ലാഹോറിൽ ജനിച്ച ഓൾറൗണ്ടർ മുഹമ്മദ് അബ്ബാസ്, പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽ

പാകിസ്ഥാനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു, ടോം ലാതം ടീമിനെ നയിക്കും. ലാഹോറിൽ ജനിച്ച ഇടംകൈയ്യൻ പേസർ മുഹമ്മദ് അബ്ബാസ്, ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ നിക്ക് കെല്ലി എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്, ഇരുവരും വെല്ലിംഗ്ടൺ ഫയർബേർഡ്സിനായാണ് കളിക്കുന്നത്.

ഐ‌പി‌എല്ലുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾ കാരണം രച്ചിൻ രവീന്ദ്ര, ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ തുടങ്ങിയ നിരവധി പ്രധാന കളിക്കാർ ഇല്ലാത്തതിനാൽ, ടീമിൽ പരിചയസമ്പന്നരായ കളിക്കാരും പുതുമുഖങ്ങളും ഉൾപ്പെടുന്നു. കെയ്ൻ വില്യംസണും സെലക്ഷന് ലഭ്യമായിരുന്നില്ല.

ന്യൂസിലൻഡിന്റെ പേസ് ആക്രമണത്തെ വിൽ ഒ’റൂർക്ക്, ജേക്കബ് ഡഫി, നഥാൻ സ്മിത്ത്, ബെൻ സിയേഴ്സ് എന്നിവർ നയിക്കും, അതേസമയം 2023 ൽ അരങ്ങേറ്റം കുറിച്ച 22 കാരനായ ലെഗ് സ്പിന്നർ ആദി അശോക് ടീമിലേക്ക് തിരിച്ചെത്തുന്നു. മാർച്ച് 29 ന് നേപ്പിയറിൽ വെച്ചാണ് ആദ്യ ഏകദിനം.

ന്യൂസിലൻഡ് സ്ക്വാഡ്:

ടോം ലാതം (c), മുഹമ്മദ് അബ്ബാസ്, ആദി അശോക്, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ജേക്കബ് ഡഫി, മിച്ച് ഹേ, നിക്ക് കെല്ലി, ഡാരിൽ മിച്ചൽ, വിൽ ഒ’റൂർക്ക്, ബെൻ സിയേഴ്സ്, നഥാൻ സ്മിത്ത്, വിൽ യംഗ്.

ന്യൂസിലൻഡ് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി

ഓഷ്യാനിയ യോഗ്യതാ ഫൈനലിൽ ന്യൂ കാലിഡോണിയയെ 3-0 ന് പരാജയപ്പെടുത്തി ന്യൂസിലൻഡ് 2026 ഫിഫ ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചു, ടൂർണമെന്റിലെ അവരുടെ മൂന്നാം വരവാകും ഇത്. ക്യാപ്റ്റനും സ്റ്റാർ സ്‌ട്രൈക്കറുമായ ക്രിസ് വുഡിന് ഈ മത്സരത്തിനിടയിൽ പരിക്കേറ്റത് ന്യൂസിലൻഡിന് നിരാശ നൽകും.

ഈ സീസണിൽ 18 പ്രീമിയർ ലീഗ് ഗോളുകളുമായി നോട്ടിംഗ്ഹാം ഫോറസ്റ്റിനായി മികച്ച ഫോമിലായിരുന്ന വുഡിന് ഹിപ് ഇഞ്ച്വറിയാണ് ഏറ്റത്.

61-ാം മിനിറ്റിൽ മൈക്കൽ ബോക്‌സാൽ ആണ് ഡെഡ്‌ലോക്ക് തകർത്തത്. പകരക്കാരനായി കോസ്റ്റ ബാർബറൗസ് ലീഡ് ഇരട്ടിയാക്കി, എലി ജസ്റ്റ് പിന്നീട് മൂന്നാം ഗോക്ക് നേടി വിജയം ഉറപ്പിച്ചു.

