ന്യൂസിലാണ്ടിനെതിരെയുള്ള ഹോക്കി പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വിജയം. മത്സരത്തിന്റെ 18ാം മിനുട്ടില്‍ രൂപീന്ദര്‍ സിംഗിലൂടെ ഇന്ത്യ ലീഡ് നേടുകയായിരുന്നു. പെനാള്‍ട്ടി കോര്‍ണര്‍ രൂപീന്ദര്‍ ഗോളാക്കി മാറ്റുകയായിരുന്നു. 6 മിനുട്ടിനുള്ളില്‍ സ്റ്റീഫന്‍ ജെന്നെസ് ന്യൂസിലാണ്ടിനു സമനില ഗോള്‍ കണ്ടെത്തിയിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. സുനില്‍ സോമപ്രീത് നേടിയ ഫീല്‍ഡ് ഗോളാണ് ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് ഒന്നാം പകുതി അവസാനിക്കുമ്പോള്‍ നല്‍കിയത്.
രണ്ടാം പകുതിയില്‍ ഏറിയ പങ്കും ഗോള്‍ പിറക്കാതിരുന്നുവെങ്കിലും 56ാം മിനുട്ടില്‍ മന്‍ദീപ് സിംഗ് ഗോള്‍ നേടി 3-1 എന്ന സ്കോറിനു ജയം സ്വന്തമാക്കുവാനവ്‍ ഇന്ത്യയെ സഹായിച്ചു.
ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് ഇന്ത്യ. ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 4-2 എന്ന സ്കോറിനാണ് ന്യൂസിലാണ്ടിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഇന്ത്യ 2-1നു ലീഡ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ഇന്ത്യ രൂപീന്ദര്‍ സിംഗിന്റെ പെനാള്‍ട്ടി കോര്‍ണര്‍ ഗോളിലൂടെ മുന്നിലത്തുകയായിരുന്നു.
ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ മന്‍ദീപ് സിംഗ് ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 26ാം മിനുട്ടില്‍ സ്റ്റീഫന്‍ ജെന്നെസ് ന്യൂസിലാണ്ടിനായി ഒരു ഗോള്‍ മടക്കി. രൂപീന്ദര്‍ സിംഗ് 34ാം മിനുട്ടിലും ഹര്‍മ്മന്‍പ്രീത് കൗര്‍ 38ാം മിനുട്ടിലും നേടിയ ഗോളുകളിലൂടെ ഇന്ത്യ 4-1 ന്റെ ലീഡ് മത്സരത്തില്‍ കരസ്ഥമാക്കിയിരുന്നു. ഇരു ഗോളുകളും പെനാള്‍ട്ടി കോര്‍ണറില്‍ നിന്നാണ് പിറന്നത്. സ്റ്റീഫന്‍ ജെന്നെസ് മത്സരത്തിലെ തന്റെയും ന്യൂസിലാണ്ടിന്റെയും രണ്ടാം ഗോള്‍ 55ാം മിനുട്ടില്‍ നേടി.
ത്രിരാഷ്ട്ര ടി20 പരമ്പര ഫൈനലില്‍ ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് വനിതകള്‍ നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിനു എന്നാല്‍ ഇന്നിംഗ്സ് വിചാരിച്ച രീതിയില്‍ പടുത്തുയര്‍ത്താനായില്ല. മികച്ച തുടക്കത്തിനു ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു ഗതി നഷ്ടപ്പെടുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 55 റണ്‍സാണ് സോഫി ഡിവൈന്‍-സൂസി ബെയ്റ്റ്സ് കൂട്ടുകെട്ട് നേടിയത്. 18 പന്തില്‍ 31 റണ്‍സ് നേടി സോഫി പുറത്തായി ഏതാനും ഓവറുകള്‍ക്ക് ശേഷം 31 റണ്‍സ് നേടിയ സൂസി ബെയ്റ്റ്സും പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ട് 137 റണ്‍സ് മാത്രമേ നേടാനായുള്ളു.
