നിക്കോളാസ് ഗൊൺസാലസ് ലയണൽ മെസ്സിക്ക് പകരക്കാരനായി ഉറുഗ്വേക്ക് എതിരെ കളത്തിലിറങ്ങും

വെള്ളിയാഴ്ച ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ലയണൽ മെസ്സിയുടെ സ്ഥാനത്ത് നിക്കോളാസ് ഗൊൺസാലസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടൈസി സ്‌പോർട്‌സ് ജേണലിസ്റ്റ് ജോക്വിൻ ബ്രൂണോയുടെ അഭിപ്രായത്തിൽ, മെസ്സിയുടെ അഭാവത്തിൽ 26 കാരനായ വിംഗർ 4-4-2 ഫോർമേഷനിലേക്ക് ഇറങ്ങും.

പരിക്ക് കാരണം മെസ്സിയെ അർജന്റീന ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഉറുഗ്വേക്കും ബ്രസീലിനുമെതിരായ മത്സരങ്ങൾ മെസ്സിക്ക് നഷ്ടപ്പെടും.

നിക്കോ ഗോൺസാലസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നു

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പോർട്ടോ മിഡ്ഫീൽഡർ നിക്കോ ഗോൺസാലസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി അവസാന നിമിഷം ശ്രമിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്, പക്ഷേ ഇതുവരെ ഒരു കരാറിലും സിറ്റി എത്തിയിട്ടില്ല.

യുവന്റസിൽ നിന്നുള്ള ഡഗ്ലസ് ലൂയിസിനൊപ്പം ഗോൺസാലസിനെയും മധ്യനിരയിലെ ഓപ്ഷനായി സിറ്റി കാണുന്നു ഡിഫൻസീവ് അല്ലെങ്കിൽ സെൻട്രൽ മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന 23 കാരൻ നികോ ഗോൺസാലസ് 2023 ൽ പോർട്ടോയിൽ ചേരുന്നതിന് മുമ്പ് ബാഴ്‌സലോണയുടെ അക്കാദമിയിലൂടെയാണ് വളർന്ന്യു വന്നത്.

ബാഴ്‌സലോണയുടെ കരാറിൽ 40% സെൽ-ഓൺ ക്ലോസ് ഉണ്ട്. അതുകൊണ്ട് ഈ ട്രാൻസ്ഫർ നടന്നാൽ അത് ബാഴ്സക്കും ഗുണമാകും. ഡിഫൻഡർമാരായ വിറ്റർ റെയ്‌സ്, ജുമ ബാഹ്, അബ്ദുക്കോദിർ ഖുസനോവ്, ഫോർവേഡ് ഒമർ മാർമൗഷ് എന്നിവരെ ഈ ജനുവരിയിൽ സിറ്റി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

അർജന്റീനയുടെ നികോ ഗോൺസാലസിന് ആയി ബ്രന്റ്ഫോർഡിന്റെ വമ്പൻ ഓഫർ

അർജന്റീനയുടെ ഇറ്റാലിയൻ ക്ലബ് ഫിയറന്റീനയുടെ വിങർ നികോ ഗോൺസാലസിന് ആയി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രന്റ്ഫോർഡിന്റെ വമ്പൻ ഓഫർ. നേരത്തെ 25 കാരനായ താരത്തിന് ആയി ഇംഗ്ലീഷ് ക്ലബ് മുന്നോട്ട് വെച്ച ഓഫർ ഫിയറന്റീന നിരസിച്ചിരുന്നു. നിലവിൽ 43 മില്യൺ യൂറോയിൽ അധികം തുകയാണ് ബ്രന്റ്ഫോർഡ് മുന്നോട്ട് വെച്ച ഓഫർ. ഇതിനു ഒപ്പം താരത്തിന്റെ വമ്പൻ വേതനവും ക്ലബ് ഓഫർ ചെയ്യുന്നുണ്ട്. തോമസ് ഫ്രാങ്കിന്റെ ടീമിന് താരത്തിന്റെ വരവ് വലിയ ശക്തി തന്നെയാവും പകരുക.