മ്ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആയി വർദ്ധിച്ചതിന്റെ ഗുണം നേടിയ ന്യൂസിലൻഡ്, ആദ്യമായാണ് നേരിട്ടുള്ള പ്രവേശനം നേടുന്നത്.

അവിശ്വസനീയമായ ചെയ്സ്!! 16 ഓവറിൽ 205 അടിച്ച് പാകിസ്താൻ

ന്യൂസിലൻഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് പാകിസ്ഥാന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം. മൂന്നാം ടി20യിൽ ഒമ്പത് വിക്കറ്റിന് പാകിസ്താൻ വിജയിച്ചു. ഹസൻ നവാസ് 45 പന്തിൽ 10 ഫോറും 7 സിക്‌സും സഹിതം പുറത്താകാതെ 105 റൺസ് നേടി ഹീറോ ആയി. 31 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ ക്യാപ്റ്റൻ സൽമാൻ ആഘയും മികച്ച പിന്തുണ നൽകി. മുഹമ്മദ് ഹാരിസ് 20 പന്തിൽ 41 റൺസും നേടി.

നേരത്തെ, 44 പന്തിൽ 94 റൺസെടുത്ത മാർക്ക് ചാപ്മാൻ്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗാണ് ന്യൂസിലൻഡിനെ 204 റൺസിലെത്തിച്ചത്. 29 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് പാക് ബൗളർമാരിൽ മികച്ചുനിന്നത്. ഷഹീൻ അഫ്രീദിയും അബ്രാർ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങൾ ശേഷിക്കെ പരമ്പര ന്യൂസിലൻഡിന് അനുകൂലമായി 2-1 എന്ന നിലയിലാണ്.

പാക്കിസ്ഥാൻ വീണ്ടും തോറ്റു, 13.1 ഓവറിലേക്ക് 136 റൺസ് ചെയ്സ് ചെയ്ത് ന്യൂസിലൻഡ്

ഡുനെഡിനിൽ നടന്ന രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ ജയത്തോടെ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 2-0ന് മുന്നിലെത്തി.

മഴയെ തുടർന്ന് 15 ഓവർ ആക്കി കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 135/9 എന്ന സ്കോറാണ് നേടിയത്. ക്യാപ്റ്റൻ സൽമാൻ ആഘ 28 പന്തിൽ 46 റൺസ് നേടി മികച്ച പ്രകടനം നടത്തി. ഷദാബ് ഖാൻ (26), ഷഹീൻ ഷാ അഫ്രീദി (22*) എന്നിവർ വൈകി നൽകിയ സംഭാവന സന്ദർശകർക്ക് പൊരുതാവുന്ന സ്കോദ് നൽകി. ജേക്കബ് ഡഫി, ബെൻ സിയേഴ്സ്, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവർ ന്യൂസിലൻഡിനായി രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 13.1 ഓവറിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ ടിം സീഫെർട്ടും (22 പന്തിൽ 45) ഫിൻ അലനും (16 പന്തിൽ 38) തകർപ്പൻ തുടക്കമാണ് നൽകിയത്. മധ്യനിരയിൽ ചില തടസ്സങ്ങൾ നേരിട്ടെങ്കിലും 11 പന്തുകൾ ബാക്കിനിൽക്കെ മിച്ചൽ ഹേയും (21) ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെല്ലും (5) ചേർന്ന് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 2-0ന്റെ ലീഡ് നേടി.

ആദ്യ ടി20യിൽ പാകിസ്ഥാനെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ്

ആദ്യ ടി20യിൽ ന്യൂസിലൻഡ് ആധിപത്യം പുലർത്തി, പാകിസ്ഥാനെ വെറും 91 റൺസിന് പുറത്താക്കിയ ശേഷം 9 വിക്കറ്റിന് പരാജയപ്പെടുത്തി. ന്യൂസിലൻഡിന്റെ അച്ചടക്കമുള്ള ബൗളിംഗ് പാകിസ്ഥാന്റെ ബാറ്റിംഗ് നിരയെ തകർക്കുക ആയിരുന്നു. ജേക്കബ് ഡഫി 14 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തിയും, കൈൽ ജാമിസൺ 8 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തിയും പാകിസ്ഥാനെ വിറപ്പിച്ചു.

