ഇന്ത്യയെ ഇപ്പോൾ തോൽപ്പിക്കാൻ കഴിയുന്ന ഒരേയൊരു ടീം ന്യൂസിലൻഡാണെന്ന് രവി ശാസ്ത്രി

2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ഫേവറിറ്റുകളാണെങ്കിലും, ന്യൂസിലൻഡിന് അവരെ പരാജയപ്പെടുത്താനുള്ള കഴിവുണ്ടെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി വിശ്വസിക്കുന്നു. മാർച്ച് 9 ന് നടക്കാനിരിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം, 2000ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന്റെ ആവർത്തനമാണിത്.

ഐസിസി റിവ്യൂവിൽ സംസാരിച്ച ശാസ്ത്രി, ഇന്ത്യയുടെ ശക്തിയെ അംഗീകരിച്ചു, പക്ഷേ ന്യൂസിലൻഡിനെ കുറച്ചുകാണുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. “ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുന്ന ഒരു ടീമുണ്ടെങ്കിൽ അത് ന്യൂസിലൻഡാണ്. ഇന്ത്യ ഫേവറിറ്റുകളായി ആരംഭിക്കുന്നു, പക്ഷേ അത് പേപ്പറിൽ മാത്രമാണ്,” അദ്ദേഹം പറഞ്ഞു.

ടൂർണമെന്റിൽ ഇന്ത്യ നേരത്തെ ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു, എന്നാൽ ഇരു ടീമുകളും നല്ല ഫോമിലായതിനാൽ, ദുബായിൽ നടക്കുന്ന ഫൈനൽ ആവേശകരമായ മത്സരമായിരിക്കും.

ചാമ്പ്യൻസ് ട്രോഫി രണ്ടാം സെമി ഇന്ന്, ആരാകും ഇന്ത്യയുടെ എതിരാളികൾ

ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025ലെ രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക അഞ്ച് പോയിൻ്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് എത്തിയാണ് സെമിയിലേക്ക് മുന്നേറിയത്‌.

മറുവശത്ത്, ന്യൂസിലൻഡാകട്ടെ, പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ജയിച്ചുകൊണ്ട് ശക്തമായി തുടങ്ങിയെങ്കിലും അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടു.

ലാഹോർ പിച്ച് ഉയർന്ന സ്‌കോറിംഗ് ഗെയിമുകൾ ഇതുവരെ സൃഷ്ടിച്ചു, ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോർ ഇവിടെ 316 ആണ്‌. ഇത് ആവേശകരമായ മത്സരത്തിന് കളമൊരുക്കുന്നു.

മത്സരം സ്റ്റാർ സ്‌പോർട്‌സിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും 2:30 PM IST മുതൽ JioStar-ൽ സ്ട്രീം ചെയ്യുകയും ചെയ്യും.

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡ് ബംഗ്ലാദേശിനെ 236/9 എന്ന സ്കോറിൽ ഒതുക്കി

ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ന്യൂസിലൻഡ് ബൗളർമാർ ബംഗ്ലാദേശിന് എതിരെ മികച്ച പ്രകടനം കാഴ്ചവച്ചു, ബംഗ്ലാദേശിനെ 236/9 എന്ന നിലയിൽ അവർ ഒതുക്കി. മൈക്കൽ ബ്രേസ്‌വെൽ 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. വില്യം ഒ’റൂർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി, മാറ്റ് ഹെൻറിയും കൈൽ ജാമിസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബംഗ്ലാദേശിനായി, ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ 110 പന്തിൽ നിന്ന് 77 റൺസ് നേടി ടോപ് സ്കോറർ ആയി. ജാക്കർ അലി (45), റിഷാദ് ഹൊസൈൻ (26) എന്നിവർ ആണ് പിന്നെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ന്യൂസിലാൻഡിന്റെ ലോക്കി ഫെർഗൂസൺ പരിക്കുമൂലം ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി

2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ന്യൂസിലാൻഡിന് വലിയ തിരിച്ചടി. അവരുടെ പേസർ ലോക്കി ഫെർഗൂസൺ വലതുകാലിനേറ്റ പരിക്കുമൂലം പുറത്തായി. 2023 സെപ്റ്റംബർ മുതൽ ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത കെയ്ൽ ജാമിസൺ അദ്ദേഹത്തിന് പകരക്കാരനായി ടീമിൽ എത്തി.

