നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം

ബ്രസീലിയൻ താരം നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇന്നലെ ബ്രസീലിൽ വെച്ചാണ് നെയ്മറിന്റെ പരിക്ക് മാറാനായി കാൽ മുട്ടിൽ ശസ്ത്രക്രിയ നടത്തിയത്. ബ്രസീലിയൻ ടീം ഡോക്ടറുടെ സാന്നിധ്യത്തിൽ ആയിരുന്നു ശസ്ത്രക്രിയ. ഇനി ആറ് മാസത്തോളം താരം പരിക്ക് മാറാനുള്ള വിശ്രമത്തിൽ ആയിരിക്കും.

കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണ്. അതുകൊണ്ട് തന്നെ ഈ സീസണിൽ നെയ്മർ ഇനി കളിക്കില്ല എന്ന് ഉറപ്പായിരുന്നു.

നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്‌. അൽ ഹിലാലിനായി ഫുട്ബോൾ കളിച്ച് ഫിറ്റ്നസിലേക്കും ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക് വന്നത്.

നെയ്മർ ഇനി സീസണിൽ കളിക്കില്ല, ജീവിതത്തിലെ ഏറ്റവും മോശം സമയം എന്ന് നെയ്മർ

ബ്രസീലിയൻ താരം നെയ്മറിന് ഏറ്റ പരിക്ക് എ സി എൽ ഇഞ്ച്വറി തന്നെ. ഇതോടെ നെയ്മർ ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ഉറപ്പായി. അടുത്ത ദിവസങ്ങളിൽ തന്നെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാകും. ഈ പരിക്ക് മാനസികമായി ഏറെ വേദന നൽകുന്നു എന്ന് നെയ്മർ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണെന്ന് നെയ്മർ പരിക്കിനെ കുറിച്ച് പറഞ്ഞു.

താൻ കരുത്തനാണെന്ന് എനിക്ക് അറിയാം,എങ്കിലും ഇപ്പോൾ തനിക്ക് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വേണം എന്ന് നെയ്മർ പറഞ്ഞു. താൻ എല്ലാം ദൈവത്തെ ഏൽപ്പിക്കുക ആണെന്നും താരം പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോൾ ആണ് നെയ്മറിന് പരിക്കേറ്റത്. ഈ സീസണിൽ നെയ്മർ ഇനി കളിക്കില്ല. ആറ് മുതൽ ഒമ്പത് മാസം വരെ താരം പുറത്തിരിക്കേണ്ടി വരും.

നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്‌. അൽ ഹിലാലിനായി ഫുട്ബോൾ കളിച്ച് ഫിറ്റ്നസിലേക്കുൻ ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാൻ ആയി നെയ്മർ ഇന്ത്യയിൽ എത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഫുട്ബോൾ ആരാധകർക്കും ഈ വാർത്ത തിരിച്ചടിയാണ്‌.

നെയ്മറിന് വീണ്ടും പരിക്ക്, ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല

ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക്. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോൾ ആണ് നെയ്മറിന് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. എ സി എൽ ഇഞ്ച്വറി ആണെന്ന് ഫുട്ബോൾ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു‌. അങ്ങനെ എങ്കിൽ ഈ സീസണിൽ നെയ്മർ ഇനി കളിക്കുന്ന കാര്യം സംശയമാണ്. നെയ്മർ ഇന്ന് കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്‌. അൽ ഹിലാലിനായി ഫുട്ബോൾ കളിച്ച് ഫിറ്റ്നസിലേക്കുൻ ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാൻ ആയി നെയ്മർ ഇന്ത്യയിൽ എത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഫുട്ബോൾ ആരാധകർക്കും ഈ വാർത്ത തിരിച്ചടിയാണ്‌.

നെയ്മറിന് അൽ ഹിലാലിലെ ആദ്യ ഗോൾ!!

