ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ പോര്, നീരജിന് ഒപ്പം ഫൈനലിൽ എത്തി മനുവും, കിഷോറും

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒരിക്കൽ കൂടി ഇന്ത്യ-പാകിസ്ഥാൻ പോര്. യോഗ്യതയിൽ 88.77 മീറ്റർ എറിഞ്ഞു ഒന്നാമൻ ആയി നീരജ് ചോപ്ര ഫൈനലിലേക്ക് നേരത്തെ യോഗ്യത നേടിയപ്പോൾ പാകിസ്ഥാന്റെ അർഷദ് നദീമും ഫൈനൽ ഉറപ്പിച്ചു. 2022 ഓഗസ്റ്റിൽ 90 മീറ്റർ താണ്ടിയ ശേഷം പരിക്കേറ്റു പുറത്തായ അർഷദ് നദീം ഒരു വർഷത്തിന് ശേഷം ആണ് ട്രാക്കിൽ തിരിച്ചു വന്നത്. യോഗ്യതയിൽ 86.79 മീറ്റർ എറിഞ്ഞു നീരജിന്റെ പിറകിൽ രണ്ടാമത് ആയാണ് പാകിസ്ഥാൻ താരം ഫൈനൽ ഉറപ്പിച്ചത്.

2024 ലെ പാരീസ് ഒളിമ്പിക്സിന്റെ യോഗ്യത ആയ 85.50 മീറ്റർ യോഗ്യതയിൽ മറികടന്ന ഇരുവരും ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു. യോഗ്യതയിൽ ഈ ദൂരം മറികടക്കാൻ ഇവർ രണ്ടു പേർക്കും മാത്രം ആണ് ആയത്. ഗ്രൂപ്പ് എയിൽ നീരജിന് ഒപ്പം മത്സരിച്ചു 81.31 മീറ്റർ എറിഞ്ഞു മൊത്തം ആറാമത് എത്തിയ ഇന്ത്യയുടെ ഡി.പി മനുവും, ഗ്രൂപ്പ് ബിയിൽ മത്സരിച്ചു 80.55 മീറ്റർ എറിഞ്ഞു മൊത്തം ഒമ്പതാം സ്ഥാനത്ത് എത്തിയ കിഷോർ ജെനയും ആദ്യ 1പന്ത്രണ്ടിൽ എത്തി ഫൈനലിൽ സ്ഥാനം പിടിച്ചു. നേരിട്ട് ഫൈനലിൽ പ്രവേശിക്കാൻ 83 മീറ്റർ ആയിരുന്നു എറിയേണ്ടി ഇരുന്നത്. ഞായറാഴ്ച ആണ് ഫൈനൽ നടക്കുക. കരിയറിൽ ആദ്യമായി 90 മീറ്റർ എറിഞ്ഞു ഫൈനൽ കയ്യിലാക്കാൻ ആണ് നീരജ് ഇറങ്ങുക.

ആദ്യ ത്രോയിൽ തന്നെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച് നീരജ് ചോപ്ര, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്കും

ഇന്ത്യയുടെ അഭിമാന താരമായ നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തന്റെ ആദ്യ ത്രോയിൽ തന്നെ 88.77 മീറ്റർ എറിയാൻ നീരജിനായി. ഇത് നീരജിന് പാരീസ് ഒളിമ്പിക്സ് യോഗ്യതയും നൽകി. 85.50 മീറ്റർ ആയിരുന്നു പാരീസ് ഒളിമ്പിക്സിന്റെ യോഗ്യത മാർക്ക്. ഗ്രൂപ്പ് എയിൽ 88.77 എറിഞ്ഞ നീരജ് തന്നെ ഒന്നാമത് ഫിനിഷ് ചെയ്ത് ഫൈനൽ റൗണ്ടിലേക്ക് മുന്നേറി.

ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ച ത്രോ ആണിത്. കരിയറിലെ നാലാമത്തെ മികച്ച ത്രോയും. ഇനി ഫൈനൽ റൗണ്ടിൽ 90 മീറ്റർ ഭേദിക്കുക ആകും നീരജിന്റെ ലക്ഷ്യം. 89.94 ആണ് നീരജിന്റെ പേഴ്സൺൽ ബെസ്റ്റ്.