ബെൻ സിയേഴ്സിന് പകരം ജേക്കബ് ഡഫിയെ അടുത്ത് ടീമിൽ എടുത്ത ന്യൂസിലൻഡ് പരിക്ക് കാരണം വരുത്തുന്ന രണ്ടാമത്തെ മാറ്റമാണിത്.

ഫെബ്രുവരി 19 ന് ലാഹോറിൽ ആതിഥേയരായ പാകിസ്ഥാനെതിരെ കളിച്ച്യ് കൊണ്ട് ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കും.

ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് ന്യൂസിലൻഡ് ത്രിരാഷ്ട്ര ടൂർണമെന്റ് സ്വന്തമാക്കി

കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ ന്യൂസിലൻഡ് പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം നേടി. പേസ് ബൗളർ വിൽ ഒ’റൂർക്ക് 4 വിക്കറ്റുമായി തിളങ്ങിയ മത്സരത്തിൽ ന്യൂസിലൻഡ് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനെ 49.3 ഓവറിൽ 242 റൺസിൽ ഒതുക്കി. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ (46), ആഗ സൽമാൻ (45) എന്നിവരാണ് പാകിസ്ഥാന്റെ ടോപ് സ്കോറർമാർ ആയത്.

മറുപടിയായി, ഡാരിൽ മിച്ചൽ (57), ടോം ലാതം (56), ഡെവൺ കോൺവേ (48) എന്നിവരുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് 45.2 ഓവറിൽ ലക്ഷ്യം പിന്തുടർന്നു. മിച്ചലും ലാഥമും ചേർന്ന് 87 റൺസ് നേടിയ കൂട്ടുകെട്ട് സുഖകരമായ ഫിനിഷിംഗ് ഉറപ്പാക്കി. ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി ഈ വിജയം ന്യൂസിലൻഡിന് ആത്മവിശ്വാസം നൽകും.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്ഥാനെ 78 റൺസിന് പരാജയപ്പെടുത്തി

ഗ്ലെൻ ഫിലിപ്സിന്റെ കന്നി ഏകദിന സെഞ്ച്വറിയുടെ മികവിൽ ലാഹോറിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ന്യൂസിലൻഡ് 78 റൺസിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 330/6 എന്ന മികച്ച സ്കോർ ആണ് നേടിയത്. ഫിലിപ്സ് 74 പന്തിൽ നിന്ന് 106 റൺസ് ആണ് നേടിയത്. ഡാരിൽ മിച്ചൽ (81), കെയ്ൻ വില്യംസൺ (58) എന്നിവരുടെ പിന്തുണയോടെ മികച്ച സ്കോറിലേക്ക് എത്താൻ ന്യൂസിലൻഡിനായി.

331 റൺസ് പിന്തുടർന്ന പാകിസ്ഥാന് ശക്തമായ തുടക്കം ലഭിച്ചു. ഫഖർ സമാൻ 69 പന്തിൽ നിന്ന് 84 റൺസ് നേടി. എന്നിരുന്നാലും, സാന്റ്നർ (3/41), മാറ്റ് ഹെൻറി (3/53), മൈക്കൽ ബ്രേസ്‌വെൽ (2/41) എന്നിവർ പാകിസ്താന്റെ മധ്യനിരയെ തകർത്തു, പാകിസ്ഥാനെ 47.5 ഓവറിൽ 252 റൺസിന് ഓളൗട്ട് ആയി.