വിങർ ആയും മുന്നേറ്റനിര താരവും ആയി കളിക്കുന്ന ഗോൺസാലസ് അർജന്റീന ജൂണിയേഴ്‌സിൽ നിന്നു 2018 ൽ ആണ് ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിലൂടെ യൂറോപ്പിൽ എത്തുന്നത്. തുടർന്ന് 2021 ൽ താരം ഫിയറന്റീനയിൽ എത്തി. ഇറ്റാലിയൻ ക്ലബിന് ആയി 82 മത്സരങ്ങളിൽ നിന്നു 23 ഗോളുകൾ നേടിയ താരം കഴിഞ്ഞ വർഷം അവരുടെ യുഫേഫ കോൺഫറൻസ് ലീഗ് സെമിഫൈനലിൽ ഇരട്ട ഗോളുകൾ നേടി അവരെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. അർജന്റീനക്ക് ആയി 24 കളികളിൽ നിന്നു 4 ഗോളുകൾ നേടിയ താരം കോപ്പ അമേരിക്ക, ഫൈനലിസിമ കിരീട നേട്ടങ്ങളിൽ ഭാഗം ആയി. കഴിഞ്ഞ ലോകകപ്പ് പരിക്ക് കാരണം ആണ് താരത്തിന് നഷ്ടം ആയത്. അതേസമയം താരം ക്ലബിൽ തുടരും എന്ന പ്രതീക്ഷ ഫിയറന്റീന പരിശീലകൻ പങ്ക് വെച്ചു.

ബാഴ്സലോണയുടെ നിക്കോ ഗോൺസാലസ് ഇനി പോർട്ടോയിൽ

നിക്കോ ഗോൺസാലസ് ബാഴ്സലോണ വിട്ടു. താരം പോർട്ടോയിൽ കരാർ ഒപ്പുവെച്ചു. 2028വരെയുള്ള കരാർ താരം പോർച്ചുഗീസ് ക്ലബിൽ ഒപ്പുവെച്ചു. 9 മില്യൺ ആണ് ട്രാൻസ്ഫർ തുക. 60 മില്യൺ ആകും റിലീസ് ക്ലോസ്. ഭാവിയിൽ താരത്തെ പോർട്ടോ വിൽക്കുമ്പോൾ 40% ബാഴ്സലോണക്ക് ലഭിക്കും. ബാഴ്സലോണ ഒരു ബൈ ബാക്ക് ക്ലോസും കരാറിൽ വെച്ചിട്ടുണ്ട്.

21കാരനായ താരം കഴിഞ്ഞ സീസണിൽ വലൻസിയയിൽ ലോണിൽ കളിച്ചിരുന്നു‌. സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരനാകാൻ നികോ ആഗ്രഹിച്ചിരുന്നു എങ്കിലും സാവി ഒരു ഡിഫൻസീവ് മിഡ് ആയി നിക്കോയെ കാണുന്നില്ല. നിക്കോ ബാഴ്സലോണ ക്ലബ്ബിന്റെ പ്രീ-സീസൺ ടൂറിന് പോയിരുന്നില്ല. ജിറോണ, റയൽ ബെറ്റിസ് തുടങ്ങിയ ലാ ലിഗ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ടായിരുന്നു.

2013 മുതൽ നിക്കോ ബാഴ്സലോണക്ക് ഒപ്പം ഉണ്ടായിരുന്നു. 2021ൽ ആയിരുന്നു ബാഴ്സലോണ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയത്.

നികോ ഗോൺസാലസ് ബാഴ്സലോണ വിടും

നിക്കോ ഗോൺസാലസ് ബാഴ്സലോണ വിടുമെന്ന് ഉറപ്പായി. താരം പോർട്ടോ നൽകിയ ഓഫർ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. പരിശീലകൻ സാവി താരത്തെ ക്ലബിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. 21കാരനായ താരം കഴിഞ്ഞ സീസണിൽ വലൻസിയയിൽ ലോണിൽ കളിച്ചിരുന്നു‌. സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരനാകാൻ നികോ ആഗ്രഹിച്ചിരുന്നു എങ്കിലും സാവി ഒരു ഡിഫൻസീവ് മിഡ് ആയി നിക്കോയെ കാണുന്നില്ല.

