ഡ്യൂറണ്ട് കപ്പ്, എഫ് സി ഗോവ ടീം പ്രഖ്യാപിച്ചു, മലയാളി താരം നെമിൽ ടീമിൽ

എഫ്‌സി ഗോവ അവരുടെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡ് ടീം പ്രഖ്യാപിച്ചു. ഇത്തവണ ശക്തമായ സ്ക്വാഡുമായാണ് ഗോവ ഡ്യൂറണ്ട് കപ്പിന് എത്തുന്നത്. മലയാളി താരം നെമിൽ മുഹമ്മദ് ടീമിൽ ഉണ്ട്. മുഖ്യ പരിശീലകൻ ആയി മനോലോ മാർക്വേസ് എത്തിയ ശേഷമുള്ള ഗോവയുടെ ആദ്യ ടൂർണമെന്റ് ആണ് ഇത്. പുതിയ സൈനിംഗ് ആയ സന്ദേശ് ജിങ്കൻ, ഉദാന്ത് എന്നിവരും സ്ക്വാഡിൽ ഉണ്ട്.

ഓഗസ്റ്റ് 8-ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഷില്ലോങ് ലജോംഗ് എഫ്‌സിയെ നേരിട്ടാണ് ഗോവ ടൂർണമെന്റ് തുടങ്ങുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഡൗണ്ടൗൺ ഹീറോസുമാണ് ഗോവയുടെ ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.

സ്ക്വാഡ്:

ഐ എസ് എല്ലിനായുള്ള ഗോവൻ സ്ക്വാഡ് പ്രഖ്യാപിച്ചു, മലയാളി താരം മുഹമ്മദ് നെമിൽ ടീമിൽ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) വരാനിരിക്കുന്ന 2022-23 സീസണായുള്ള സ്ക്വാഡ് എഫ്‌സി പ്രഖ്യാപിച്ചു. 27 അംഗ ടീമിൽ മലയാളി താരം മുഹമ്മദ് നെമിൽ ഇടം നേടി. 10 ഗോവൻ താരങ്ങളും സ്ക്വാഡിൽ ഉണ്ട്‌. മുമ്പ് എഫ്‌സി ഗോവയ്‌ക്കായി കളിച്ചിട്ടുള്ള കാർലോസ് പെന ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ.

2019-ൽ ക്ലബ്ബിന്റെ സൂപ്പർ കപ്പ് നേടിയ ടീമിന്റെയും 2020-ൽ ഐഎസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു പെന. ആറ് വിദേശ സൈനിംഗുകൾ ടീമിൽ ഉണ്ട്. ഇതിൽ ഒന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ആല്വാരോ വാസ്കസ് ആണ്‌.

FC Goa squad for Hero ISL 2022-23

Goalkeepers: Dheeraj Singh, Arshdeep Singh, Hrithik Tiwari

Defenders: Sanson Pereira, Anwar Ali, Fares Arnaout, Leander D’Cunha, Marc Valiente, Seriton Fernandes, Saviour Gama, Aibanbha Dohling, Lesly Rebello

Midfielders: Brandon Fernandes (Captain), Princeton Rebello, Ayush Chhetri, Phrangki Buam, Makan Chothe, Redeem Tlang, Edu Bedia, Glan Martins, Brison Fernandes, Muhammed Nemil, Lalremruata HP

Forwards: Noah Sadaoui, Devendra Murgaokar, Iker Guarrotxena, Alvaro Vazquez

Coaching Staff: Carlos Pena (Head Coach), Gouramangi Singh (Assistant Coach), Gorka Azkorra (Assistant Coach), Joel Dones (Strength and Conditioning Coach), Eduard Carrera (Goalkeeping Coach)

ഡൂറണ്ട് കപ്പ്; വീണ്ടും മുഹമ്മദ് നെമിലിന് ഗോൾ, എഫ് സി ഗോവക്ക് വിജയം

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവ ഇന്ത്യൻ എയർ ഫോഴ്സിനെ പരാജയപ്പെടുത്തി‌. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മലയാളി യുവതാരം മുഹമ്മദ് നെമിലിന്റെ ഗോളാണ് എഫ് സി ഗോവയ്ക്ക് വിജയം നൽകിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മൊഹന്മദൻസിനോട് ഗോവ പരാജയപ്പെട്ടിരുന്നു എങ്കിലും അന്നും നെമിൽ ഗോൾ നേടിയിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ നെമിൽ ഗോവക്ക് ലീഡ് നൽകി. ഈ ഗോൾ എഫ് സി ഗോവയ്ക്ക് ഈ ടൂർണമെന്റിലെ അവരുടെ ആദ്യ വിജയം നൽകി. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് 3 പോയിന്റ് ആണുള്ളത്.

ഇന്ന് കളത്തിൽ ഇറങ്ങിയ നെമിൽ മുഹമ്മദ് കോവിഡ് പോസിറ്റീവ് ആയി, ഐ എസ് എൽ ആശങ്കയിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊറോണ വ്യാപനം കൂടുന്നു. ഇന്ന് എഫ് സി ഗോവയുടെ ഒരു താരം കൂടെ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. മലയാളി യുവതാരം മുഹമ്മദ് നെമിൽ ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ കളിച്ച എഫ് സി ഗോവൻ നിരയിൽ നെമിൽ ഉണ്ടായിരുന്നു. ഇന്ന് 88ആം മിനുട്ടിൽ നെമിൽ സബ്ബായി കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ മത്സര ശേഷം കോവിഡ് പരിശോധന നടത്തിയപ്പോൾ ആണ് നെമിൽ കൊറോണ പോസിറ്റീവ് ആയത്.

ഇതോടെ ഇരു ക്ലബുകളും പ്രതിസന്ധിയിലായി. രണ്ട് ടീമുകളും ഐസിലേഷനിൽ പോകേണ്ടി വരും. എഫ് സി ഗോവൻ നിരയിൽ നേരത്തെ തന്നെ കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, ഈസ്റ്റ് ബംഗാൾ, ഒഡീഷ എന്നീ ക്ലബുകളും ഐസൊലേഷനിൽ ആണ്.

Exit mobile version