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന് വിജയം. നെയ്മർ തന്റെ അൽ ഹിലാൽ കരിയറിലെ ആദ്യ ഗോൾ കണ്ടെത്തിയ മത്സരത്തിൽ, നസാജി മസാന്ദരൻ ക്ലബിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് സൗദി ക്ലബ് വിജയിച്ചത്. ഇന്ന് മത്സരത്തിന്റെ പതിനെട്ടാം മിനുട്ടിൽ മിട്രോവിചിലൂടെയാണ് അൽ ഹിലാൽ ലീഡ് എടുത്തത്. പിന്നാലെ രണ്ട് ടീമുകളുടെയും ഒരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടത് കളിയുടെ വേഗത മാറ്റി.

രണ്ടാം പകുതിൽ 58ആം മിനുട്ടിൽ ആയിരുന്നു നെയ്മറിന്റെ ഗോൾ. അൽ ദാസരിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 90ആം മിനുട്ടിൽ അ ഷെഹ്രി കൂടെ ഗോൾ നേടിയതോടെ അൽ നസറിന്റെ വിജയം പൂർത്തിയായി. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അൽ ഹിലാലിന് നാലു പോയിന്റാണ് ഉള്ളത്. അടുത്ത ഗ്രൂപ്പ് മത്സരത്തിൽ അൽ ഹിലാൽ മുംബൈ സിറ്റിയെ ആണ് നേരിടേണ്ടത്.

നെയ്മർ മുംബൈയിൽ തന്നെ കളിക്കും, അൽ ഹിലാൽ മുംബൈ സിറ്റി പോരാട്ടം വേദി മാറ്റി!!

നെയ്മർ ഇന്ത്യയിലേക്ക് വരുന്ന അൽ ഹിലാലും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന്റെ വേദി മാറ്റി. നേരത്തെ പൂനെയിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം ഇനി നവി മുംബൈയിൽ തന്നെയാകും നടക്കുക. മത്സരത്തിന് DY പടിൽ സ്റ്റേഡിയം ആതിഥ്യം വഹിക്കും എന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു‌. സെപ്റ്റംബർ 29 വെള്ളിയായ് മുതൽ മത്സരത്തിന്റെ ടിക്കറ്റിനായുള്ള രജിസ്ട്രേഷനും ആരംഭിക്കും.

നവംബർ ആറാം തീയതി ആകും മുംബൈ സിറ്റിയും അൽ ഹിലാലിന് എതിരായ ഹോം മത്സരം നടക്കുക. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ സൗദിയിൽ വൻ ക്ലബായ അൽ ഹിലാലിനൊപ്പം ഇന്ത്യൻ ക്ലബായ മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ പെട്ടിരുന്നു.

ഗ്രൂപ്പ് ഡിയിൽ ആണ് മുംബൈ സിറ്റിയും അൽ ഹിലാലും ഒരുമിച്ചു പോരാടുക. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് നേടിയ ടീമാണ് അൽ ഹിലാൽ. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പുമായിരുന്നു അവർ.

നെയ്മർ, റുബെൻ നെവസ്, മിലങ്കോ സാവിച്, ബോണോ, മാക്സിമിൻ, കൗലിബലി എന്ന് തുടങ്ങി സൂപ്പർ താരങ്ങളുടെ വലിയ നിര അൽ ഹിലാലിന് ഉണ്ട്. ഇവർ ഇന്ത്യയിൽ എത്തുന്നത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഒരു വിരുന്നാകും എന്ന് സംശയമില്ല.

നെയ്മറിന്റെ അരങ്ങേറ്റത്തിൽ അൽ ഹിലാലിന് 6 ഗോളടിച്ച് ആധികാരിക വിജയം

ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ലീഗിൽ അരങ്ങേറ്റം കുറിച്ചു. ഇന്ന് അൽ ഹിലാലിനായി ഇറങ്ങിയ നെയ്മർ വിജയവുമായാണ് കളം വിട്ടത്. ഇന്ന് അൽ ഹിലാൽ അൽ റിയാദിനെതിരെ ഒന്നിനെതിരെ ആറു ഗോളിന്റെ വിജയം നേടി. ഈ വിജയത്തോടെ അൽ ഹിലാൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ഇന്ന് നെയ്മർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ 30ആം മിനുട്ടിൽ മിട്രോവിചിന്റെ ഒരു പെനാൾട്ടിയിൽ നിന്നാണ് അൽ ഹിലാൽ ലീഡ് എടുത്തത്. ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഷഹ്റാണിയിലൂടെ ഹിലാൽ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ നെയ്മർ സബ്ബായി അരങ്ങേറ്റം നടത്താൻ ആയി കളത്തിൽ എത്തി. 68ആം മിനുറിൽ നെയ്മറിന്റെ പാസിൽ നിന്ന് ഉണ്ടായ അവസരം അൽ ഹിലാലിന്റെ മൂന്നാം ഗോളായി മാറി. നസീർ അൽ ദാസരി ആയുരുന്നു ആ ഗോൾ നേടിയത്.