ഖുഷ്ദിൽ ഷാ (30 പന്തിൽ 32) മാത്രമാണ് കുറച്ച് ചെറുത്തുനിൽപ്പ് നടത്തിയത്.

ചെറിയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 10.1 ഓവറിലേക്ക് 92/1 എന്ന നിലയിൽ വിജയം പൂർത്തിയാക്കി. ടിം സീഫെർട്ട് 29 പന്തിൽ 44 റൺസ് നേടി പുറത്തായി, ഫിൻ അലൻ (17 പന്തിൽ 29), ടിം റോബിൻസൺ (15 പന്തിൽ 18) എന്നിവർ ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു.

ഈ ഉജ്ജ്വല വിജയത്തോടെ, പരമ്പരയിൽ ന്യൂസിലൻഡ് 1-0 ന് മുന്നിലായി.

ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ പാകിസ്ഥാൻ 91 റൺസിന് ഓൾഔട്ട്

ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ പാകിസ്ഥാൻ ദയനീയമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു, 18.4 ഓവറിൽ 91 റൺസിന് അവർ ഓൾഔട്ടായി. ഓപ്പണർമാരായ മുഹമ്മദ് ഹാരിസും ഹസൻ നവാസും റണ്ണെടുക്കാതെ പുറത്തായതോടെ തുടക്കത്തിൽ തന്നെ കാര്യങ്ങൾ പാളി.

ക്യാപ്റ്റൻ സൽമാൻ ആഘ (20 പന്തിൽ 18), ഖുഷ്ദിൽ ഷാ (30 പന്തിൽ 32) എന്നിവർ ചെറിയ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ന്യൂസിലൻഡ് ബൗളർമാർ പൂർണ്ണ നിയന്ത്രണം നിലനിർത്തി. ജേക്കബ് ഡഫി 14 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി, കൈൽ ജാമിസണും നാല് ഓവറിൽ 8 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ഇഷ് സോധി രണ്ട് വിക്കറ്റുകളും വീഴ്ത്തി.

പാക്കിസ്ഥാനെതിരായ പരമ്പരയിൽ ബ്രേസ്‌വെൽ ന്യൂസിലൻഡിനെ നയിക്കും

ഐപിഎൽ പ്രതിബദ്ധതകൾ കാരണം മിച്ചൽ സാൻ്റ്‌നർ ഇല്ലാത്തതിനാൽ, മൈക്കൽ ബ്രേസ്‌വെല്ലിനെ പാക്കിസ്ഥാനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങൾക്ക് ടി20 ഐ പരമ്പരയ്ക്കുള്ള ന്യൂസിലൻഡിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം പാകിസ്ഥാൻ പര്യടനത്തിനിടെ ടീമിനെ ബ്രേസ്‌വെൽ നയിച്ചിരുന്നു. മാർച്ച് 16ന് ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിലാണ് ആദ്യ മത്സരം.

ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിക്കാതിരുന്ന മാറ്റ് ഹെൻറി പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കളിക്കും എന്ന് പ്രതീക്ഷിക്കുന്നു. കെയ്ൽ ജാമിസണും വിൽ ഒറൂർക്കെയും ആദ്യ മൂന്ന് മത്സരങ്ങൾക്ക് ഉള്ള ടീമിൽ ഉണ്ട്. ബെൻ സിയേഴ്‌സ് പരിക്കിൽ നിന്ന് തിരിച്ചെത്തി. ലെഗ് സ്പിന്നർ ഇഷ് സോധിയും തിരിച്ചെത്തുന്നു. എന്നാൽ കെയ്ൻ വില്യംസണെ ഉൾപ്പെടുത്തിയിട്ടില്ല.

