ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ന്യൂസിലാണ്ട് താരം

ന്യൂസിലാണ്ട് താരം ഗ്രാന്റ് എലിയട്ട് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും താരം വിരമിക്കുന്നതായി ഇന്നലെ അറിയിക്കുകയായിരുന്നു. ടി20 ബ്ലാസ്റ്റില്‍ ബ്രിമിംഗാം ബെയേഴ്സിനു വേണ്ടിയുള്ള മത്സരത്തിനു ശേഷമാണ് താരത്തിന്റെ തീരുമാനം. തന്റെ ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുന്നതില്‍ നിന്ന് പരാജയപ്പെട്ടതിനു ശേഷമാണ് ഈ അറിയിപ്പ് വന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എലിയട്ട് വിരമിച്ചിരുന്നു. 5 ടെസ്റ്റുകളിലും 83 ഏകദിനങ്ങളിലും 17 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും താരം ന്യൂസിലാണ്ടിനായി ജഴ്സി അണിഞ്ഞിട്ടുണ്ട്.

ന്യൂസിലാണ്ടിനു പുതിയ കോച്ചെത്തി

ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗാരി സ്റ്റെഡ്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്. മൈക്ക് ഹെസ്സണ്‍ പടിയിറങ്ങിയ ശേഷമാണ് പുതിയ കോച്ചായി ഗാരി സ്റ്റെഡ് എത്തുന്നത്. 1999ല്‍ ന്യൂസിലാണ്ടിനായി അഞ്ച് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് ഗാരി സ്റ്റെഡ്. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ഗാരി ന്യൂസിലാണ്ട് ക്രിക്കറ്റുമായി ഒപ്പിട്ടിരിക്കുന്നത്. സെപ്റ്റംബറില്‍ സ്റ്റെഡ് ന്യൂസിലാണ്ട് കോച്ചായി ചുമതലയേല്‍ക്കും.

ഒക്ടോബറില്‍ യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാനെതിരെയുള്ള പരമ്പരയാണ് സ്റ്റെഡിന്റെ ആദ്യ ദൗത്യം. 2012 മുതല്‍ ന്യൂസിലാണ്ട് കോച്ചായി സ്ഥാനം വഹിച്ച് വരികയായിരുന്നു മൈക്ക് ഹെസ്സണ്‍ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് കോച്ച് പദവി ഒഴിവാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പ് തയ്യാറെടുപ്പുകളുമായി അഫ്ഗാനിസ്ഥാന്‍ ന്യൂസിലാണ്ടിലേക്ക്

അഫ്ഗാനിസ്ഥാന്‍ ദേശീയ ടീം 2019 ലോകകപ്പിനു മുന്നോടിയായി 4 ദിവസത്തെ പരിശീലന ക്യാമ്പ് ന്യൂസിലാണ്ടില്‍ വെച്ച് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ക്യാമ്പ് എന്നാരംഭിക്കുമെന്നൊന്നും അധികാരികള്‍ കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല.

ലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് യോഗ്യത നേടിയത്. അപ്രതീക്ഷിത തോല്‍വികളേറ്റു വാങ്ങിയ ടീം മറ്റു മത്സരഫലങ്ങളുടെ സഹായത്തോടു കൂടിയാണ് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി യോഗ്യത ഉറപ്പാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേ നൈറ്റ് ടെസ്റ്റ് വേണ്ടെന്ന് അറിയിച്ച് ബംഗ്ലാദേശ്

ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ തയ്യാറല്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു താല്പര്യമുണ്ടായിരുന്നുവെങ്കിലും കളിക്കാരുടെയും ടീം മാനേജ്മെന്റിന്റെയും സമ്മര്‍ദ്ദത്തിനു വഴങ്ങി ഡേ നൈറ്റ് ടെസ്റ്റിനു വഴങ്ങേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചത്. രണ്ട് വര്‍ഷത്തിനു മുമ്പും ഇതേ സാഹചര്യം ഉടലെടുത്തിരുന്നു. അന്നും ബംഗ്ലാദേശ് ന്യൂസിലാണ്ടിന്റെ ആവശ്യം നിരസിക്കുകയായിരുന്നു.