83ആം മിനുട്ടിൽ നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് മാൽകോം ഗോൾ കണ്ടെത്തി. സ്കോർ 4-0. 86ആം മിനുട്ടിൽ നെയ്നർ ഒരു പെനാൾട്ടി നേടി‌‌. ആ പെനാൾട്ടി അൽ ദാസരി ലക്ഷ്യത്തിലേക്ക് എത്തിച്ച് അൽ ഹിലാലിന്റെ ലീഡ് ഉയർത്തി. ഇഞ്ച്വറി ടൈമിൽ നെയ്മറിന്റെ ഒരു ഷോട്ട് റിയാദ് കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ടിലൂടെ അൽ ദസാരി ആ പന്ത് വലയിലേക്ക് തന്നെ എത്തിച്ച് വിജയം പൂർത്തിയാക്കി.

6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അൽ ഹിലാലിന് 16 പോയിന്റ് ആണുള്ളത്. അവരാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്.

നെയ്മർ ഇന്ന് അൽ ഹിലാലിനായി അരങ്ങേറ്റം നടത്താൻ സാധ്യത

അൽ ഹിലാലിന്റെ വലിയ സൈനിംഗ് ആയ നെയ്മറിന്റെ അരങ്ങേറ്റം ഇന്ന് നടക്കാൻ സാധ്യത. സൗദി പ്രൊ ലീഗിൽ ഇന്ന് അൽ ഹിലാൽ അൽ റിയാദിനെ നേരിടുന്നുണ്ട്‌. നെയ്മർ ഈ മത്സരം കളിക്കില്ല എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ ബ്രസീലിൽ നിന്ന് തിരികെയെത്തിയ നെയ്മർ അൽ ഹിലാലിനൊപ്പം പരിശീലനം നടത്തി. ഇത് ഇന്ന് താരം കളിക്കും എന്നതിന്റെ സൂചനയാണ്.

നീണ്ടകാലമായി പരിക്കിന്റെ പിടിയിലുള്ള നെയ്മർ ഇന്റർ നാഷണൽ ബ്രേക്കിൽ ബ്രസീലിനായി കളിച്ചു കൊണ്ട് കളത്തിലേക്ക് തിരികെയെത്തിയിരുന്നു. രണ്ടു മത്സരങ്ങൾ കളിച്ച നെയയ്മർ രണ്ടിലും ബ്രസീൽ വിജയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ന് രാത്രി 11.30നാണ് അൽ ഹിലാലും റിയാദും തമ്മിലുള്ള മത്സരം. വിജയിച്ചാൽ അൽ ഹിലാലിന് ലീഗിൽ ഒന്നാമത് എത്താം.

നെയ്മറിന്റെ അസിസ്റ്റ്, മാർക്കിനോസിന്റെ ഗോൾ, ഇഞ്ച്വറി ടൈമിൽ ജയിച്ച് ബ്രസീൽ

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീൽ ടീമിന് രണ്ടാം വിജയം. ഇന്ന് പെറുവിനെ നേരിട്ട ബ്രസീലിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അവസാന മിനുട്ട് വേണ്ടി വന്നു അവർക്ക് ഗോൾ കണ്ടെത്താൻ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിന്റെ അവസാന മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ വന്നത്‌. നെയ്മറിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് മാർക്കിനോസ് വിജയ ഗോൾ കണ്ടെത്തിയത്.