രണ്ട് വീതം വിക്കറ്റുമായി ഡാനിയേല്‍ ഹാസല്‍, സോഫി എക്സല്‍സ്റ്റോണ്‍, കാത്തറിന്‍ ബ്രണ്ട് എന്നിവര്‍ക്കൊപ്പം അന്യ ഷ്രുബ്സോള്‍ കാറ്റി ജോര്‍ജ്ജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട് അര്‍ദ്ധ ശതകം നേടിയപ്പോള്‍ താമി ബ്യൂമോണ്ട് 35 റണ്‍സ് നേടി പുറത്തായി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. എന്നാല്‍ 102/1 എന്ന നിലയില്‍ നിന്ന് 102/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് നത്താലി സ്കിവര്‍-ഹീത്തര്‍ നൈറ്റ് കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സാണ് നേടിയത്. ഇരുവരും പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.
ന്യൂസിലാണ്ടിനായി അമേലിയ കെര്‍ രണ്ടും നായിക സൂസി ബെയ്റ്റ്സ് ഒരു വിക്കറ്റും നേടി. വെറും 17.1 ഓവറിലാണ് ഇംഗ്ലണ്ട് ജയം നേടി കിരീടം ഉറപ്പിച്ചത്.
തന്റെ 80ാം പിറന്നാളിനു ഒരു ദിവസം മുമ്പ് വിട പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് നായകന്‍ ബെവന്‍ കോംഗ്ഡന്‍. 1965ല്‍ ന്യൂസിലാണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ച ബെവന്‍ 61 ടെസ്റ്റുകളാണ് കരിയറില്‍ കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലാണ്ടിന്റെ ആദ്യ വിജയത്തില്‍ ടീമിനെ നയിച്ചത് കോംഗ്ഡന്‍ ആയിരുന്നു. ന്യൂസിലാണ്ട് സൃഷ്ടിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നാണ് ബെവന്‍ കോംഗ്ഡനെ വിലയിരുത്തപ്പെടുന്നത്.
1938 ഫെബ്രുവരി 11നായിരുന്നു ബെവന്‍ കോംഗ്ഡന്റെ ജനനം. ന്യൂസിലാണ്ടിനായി 11 ഏകദിനങ്ങളിലും കോംഗ്ഡന്‍ കളിച്ചിട്ടുണ്ട്.
സൂപ്പര്‍ സ്മാഷിലും ഫോര്‍ഡ് ട്രോഫിയിലും മികച്ച ഫോം നിലനിര്‍ത്തി വരുന്ന മാര്‍ക്ക് ചാപ്മാനെ ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് കനത്ത തോല്‍വി ഏറ്റവുാങ്ങിയ ശേഷമാണ് ടീമിലേക്ക് രണ്ട് മാറ്റങ്ങള്‍ ന്യൂസിലാണ്ട് സെലക്ടര്‍മാര്‍ കൊണ്ട് വരുന്നത്. ടോം ബ്രൂസ്, ടോം ബ്ലണ്ടല്‍ എന്നിവരെ ഒഴിവാക്കി മാര്‍ക്ക് ചാപ്മാന്‍, ടിം സീഫെര്‍ട് എന്നിവരെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ന്യൂസിലാണ്ടില്‍ നടന്ന് വരുന്ന ടി20 ടൂര്‍ണ്ണമെന്റുകളില്‍ ശതകങ്ങള്‍ നേടിയ താരങ്ങളാണ് ഇരുവരും. ഇരുവരെയും ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ശക്തമായ തിരിച്ചുവരവാണ് ന്യൂസിലാണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ന്യൂസിലാണ്ടിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്ട്രേലിയയ. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 ഓവറില്‍ ന്യൂസിലാണ്ടിനെ 117/9 എന്ന നിലയില്‍ തളച്ച ശേഷം മഴ കാരണം ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം 15 ഓവറില്‍ 95 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു. ലക്ഷ്യം 11.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അധികം സമയം കളയാതെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. തന്റെ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടു നല്‍കി 3 വിക്കറ്റ് വീഴ്ത്തിയ ബില്ലി സ്റ്റാന്‍ലേക്ക് ആണ് കളിയിലെ താരം.