New Zealand Squad:
Michael Bracewell (captain), Finn Allen, Mark Chapman, Jacob Duffy, Zak Foulkes (games 4 & 5), Mitch Hay, Matt Henry (games 4 & 5), Kyle Jamieson (games 1, 2 & 3), Daryl Mitchell, Jimmy Neesham, Will O’Rourke (games 1, 2 & 3), Tim Robinson, Ben Sears, Tim Seifert, Ish Sodhi.

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രോഹിത് ശർമ്മ

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തകർപ്പൻ ഇന്നിംഗ്സുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലൻഡ് ഉയർത്തിയ 252 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നല്ല തുടക്കം നൽകാൻ രോഹിത് ശർമ്മക്ക് ആയി.

അദ്ദേഹം തുടക്കത്തിൽ തന്നെ പേസർമാരെ കണക്കിന് പ്രഹരിച്ചു. 41 പന്തിലേക്ക് ക്യാപ്റ്റൻ അർധ സെഞ്ച്വറി പൂർത്തിയാക്കി. ഈ ടൂർണമെന്റിൽ വലിയ സ്കോർ കണ്ടെത്താൻ ആയില്ല എന്ന വിഷമം രോഹിത് ഇന്ന് തീർത്തു. രോഹിത് ആകെ 83 പന്തിൽ 76 റൺസ് എടുത്തു. 3 സിക്സും 7 ഫോറും രോഹിത് അടിച്ചു.

സെഞ്ച്വറിയിലേക്ക് എത്താൻ ആവാത്തതിന്റെ വിഷമം രോഹിത് ശർമ്മക്ക് ഉണ്ടാകും. രോഹിത് പുറത്താകുമ്പോൾ ഇന്ത്യ 26.1 ഓവറിൽ 122 റൺസിൽ നിൽക്കുകയാണ്.

കെയ്ൻ വില്യംസണ് പരിക്കേറ്റു, ഫൈനലിൽ ഇനി ഇറങ്ങില്ല

കെയ്ൻ വില്യംസൺ ബാറ്റിംഗിനിടെ അനുഭവപ്പെട്ട ക്വാഡ് സ്ട്രെയിൻ കാരണം ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൻ്റെ രണ്ടാം ഇന്നിംഗ്സിൽ കളത്തിലിറങ്ങില്ല. ബാക്കിയുള്ള ഫീൽഡിൽ മാർക്ക് ചാപ്മാൻ പകരക്കാരനാകും. ഇന്ന് ബാറ്റിംഗിൽ വില്യംസണിന് 11 റൺസ് മാത്രമേ നേടാനായുള്ളൂ. കുൽദീപ് ആണ് താരത്തെ പുറത്താക്കിയത്.

ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 252 റൺസ് അണ് വിജയലക്ഷ്യമായി ന്യൂസിലൻഡ് ഉയർത്തിയത്‌. ഇന്ത്യ ഇപ്പോൾ അവരുടെ ചേസ് ആരംഭിച്ചു. വില്യംസണിൻ്റെ അഭാവം ന്യൂസിലൻഡിൻ്റെ ഫീൽഡിംഗിനും നേതൃത്വത്തിനും തിരിച്ചടിയായേക്കാം.

സ്പിന്നിനു മുന്നിൽ ന്യൂസിലൻഡ് പതറി, കിരീടം നേടാൻ ഇന്ത്യക്ക് 252 റൺസ്

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ സ്പിന്നിനു മുന്നിൽ വലഞ്ഞ് ന്യൂസിലൻഡ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 251/7 റൺസ് മാത്രമെ നേടിയുള്ളൂ. 252 റൺസ് എടുത്താൻ ഇന്ത്യക്ക് കിരീടത്തിൽ എത്താം.