ന്യൂസിലൻഡ് ഇനി തിങ്കളാഴ്ച ലാഹോറിൽ ദക്ഷിണാഫ്രിക്കയെ നേരിടും.

ഗ്ലെൻ ഫിലിപ്സിന്റെ മിന്നുന്ന സെഞ്ച്വറി!! പാകിസ്ഥാനെതിരെ 330 റൺസ് അടിച്ച് ന്യൂസിലൻഡ്

ലാഹോർ, ഫെബ്രുവരി 8: ഗ്ലെൻ ഫിലിപ്സിന്റെ (74 പന്തിൽ നിന്ന് 106*) അപരാജിത സെഞ്ച്വറിയുടെ ബലത്തിൽ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് 330/6 എന്ന ശക്തമായ സ്കോർ നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടു. വിൽ യങ്ങിനെയും (4) റച്ചിൻ രവീന്ദ്രയെയും (25) തുടക്കത്തിൽ തന്നെ നഷ്ടമായി. കെയ്ൻ വില്യംസൺ 89 പന്തിൽ നിന്ന് 58 റൺസ് നേടി ഇന്നിംഗ്സ് പടുത്തു. ഡാരിൽ മിച്ചലിന്റെ 81 (84) റൺസും ഫിലിപ്സിന്റെ വെടിക്കെട്ട് പ്രകടനവും കളി ന്യൂസിലൻഡിന് അനുകൂലമാക്കി. ആറ് ഫോറുകളും ഏഴ് സിക്സറുകളും നേടിയ ഫിലിപ്സ് ഡെത്ത് ഓവറുകളിൽ സ്കോറിങ് വേഗത കൂട്ടി. മൈക്കൽ ബ്രേസ്‌വെല്ലിനും (31) മിച്ചൽ സാന്റ്‌നറിനും (8*) അവസാനം നിർണായക റൺസ് കൂട്ടിച്ചേർത്തു.

പാകിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 88 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

ലോക്കി ഫെർഗൂസണിന് ഹാംസ്ട്രിംഗ് ഇഞ്ച്വറി, ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമോ എന്നത് സംശയം

ഐഎൽടി20 2025 ക്വാളിഫയറിൽ ഡെസേർട്ട് വൈപ്പേഴ്‌സിനായി കളിക്കുന്നതിനിടെ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസന് ഹാംസ്ട്രിംഗിന് പരിക്കേറ്റു. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫെർഗൂസണ് കളിക്കാൻ ആകുമോ എന്ന ആശങ്ക ഇത് ഉയർത്തുന്നു. ഫെർഗൂസൺ തന്റെ ഓവർ പൂർത്തിയാക്കുന്നതിന് മുമ്പ് മൈതാനം വിടേണ്ടി വന്നു.

തുടക്കത്തിൽ പരിക്ക് നിസ്സാരമായി കണക്കാക്കിയെങ്കിലും, സ്കാനിംഗിൽ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തി. ചാമ്പ്യൻസ് ട്രോഫിക്കുമായി ഫെർഗൂസന്റെ പാകിസ്ഥാനിലേക്കുള്ള യാത്രാ പദ്ധതികൾ തീരുമാനിക്കുന്നതിന് മുമ്പ് മെഡിക്കൽ റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് സ്ഥിരീകരിച്ചു. ഐഎൽടി20 ക്വാളിഫയർ 2 മത്സരത്തിലും ഫാസ്റ്റ് ബൗളർ പങ്കെടുത്തില്ല, സാം കറൻ അദ്ദേഹത്തിന്റെ അഭാവത്തിൽ

ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് മെലി കെർ സ്വന്തമാക്കി

2024 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ന്യൂസിലൻഡിന്റെ മെലി കെർ സ്വന്തമാക്കി. 2017 ൽ ആരംഭിച്ചതിനുശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ന്യൂസിലൻഡുകാരിയായി കെർ മാറി. സഹ നോമിനികളായ ലോറ വോൾവാർഡ്, ചാമരി അത്തപത്തു, അന്നബെൽ സതർലാൻഡ് എന്നിവരെ മറികടന്നാണ് പുരസ്കാരം സ്വന്താമാക്കിയത്.