ഡേവിഡ് വാര്‍ണറും അരങ്ങേറ്റക്കാരന്‍ ഡിആര്‍ക്കി ഷോര്‍ട്ടും അതിവേഗം മടങ്ങിയെങ്കിലും ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 77 റണ്‍സാണ് ലിന്‍-മാക്സ്വെല്‍ കൂട്ടുകെട്ട് അടിച്ച് കൂട്ടിയത്. 33 പന്തില്‍ 44 റണ്‍സ് നേടി ലിന്‍ പുറത്തായപ്പോള്‍ മാക്സ്വെല്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. 24 പന്തില്‍ നിന്നാണ് മാക്സ്വെല്‍ തന്റെ 40 റണ്‍സ് നേടിയത്.
ന്യൂസിലാണ്ടിനായി ട്രെന്റ് ബൗള്‍ട്ട് രണ്ടും ടിം സൗത്തി ഒരു വിക്കറ്റും നേടി.
ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലാണ്ടിനു മോശം തുടക്കം. ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു 20 ഓവറില്‍ 117/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. രണ്ടാം ഓവര്‍ മുതല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാണ്ടിനായി കോളിന്‍ ഡി ഗ്രാന്‍ഡോം പുറത്താകാതെ 38 റണ്‍സ് നേടി. റോസ് ടെയിലര്‍ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടക്കാന്‍ ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ സാധിച്ചില്ല.
ആന്‍ഡ്രു ടൈ നാലും, ബില്ലി സ്റ്റാന്‍ലേക്ക് മൂന്നും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്.
ന്യൂസിലാണ്ടിനെതിരെ ഫെബ്രുവരി 25നു ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമില്‍. ഇന്നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ 4-1നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയിരുന്നു. ദാവീദ് മലനെയാണ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുള്ളത്.
ഇംഗ്ലണ്ട് സ്ക്വാഡ്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, സാം ബില്ലിംഗ്സ്, ജോസ് ബട്‍ലര്‍, ടോം കുറന്‍, അലക്സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്
ആതിഥേയരായ ന്യൂസിലാണ്ടിനെതിരെ 32 റണ്‍സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ടിനു U-19 ലോകകപ്പില്‍ ഏഴാം സ്ഥാനം. ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോം ബാന്റണ്‍ നേടിയ ശതകവും ജാക്ക് ഡേവിസ് നേടിയ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ഇംഗ്ലണ്ട് 261 റണ്‍സ് നേടുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം 50 ഓവറില്‍ 261 റണ്‍സ് നേടിയത്. തിരികെ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനു 47.1 ഓവറില്‍ 229 റണ്‍സ് മാത്രമേ നേടാനായുള്ളു.
ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ ടോം ബാന്റണ്‍(112), ജാക്ക് ഡേവിസ്(63) എന്നിവരാണ് തിളങ്ങിയത്. ന്യൂസിലാണ്ട് ബൗളര്‍ ലൂക്ക് ജോര്‍ജ്ജ്സണ്‍ മൂന്ന് വിക്കറ്റും രച്ചിന്‍ രവീന്ദ്ര രണ്ട് വിക്കറ്റും നേടി. ന്യൂസിലാണ്ട് ബാറ്റിംഗ് നിരയില്‍ ഫിന്‍ അലന്‍(87), കാറ്റേനെ ക്ലാര്‍ക്ക്(60) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. യുവാന്‍ വുഡ്സ് , വില്‍ ജാക്സ് എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചത് വഴി പരമ്പരയും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി പാക്കിസ്ഥാന്‍. പാക്കിസ്ഥാനും 126 റേറ്റിംഗ് പോയിന്റുകളാണ് കൈവശമുള്ളത്. ന്യൂസിലാണ്ട് 123 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 121 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. 36 പോയിന്റുമായി അയര്‍ലാണ്ട് ആണ് അവസാന സ്ഥാനത്ത്(18ാം സ്ഥാനം).
