മാനസിക സംഘര്‍ഷം മൂലമുള്ള താരങ്ങളുടെ പിന്മാറ്റത്തെ തെറ്റായ രീതിയില്‍ കാണേണ്ടതില്ല

ലോക ക്രിക്കറ്റില്‍ നിന്ന് ഈ അടുത്തായി ഒട്ടനവധി താരങ്ങളാണ് മാനസിക സംഘര്‍ഷം മൂലം ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തത്. ഇതിനെ തെറ്റായ രീതിയില്‍ വീക്ഷിക്കേണ്ട ഒന്നല്ലെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെടുന്നത്. ഗ്ലെന്‍ മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീണ്ട അവധിയെടുക്കുവാന്‍ തീരുമാനിച്ചതിനെ പ്രകീര്‍ത്തിക്കുവാനും കോഹ്‍ലി മറന്നില്ല. മാക്സ്വെല്ലിന്റേത് ധീരമായ തീരുമാനമാണെന്നും ഇത് തുറന്ന് പറയുവാനുള്ള താരത്തിന്റെ ധൈര്യം മറ്റു താരങ്ങള്‍ക്കും പ്രഛോദനമാകേണ്ടതാണെന്ന് കോഹ്‍ലി പറഞ്ഞു.

മാക്സ്വെല്‍ പാക്കിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കിടെ പിന്മാറിയപ്പോള്‍ അതിന് പിന്നാലെ നിക് മാഡ്ഡിന്‍സണ്‍ ഓസ്ട്രേലിയ എ ഫിക്സ്ച്ചറില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇരുവര്‍ക്കും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഇത്തരത്തിലൊരു സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങളും ഇതു പോലെ മുന്നോട്ട് വരണമെന്നും ബോര്‍ഡ് അവര്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്നും കോഹ്‍ലി സൂചിപ്പിച്ചു.

2014ലെ ഇംഗ്ലണ്ട് ടൂറില്‍ തനിക്ക് മോശം ഫോം നേരിട്ടപ്പോള്‍ ഇതുപോലെ ബ്രേക്ക് എടുക്കുവാന്‍ ആവുമായിരുന്നില്ല. താന്‍ അന്ന് അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ ടീമിനും ഇന്ത്യന്‍ ക്രിക്കറ്റിനും വിലയേറിയ താരമാണെങ്കില്‍ അവരെ വേണ്ട രീതിയില്‍ പരിഗണിച്ച് മുന്നോട്ട് പോകേണ്ടത് ബോര്‍ഡിന്റെ കടമയാണെന്നും കോഹ്‍ലി വ്യക്തമാക്കി.

സിക്സേര്‍സിനെ 5 വിക്കറ്റ് ജയത്തിലേക്ക് നയിച്ച് ജോ ഡെന്‍ലിയും നിക് മാഡിന്‍സണും

മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ 189 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന സിഡ്നി സിക്സേര്‍സിനു 5 വിക്കറ്റ് ജയം. 17.3 ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് ജോ ഡെന്‍ലി, നിക് മാഡിന്‍സണ്‍ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ്. 26 പന്തില്‍ 61 റണ്‍സ് നേടി നിക് മാഡിന്‍സണിനോടൊപ്പം ഇന്നിംഗ്സ് മുഴുവന്‍ ബാറ്റേന്തിയ ഡെല്‍നി ചേര്‍ന്നപ്പോള്‍ സ്ഫോടനാത്മകമായ തുടക്കമാണ് സിക്സേര്‍സിനു ലഭിച്ചത്. പിന്നീട് വിക്കറ്റുകള്‍ വീണുവെങ്കിലും ജോ ഡെന്‍ലി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

45 പന്തില്‍ നിന്ന് 72 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡെന്‍ലി ആണ് കളിയിലെ താരം. ജോണ്‍ ഹേസ്റ്റിംഗ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍സ് നിരയില്‍ പ്രതീക്ഷ നല്‍കി. നേരത്തെ ഗ്ലെന്‍ മാക്സ്‍വെല്ലിന്റെ(84) ബാറ്റിംഗ് മികവില്‍ സ്റ്റാര്‍സ് 189 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം

ഡാനിയേല്‍ ഹ്യൂജ്സ്(49*), നിക് മാഡിന്‍സണ്‍(31 പന്തില്‍ 62) എന്നിവരുടെ ബാറ്റിംഗ് മികവില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സിക്സേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 8 വിക്കറ്റിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെയാണ് സിക്സേര്‍സ് പരാജയപ്പെടുത്തിയത്. 92 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഹ്യൂജ്സ്-മാഡിന്‍സണ്‍ കൂട്ടുകെട്ട് നേടിയത്. 6 ബൗണ്ടറിയും 5 സിക്സും അടക്കമാണ് 62 റണ്‍സിലേക്ക് മാഡിന്‍സണ്‍ കുതിച്ചത്.

നേരത്തെ നഥാന്‍ ലയണിന്റെ ബൗളിംഗ് മികവിലാണ് സിക്സേര്‍സ് സ്റ്റാര്‍സിനെ 128 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയത്. തന്റെ പ്രകടനത്തിനു ലയണ്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version