ഗ്രൂപ്പ് എയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ഡി പി മനു 81.31 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് എത്തി. അടുത്ത് ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞാലെ അദ്ദേഹത്തിന് ഫൈനലിൽ എത്താൻ ആകുമോ എന്ന് അറിയാൻ ആകൂ. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ കിഷോർ മത്സരിക്കുന്നുണ്ട്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഇന്ന് ഇറങ്ങും

ൽബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 കാമ്പെയ്‌നിൽ നീരജ് ചോപ്ര ഇന്ന് ഇറങ്ങും. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇവിടെയും ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക പ്രേമികൾ. ടോക്കിയോയിലെ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിഉഅ നീരജ് കഴിഞ്ഞ വർഷം ഡയമണ്ട് ലീഗ് ഫൈനലിലും ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.

വെള്ളിയാഴ്ച ബുഡാപെസ്റ്റിൽ പുരുഷന്മാരുടെ ജാവലിൻ ഗ്രൂപ്പ് എയിൽ ആണ് നീരജ് ഇറങ്ങുക. നീരജിനൊപ്പം ഡി പൊ മനുവും ഗ്രൂപ്പ് എയിൽ ഉണ്ട്. കിഷോർ കുമാർ ഗ്രൂപ്പ് ബിയിലും ഇറങ്ങുന്നു. നീരജ് ചോപ്രയുടെ ജാവലിൻ ത്രോ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:40-ന് ആരംഭിക്കും. അതേ സമയം തന്നെ മനു ഡിപിയും ഇറങ്ങും. കിഷോറിന്റെ മത്സരം 3:15 PM IST മുതൽ നടക്കും. ജിയോ സിനിമയിൽ ഈ മത്സരങ്ങൾ തത്സമയം കാണാം.

90 മീറ്റർ കടക്കുക ആകും നീരജിന്റെ ഇന്നത്തെ ലക്ഷ്യം. ഈ വർഷം ഒരു ജാവലിൻ താരവും 90 മീറ്റർ കടന്നിട്ടില്ല.

90 മീറ്റർ മാർക്ക് ഭേദിക്കാാൻ ആകുമെന്ന് നീരജ് ചോപ്ര

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര 90 മീറ്റർ മാർക്ക് ഭേദിക്കാൻ തനിക്ക് ആകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അനുകൂല കാലാവസ്ഥയുള്ള ഒരു നല്ല ദിവസം മാത്രമാണ് തനിക്ക് വേണ്ടത് എന്നും താരം പറഞ്ഞു.

2022-ൽ, സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തിഗത മികച്ച നേട്ടം കൈവരിക്കുകയും പുതിയ ദേശീയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത നീരജ് ചോപ്ര 90 മീറ്റർ കടക്കുകയാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ജിയോസിനിമയോട് സംസാരിക്കുക ആയിരുന്നു ചോപ്ര.

“തീർച്ചയായും, ഞാനതിന് അടുത്താണ്. എനിക്ക് അനുകൂലമായ കാലാവസ്ഥയുള്ള ഒരു നല്ല ദിവസം മാത്രം മതി, എനിക്ക് ആ ത്രോ നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ചോപ്ര പറഞ്ഞു.

“സ്വയം ശ്രദ്ധ കേന്ദ്രീകരിച്ച് എന്റെ മികച്ചത് നൽകുകയാണ് ചെയ്യേണ്ടത് ഞാൻ വിശ്വസിക്കുന്നു, ഈ മത്സരങ്ങൾ ഉയർന്ന നിലവാരത്തിൽ ഉള്ളതാണ്. എല്ലാം പ്രവചനാതീതമാണ്, ഒരാൾ എങ്ങനെയാണ് തയ്യാറായിരിക്കുന്നത് എന്ന് ആർക്കും അറിയില്ല. നമ്മൾ ആരെയും അമിതമായി ഭയപ്പെടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുത്,” ചോപ്ര എതിരാളികളെ നേരിടുന്നതിനെ കുറിച്ച് പറഞ്ഞു.