2024 ൽ കെറിന്റെ മികച്ച ഓൾറൗണ്ട് പ്രകടനം കാണാൻ ആയി. ഐസിസി വനിതാ ടി20 ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനമാണ് കെർ നടത്തിയത്. ന്യൂസിലൻഡ് അവരുടെ കന്നി ടി20 ലോകകപ്പ് കിരീടം നേടിയ ഫൈനലിൽ അവൾ പ്ലെയർ ഓഫ് ദ ടൂർണമെന്റും പ്ലെയർ ഓഫ് ദ മാച്ചും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ, കെർ 43 റൺസ് നേടി ടോപ് സ്കോററാവുകയും ഒരു ഓവറിൽ രണ്ട് വിക്കറ്റുകൾ ഉൾപ്പെടെ 3/24 വീഴ്ത്തുകയും ചെയ്തു.

കെർ 2024ൽ;

ഏകദിന മത്സരങ്ങൾ: 33 ശരാശരിയിൽ 264 റൺസും ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളും.

ടി20 മത്സരങ്ങൾ: 24.18 ശരാശരിയിൽ 387 റൺസും 18 മത്സരങ്ങളിൽ നിന്ന് 29 വിക്കറ്റുകളും

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു, കെയ്ൻ വില്യംസൺ തിരിച്ചെത്തി

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലൻഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. 2023 ലോകകപ്പ് സെമിഫൈനലിൽ അവസാനമായി കളിച്ച മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ഒരു പ്രധാന ടൂർണമെൻ്റിൽ ആദ്യമായി ടീമിനെ നയിക്കുന്ന മിച്ചൽ സാൻ്റ്‌നർ, ഡെവൺ കോൺവേ, ടോം ലാതം, മാറ്റ് ഹെൻറി തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാർ ഉൾപ്പെടുന്ന ടീമിനെ ആണ് പ്രഖ്യാപിച്ചത്‌.

വില്യംസൺ, വിൽ യംഗ്, രച്ചിൻ രവീന്ദ്ര തുടങ്ങിയ കളിക്കാരുമായി ശക്തമായ ബാറ്റിംഗ് നിരയാണ് ടീമിനുള്ളത്, അതേസമയം പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നത് മാറ്റ് ഹെൻറിയും ലോക്കി ഫെർഗൂസണുമാണ്. സ്പിൻ ഓപ്ഷനുകളിൽ മൈക്കൽ ബ്രേസ്‌വെൽ, ഗ്ലെൻ ഫിലിപ്‌സ്, ക്യാപ്റ്റൻ സാൻ്റ്‌നർ എന്നിവരും ഉൾപ്പെടുന്നു.

പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കെതിരെ കറാച്ചിയിലും ലാഹോറിലും നടക്കുന്ന സന്നാഹ മത്സരങ്ങളിലൂടെ കിവികൾ അവരുടെ തയ്യാറെടുപ്പുകൾ തുടങ്ങും.

ടീം;

Mitchell Santner (C), Devon Conway, Tom Latham (WK), Kane Williamson, Rachin Ravindra, Will Young, Mark Chapman, Glenn Phillips, Daryl Mitchell, Nathan Smith, Lockie Ferguson, Ben Sears, William O’Rourke, Matt Henry, Michael Bracewell.

അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ശ്രീലങ്ക ആശ്വാസ വിജയം നേടി

2025 ജനുവരി 11 ന് ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 140 റൺസിൻ്റെ വിജയം ഉറപ്പിച്ചു. ന്യൂസിലൻഡിലെ ഏകദിന വിജയങ്ങളുടെ ഒരു ദശാബ്ദത്തോളം നീണ്ട വരൾച്ച ഇതോടെ അവർ അവസാനിപ്പിച്ചു. പരമ്പര 2-1ന് ന്യൂസിലൻഡ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്ക 50 ഓവറിൽ 290/8 എന്ന മത്സര സ്‌കോറാണ് നേടിയത്. കുസൽ മെൻഡിസ് (48 പന്തിൽ 54), ജനിത് ലിയാനഗെ (52 പന്തിൽ 53) എന്നിവരും പാത്തും നിസ്സാങ്ക 42 പന്തിൽ 66 റൺസും നേടി. 55 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറി ന്യൂസിലൻഡിനായി മികച്ചു നിന്നു.

ന്യൂസിലൻഡിൻ്റെ ചേസ് തുടക്കത്തിൽ തന്നെ പതറി. 26 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ടോപ് ഓർഡറിനെ കീറിമുറിച്ച് അസിത ഫെർണാണ്ടോ നിയന്ത്രണം ഏറ്റെടുത്തു. ന്യൂസിലൻഡ് പവർപ്ലേ അവസാനിക്കുമ്പോൾ 21/5 എന്ന നിലയിലായിരുന്നു.

തീക്ഷണ (3/35), എഷാൻ മലിംഗ (3/35) എന്നിവരുടെ സംഭാവനകൾക്കൊപ്പം ഫെർണാണ്ടോയുടെ സ്പെല്ലും ന്യൂസിലൻഡിനെ 150 റൺസിന് പുറത്താക്കാൻ സഹായിച്ചു. മാർക്ക് ചാപ്മാൻ്റെ 81 പന്തിൽ 81 റൺസ് മാത്രമാണ് ചെറുത്തുനിൽപ്പ് ആയി ഉണ്ടായത്.

ശ്രീലങ്കയ്‌ക്കെതിരെ 113 റൺസിൻ്റെ ആധിപത്യ വിജയത്തോടെ ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കി

മഴ ബാധിച്ച രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് ശ്രീലങ്കയെ 113 റൺസിന് തോൽപ്പിച്ച് പരമ്പര 2-0 ന് സ്വന്തമാക്കി. മഴയെത്തുടർന്ന് 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡ് ശ്രീലങ്കയ്ക്ക് മുന്നിൽ 256 റൺസിന്റെ വിജയലക്ഷ്യം വെച്ചും 63 പന്തിൽ 79 റൺസ് നേടിയ രച്ചിൻ രവീന്ദ്രയുടെയും 52 പന്തിൽ 62 റൺസ് എടുത്ത മാർക് ചാപ്മാൻ്റെയും ബലത്തിൽ ആയിരുന്നു അവർ മികച്ച സ്കോർ ഉയർത്തിയത്. ഡാരിൽ മിച്ചൽ (38), മിച്ചൽ സാൻ്റ്‌നർ (20) എന്നിവരുടെ സംഭാവനകളും ഗുണം ചെയ്തും. 44 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണയാണ് ബൗളർമാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ, ന്യൂസിലൻഡിൻ്റെ അച്ചടക്കമുള്ള ബൗളിംഗ് ആക്രമണത്തിൽ ശ്രീലങ്കയുടെ ബാറ്റിംഗ് പതറി. 66 പന്തിൽ 64 റൺസുമായി കമിന്ദു മെൻഡിസ് ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർ നിരാശപ്പെടുത്തി. ജേക്കബ് ഡഫിയും വില്യം ഒ റൂർക്കും നാശം വിതച്ചു, ഡഫി 2 വിക്കറ്റും ഒ റൂർക്ക് 3 വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ മിച്ചൽ സാൻ്റ്‌നറും ഒരു നിർണായക വിക്കറ്റ് വീഴ്ത്തി.

ലങ്ക 30.2 ഓവറിൽ 142 റൺസിന് പുറത്തായി.

Exit mobile version