തന്റെ മകന് തിരഞ്ഞെടുക്കാൻ നിരവധി ക്ലബ്ബുകളുടെ ഓഫറുകൾ ഉണ്ടെന്ന് നിക്കോയുടെ അച്ഛൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിക്കോ ക്ലബ്ബിന്റെ പ്രീ-സീസൺ ടൂറിന് പോകില്ല. മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ പോർട്ടോ ആകും ഫേവറിറ്റ് എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു‌.ജിറോണ, റയൽ ബെറ്റിസ് തുടങ്ങിയ ലാ ലിഗ ക്ലബ്ബുകളിൽ നിന്നും താൽപ്പര്യമുണ്ട്.

നിക്കോ ഗോൺസാലസിന് ബാഴ്സലോണയിൽ പുതിയ കരാർ, സീസണിൽ വലൻസിയക്ക് വേണ്ടി കളിക്കും

ബാഴ്‌സലോണയുടെ യുവപ്രതിഭ നിക്കോ ഗോൺസാലസ്‌ വലൻസിയയിൽ എത്തി. ഒരു വർഷത്തെ ലോൺ കാലവധിയിലാണ് താരം ബാഴ്‌സ വിടുന്നത്. വലൻസിയ പരിശീലകൻ ഗട്ടുസോ നിക്കോയെ ടീമിൽ ഏറെ താല്പര്യപ്പെട്ടിരുന്നു. ലോണിൽ പോകുന്നതിന് മുൻപായി ബാഴ്‌സലോണയുമായുള്ള കരാർ താരം നീട്ടിയിട്ടുണ്ട്. നാല് വർഷത്തേക്കാണ് പുതിയ കരാർ. ഒരു ബില്യൺ യൂറോയുടെ റിലീസ് ക്ലോസും കരാറിൽ ഉലപ്പെടുത്തിയിട്ടുണ്ട്. സീസണിന്റെ അവസാനം വലൻസിയക്ക് താരത്തെ സ്വന്തമാക്കാനാവില്ല.

സീസണിൽ മതിയായ
അവസരങ്ങൾ ലഭിക്കുമെങ്കിൽ മാത്രമേ ടീമിൽ തുടരാൻ ഇഷ്ടപ്പെടുന്നുള്ളൂ എന്ന് താരം ടീമിനെയും സാവിയേയും അറിയിച്ചിരുന്നു. ഇല്ലെങ്കിൽ ലോണിൽ പോകാൻ നിക്കോ നേരത്തെ തയ്യാറെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ ബസ്ക്വറ്റ്‌സ് അല്ലാതെ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് യോജിച്ച താരങ്ങൾ ഇല്ലാത്തത് നിക്കോയുടെ ബാഴ്‌സയിലെ സാധ്യതകൾ വർധിപ്പിച്ചിരുന്നു. അവസരം നൽകിയപ്പോഴെല്ലാം സാവിയെ തൃപ്തിപ്പെടുത്തുന്ന മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി.

എന്നാൽ പ്രീ സീസണിനിടെ പ്യാനിച്ച് മികച്ച പ്രകടനത്തോടെ സാവിയുടെ ശ്രദ്ധയിൽ വന്നു. ഇതോടെ അവസരം കുറയുമെന്ന് തിരിച്ചറിഞ്ഞ നിക്കോ വീണ്ടും ടീം വിടാനുള്ള വഴികൾ തേടുകയായിരുന്നു. ഈ സമയം കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് വലൻസിയ എത്തി. ഇതോടെ നിക്കോ ലോണിൽ ടീം വിടുന്നത് സാവിയെ അറിയിക്കുകയായിരുന്നു. താരത്തിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കും എന്നതിനാൽ നിക്കോയെ വിട്ട് കൊടുക്കുന്നതിന് ബാഴ്‌സലോണയും അനുകൂലമാണ്. ഗട്ടുസോ നേരിട്ട് താരത്തോട് സംസാരിച്ചതായും സൂചനകൾ ഉണ്ട്. ബെഞ്ചിൽ ഇരിക്കുന്നതിനെക്കാൾ മത്സര പരിചയം നേടാൻ നല്ലത് ലോണിൽ പോകുന്നതാണെന്ന് നിക്കോ തിരിച്ചറിയുന്നുണ്ട്.

Story Highlight: Nico González extends the contract with Barcelona until 2026 and then goes on loan to Valencia for the 2022/23 season.

Exit mobile version