നീരജ് ചോപ്ര വീണ്ടും ഇന്ത്യയുടെ അഭിമാനമായി, ഡയമണ്ട് ലീഗിൽ വീണ്ടും ഒന്നാം സ്ഥാനം

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ഒരിക്കൽ കൂടെ ഇന്ത്യയുടെ അഭിമാനമായി. ഇന്ന് ലൗസനെ ഡയമണ്ട് ലീഗിലെ ജാവലിൻ ഫീൽഡിലും ഒന്നാമതെത്താൻ ഇന്ത്യയുടെ ഒളിമ്പിക് ഹീറോക്ക് ആയി. കഴിഞ്ഞ വർഷം ഡയമണ്ട് ട്രോഫി നേടിയ ആദ്യ ഇന്ത്യക്കാരനായ നീരജ് ചോപ്ര ഇന്ന് 87.66 മീറ്റർ എറിഞ്ഞ് ആണ് ഒന്നാമത് എത്തിയത്. നേരത്തെ ദോഹ ഡയമണ്ട് ലീഗിലും നീരജ് ഒന്നാമത് എത്തിയിരുന്നു.

ഇത് നാലാം തവണയാണ് ഡയമണ്ട് ലീഗിൽ നീരജ് ഒന്നാമത് എത്തുന്നത്. 2022 ഓഗസ്റ്റിൽ ലൊസാനെയിയയിലും സൂറിച്ചിലെ ഡയമണ്ട് ലീഗിലും നീരജ് ജയിച്ചിരുന്നു‌. ഇന്ന് നീരജിന്റെ ആദ്യ ത്രോ ഫൗൾ ആയിരുന്നു. രണ്ടാം ത്രോ 83.52m, മൂന്നാം ത്രോ 85.04m. നാലാം ത്രോ ഫൗൾ. അഞ്ചാം ത്രോ ആണ് വിജയം ഉറപ്പാക്കിയ 87.66m വന്നത്. ആറാം ത്രോയിൽ തന്റെ ലീഡ് ഉയർത്താൻ നീരജിന് ആയില്ല എങ്കിലും ഒന്നാം സ്ഥാനം നിലനിർത്തി. 87.03 എറിഞ്ഞ വെർബർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

NEERAJ’S Throw IN Lausanne Diamond League:


83.52m
85.04m

87.66m
84.15m

ചരിത്രം, നീരജ് ചോപ്ര ലോക റാങ്കിംഗിൽ ഒന്നാമത്

പുരുഷന്മാരുടെ ജാവലിനിൽ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ലോക ഒന്നാം നമ്പർ റാങ്കിൽ എത്തി. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര മാറി. ആൻഡേഴ്സൺ പീറ്റേഴ്സിനെ മറികടന്നാണ് ചോപ്ര ഒന്നാമത് എത്തിയത്‌.

2021ലെ ടോക്കിയോ ഒളിമ്പിക്സിലെ ചരിത്രപരമായ സ്വർണ്ണ മെഡൽ വിജയത്തോടെയാണ് നീരജ് ചോപ്ര അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് ആരംഭിച്ചത്. അന്ന് അത്ലറ്റിക്സിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര മാറിയിരുന്നു. അന്ന് 87.58 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണ്ണത്തിലേക്ക് എത്തിയത്.

അടുത്തിടെ ദോഹ ഡയമണ്ട് ലീഗ് ഇവന്റിൽ 88.67 മീറ്റർ എറിഞ്ഞ് വിജയിച്ചതോടെയാണ് ചോപ്ര റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഈ ഇവന്റിൽ ആൻഡേഴ്സൺ പീറ്റേഴ്‌സ് 85.88 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്.

