റാലിയൻ സീരി എ എന്നിവിടങ്ങളിൽ പൂമയുടെ ഓർബിറ്റ ബോളുകൾ ആണ് ഉപയോഗിക്കുന്നത്. വമ്പൻ കരാർ ആണ് പൂമയും ആയി പ്രീമിയർ ലീഗ് ഏർപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കരാർ പുതുക്കാൻ നൈക്കി വരുത്തിയ വിമുഖത ആണ് പൂമക്ക് തുണയായത്. നിരവധി ഗൃഹാതുരത്വ നിമിഷങ്ങൾ സമ്മാനിച്ച നൈക്കി ബോളും ആയുള്ള ബന്ധം പ്രീമിയർ ലീഗ് അവസാനിപ്പിക്കുന്നത് ഒരു വലിയ യുഗത്തിന്റെ അവസാനം ആണ്.
റെട്രോ ചെൽസി!! 90കളുടെ ഓർമ്മകളിൽ പുതിയ ഹോം കിറ്റ്
ചെൽസി പുതിയ സീസണയുള്ള ഹോം കിറ്റവതരിപ്പിച്ചു. 90കളിലെ ഓർമ്മകളിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ടാണ് അവർ പുതിയ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. 1997/98 സീസണിൽ കപ്പ് വിന്നേഴ്സ് കപ്പ് നേടിയ സ്ക്വാഡ് അണിഞ്ഞ ജേഴ്സിയോട് പുതിയ ജേഴ്സിക്ക് സാമ്യം ഉണ്ട്. ഇന്ന് പുറത്ത് വിട്ട ചിത്രങ്ങളിൽ ജേഴ്സിയിൽ മെയിൻ സ്പോൺസർ ഇല്ല. എന്നാൽ സ്പോൺസർ ഇല്ലാതെ ആകില്ല ജേഴ്സി ടീം അണിയുക. അടുത്ത ദിവസങ്ങളിൽ തന്നെ ചെൽസി പുതിയ സ്പോൺസറെ പ്രഖ്യാപിക്കും.
പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ നൈകി ആണ് ജേഴ്സി ഒരുക്കിയത്. നൈകിയുടെയും ചെൽസിയുടെയും സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും.
വ്യത്യസ്ത എവേ കിറ്റുമായി ലിവർപൂൾ
ലിവർപൂൾ 2023-24 സീസണായുള്ള പുതിയ എവേ ജേഴ്സി പുറത്തിറക്കി. 1996ലെ സീസണിലെ എവേ ജേഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ലിവർപൂൾ പുതിയ എവേ ജേഴ്സി ഡിസൈൻ ചെയ്തത്. വെള്ളയും പച്ചയും നിറത്തിൽ ആണ് ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകിയാണ് ജേഴ്സി ഒരുക്കിയത്. നൈകി സ്റ്റോറിലും ലിവർപൂൾ വെബ്സൈറ്റിലും ജേഴ്സി ലഭ്യമാണ്. അവർ രണ്ട് മാസം മുമ്പ് ഹോം ജേഴ്സി പുറത്തിറക്കിയിരുന്നു.
പി എസ് ജിയുടെ പുതിയ മൂന്നാം ജേഴ്സി എത്തി
ഫ്രഞ്ച് ടീമായ പി എസ് ജി അവരുടെ പുതിയ മൂന്നാം ജേഴ്സി അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ പി എസ് ജി ഈ ജേഴ്സിയാകും അണിയുക. പി എസ് ജി അവരുടെ ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. വെള്ളയും നീലയും നിറത്തിലുള്ള ഡിസൈനിലാണ് ജേഴ്സി.