ബേ ഓവലില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. 181 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിനു 163 റണ്‍സ് മാത്രമേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. ഷദബ് ഖാനാണ് കളിയിലെ താരം. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഷദബ് രണ്ട് വിക്കറ്റ് നേടിയത്. പ്രകടനം താരത്തിനു മാന്‍ ഓഫ് ദി മാച്ച് പട്ടവും നല്‍കി.
ഒടുവില്‍ പാക്കിസ്ഥാനും ജയിച്ചു. ന്യൂസിലാണ്ടില്‍ ഏകദിനങ്ങളിലും ആദ്യ ടി20യിലും പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാനും ആശ്വാസമായി രണ്ടാം ടി20 മത്സരത്തില്‍ വിജയം. ഫകര്‍ സമന്‍, ബാബര്‍ അസം എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും അഹമ്മദ് ഷെഹ്സാദ്, സര്‍ഫ്രാസ് അഹമ്മദ് എന്നിവരുടെ പ്രകടനത്തില്‍ ബാറ്റിംഗ് നിര 201 റണ്‍സ് നേടിയപ്പോള്‍ ഒപ്പം നില്‍ക്കുന്ന പ്രകടനവുമായി ബൗളര്‍മാര്‍ ന്യൂസിലാണ്ടിനെ 153 റണ്‍സിനു പുറത്താക്കിയപ്പോള്‍ 48 റണ്‍സിന്റെ ജയം സ്വന്തമാക്കാന്‍ ഇന്ന് പാക്കിസ്ഥാനായി.
ഫഹീം അഷ്റഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീറും ഷദബ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. നാല് പന്തുകളുടെ വ്യത്യാസത്തില്‍ കോളിന്‍ മണ്‍റോയെയും കെയിന്‍ വില്യംസണെയും നഷ്ടമായ ന്യൂസിലാണ്ടിനു പിന്നീട് മത്സരത്തില്‍ കരകയറാനാകാതെ പോകുകയായിരുന്നു. 37 റണ്‍സ് നേടിയ മിച്ചല്‍ സാന്റനറും 60 റണ്‍സുമായി ബെന്‍ വീലറും അവസാന ഓവറുകളില്‍ പൊരുതിയപ്പോള്‍ ന്യൂസിലാണ്ടിനു തോല്‍വിയുടെ ആഘാതം കുറയ്ക്കാനായി എന്നത് മാത്രം ആശ്വാസമായി.
ഏകദിനങ്ങളിലും ടി20യിലും ആവര്‍ത്തിച്ച തോല്‍വികള്‍ക്കും ബാറ്റിംഗ് പരാജയത്തിനും ശേഷം ഫോം കണ്ടെത്തി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര. ഇന്ന് ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടുകയായിരുന്നു. ഫകര്‍ സമന്‍ 28 പന്തില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ അഹമ്മദ് ഷെഹ്സാദ്(44), ബാബര്‍ അസം(പുറത്താകാതെ 29 പന്തില്‍ നിന്ന് 50 റണ്‍സ്), സര്‍ഫ്രാസ് അഹമ്മ്(24 പന്തില്‍ 41) എന്നിവരാണ് പാക്കിസ്ഥാനായി തിളങ്ങിയത്. ഫകര്‍ സമന്റെ ആദ്യ ടി20 അര്‍ദ്ധ ശതകമാണ് ഇന്ന് ന്യൂസിലാണ്ടിനെതിരെ നേടിയത്. 5 ബൗണ്ടറിയും 3 സിക്സും ഫകര്‍ അടിച്ചപ്പോ്‍ ബാബര്‍ അസം ഒരു സിക്സും അഞ്ച് ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. സര്‍ഫ്രാസ് അഹമ്മദ് 2 ബൗണ്ടറിയും മൂന്ന് സിക്സും നേടി.
ന്യൂസിലാണ്ടിനു വേണ്ടി ബെന്‍ വീലര്‍ രണ്ടും സെത്ത് റാന്‍സ്, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നവര്‍ ഓരോ വിക്കറ്റും നേടി.