നീരജ് ചോപ്ര വിജയത്തോടെ സീസൺ തുട‌ങ്ങി

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര തന്റെ 2023 സീസൺ വിജയത്തോടെ ആരംഭിച്ചു, ഇന്ന് ദോഹ ഡയമണ്ട് ലീഗിലെ ജാവലിൻ ഫീൽഡിൽ ഒന്നാമതെത്താൻ ഇന്ത്യയുടെ ഒളിമ്പിക് ഹീറോക്ക് ആയി. കഴിഞ്ഞ വർഷം ഡയമണ്ട് ട്രോഫി നേടിയ ആദ്യ ഇന്ത്യക്കാരനായ നീരജ് ചോപ്ര ഇന്ന് 88.67 മീറ്റർ എറിഞ്ഞ് ആണ് മത്സരം ആരംഭിച്ചു, ഈ ത്രോ തന്നെ ഏറ്റവും മികച്ച ത്രോ ആയൊ മാറി.

ഇത് മൂന്നാം തവണയാണ് ഡയമണ്ട് ലീഗിൽ നീരജ് ഒന്നാമത് എത്തുന്നത്. 2022 ഓഗസ്റ്റിൽ ലൊസാനെയിയയിലും സൂറിച്ചിലെ ഡയമണ്ട് ലീഗിലും നീരജ് ജയിച്ചിരുന്നു‌. 88.63 എറിഞ്ഞ Jakub Vadlejch രണ്ടാം സ്ഥാനത്തും 85.88 എറിഞ്ഞ Anderson Peters മൂന്നാമതും ഫിനിഷ് ചെയ്തു.

NEERAJ’S Throw IN DOHA

1st attempt: 88.67m
2nd attempt: 86.04m
3rd attempt: 85.47m
4th attempt: Foul
5th attempt: 84.37m
6th attempt: 86.52m

“ഈ അവസ്ഥ വേദനിപ്പിക്കുന്നു”, ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

ഇന്ത്യൻ ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് പിന്തുണയുമായി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങ് വർഷങ്ങളായി കളിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്നതിനാൽ അദ്ദേഹത്തെ തുറങ്കിലടക്കണം എന്ന ആവശ്യവുമായാണ് ജനുവരി മുതൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഗുസ്തിക്കാർ സമരം ചെയ്യുന്നത്.

“നമ്മുടെ കായികതാരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്നു എന്നത് എന്നെ വേദനിപ്പിക്കുന്നു. എന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. നമ്മുടെ മഹത്തായ രാഷ്ട്രത്തെ പ്രതിനിധീകരിക്കാനും നമ്മുക്ക് അഭിമാനമാകാനൻ അവർ കഠിനമായി തന്നെ പരിശ്രമിച്ചു. ഒരു രാഷ്ട്രമെന്ന നിലയിൽ, ഓരോ വ്യക്തിയുടെയും, അത്‌ലറ്റിന്റെയും അന്തസ്സിന്റെയും അഖണ്ഡതയും അന്തസ്സും സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഈ സംഭവിച്ചത് ഒന്നും ഒരിക്കലും സംഭവിക്കാൻ പാടില്ല. ഈ വിഷയം നിഷ്പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം. നീരജ് ചോപ്ര പറഞ്ഞു.

നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ വേഗത്തിൽ നടപടിയെടുക്കണം. കായിക താരത്തിന് എന്നല്ല രാജ്യത്തിൽ ഒരു വ്യക്തിക്കും ഇത്തരം സംഭവങ്ങൾ നടക്കരുത് എന്നും നീരജ് ചോപ്ര പറഞ്ഞു.

നീരജ് ചോപ്ര നാഷണൽ ഗെയിംസിൽ കളിക്കാൻ സാധ്യത ഇല്ല

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വരാനിരിക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സാധ്യതയില്ല. ഇന്നലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ കിരീടം നേടിയ ശേഷം സംസാരിക്കുമ്പോൾ ആണ് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സാധ്യത ഇല്ല എന്ന സൂചന നീരജ് നൽകിയത്. നീരജ് ഒരു ഗ്രോയിൻ ഇഞ്ച്വറി കഴിഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ അധികം റിസ്ക് എടുക്കാൻ താരം താല്പര്യപ്പെടുന്നില്ല.