ഇന്റർ മിലാൻ പുതിയ എവേ ജേഴ്സി പുറത്തിറക്കി
ഇന്റർ മിലാൻ പുതിയ സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. ഇളം നീല നിറത്തിലുള്ള ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. കടും നീല നിറത്തിൽ ഉള്ള സ്ട്രൈപ്സും ഉൾപ്പെടുന്ന ഹോം ജേഴ്സി നേരത്തെ ഇന്റർ മിലാൻ അവതരിപ്പിച്ചിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ രണ്ടു ജേഴ്സിയും ഇപ്പോൾ ലഭ്യമാണ്. സീസണായി ഗംഭീരമായി ഒരുങ്ങുകയാണ് ഇപ്പോൾ ഇന്റർ മിലാൻ. സീരി എ കിരീടം തിരിച്ചു പിടിക്കുകയാണ് അവരുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം.
Story Highlight: Inter Milan unveils its new away shirt for the season.
എംപിഎല്‍ ഇനി ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സര്‍
ഗെയിമിംഗ് പ്ലാറ്റ്ഫോം ആയ മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ സബ്സിഡറിയായ എംപിഎല്‍ സ്പോര്‍ട്സ് അപ്പാരല്‍ ആന്‍ഡ് അക്സസറീസ് ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ കിറ്റ് സ്പോണ്‍സര്‍. മൂന്ന് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. നൈക്കിന് പകരം ആണ് എംപിഎല്‍ ബിസിസിഐയുമായി പുതിയ കരാറിലെത്തിയിരിക്കുന്നത്.
പുരുഷ, വനിത, എ ടീം, അണ്ടര്‍ 19 ടീമുകള്‍ എന്നിവയുടെ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ കരാറിലെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതി മത്സരം 88 ലക്ഷം നൈക്ക് നല്‍കിയിരുന്നപ്പോല്‍ 65 ലക്ഷം രൂപ മാത്രമാവും എംപിഎല്‍ നല്‍കുക.
ഇത് കൂടാതെ മെര്‍ക്കന്‍ഡൈസ് സെയില്‍സിന്റെ 10 ശതമാനം റോയല്‍റ്റിയും ബിസിസിഐയ്ക്ക് ലഭിയ്ക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറാവാൻ പ്യൂമയും അഡിഡാസും രംഗത്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറാവാൻ വമ്പൻ കമ്പനികളായ പ്യൂമയും അഡിഡാസും രംഗത്തെന്ന് റിപ്പോർട്ടുകൾ. നേരത്തെ ജേഴ്സി സ്പോൺസറായിരുന്ന നൈക്കി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് പുതിയ സ്‌പോൺസറെ കണ്ടെത്താൻ ബി.സി.സി.ഐ ശ്രമം തുടങ്ങിയത്.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലി പ്യൂമയുടെ ബ്രാൻഡ് അംബാസിഡർ ആണ്. അതുകൊണ്ട് തന്നെ പ്യൂമ ജേഴ്സി സ്‌പോൺസർഷിപ് സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ താരം കെ.എൽ രാഹുലും പ്യൂമയുടെ ബ്രാൻഡ് അംബാസിഡർ ആണ്.
എന്നാൽ ബി.സി.സി.ഐ നേരത്തെ നിർദേശിച്ച തുകയേക്കാൾ കുറഞ്ഞ തുക നൽകി കരാർ സ്വന്തമാക്കാൻ നേരത്തെ സ്പോൺസർമാരായിരുന്ന നൈക്കി ശ്രമിച്ചേക്കുമെന്നും വാർത്തകൾ ഉണ്ട്. 2016-2020 കാലഘട്ടത്തിൽ 370 കോടി രൂപ മുടക്കിയാൻ നൈക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറായത്.
പുതിയ കിറ്റ് സ്പോണ്‍സര്‍മാരെ തേടി ഇന്ത്യ
നൈക്കിന്റെ നാല് വര്‍ഷത്തെ കരാര്‍ ഈ വരുന്ന സെപ്റ്റംബറില്‍ അവസാനിക്കുമെന്നിരിക്കേ പുതിയ കിറ്റ് സ്പോണ്‍സര്‍മാരെ തേടി ഇന്ത്യ. ഇന്ത്യയുടെ കിറ്റ് സ്പോണ്‍സറിനും ഔദ്യോഗിക മെര്‍ക്കന്‍ഡൈസ് പാര്‍ട്ണര്‍ അവകാശങ്ങള്‍ക്കുമായി ടെണ്ടര്‍ പ്രക്രിയ വഴി പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
2006 മുതലാണ് നൈക്ക് ബിസിസിഐയുമായി സഹകരിക്കുവാന്‍ തുടങ്ങിയത്. ഇന്ത്യയുടെ പുരുഷ, വനിത, അണ്ടര്‍ 19 ടീമുകളുടെ കിറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മ്മിക്കുന്നതും നൈക്ക് ആയിരുന്നു.