ഇന്ന് നന്നായി തുടങ്ങാൻ ന്യൂസിലൻഡിനായി. ആദ്യ വിക്കറ്റിൽ അവർ 57 റൺസ് ചേർത്തു. സ്പിൻ വന്നതോടെയാണ് അവർ തകരാൻ തുടങ്ങിയത്. ആദ്യം വിൽ യങ്ങിനെ വരുൺ ചക്രവർത്തി പുറത്താക്കി. പിറകെ കുൽദീപ് വന്ന് ക്യെൻ വില്യംസണെയും 37 റൺസ് എടുത്ത രചിൻ രവീന്ദ്രയെയും ഔട്ട് ആക്കി.

അവർക്ക് പിന്നീട് വലിയ കൂട്ടുകെട്ട് പടുക്കാൻ ആയില്ല. 14 റൺസ് എടുത്ത ലാഥം ജഡേജയുടെ പന്തിൽ എൽ ബി ഡബ്ല്യു ആയി. 34 റൺസ് എടുത്ത ഗ്ലൻ ഫിലിപ്സിനെ വരുൺ ചക്രവർത്തി ബൗൾഡ് ആക്കി. ഇതോടെ ന്യൂസിലൻഡ് 165-5 എന്ന നിലയിലായി.

ഒരു ഭാഗത്ത് മിച്ചൽ പിടിച്ചു നിന്നത് ന്യൂസിലൻഡിന് ആശ്വാസമായി. മിച്ചൽ 91 പന്തിൽ അർധ സെഞ്ച്വറിയിലേക്ക് എത്തി. 63 റൺസ് എടുത്ത് നിൽക്കെ മിച്ചൽ ഷമിയുടെ പന്തിൽ രോഹിത് ശർമ്മക്ക് നൽകി പുറത്തായി.

അവസാനം ബ്രേസ്വെൽ റൺസ് സ്കോർ ഉയർത്താൻ ശ്രമിച്ചു കൊണ്ട് ന്യൂസിലൻഡ് 250 കടന്നു.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് എതിരെ ടോസ് ജയിച്ച് ന്യൂസിലൻഡ്

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ ബാറ്റിങ് ആണ് അവർക്ക് ഗുണം ചെയ്യുക എന്ന് വിശ്വസിക്കുക ആയിരുന്നു‌. പാകിസ്താനെതിരെ ഇന്ത്യ കളിച്ച പിച്ചിൽ ആണ് ഇന്ന് ഫൈനൽ നടക്കുന്നത്.

ന്യൂസിലൻഡ് ടീമിൽ മാറ്റ് ഹെൻറി ഇല്ല പകരം സ്മിത്ത് ആണ് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ മാറ്റമില്ല.

ചാമ്പ്യൻസ് ട്രോഫി; ഇന്ന് ഫൈനൽ, കിരീടം ഉറപ്പിക്കാൻ ഇന്ത്യയും ന്യൂസിലൻഡും

ഞായറാഴ്ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുകയാണ്. ടൂർണമെൻ്റിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യ കിരീടം സ്വന്തമാക്കാം എന്ന വിശ്വാസത്തിലാണ്.

രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തി. സെമിയിൽ ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന ശക്തമായ സ്പിൻ ആക്രമണമാണ് ഇന്ത്യയുടെ കരുത്ത്.

മിച്ചൽ സാൻ്റ്നറുടെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ഐസിസി നോക്കൗട്ടുകളിലെ അവരുടെ ഇന്ത്യയ്‌ക്കെതിരായ ശക്തമായ റെക്കോർഡിനെ ആകും വിശ്വസിക്കുന്നത്.

ദുബായിലെ പിച്ച് സ്ലോ ആയിരിക്കും, സ്പിന്നിന് അനുകൂലമായിരിക്കും. ഉച്ചക്ക് ഇന്ത്യൻ സമയം 2.30ന് ആകും മത്സരം ആരംഭിക്കുക.

Exit mobile version