പ്രാദേശിക തലത്തില്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് തങ്ങള്‍ ഇതിനു വിമുഖത കാണിക്കുന്നതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് നിസാമുദ്ദിന്‍ ചൗധരി അറിയിച്ചത്. താരങ്ങള്‍ക്കാര്‍ക്കും തന്നെ ഇത്തരം മത്സര സാഹചര്യത്തില്‍ കളിച്ച് പരിചയമില്ലാത്തതിനാല്‍ ഇതൊരു വെല്ലുവിളി തന്നെയാണ്.

അടുത്ത് തന്നെ പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ ഇത്തരം കീഴ്‍വഴക്കം ആരംഭിച്ച് താരങ്ങളെ ഈ മത്സര സാഹചര്യത്തിനു സജ്ജമാക്കുമെന്നാണ് നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടത്. അതിനു ശേഷം ഒരു ഹോം ടെസ്റ്റ് പരമ്പരയില്‍ ഒരു ഡേ നൈറ്റ് മത്സരം ഉള്‍പ്പെടുത്തിയ ശേഷം മാത്രമാവും എവേ മത്സരത്തില്‍ ഡേ നൈറ്റ് ടെസ്റ്റിനു തയ്യാറാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെനാള്‍ട്ടി ജയത്തിലൂടെ സ്പെയിനും ന്യൂസിലാണ്ടിനെ വീഴ്ത്തി അര്‍ജന്റീനയും ക്വാര്‍ട്ടറില്‍

വനിത ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് അര്‍ജന്റീനയും സ്പെയിനും. ഇന്നലെ നടന്ന ക്രോസോവര്‍ മത്സരങ്ങളില്‍ സ്പെയിന്‍ ബെല്‍ജിയത്തെയും അര്‍ജന്റീന ന്യൂസിലാണ്ടിനെയുമാണ് പരാജയപ്പെടുത്തിയത്. സ്പെയിന്‍ ബെല്‍ജിയം മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാള്‍ട്ടിയില്‍ സ്പെയിന്‍ 3-2നു ജയം സ്വന്തമാക്കി. സ്പെയിനിനായി പെനാള്‍ട്ടിയില്‍ പെരേസ് ബീട്രിസ്(2), ബെര്‍ട ബോണാസ്ട്രേ എന്നിവരാണ് ഗോള്‍ നേടിയത്. ബെല്‍ജിയത്തിന്റെ ഗോള്‍ സ്കോറര്‍മാര്‍ ലൗസി വെര്‍സാവേല്‍ പൗളീന്‍ ലെസേല്‍ഫ് എന്നിവരായിരുന്നു.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാണ്ടിനെതിരെ അര്‍ജന്റീനയുടെ ജയം. നോയല്‍ ബാരിയോണ്‍നുവോ, ഡെല്‍ഫീന മെറീനോ എന്നിവരായിരുന്നു ഗോള്‍ സ്കോറര്‍മാര്‍. ക്വാര്‍ട്ടറില്‍ സ്പെയിന്‍ ജര്‍മ്മനിയെയും അര്‍ജന്റീന ഓസ്ട്രേലിയയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാനിലേക്ക് ഇല്ലേ ഇല്ല, ക്ഷണം നിരസിച്ച് ന്യൂസിലാണ്ട്

പാക്കിസ്ഥാനിലേക്ക് പര്യടനം നടത്തുവാനുള്ള പിസിബിയുടെ ക്ഷണം നിരസിച്ച് ന്യൂസിലാണ്ട്. 15 വര്‍ഷത്തിനിടെ ആദ്യമായിട്ട് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തണമെന്നായിരുന്നു പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആവശ്യം. ഒക്ടോബറില്‍ യുഎഇയില്‍ വെച്ച് പാക്കിസ്ഥാനെ ന്യൂസിലാണ്ട് നേരിടുന്നുണ്ട്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി20യുമാണ് പാക്കിസ്ഥാനെതിരെ യുഎഇയില്‍ ന്യൂസിലാണ്ട് കളിക്കുക. ഇതില്‍ ടി20 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തുവാനുള്ള ശ്രമങ്ങളാണ് പാക് ബോര്‍ഡ് ശ്രമിച്ചതെങ്കിലും അത് വിജയം കണ്ടില്ല.