RF ലോഗോ തന്നിലേക്ക് വരുമെന്ന് ഫെഡറർ
റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നീസിലേക്ക് 1998 ൽ വന്ന കാലം മുതൽക്കേ അമേരിക്കൻ സ്പോർട്സ്വെയർ ഭീമൻമാരായ നൈക്കുമായാണ് കരാർ. കഴിഞ്ഞ ഇരുപത് വർഷത്തോളം അത് തുടരുകയും ചെയ്തു. ഇതിനിടയ്ക്ക് 20 ഗ്രാൻഡ്സ്ലാമുകൾ അടക്കം 98 കിരീടങ്ങൾ നേടുകയും ചെയ്തു. എന്നാൽ ഈ വിംബിൾഡണിൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജപ്പാൻ കമ്പനിയായ യൂണിക്ലൊ അണിഞ്ഞാണ് ഫെഡറർ കളത്തിലിറങ്ങിയത്. പത്ത് വർഷത്തേക്കുള്ള ഫെഡററുടെ പുതിയ യൂണിക്ലൊ കരാർ ഏകദേശം 300 മില്ല്യൺ അമേരിക്കൻ ഡോളറിനാണ് എന്ന് പറയപ്പെടുന്നു. കായികരംഗത്തെ തന്നെ ഏറ്റവും വലിയ കരാറായി ഇത് ഇതിനോടകം മാറിക്കഴിഞ്ഞു.
കാര്യങ്ങൾ ഇങ്ങനൊക്കെ ആണെങ്കിലും ഫെഡറർക്ക് വേണ്ടി നൈക്ക് പ്രത്യേകം തയ്യാറാക്കിയ RF ലോഗോയുടെ ഭാവി എന്താകുമെന്നത് ഒരു ചോദ്യമായിരുന്നു. ഫെഡറർ മത്സരങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഈ ലോഗോയുള്ള നൈക്ക് വസ്ത്രങ്ങളും, തൊപ്പിയും. ഫെഡറർ പിൻവാങ്ങിയാലും ലോഗോ നൈക്കിന്റെ സ്വന്തമാണെന്നും പഴയത് പോലെ നിർമ്മാണവും വിൽപ്പനയും തുടരുമെന്നും പുതിയ കരാറിന്റെ പശ്ചാത്തലത്തിൽ നൈക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റോജർ ഫെഡറർ ലോഗോയെ കുറിച്ച് പറയുന്നത് ഈ ലോഗോ തന്നിലേക്ക് തന്നെ തിരികെ വരുമെന്നാണ്.
തന്റെ പേരിലേക്ക് ഉടൻ തന്നെ ഈ ലോഗോ കൈമാറ്റം ചെയ്യപ്പെടുമെന്നും, നൈക്കുമായി നല്ല ബന്ധമാണ് ഉള്ളതെന്നും പെട്ടെന്ന് തന്നെ ലോഗോ തന്നിലേക്ക് എത്തിക്കാൻ കമ്പനി സഹായിക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു താരം. RF ലോഗോ എന്നന്നേക്കുമായി നൈക്കിന്റേതല്ലെന്നും ആ ലോഗോ തന്നേയും ആരാധകരേയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് എന്നും ഫെഡറർ കൂട്ടിച്ചേർത്തു. പുതിയ കരാർ ഉണ്ടാക്കിയെങ്കിലും നൈക്കുമായി ഫുട്വെയർ കരാർ ഫെഡറർ പുതുക്കിയിട്ടുണ്ട് അതിൽ RF ലോഗോയുമുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial