ഐപിഎൽ മത്സരങ്ങള്‍ വിദേശത്തും നടത്തണം – നെസ്സ് വാഡിയ

ഐപിഎലിന്റെ ഓഫ് സീസണിൽ ചില സൗഹൃദ മത്സരങ്ങള്‍ വിദേശത്ത് നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് സഹ ഉടമ നെസ്സ് വാഡിയ.

ഇന്ത്യക്കാരുടെ സാന്നിദ്ധ്യം കൂടുതലായുള്ള മിയാമി, ടൊറോണ്ടോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിൽ ഇത്തരം മത്സരങ്ങള്‍ നടത്തുകയാണെങ്കിൽ അത് ഐപിഎലിന്റെ സ്വീകാര്യത കൂടുതൽ വര്‍ദ്ധിപ്പിക്കുമെന്നും നെസ്സ് വാഡിയ വ്യക്തമാക്കി.

 

ഐപിഎല്‍ എന്ന ബ്രാന്‍ഡിനേറ്റ തിരിച്ചടിയില്ല

സുരക്ഷ ബബിളില്‍ കോവിഡ് ഉയര്‍ന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നത് ഐപിഎല്‍ എന്ന ബ്രാന്‍ഡിനേറ്റ തിരിച്ചടിയല്ലെന്ന് പറഞ്ഞ് നെസ്സ് വാഡിയ. ഐപിഎലിന്റെ ഫൗണ്ടിംഗ് മെമ്പേഴ്സില്‍ ഒരാളാണ് പഞ്ചാബ് കിംഗ്സ് ഉടമ കൂടിയായ നെസ്സ് വാഡിയ.

പല ഉയര്‍ച്ച താഴ്ചകളിലൂടെയും മുമ്പും പല പ്രതിസന്ധികളും ഐപിഎല്‍ കണ്ടതാണെന്നും അവയെയെല്ലാം മറികടന്ന് ഈ ലീഗ് ലോകത്തിലെ ഒന്നാം നമ്പര്‍ ലീഗ് ആയതെന്നും നെസ്സ് വാഡിയ പറഞ്ഞു. ഈ ഒരു സംഭവം ലീഗിന്റെ വിശ്വാസ്യതയെ ബാധിക്കില്ലെന്നും നെസ്സ് വാഡിയ പറഞ്ഞു.

ചൈനീസ് സ്പോണ്‍സര്‍മാരെ ഒഴിവാക്കണം, ബിസിസിഐയോട് ആവശ്യപ്പെട്ട് നെസ്സ് വാഡിയ

നിലവിലെ സാഹചര്യത്തില്‍ ചൈനീസ് സ്പോണ്‍സര്‍മാരെ ഒഴിവാക്കി ബിസിസിഐ ഐപിഎലുമായി മുന്നോട്ട് പോകമണമെന്ന് ആവശ്യപ്പെട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ്സ് വാഡിയ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. അതിന് ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനീസ് ആപ്പുകളെ നിരോധിക്കുകയും ചെയ്തു.

ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ആണ് നിലവില്‍ ഐപിഎലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. ഉടന്‍ ബിസിസിഐ ഇതിന്മേല്‍ തീരുമാനം എടുക്കുന്നതിനായി ചര്‍ച്ച വിളിച്ചിട്ടുണ്ടെന്ന് ആദ്യം അറിയിച്ചുവെങ്കിലും ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. വരുന്ന സീസണില്‍ ഒരു പുതിയ ഇന്ത്യന്‍ സ്പോണ്‍സറെയാവണം ഇന്ത്യ കണ്ടെത്തേണ്ടതെന്ന് ബിസിസിഐയോട് നെസ്സ് വാഡിയ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുക എളുപ്പമല്ലെന്ന് പറഞ്ഞ വാഡിയ എന്നാല്‍ ചൈനയുമായുള്ള ഇത്തരത്തിലുള്ള സഹകരണം ഒഴിവാക്കണമെന്ന് വ്യക്തമാക്കി. ഏതെങ്കിലും ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐപിഎലിനെ സഹായിക്കുവാന്‍ മുന്നോട്ട് വരുമെന്ന് നെസ്സ് വാഡിയ പ്രത്യാശ പ്രകടിപ്പിച്ചു.

Exit mobile version