ഇന്ന് മധ്യനിരയിൽ പന്ത് സൂക്ഷിക്കുന്നതിലും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബ്രസീൽ ഏറെ പ്രയാസപ്പെട്ടിരുന്നു. ഇന്ന് വിജയിച്ചതോടെ ബ്രസീൽ രണ്ടു മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി യോഗ്യത പോരാട്ടത്തിൽ യോഗ്യത റൗണ്ടിൽ ഒന്നാമത് നിൽക്കുകയാണ്. അർജന്റീനക്കും 6 പോയിന്റ് ഉണ്ട്‌.

ചരിത്രം വഴിമാറി!! പെലെയെ മറികടന്ന നെയ്മർ ബ്രസീലിന്റെ ടോപ് സ്കോറർ

ബ്രസീലിയൻ ഫുട്‌ബോളിൽ പുതു ചരിത്രം എഴുതി നെയ്മർ. ഇന്ന് 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ രണ്ട് സുപ്രധാന ഗോളുകൾ നേടി നെയ്മർ ജൂനിയർ, ബ്രസീലിനെ വിജയത്തിലേക്ക് നയിക്കുക മാത്രമല്ല, ഒപ്പം ഇതിഹാസതാരം പെലെയെ മറികടന്ന് നെയ്മറെ സെലെക്കാവോയുടെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന പദവി ഉറപ്പിക്കുകയും ചെയ്തു.

പെലെയുടെ 78 ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന് ബ്രസീലിന്റെ ടോപ് സ്കോറർ പട്ടികയുടെ മുകളിൽ നെയ്മർ എത്തി. 125 മത്സരങ്ങളിൽ നിന്ന് ആണ് നെയ്മർ 79 ഗോളുകൾ തന്റെ രാജ്യത്തിനായി നേടിയത്. പരിക്ക് നിരന്തരം അലട്ടിയില്ലായിരുന്നു എങ്കിൽ നെയ്മർ എന്നേ ഈ റെക്കോർഡ് മറികടന്നേനെ. തന്റെ ഗോൾ സ്‌കോറിംഗ് വൈദഗ്ധ്യത്തിന് അപ്പുറം, രാജ്യത്തിനായി 56 അസിസ്റ്റുകളും നെയ്മർ നൽകിയിട്ടുണ്ട്‌.

ബൊളീവിയയെ തകർത്തെറിഞ്ഞ് ബ്രസീൽ, നെയ്മറിന് ഇരട്ട ഗോൾ

ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് വലിയ വിജയം. ഇന്ന് നടന്ന കളിയിൽ ബൊളീവിയയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് വിജയിച്ചത്. നീണ്ടകാലമായി പരിക്ക് കാരണം പുറത്തായിരുന്ന നെയ്മർ ഇന്ന് ഇരട്ട ഗോളുകളുമായി തിരികെയെത്തി. യുവതാരം റോഡ്രിഗോയും ഇരട്ട ഗോളുകൾ നേടി.

ഇന്ന് 17ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബ്രസീലിന് ആദ്യ അവസരം വന്നു. എന്നാൽ പെനാൾട്ടി എടുത്ത നെയ്മറിന് പിഴച്ചു‌. എങ്കിലും 24ആം മിനുട്ടിൽ റോഡ്രിഗോ ബ്രസീലിന് ലീഡ് നൽകു. ആദ്യ പകുതി ബ്രസീൽ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് റഫീഞ്ഞ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി.

അധികം താമസിയാതെ റോഡ്രിഗോയിലൂടെ മൂന്നാം ഗോൾ വന്നു. 60ആം മിനുട്ടിൽ നെയ്മർ തന്റെ ആദ്യ ഗോളും, 90ആം മിനുട്ടിൽ രണ്ടാം ഗോളും നേടി. ഇതോടെ പെലെയുടെ ബ്രസീലിനായുള്ള ഗോൾ സ്ജോറിംഗ് റെക്കോർഡ് നെയ്മർ മറികടന്നു. ബൊളീവിയക്ക് ആയി വിക്ടർ അബ്രെഗോ ആണ് ആശ്വാസ ഗോൾ നേടിയത്.

ബ്രസീൽ ഇനി സെപ്റ്റംബർ 13ന് പുലർച്ചെ പെറുവിനെ നേരിടും.