സുരക്ഷ ടീമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പിന്മാറുന്നതെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ അറിയിച്ചത്. ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അത് ബോര്‍ഡിനു മറ്റു ടീമുകളെ ക്ഷണിക്കുവാനുള്ള ആത്മവിശ്വാസം നല്‍കിയെനെ. തങ്ങളുടെ തീരുമാനം വിഷമമുണ്ടാക്കുന്നതാണെങ്കിലും പാക്കിസ്ഥാന്‍ മനസ്സിലാക്കുമെന്നാണ് ബാര്‍ക്ലേ പറഞ്ഞത്.

2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ തീവ്രവാദി ആക്രമണമുണ്ടായ ശേഷം യുഎഇയാണ് പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട്. സിംബാബ്‍വേയാണ് അടുത്തിടെ ലാഹോറില്‍ സന്ദര്‍ശനം നടത്തിയ മറ്റൊരു ടീം. ലോക ഇലവനും വിന്‍ഡീസ് രണ്ടാം നിരയും പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങളുടെ ആത്മവിശ്വാസം പിടിച്ചെടുക്കുവാന്‍ ഇതുവരെ പാക് ബോര്‍ഡിനു ആയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ന്യൂസിലാണ്ട് സമ്മര്‍, പര്യടനത്തിനെത്തുക മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍

ന്യൂസിലാണ്ട് ക്രിക്കറ്റിലെ സമ്മര്‍ കാലത്തിനു ഡിസംബര്‍ 26നു തുടക്കം. ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ് ടീമുകളാണ് പര്യടനത്തിനായി ന്യൂസിലാണ്ടിലേക്ക് മൂന്ന് മാസത്തെ കാലയളവിനുള്ളില്‍ എത്തുന്നത്. പരമ്പരയ്ക്കായി ആദ്യം എത്തുന്നത് ശ്രീലങ്കയാണ്. ശ്രീലങ്ക രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും ഒരു ടി20യും കളിക്കും. ശ്രീലങ്കയുടെ ന്യൂസിലാണ്ട് പര്യടനത്തിന്റെ ഫിക്സ്ച്ചറുകള്‍ താഴെക്കൊടുത്തിരിക്കുന്നു.

ശ്രീലങ്ക, ഇന്ത്യ പര്യടനങ്ങള്‍ക്ക് ശേഷം എത്തുന്നത് ബംഗ്ലാദേശാണ്. ബംഗ്ലാദേശ് മൂന്ന് വീതം ഏകദിനവും ടെസ്റ്റുമാണ് കളിക്കുക. ഫെബ്രുവരി 13നു ഏകദിനത്തോടെയാണ് പരമ്പരയുടെ തുടക്കം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയുടെ ന്യൂസിലാണ്ട് പര്യടനം ജനുവരി 2019ല്‍

ജനുവരി 2019ല്‍ ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ ഏകദിനങ്ങളും ടി20കളിലും പങ്കെടുക്കുന്നതിനായി ന്യൂസിലാണ്ടിലേക്ക് യാത്രയാകുന്നു. പുരുഷ ടീം 5 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളിലും പങ്കെടുക്കുമ്പോള്‍ വനിത ടീം മൂന്ന് വീതം ഏകദിനങ്ങളിലും ടി20യിലും പങ്കെടുക്കും. ഇത് കൂടാതെ ഇന്ത്യയുടെ എ ടീമുകളും പരമ്പരകളില്‍ ഏര്‍പ്പെടുമെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചു.

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ന്യൂസിലാണ്ടിന്റെ ഹോം സീസണ്‍ ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളില്‍ ആദ്യത്തേത് ഡിസംബര്‍ 26നു ആരംഭിക്കും. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും ടീമുകള്‍ പങ്കെടുക്കും. ജനുവരി 23ന് നേപ്പിയറിലാണ് ഇന്ത്യയുമായുള്ള ആദ്യ മത്സരം അരങ്ങേറുക. അതിനു ശേഷം ബംഗ്ലാദേശും ന്യൂസിലാണ്ടില്‍ മൂന്ന് ഏകദിനങ്ങള്‍ക്കും ടെസ്റ്റിനുമായി എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ന്യൂസിലാണ്ടിനെ വീഴ്ത്തി ജപ്പാന്‍, ഓസ്ട്രേലിയ ബെല്‍ജിയം മത്സരം സമനിലയില്‍

വനിത ഹോക്കി ലോകകപ്പ് മൂന്നാ ദിവസത്തില്‍ ജയം നേടി ജപ്പാന്‍. ബെല്‍ജിയത്തിനെ തോല്പിച്ചെത്തിയ ന്യൂസിലാണ്ടിനെ വീഴ്ത്തിയാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന പൂള്‍ ഡി മത്സരത്തില്‍ 2-1 എന്ന സ്കോറിനായിരുന്നു ജപ്പാന്റെ ജയം. ഗോളരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം ജപ്പാന്‍ 35ാം മിനുട്ടില്‍ ഷിഹോരി ഒയികാവയിലൂടെ ലീഡ് നേടി. 48ാം മിനുട്ടില്‍ മിനാമി ഷിമിസു ആണ് ജപ്പാന്റെ രണ്ടാം ഗോള്‍ നേടിയത്. 52ാം മിനുട്ടില്‍ ന്യൂസിലാണ്ട് അനിത മക്ലാരനിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ടീമിനായില്ല

പൂള്‍ ഡിയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ബെല്‍ജിയവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ 4 പോയിന്റുമായി ഓസ്ട്രേലിയയാണ് മുന്നില്‍. ന്യൂസിലാണ്ടും ജപ്പാനും മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ന്യൂസിലാണ്ട് ആണ് മുന്നില്‍. ബെല്‍ജിയം ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ന്യൂസിലാണ്ട് ടീമില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വംശജന്‍

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ അജാസ് അഹമ്മദിനെ ടീമിലുള്‍പ്പെടുത്തി ന്യൂസിലാണ്ട്. ദുബായിയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരത്തിനെ ഉള്‍പ്പെടുത്തുവാന്‍ കാരണമായത് കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രാദേശിക താരമായി തിരഞ്ഞെടുക്കപ്പെട്ട അജാസ് പട്ടേല്‍ 9 മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകളാണ് നേടിയത്.

മിച്ചല്‍ സാന്റനര്‍ പരിക്കിനെത്തുടര്‍ന്ന് ടീമിന്റെ പുറത്തിരിക്കുന്നതിനാല്‍ പട്ടേലിനു അരങ്ങേറ്റാവസരം ലഭിക്കുവാനുള്ള സാധ്യത ഏറെയാണ്. യുഎഇയിലെ സാഹചര്യങ്ങളും സ്പിന്നിനു അനുകൂലമാണെന്നുള്ളത് ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ടെസ്റ്റ് സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ടോം ബ്ലന്‍ഡല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, മാറ്റ് ഹെന്‍റി, ടോം ലാഥം, ഹെന്‍റി നിക്കോളസ്, അജാസ് പട്ടേല്‍, ജീത്ത് റാവല്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയിലര്‍, നീല്‍ വാഗ്നര്‍, ബിജെ വാട്ലിംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം

ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം ദിവസത്തെ മറ്റു മത്സരങ്ങളില്‍ വിജയികളായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പൂള്‍ എ മത്സരത്തില്‍ ഇറ്റലി 3-0 എന്ന സ്കോറിനാണ് ചൈനയെ കീഴടക്കിയത്. വാലെന്റീന ബ്രാകോണി, ലാറ ഒവീഡോ, ഗിയിലിയാന റുഗ്ഗേരി എന്നിവരാണ് ഇറ്റലിയുടെ ഗോള്‍ സ്കോറര്‍മാര്‍.

രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ മൂന്നാം മിനുട്ടില്‍ സ്പെയിന്‍ ഗോള്‍ നേടി ഞെട്ടിച്ചുവെങ്കിലും പിന്നീട് ആറ് ഗോളുകള്‍ മടക്കി അര്‍ജന്റീന തങ്ങളുടെ കേളി മികവ് പുറത്തെടുക്കുകയായിരുന്നു. 6-2 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ ജയം. മരിയ ഒറിട്സ്(2), ജൂലിയറ്റ ജന്‍കുനാസ്, റോക്കിയോ സാഞ്ചെസ്, നോയല്‍ ബാരിയോനൂവോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍. സ്പെയിനിനായി കരോള സാലവറ്റേല, ബീറ്റ്റിസ് പെരേസ് എന്നിവര്‍ ഗോള്‍ നേടി.

കൊറിയയെ ഗോളില്‍ മുക്കിയാണ് നെതര്‍ലാണ്ട്സ് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വരവറിയിച്ചത്. ഏകപക്ഷീയമായ 7 ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ തുടങ്ങിയ ഗോളടി ആദ്യ പകുതിയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ നെതര്‍ലാണ്ട്സിനു കഴിയാതെ വന്നപ്പോള്‍ കൊറിയ വാങ്ങിയ ഗോളുകളുടെ എണ്ണം ഏഴില്‍ ഒതുങ്ങി. നെതര്‍ലാണ്ട്സിനായി കിറ്റി വാന്‍ മെയ്‍ല്‍(2), ഫ്രെഡ്രിക് മാട്‍ല(2), കെല്ലി ജോങ്കര്‍, ലൗറിന്‍ ലിയൂറിങ്ക്, ലിഡ്വിഡ് വാള്‍ട്ടെന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

ആവേശകരമായ മത്സരത്തില്‍ പിന്നില്‍ പോയ ശേഷമാണ് ന്യൂസിലാണ്ട് മത്സരത്തിലേക്ക് തിരികെ എത്തിയത്. മത്സരത്തിന്റെ 24ാം മിനുട്ടില്‍ ന്യൂസിലാണ്ട് ലീഡ് നേടിയെങ്കിലും തുടരെ രണ്ട് ഗോളുകള്‍ സ്വന്തമാക്കി 2-1 നു ബെല്‍ജിയം ആദ്യ പകുതി അവസാനിച്ചപ്പോള്‍ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ മടക്കി ന്യൂസിലാണ്ട് 4-2നു മത്സരം സ്വന്തമാക്കി. ന്യൂസിലാണ്ടിനു വേണ്ടി ഒലീവിയ മെറി രണ്ടും കെല്‍സേ സ്മിത്ത്, ഷിലോഹ് ഗ്ലോയന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ലൗസി വെര്‍സാവേല്‍, ജില്‍ ബൂണ്‍ എന്നിവരാണ് ബെല്‍ജിയം സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൂന്നാം ജയം നാല് ഗോളിനു, പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ

ന്യൂസിലാണ്ടിനെതിരെയുള്ള ഹോക്കി പരമ്പരയില്‍ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ സന്ദര്‍ശകരെ കെട്ടുകെട്ടിച്ചത്. 8ാം മിനുട്ടില്‍ രൂപീന്ദര്‍ സിംഗും 15ാം മിനുട്ടില്‍ സുരേന്ദര്‍ സിംഗും നേടിയ ഗോളുകള്‍ക്ക് പകുതി സമയത്ത് ഇന്ത്യ 2-0നു മുന്നിലായിരുന്നു.

44ാം മിനുട്ടില്‍ മന്‍ദീപ് സിംഗിലൂടെ ഇന്ത്യ ഒരു ഗോള്‍ കൂടി നേടി. മത്സരം 3-0 എന്ന സ്കോര്‍ ലൈനില്‍ അവസാനിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ആകാശ്ദീപ് സിംഗ് അവസാന സെക്കന്‍ഡുകളില്‍ ഇന്ത്യയുടെ നാലാം ഗോള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version