ദക്ഷിണാഫ്രിക്ക 364 റൺസിന് പുറത്ത്, നീൽ വാഗ്നര്‍ക്ക് 4 വിക്കറ്റ്

ന്യൂസിലാണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 364 റൺസ് നേടി ദക്ഷിണാഫ്രിക്ക. ടെംബ ബാവുമയെ(29) വേഗത്തിൽ നഷ്ടമായ ശേഷം റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(35), മാര്‍ക്കോ ജാന്‍സന്‍(37*), കേശവ് മഹാരാജ്(36) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി റൺസ് കണ്ടെത്തിയത്.

നീൽ വാഗ്നര്‍ 4 വിക്കറ്റ് നേടിയപ്പോള്‍ മാറ്റ് ഹെന്‍റിയ്ക്ക് 3 വിക്കറ്റും നേടി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള വാംഅപ്പ് മത്സരമല്ല ഇംഗ്ലണ്ട് പരമ്പര – നീല്‍ വാഗ്നര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ് ന്യൂസിലാണ്ട് പേസര്‍ നീല്‍ വാഗ്നര്‍. ആ പരമ്പരയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള വാംഅപ്പ് മത്സരങ്ങളായല്ല ന്യൂസിലാണ്ട് കാണുന്നതെന്നും വാഗ്ന‍ര്‍ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വളരെ പ്രാധാന്യമുള്ളതാണെങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും അത് പോലെ പ്രാധാന്യമുള്ളതാണെന്ന് വാഗ്നര്‍ പറഞ്ഞു.

ആ പരമ്പരയും ന്യൂസിലാണ്ട് ഏത് ടെസ്റ്റ് പരമ്പര കളിക്കുന്നത് പോലെയാവും സമീപിക്കുകയെന്നും വാഗ്നര്‍ വ്യക്തമാക്കി. വിജയം മാത്രമാണ് ലക്ഷ്യമെന്നും ഇംഗ്ലണ്ടില്‍ നേരത്തെ എത്തുന്നതിനാല്‍ തന്നെ സാഹചര്യവുമായി പൊരുത്തപ്പെടുവാന്‍ കൂടുതല്‍ സാധിക്കുന്നു എന്നത് ന്യൂസിലാണ്ടിന് ഗുണകരമാണെന്നും നീല്‍ വാഗ്നര്‍ സൂചിപ്പിച്ചു.

ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്, അല്‍സാരി ജോസഫ് – ജെര്‍മൈന്‍ ബ്ലാക്ക്വ‍ുഡ് ചെറുത്ത് നില്പ് അവസാനിച്ചതോടെ വിന്‍ഡീസിന്റെ പതനം

സെഡ്ഡണ്‍ പാര്‍ക്കില്‍ നാലാം ദിവസം തന്നെ വിജയം ഉറപ്പാക്കി ആതിഥേയരായ ന്യൂസിലാണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ട വിന്‍ഡീസിന്റെ തോല്‍വി വൈകിപ്പിക്കുവാന്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ്-അല്‍സാരി ജോസഫ് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് 247 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ട് ഒരിന്നിംഗ്സിന്റെയും 134 റണ്‍സിന്റെയും വിജയം കരസ്ഥമാക്കി. രണ്ടാം ഇന്നിംഗ്സില്‍ നീല്‍ വാഗ്നര്‍ ന്യൂസിലാണ്ടിനായി നാല് വിക്കറ്റ് നേടി. ബ്ലാക്ക്വുഡ് തന്റെ ശതകം നേടി അധികം വൈകാതെ 104 റണ്‍സിന് പുറത്തായപ്പോള്‍ അല്‍സാരി ജോസഫ് 86 റണ്‍സ് നേടി.

416 റണ്‍സിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയ, ന്യൂസിലാണ്ടിന് ലാഥമിന്റെ വിക്കറ്റ് നഷ്ടം

പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 416 റണ്‍സില്‍ അവസാനിപ്പിച്ച് ന്യൂസിലാണ്ട്. മാര്‍നസ് ലാബൂഷാനെയുടെ ശതകത്തിനും ട്രാവിസ് ഹെഡിന്റെ അര്‍ദ്ധ ശതകത്തിനും ശേഷം ടിം പെയിനും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും അടങ്ങുന്ന വാലറ്റത്തിന്റെ ചെറുത്ത് നില്പ് കൂടിയായപ്പോളാണ് ഓസ്ട്രേലിയ 416 റണ്‍സിലേക്ക് എത്തിയത്. ടിം സൗത്തിയും നീല്‍ വാഗ്നറും നാല് വീതം വിക്കറ്റ് നേടുകയായിരുന്നു. ടിം പെയിന്‍ 39 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ സ്റ്റാര്‍ക്ക് 30 റണ്‍സും പാറ്റ് കമ്മിന്‍സ് 20 റണ്‍സുമാണ് നേടിയത്.

സ്റ്റീവന്‍ സ്മിത്ത്(43), ഡേവിഡ് വാര്‍ണര്‍(43) എന്നിവരാണ് ഓസീസ് നിരയില്‍ റണ്‍സ് കണ്ടത്തിയ മറ്റു താരങ്ങള്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിന്റെ വിക്കറ്റ് നഷ്ടമായി. സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ഒരു റണ്‍സാണ് ടീം നേടിയിട്ടുള്ളത്.

ലാബൂഷാനെ ശതകത്തിന്റെ മികവില്‍ ആദ്യ ദിവസം ഓസ്ട്രേലിയയ്ക്ക് സ്വന്തം

സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും 43 റണ്‍സ് നേടി പുറത്തായെങ്കിലും മാര്‍നസ് ലാബൂഷാനെ തന്റെ മികച്ച ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍ നേടി ഓസ്ട്രേലിയ. ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് ഒന്നാം ദിവസം അവസാനിച്ചപ്പോള്‍ നേടിയത്.

202 പന്തില്‍ നിന്ന് 110 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയ്ക്ക് കൂട്ടായി 20 റണ്‍സുമായി ട്രാവിസ് ഹെഡാണ് ക്രീസിലുള്ളത്. 12 റണ്‍സ് നേടിയ മാത്യൂ വെയ്ഡ്, 9 റണ്‍സ് നേടിയ ജോ ബേണ്‍സ് എന്നിവരാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായ മറ്റു ബാറ്റ്സ്മാന്മാര്‍.

ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ രണ്ടും ടിം സൗത്തി, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version