സൗദി ലീഗ് ഫ്രഞ്ച് ലീഗിനൊപ്പമോ മുകളിലോ നിൽക്കുന്ന ലീഗാണെന്ന് നെയ്മർ

സൗദി പ്രോ ലീഗ് ഫ്രാൻസിലെ ലീഗ് 1ന് ഒപ്പം നിൽക്കുന്ന ലീഗാണെന്ന് പി എസ് ജി വിട്ട് സൗദിയിൽ എത്തിയ അൽ ഹിലാൽ താരം നെയ്മർ പറഞ്ഞു. സൗദി അറേബ്യയിലും ഫുട്ബോളിന്റെ നിലവാരം സമാനമാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. സൗദി ലീഗിലേക്ക് പോയ പേരുകൾ നോക്കിയാൽ… ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷെ ഫ്രഞ്ച് ലീഗിനൊപ്പം നിൽക്കുന്ന ലീഗാണ് സൗദി ലീഗ്. നെയ്മർ പറഞ്ഞു.

“എനിക്ക് അൽ-ഹിലാലിനൊപ്പം കിരീടങ്ങൾ നേടണം, എന്റെ ലക്ഷ്യങ്ങൾക്ക് മാറ്റമൊന്നും ഇല്ല. ഞാൻ ഫ്രാൻസിൽ പോയപ്പോഴും ആ ലീഗിനെ കുറിച്ചും എല്ലാവരും ഇതുപോലെയാണ് പറഞ്ഞത്.” നെയ്മർ പറഞ്ഞു.

“സൗദി ചാമ്പ്യൻഷിപ്പ് നേടുന്നത് എളുപ്പമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്, മറ്റ് ടീമുകൾ കൂടുതൽ ശക്തമായി, പ്രശസ്തരായ കളിക്കാരുണ്ട്. ഈ ലീഗ് വളരെ രസകരമായിരിക്കും, നിങ്ങൾ എല്ലാരും ഈ ലീഗ് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.” നെയ്മർ പറഞ്ഞു.

പി എസ് ജി തനിക്കും മെസ്സിക്കും നരക തുല്യമായിരുന്നു എന്ന് നെയ്മർ

പി എസ് ജി ക്ലബിനെതിരെ വിമർശനവുമായി ബ്രസീൽ താരം നെയ്മർ‌. മെസ്സിക്കും തനിക്കും പി എസ് ജിയിൽ നല്ല കാലം ആയിരുന്നില്ല എന്നും നരകതുല്യമായിരുന്നു കാര്യങ്ങൾ എന്നും നെയ്മർ പറഞ്ഞു.

“മെസ്സിക്ക് അർജന്റീനക്ക് ഒപ്പം ലഭിച്ച വർഷത്തിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു, എന്നാൽ അതേ സമയം അവൻ നാണയത്തിന്റെ ഇരുവശങ്ങളിലും ജീവിച്ചു എന്നത് ഓർത്ത് ഞാൻ വളരെ സങ്കടപ്പെട്ടു” നെയ്മർ പറഞ്ഞു. അർജന്റീന ദേശീയ ടീമിനൊപ്പം അവൻ സ്വർഗം തുല്യമായ ദിവസങ്ങൾ ആഘോഷിച്ചു‌, അവർക്കൊപ്പം അവസാന വർഷങ്ങളിൽ അദ്ദേഹം എല്ലാം നേടി, എന്നാൽ പാരീസിനൊപ്പം നരകം ആയിരുന്നു. അവനും ഞാനും നരകത്തിൽ ആണ് ജീവിച്ചത്.” നെയ്മർ പറഞ്ഞു.

“ഞങ്ങൾ അസ്വസ്ഥരായിരുന്നു, കാരണം ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ അവിടെയുണ്ടായിരുന്നു. എപ്പോഴും ചാമ്പ്യന്മാരാകാൻ, ചരിത്രം സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ വേണ്ടിയാണ് ഞങ്ങൾ അവിടെ ഒരുമിച്ചത്. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് അത് കഴിഞ്ഞില്ല.” നെയ്മർ പറഞ്ഞു

Exit mobile version