ദേശീയ ഗെയിംസ് അടുത്തുവരികയാണ്. പരിക്കിൽ നിന്ന് ഞാൻ തിരിച്ചെത്തുകയാണ്, ഒന്നോ രണ്ടോ ആഴ്‌ചത്തേക്ക് എനിക്ക് പരിശീലിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ ഞാൻ അടുത്ത വർഷത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ചോപ്ര മാധ്യമപ്രവർത്തകരോട് ഇന്നലെ പറഞ്ഞു.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്‌

നീരജ് ചോപ്ര, ചരിത്രം തിരുത്താൻ ആയി പിറന്നവൻ! ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം!

വീണ്ടും ഇന്ത്യൻ കായിക ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കൂടി എഴുതി ചേർത്ത് നീരജ് ചോപ്ര. സൂറിച് ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. ജാവലിൻ ത്രോയിൽ തന്റെ രണ്ടാം ശ്രമത്തിൽ 88.44 മീറ്റർ ദൂരം എറിഞ്ഞു ആണ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ നീരജ് സ്വർണം നേടിയത്.

സ്വർണ മെഡൽ നേട്ടത്തിന് ഒപ്പം 30,000 ഡോളർ സമ്മാനത്തുകയും ഇന്ത്യൻ താരം സ്വന്തം പേരിലാക്കി. നേരത്തെ ഈ വർഷം സ്റ്റോക്ഹാം ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ നേടിയ നീരജ് ഇത്തവണ അത് സ്വർണം ആയി മാറ്റി. ഈ ഗർഷം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കൂടി നേടിയ നീരജ് ഇന്ത്യൻ കായിക ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ താരത്തിലേക്കുള്ള പ്രയാണത്തിൽ ആണ്. ഇനി 90 മീറ്റർ താണ്ടാനും പാരീസ് ഒളിമ്പിക്സിൽ സ്വർണം നിലനിർത്താനും ആവും 24 കാരനായ ഇന്ത്യൻ താരത്തിന്റെ ശ്രമം.

പരിക്കിൽ നിന്നുള്ള തിരിച്ചു വരവിൽ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി നീരജ് ചോപ്ര

2023 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് നീരജ് ചോപ്ര യോഗ്യതയും നേടി

പരിക്കിൽ നിന്നു തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യ ഡയമണ്ട് ലീഗിൽ തന്നെ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. സ്വിസർലാന്റിലെ ലൗസാനെയിൽ നടന്ന മീറ്റിൽ 89.08 മീറ്റർ ദൂരം എറിഞ്ഞു ആണ് നീരജ് സ്വർണം സ്വന്തം പേരിൽ കുറിച്ചത്. ഡയമണ്ട് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായും ഇതോടെ നീരജ് മാറി.

കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ നീരജ് ഇന്ന് താണ്ടിയത്. പരിക്ക് കാരണം കോമൺവെൽത്ത് ഗെയിംസ് നഷ്ടമായ നീരജ് ഇതോടെ 2023 ലെ സൂറിച്ച് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പും യോഗ്യത നേടി. 2023 ലെ ലോക ചാമ്പ്യൻഷിപ്പിന് അവിനാശ് സേബിളിനു ശേഷം യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇതോടെ നീരജ്.

Story Highlight : Neeraj Chopra returns from injury and wins first ever gold in diamond meet.

ആദ്യ ശ്രമത്തിൽ 88.39!!! നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സ് 2022 ഫൈനലില്‍

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സ് 2022ന്റെ ജാവ്‍ലിന്‍ ത്രോ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ നീരജ് ചോപ്ര. തന്റെ ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിലേക്ക് നീരജ് യോഗ്യത നേടുകയായിരുന്നു. 88.39 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ഫൈനലില്‍ പ്രവേശിച്ചത്.

ഗ്രൂപ്പ് എയിൽ നിന്ന് ആദ്യ അത്‍ലീറ്റ് ആയി എത്തിയ താരത്തിന് 83.50 നേടിയാൽ സ്വാഭാവികമായി യോഗ്യത നേടാമായിരുന്നു. ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായ നീരജിന് ലോക ചാമ്പ്യന്‍ഷിപ്പ്സിലെ സ്വര്‍ണ്ണം കൂടി നേടാനായാൽ ഇരട്ടി മധുരം ആകും.

Exit mobile version